CG Power & Industrial Solutions Ltd
ഗുജറാത്തിലെ സാനന്ദില്‍ വരുന്ന സെമികണ്ടക്ടര്‍ ഫസിലിറ്റിയില്‍ invest ചെയ്യാന്‍ പോകുന്നത് cg power and industrial solutions ആണ്. അടുത്ത 5 വര്‍ഷത്തേക്ക് 7600 കോടി രൂപയുടെ investment ആണ് കമ്പനി announce ചെയ്തിരിക്കുന്നത്. ഈ announcement വന്ന ദിവസം 10മുതല്‍ 12 % വരെ സ്റ്റോക്ക് മുന്നോട്ട് കയറുകയുണ്ടായി.
ഈ announcement ന്‍റെ വിശദാംശങ്ങളിലേക്ക് പോയാല്‍ CG power ജപ്പാനിലെ റെനെസാസ് ഇലക്ട്രോണിക് കോര്‍പറേഷനുമായി ചേര്‍ന്ന് advanced semi conductor solutions ഉം തായ്ലാന്‍റ് stars micro ഇല്ട്രോണിക്സുമായി ചേര്‍ന്ന് outsourced semiconductor assembly and test facility (OSAT) യുമായി ഒരു joint venture semi conductor facility ആണ് ഇന്ത്യയില്‍ സെറ്റ് അപ്പ് ചെയ്യാന്‍ പോകുന്നത്. സൗത്ത് ഇന്ത്യയിലെ tata group എന്നറിയപ്പെടുന്ന Murugappa group ന്‍റെ കീഴിലാണ് CG power.
Chennai based ആയ ഈ മുരുഗപ്പ ഗ്രൂപ്പിന് ന് 29 തിലധികം വൈവിധ്യങ്ങളായ ബിസിനസുകളുണ്ട് . അവയില്‍ 10 ലധികം listed കമ്പനികളാണ്. CG power ന്‍റെ historical financials പരിശോധിച്ചാല്‍ 2020 ന് മുമ്പുള്ള ചില ഡാറ്റകള്‍ അത്ര ആശാവഹമല്ല. 2018 വരെ 34 % ഉണ്ടായിരുന്ന promoter share 2019 ല്‍ വന്‍ തോതില്‍ കുറഞ്ഞ് 12 ആയതായും 2020 ല്‍ അത് zero ആയതായും കാണാം. എന്നാല്‍ 2021 ല്‍ അത് വീണ്ടും ഉയര്‍ന്ന് 53 ശതമാനമായതായും കാണാം. ഇതേ കാലയളവിലെ കമ്പനിയുടെ net profit ല്‍ 2016 മുതല്‍ 2020 വരെ വന്‍ നഷ്ടങ്ങള്‍ രേഖപ്പെടുത്തിയതായും കാണാം.
2020 ല്‍ 2757 കോടിയുടെ കടവും കമ്പനിക്കുണ്ടായിരുന്നു. 2015 മുതല്‍ 2019 വരെ ഷെയറുകള്‍ pledge ചെയ്ത് cg power ന്‍റെ കടം വീട്ടാന്‍ ഥാപ്പര്‍ ഫാമിലി ശ്രമിച്ചെങ്കിലും business improve ആകാതെ expense വര്‍ദ്ധിച്ച് കൂടുതല്‍ കടങ്ങളിലേക്കും നഷ്ടങ്ങളിവലേക്കും കമ്പനി കൂപ്പു കുത്തുകയായിരുന്നു. ഇതിനിടെ 2014 ല്‍ 225 രുപ ഷെയര്‍ വില ഇടിഞ്ഞ് 2020 ല്‍ 5 രൂപ വരെ എത്തിയിരുന്നു. Market capitalization 10000 cr ല്‍ നിന്ന് 300 ല്‍ എത്തി ഇതൊരു പെന്നി സ്റ്റോക്കായി മാറി.
ഇവരുടെ തന്നെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന crompton greaves എന്ന consumer ഇലക്ട്രിക്കല്‍സ് കമ്പനി വിറ്റിട്ട് പോലും ഥാപ്പര്‍ ഫാമിലിക്ക് കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാനായില്ല. Cg power ന്‍റെ ഷെയറുകള്‍ pledge ചെയ്ത് ഒടുവില്‍ അതും കൈവിട്ട് CG power ന്‍റെ promoters പാപ്പരായി മാറിയപ്പോള്‍ 2020 ന് ശേഷം Murugappa group ലെ tube investments ഈ കമ്പനിയെ ഏറ്റെടുക്കുകയായിരുന്നു. 2019 ഓടെ ഥാപ്പര്‍ ഫാമിലി യുടെ promoter holding കമ്പനിയില്‍ zero ആയി.
CG power നെ tube investments ഏറ്റെടുത്തതോടെ ക്രമേണ കമ്പനിയുടെ fundamentals improve ആയി. ഇപ്പോള്‍ overvalued ആയ position ലാണ് ഈ സ്റ്റോക്കുള്ളത്. പുതിയ സെമികണ്ടക്ടര്‍ പ്ലാന്‍റുകള്‍ തീര്‍ച്ചയായും കമ്പനിയുടെ future growth സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. Every dip ഒരു അവസരമായി കണ്ട് accumulate ചെയ്യാവുന്ന ഈ സ്റ്റോക്ക് ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും stock price ഡബിള്‍ ആവാന്‍ സാധ്യതയുള്ള സ്റ്റോക്കാണ്.
Do your own study before investing
Discussion about this post