ഇന്‍വസ്റ്റ് ചെയ്യാന്‍ സ്റ്റോക്കുകള്‍ പരതി നടക്കുമ്പോള്‍ ചില സ്റ്റോക്കുകള്‍ നാലയലത്ത് അടുപ്പിക്കരുതെന്നാണ് പല വിദഗ്ദരും പറയുന്നത്.
1.Recent winners
അടുത്ത കാലത്ത് പെട്ടെന്ന് വയറലായ സ്റ്റോക്കുകളാണിത്. ഇത്തരം സ്റ്റോക്കുകളെ ചുറ്റിപ്പറ്റി അനലിസ്റ്റുകള്‍ ഈച്ചകളെ പോലെ പൊതിയാന്‍ തുടങ്ങും. വാങ്ങാന്‍ പ്രേരിപ്പിച്ച് കൊണ്ട് വലിയൊരു വാര്‍ത്താ താരമായി ഈ സ്റ്റോക്ക് എല്ലായിടത്തും നിറഞ്ഞ് നില്‍ക്കും. എല്ലാവരും ഒരു സ്റ്റോക്കില്‍ ഓടിക്കയറുമ്പോള്‍ അതിന്‍റെ കഷ്ടകാലം ആരംഭിക്കാന്‍ തുടങ്ങുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
2.Catching falling knife and flying balloons.
എട്ടു നിലയില്‍ പൊട്ടി തലകുത്തി താഴേക്ക് വരുന്ന സ്റ്റോക്കുകള്‍ കാണുമ്പോള്‍ ആവറേജ് ചെയ്യാന്‍ എല്ലാവര്‍ക്കും താല്‍പര്യമായിരിക്കും. താഴേക്ക് വരാനുണ്ടായ കാരണം അറിയാന്‍ ശ്രമിക്കണം. അതൊരു താല്‍ക്കാലിക കാരണമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ആ സ്റ്റോക്ക് റഡാറില്‍ വരേണ്ടതുള്ളൂ. ഇതേ പോലെയാണ് മുകളിലോട്ട് പറന്ന് കൊണ്ടിരിക്കുന്ന സ്റ്റോക്കുകളുടെയും അവസ്ഥ. പറക്കാനുള്ള ഊര്‍ജ്ജ സ്രോതസ്സ് എന്തെന്ന് കണ്ടെത്തണം.
3.Buying extremely overvalued stocks.
സ്റ്റോക്ക് അടുത്ത അഞ്ച് വര്‍ഷം കഴിഞ്ഞ് എത്തേണ്ടിയിരുന്ന വില ഇപ്പോള്‍ തന്നെ നേടിയെടുത്ത പല സ്റ്റോക്കുകളും മാര്‍ക്കറ്റിലുണ്ട്. High PE ratio കാണിക്കുന്ന അത്തരം സ്റ്റോക്കുകളില്‍ കയറിയാല്‍ അടുത്ത അഞ്ച് വര്‍ഷം കഴിഞ്ഞാലും അതേ വിലയായിരിക്കും.
