ഫണ്ടയോ ടെക്‌നിക്കലോ അറിയില്ല എങ്കിലും നിങ്ങൾക്കും നല്ല ഒരു ഫണ്ട് മാനേജർ ആവാം.
സ്റ്റോക്ക് മാർക്കറ്റ് അക്കൗണ്ടിൽ മ്യുചൽ ഫണ്ട് ഹോൾഡ് ചെയ്യുന്ന പുതിയ സുഹൃത്തുക്കളെ സ്റ്റോക്ക് ഡയറക്റ്റ് ഇൻവെസ്റ്റ് മെന്റ് കഴിഞ്ഞേ വേറെ ഏത് തരം വരുമാനവും ഉള്ളു. ബ്ലൂ ചിപ്പ് കമ്പനികളിൽ മാസം SIP ചെയ്യുന്നത് അല്ല ഫണ്ട് മാനേജിങ്. അത് ഒരു ഇൻവെസ്റ്റ് മെന്റ് പ്ലാൻ മാത്രം ആണ്.. ഫണ്ട് മേനേജ് ചെയ്തു ട്രേഡ് ചെയ്യുക എന്ന് പറഞ്ഞാൽ ഒരു കമ്പനിയുടെ ഫണ്ടമെന്റൽ & ടെക്നിക്കൽ പഠിച്ച് മൊമെന്റം കണ്ടെത്തി കൃത്യമായ സമയത്ത് എൻട്രി & എക്സിറ്റ് എടുത്ത് ആ ഫണ്ട് മറ്റൊരു മൊമെന്റം സ്റ്റോക്കിൽ റീ ഇൻവസ്റ്റ് ചെയ്തു മുന്നോട്ട് പോവുന്ന ഒരു പ്രക്രിയയാണ്.. അതിന് നല്ല രീതിയിൽ ഉള്ള പഠനം ആവശ്യമാണ്.. കമ്പനിയുടെ ഫിനാൻഷ്യൽ സ്റ്റാറ്റസ് മുതൽ ഗ്ലോബൽ മാര്ക്കറ്റ് സെന്റ്റിമൻസ് വരെ ആ പഠനത്തിന്റെ ഉള്ളിൽ വരും.. നല്ല രീതിയിൽ പഠിച്ചാൽ മാത്രമേ സ്വന്തം ഫണ്ടായാലും മേനേജ് ചെയ്യാൻ പറ്റൂ.
എന്താണ് ഈ മ്യുചൽ ഫണ്ട് മാനേജർ ചെയ്യുന്നത്. ടെക്നിക്കലി ലോങ്ങ് ബുള്ളിഷ് ആയ സ്റ്റോക്കുളിൽ, ഉദാ BAJAJ AUTO, REDDY LAB, DIVIS, DIXON, RECT, RVNL പോലുള്ളതിൽ നിശ്‌ചിത കാലത്തേക്ക് ഇൻവെസ്റ്റ് ചെയ്യുന്നു. ഇതേ കാര്യം നിങ്ങൾക്ക് ഒന്നും അറിയില്ലെങ്കിലും സ്വന്തമായി ചെയ്യാം NIFY 50 അകത്തുള്ള 4 സെക്ടറിലെ 4 സ്റ്റോക്കിൽ മാസ-മാസം S. I. P, ആയി ഒരു എമൗണ്ട് ഇൻവെസ്റ്റ് ചെയ്യാം. 4 സെക്ടർ എന്ന് പറയുമ്പോൾ ഹൈ ഡിമാന്റ് ഉള്ള
1 FMCG
2 FINANCE
3 PHARMA
4 IT
ഇങ്ങനെ ചെയ്താൽ നമ്മുടെ പോർട്ട് ഫോളിയോ ഡിവേഴ്സിഫൈഡ് ആയില്ലേ. പിന്നേ ഫണ്ട് മാനേജർക്ക് കൊടുക്കുന്ന കാശുകൊണ്ട് ടെക്നിക്കൽ പഠിച്ചാൽ സ്വന്തമായി ട്രെഡും ചെയ്യാം. ഡയറക്റ്റ് സ്റ്റോക്ക് തരുന്ന റിട്ടേൺ വേറെ എവിടെയും കിട്ടില്ല. ഇവിടെ എത്ര എഫോർട്ട് ഇടുന്നോ അത്രയും വരുമാനും കിട്ടും.
ഇനി ഒന്നും അറിയില്ലെഗിൽ ബ്ലൂ ചിപ്പ് കമ്പനിക് നിങ്ങളുടെ ക്യാഷ് കൊടുക്കൂ. ശേഷം നിങ്ങൾ നിങ്ങളുടെ ജോലി ചെയ്തോളൂ. അവർ നിങ്ങൾക്ക് വേണ്ടി ജോലി ചെയ്യും. സമ്പാദിച്ചും തരും. അവരെ ഭയക്കേണ്ട കാര്യമില്ല. കൂടുതൽ പഠിക്കാൻ ശ്രമിക്കുക. എവിടെയും ആ മേഖലയെ കുറിച്ചുള്ള അറിവ് നേടിക്കൊണ്ടാണ് നമ്മൾ ഭയം മാറ്റേണ്ടത്. ഈ പറയുന്ന FII DII എവിടെയെങ്കിലും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ, ഇന്ടെക്സ്, ട്രേഡ്, അപകടം, മൈന്റ്റ് സെറ്റ്, മണി മാനേജ്മെന്റ് റിസ്ക്, റിവാർഡ്, ഓവർ ബോട്ട്, ഓവർ സോൾഡ് തുടങ്ങിയ കാര്യങ്ങൾ. അവർ പഠിക്കുന്നത് കമ്പനിയുടെ ഫണ്ടമെന്റൽ സ്‌ട്രെങ്തും ട്രെഡിങ്ങിനു വേണ്ട ടെക്നിക്കൽ പ്രൈസ് ഡയറക്ഷനും മാത്രമാണ്. അവരും ഞാനും നിങ്ങളും എല്ലാം ഒരേ ബുദ്ധി കഴിവ് ഉള്ള ആളുകൾ. മാർക്കറ്റിൽ പണം കൊണ്ട് പണം നേടാൻ യുക്തിയും ടെക്നിക്കൽ അറിവും മാത്രമാണ് വേണ്ടത്.
നമുക്ക് അസാധ്യം ആയ ഒന്നും തന്നെ മാർകറ്റിൽ ഇല്ല. എല്ലാം പഠിച്ചാൽ നേടിയെടുക്കാൻ പറ്റുന്നതെ ഉള്ളു. ഒരു സംശയവും വേണ്ട
Discussion about this post