മുഹ്സിൻ
നമ്മളിൽ പലർക്കും മാർക്കറ്റിനെ കുറിച്ചുള്ള ചില തെറ്റായ ധാരണകളുണ്ട്. ഷാരിഖ് ഷംസുദ്ദീൻറെ വീഡിയോ കണ്ട് ട്രേഡ് ചെയ്ത് ലോസ് ആയവരെ നമുക്കറിയാം. അവിടെ പഠിപ്പിക്കുന്നത് വലിയ ഒരു വിഷയമായ മൊത്തം സ്റ്റോക്ക് മാർക്കറ്റ് ഇൻഫർമേഷൻ ആണ്. ട്രേഡിങ്ങ് അല്ല. ട്രേഡ് ചെയ്യാൻ പഠിക്കേണ്ടത് 100% ടെക്നിക്കൽ അനാലിസിനെകുറിച്ചാണ്. പഠിച്ചു കഴിഞ്ഞാൽ വേണ്ടത് കഠിനമായ പരിശീലനം. ഇപ്പോൾ കാണുന്ന ഒരു ചാർട്ട് കണ്ടാൽ അതിന്റെ മൂവ്മെന്റ് വ്യക്തമായി പറയാൻ കഴിയുന്നത് വരെ മീറ്റിംഗ്, ഗ്രൂപ്പ് ചർച്ചകൾ, റിസൾട്ട്, ഫണ്ട, ലോകമാർകെറ്റ്, ലാഭ നഷ്ട്ടം അങ്ങനെ എല്ലാ ഇൻഫർമേഷനും ഒന്നുകൂടെ ശ്രദ്ധിച് മനസ്സിലാക്കണം. ശേഷം എല്ലാ ഇൻഫമേഷനും എന്ന് നമുക്ക് സെക്കൻറുകൾ കൊണ്ട് ചാർട്ടിൽ കാണാൻ സാധിക്കുന്നുവോ അന്നാണ് നമ്മൾ യഥാർത്ഥ ട്രേഡർ ആവുന്നത്. ശ്രമിക്കണം എന്ന ഒരു ബുദ്ധിമുട്ട് മാത്രമേ ഉളളൂ. അതിനു പറ്റാത്തവർ ഇൻവെസ്റ്റ് ചെയ്ത് വല്ല കാൾസ് നോക്കി ട്രേഡ് ചെയ്യുന്നതാവും ബുദ്ധി. ഒരുകർഷൻ കാലാവസ്ഥ നോക്കി 100% ശരിയായി പ്രവചിക്കുന്നതുപോലെ ഒരു ചാർട്ട് നോക്കി ടെക്നിക്കൽ പഠിച്ചു പരിശീലിച്ച ഒരാൾക്ക് 100% പ്രൈസ് മൂവ് പ്രവചിക്കാൻ കഴിയും. സ്റ്റോക്ക് മാർക്കറ്റും ഒരു കൃഷിതന്നെ, എത്ര അധ്വാനിക്കുന്നുവോ അത്രയും ഫലം നേടാം.
എന്നിരുന്നാലും 100% മാർക്കറ്റിനെ predict ചെയ്യാൻ ആർക്കും പറ്റില്ല… Even institutional investors വലിയ ക്യാപ്പിറ്റൽ ഇറക്കി കളിക്കുന്നവർക്കു പോലും ഒരുപക്ഷെ അവർക്ക് ഒരു 30-40 candle വരെ ഒക്കെ modify ചെയ്യാൻ പറ്റിയേക്കാം. direction തിരിച്ചു വിടാൻ അല്ലാതെ full control ഒരാളുടെ കൈയിൽ മാത്രം കിട്ടില്ല. അതിനു എന്ത് മെറ്റീരിയൽ ഉണ്ടെങ്കിലും അത്രേം ഒബ്സർവേഷൻ ചെയ്യാൻ സാധാരണക്കാർക്ക് ബുദ്ധിമുട്ടായിരിക്കും. 50/50 അറിഞ്ഞാൽ മതി risk എടുക്കുന്ന അമൌണ്ടിന്റെ 4 ഇരട്ടി പ്രോഫിറ്റ് എടുക്കാൻ സാധിക്കണം. 500 ൽ SL ഉള്ളതിന് 2000 or 2500 profit കാണാൻ പറ്റണം. അത് കിട്ടും വരെ wait ചെയ്യാൻ ഉള്ള ക്ഷമ വേണം. അങ്ങനെ ആണേൽ 10 ൽ 5 ട്രേഡ് ലോസ് ആയാലും 2500 ലോസ് വരുകയുള്ളൂ. ബാക്കി 5 എണ്ണം ടാർഗറ്റ് ഹിറ്റ് ആയാൽ മിനിമം 10000 കിട്ടും ലാഭം മിനിമം 7000 തോതിൽ ലാഭവും വരും.. ഈ 50/50 റേഷിയോ എങ്കിലും കീപ് ചെയ്തു പോകുവാൻ പറ്റിയാൽ മികച്ച trader ആകും.
ചാർട്ട് പഠിക്കുക എന്നുള്ളത് വലിയ സംഭവം അല്ല. മാർക്കറ്റ് ഏകദേശം നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ ഒകെ പോകുന്ന ലെവലിൽ നമ്മൾ എത്തിയാൽ പോലും ട്രേഡ് ചെയ്തു പൈസ ഉണ്ടാക്കുക എന്നത് ഇരുട്ടിൽ തപ്പുന്ന അവസ്ഥ ആണ്. അതിനു കഠിനമായ പ്രാക്റ്റീസ് വേണം മനസും ശരീരവും ഒരേ ലെവലിൽ പോകണം.. ഒരുപക്ഷെ ചാർട്ട് റീഡ് ചെയ്യാൻ പഠിച്ചാലും വർഷങ്ങൾ എടുക്കും ഒരു നല്ല ട്രേഡർ ആകാൻ
ഇനി ഈ പറഞ്ഞപോലെ ലാഭം കിട്ടാൻ വേണ്ടി എത്ര ക്യാപ്റ്റൽ ഇറക്കണം?
ഇതൊരു റേഷിയോ ആണ്. ഈ ലെവലിൽ പൈസ ഏതു സൈസിലും ഉപയോഗിക്കാം. Option ആണേൽ 20k ഉണ്ടേൽ തന്നെ സിംഗിൾ ലോട്ട് എടുത്തു ഉണ്ടാക്കാം.. പക്ഷെ ഓപ്ഷനിൽ നല്ല രീതിക്കു ചാർട്ട് പ്രെഡിക്റ്റ് ചെയ്യാൻ പറ്റണം. സ്വിങ്ങിൽ ആണേൽ അത്യാവശ്യം പൈസ വേണം short ടെർമിൽ ഇങ്ങനെ ഉണ്ടാക്കി പോകാൻ. ഇൻട്രാ-ഡേ ആണേൽ 20k ഇട്ടാൽ ഒരു 1500 ഒകെ വച്ചു പ്രതീക്ഷിക്കാം. പിന്നേ കമ്മോടിറ്റി future മാർകറ്റിൽ നാച്ചുറൽ ഗ്യാസ് ആണേൽ 25k ഇട്ടാൽ രണ്ടു ലോട്ട് എടുക്കാം. ഒരു പോയിന്റ് കേറിയാൽ 250 രൂപ ആണ് സിംഗിൾ ലോട്ടിനു. 7-8 പോയിന്റ് ഒകെ ദിവസം മൂവ്മെന്റസ് ഉണ്ടാകാറുണ്ട്., ക്രൂഡും അത്യാവശ്യം കിട്ടും.
Discussion about this post