4.Unrelated diversification
പല കമ്പനികളും അവരുടെ ബിസിനസ് മോഡലുമായി ബന്ധമില്ലാത്ത ബിസിനസിലേക്ക് കാലെടുത്ത് വെച്ച് പണി വാങ്ങുന്നത് കാണാം. അങ്ങിനെയാണ് videocon എന്ന കമ്പനി അപ്രത്യക്ഷമായത്. അത്തരം diversification നടത്തുന്ന സ്റ്റോക്കുകളില്‍ നിന്നും വിട്ടു നില്‍ക്കണം. സമയത്ത് വേണ്ട പോലെ diversify ചെയ്യാത്തത് ആണ് പ്രശ്നം. എന്നിരുന്നാലും diversify ചെയ്യുന്നത് ഒരു മോശം കാര്യം ആണെന്ന് കരുതി ആമസോണും ഗൂഗ്‌ളും മൈക്രോസോഫ്റ്റും ഒക്കെ ഒരു business ല്‍ മാത്രം നിന്നിരുന്നെങ്കിൽ അവരൊന്നും ഇന്നത്തെ നിലയിൽ എത്തില്ലായിരുന്നു. Diversification പാളി ഫീൽഡ് ഔട്ട് ആയ കമ്പനികളേക്കാൾ ഒരുപാട് കൂടുതൽ ആണ് നല്ല രീതിയില്‍ diversify ചെയ്ത് ഗ്ലോബൽ സക്സസ് ആയ കമ്പനികളും diversify ചെയ്യാത്തത് കൊണ്ട് മാത്രം പ്രതീക്ഷിച്ച വളർച്ച നേടാതിരുന്ന കമ്പനികളും. Generally പറയുകയാണെങ്കിൽ Diversify ചെയ്യുന്നുണ്ടോ ഇല്ലയോ എന്നതിൽ അല്ല കാര്യം. മറിച്ച് Execution ആണ് പ്രധാനം.
5. Bad management
നല്ല കമ്പനികള്‍ മാനേജ്മെന്‍റിന്‍റെ പിടിപ്പുകേട് കാരണം കുത്തുപാളയെടുത്ത ധാരാളം കഥകള്‍ സ്റ്റോക്ക് മാര്‍ക്കറ്റിന് പറയാനുണ്ട്. Sathyam computers, DHFL എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. നമ്മുടെ ഒരു കണ്ണ് എപ്പോഴും മാനേജ്മെന്‍റില്‍ ഉണ്ടായിരിക്കണം. കണ്ടെത്താന്‍ ബുദ്ധിമുട്ടാണെങ്കിലും മാനേജ്മെന്‍റിന്‍റെ ചെറിയ ചലനങ്ങള്‍ പോലും ഒപ്പിയെടുത്ത് തീരുമാനമെടുക്കുന്നവരാണ് മ്യൂച്ചല്‍ഫണ്ട് ഹൗസുകളും മറ്റ് വന്‍കിട നിക്ഷേപകരും.
6.High Inorganic growth
ഏതൊരു കമ്പനിയും സ്വാഭാവിക രീതിയിലാണ് വളരുക. എന്നാല്‍ നഷ്ടങ്ങളുടെ കഥകള്‍ മാത്രം പറയാനുള്ള പല കമ്പനികളും പുതിയ ബിസിനസുകളും ഏറ്റെടുക്കലുമൊക്കെ നടത്തുന്നതില്‍ അസ്വാഭാവികതയുണ്ട്. ഇതിന്‍റെ ഉത്തമ ഉദാഹരണമാണ് പല അദാനി സ്റ്റോക്കുകളും.
7.Showy management
PR വര്‍ക്കിലൂടെ പല ഘടകങ്ങളെയും സ്വാധീനിച്ച് കമ്പനിയെ പ്രമോട്ട് ചെയ്ത് സ്റ്റോക്ക് വില ഉയര്‍ത്തുന്ന ചില കളികള്‍ പലപ്പോഴും മാര്‍ക്കറ്റില്‍ കാണാം. അത്തരം show business നടത്തുന്ന കമ്പനികളുമായി അകലം പാലിക്കാം.
8. Penny stocks
യാതൊരു ആകര്‍ഷകമായ ഫണ്ടമെന്‍റലുമില്ലാത്ത, ഓപറേറ്റര്‍മാരുടെ കൈയ്യിലെ പാവകളായ ഇത്തരം സ്റ്റോക്കുകള്‍ ശരാശരി റീടെയില്‍ നിക്ഷേപകരെ കുത്തുപാളയെടുപ്പിക്കാന്‍ മാത്രം ലക്ഷ്യമിട്ടിറങ്ങുന്നവയാണ്.
Discussion about this post