നൌഫൽ എംപിഎം
താഴെ 2 ചാർട്ട് കൊടുത്തിട്ടുണ്ട്.ആദ്യ ചാർട്ടിൽ 7 നീല ബോക്സുകൾ കൊടുത്തിട്ടുണ്ട്. ആ ഒരോ ബോക്സും ഓരോ കഥ പറയുന്നുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം…(ആദ്യം ചാർട്ട് നന്നായി ഒന്ന് നിരീക്ഷിക്കുക, എന്നിട്ട് താഴെ പറയുന്ന കാര്യങൾ വായിക്കുക)
ബോക്സ് 1
പ്രൈസ് വോളിയം സഹിതം ശക്തമായി ബ്രേക്ക് ചെയ്തു മേലോട്ട് കുതിക്കുന്നു. വലിയ ഒരു ഉയർച്ച ഉണ്ടാക്കുന്നു.
ബോക്സ് 2
ഒരു വലിയ ഉയർച്ചയ്ക്ക് ശേഷം , പിന്നീട് സ്പീഡ് കുറഞ്ഞ് ഒരു കൺസോളിടാഷൻ ഘട്ടം ഉണ്ടാക്കുന്നു.
എന്ത് കൊണ്ട് കൺസോളി ഡേഷൻ ??
പ്രൈസ് ഇനിയും മുന്നോട്ട് പോകും എന്ന മൈൻഡ് സെറ്റിൽ ബയേഴ്സും , ഇല്ല പ്രൈസ് ഒരുപാട് മേലെ വന്ന നിലക്ക് ഇനി താഴോട്ട് തന്നെ എന്ന മൈൻഡ് സെറ്റിൽ സെല്ലേർസും കൊമ്പ് കോർക്കുന്നു.ഇവിടെ ബയേഴ്സും,സെല്ലേഴ്സും ഏതാണ്ട് ഒരേ ശക്തിയിൽ ഫൈറ്റ് ചെയ്യുന്നു. ഒടുവിൽ സെല്ലേഴ്സ് അദിപത്യം സ്ഥാഭിച്ച് പ്രൈസിനെ താഴേക്ക് വിടുന്നു.
ബോക്സ് 3
പ്രൈസിനെ ശക്തമായി താഴേക്ക് കൊണ്ട് വരുന്നു. പക്ഷേ വോളിയം തീരെ ഇല്ല.
അതിനിടക്ക് ഒരു ബുള്ളിശ് ക്യാൻ്റിൽ രൂപം കൊള്ളുന്നു. എന്ത് കൊണ്ട്…??
ഇത് നേരത്തെ ഉള്ള ശക്തമായ കയറ്റത്തിൻ്റെ ഒരു തുടർസ്വാധീനം ആണ് കാണിക്കുന്നത്. കൂടാതെ, സപ്പോർട്ടിൽ വന്നു എന്നത് കൊണ്ടും ആണ് ഇത് സംഭവിച്ചത്.എന്നാൽ അത് അതിക നേരം നില നിന്നില്ല, വീണ്ടും സെല്ലേർസ് പിടി മുറുക്കി , പ്രൈസ് താഴോട്ട് കൊണ്ട് വന്നു.അപ്പോൾ അത് എന്ത് കൊണ്ടാണ്..??
ഇതിനുള്ള ഉത്തരം , ഇത് ശക്തമായ മുന്നേ ഉള്ള താഴ്ചയുടെ തുടർ സ്വാധീനത്താൽ സംഭവിച്ചതാണ് എന്നതാണ്. ഇവിടെ ബായേഴ്സും , സെല്ലേഴ്സും തുല്ല്യ രീതിയിൽ ഫൈറ്റ് ചെയ്യുന്നു എന്ന് മനസ്സിൽ ആക്കാം.
ബോക്സ് 4
വളരെ ചുരുങ്ങിയ ഒരു കൺസോലിഡേഷൻ രൂപം കൊള്ളുന്നു.
എന്ത് കൊണ്ട്..??
ഇറങ്ങാൻ ഉള്ളത് ഏകദേശം പരമാവധി ഇറങ്ങി എന്നത് കൊണ്ട് ആണ് ഇവിടെ ഇങ്ങനെ ഒരു രൂപം ഉണ്ടായത്.എന്നിരുന്നാലും പിന്നെയും ഒരു ചെറിയ ഇറക്കം കൂടി ഉണ്ടായി.
ബോക്സ് 5
ശേഷം ശക്തമായ ഒരു ഗ്യാപ് അപ്പ് രൂപം കൊള്ളുന്നു.
ഇത് എന്ത് കൊണ്ട് രൂപം കൊണ്ടു??
ഇതിനും ഉത്തരം നേരത്തെ മുകളിൽ പറഞ്ഞത് തന്നെ അതായത്, പ്രൈസ് വോളിയം സഹിതം ആദ്യം ശക്തമായി മുകളിൽ പോയതായിരുന്നു . അപ്പോൾ പരമാവധി ഇറങ്ങി എന്ന ഒരു അവസ്ഥ വന്നപ്പോൾ ,, മുന്നേ ഉള്ള ഉയർച്ചയുടെ ആ ഒരു സ്വാധീനം വീണ്ടും ശക്തമായി തിരിച്ച് വന്നു. അത് ഒരു ഗ്യാപ് അപ്പ് രൂപത്തിൽ കലാശിച്ചു. പക്ഷേ സെല്ലേഴ്സ്സ് അവിടെയും വിട്ടില്ല. മുന്നേ ഉള്ള താഴ്ചയുടെ ഒരു സ്വാധീനം ഇവിടെ കൊണ്ട് വന്നു.
ബോക്സ് 6
അങ്ങനെ പ്രൈസ് താഴോട്ട് താഴോട്ട് വന്ന്, പ്രൈസ് കുറെ ഇറങ്ങി എന്ന മട്ടിൽ ആയപ്പോൾ പ്രൈസ് ഉയർന്ന് വന്നു. മുകളിൽ റസിസ്റ്റൻസ് ഉള്ളത് കൊണ്ട് മുന്നോട്ട് അതികം നീങ്ങാനും കഴിയാതെ ,അവിടെ ഒരു കൺസോളിഡേഷൻ തന്നു. ഒടുവിൽ അൽപം കൂടി സെല്ലെഴ്സ് അവിടെ ആക്ടീവ് ആയി പ്രൈസ് താഴേക്ക് വന്നു.
ബോക്സ് 7
അവസാനം ആയി, പ്രൈസ് ഒരുപാട് ഒരുപാട് താഴെ വന്നപ്പോൾ പ്രൈസ് മൂവ്മെൻ്റ് ശക്തമായി ബയേഴ്സ് ഏറ്റെടുത്തു. പ്രൈസിനെ ശക്തമായി മുകളിലേക്ക് കൊണ്ട് വന്നു.
ഇവിടെ ചില പ്രത്യേകതകൾ കൂടി ഉണ്ട്.
അതായത് ,
ഡൗൺ ട്രെൻഡ് ലൈൻ കട്ട് ചെയ്ത്,
തൊട്ട് മുന്നേ ഉള്ള സ്വിംഗ് ഹൈ കട്ട് ചെയ്തു മുകളിൽ ഒരു സ്വിങ് ഹൈ ഉണ്ടാക്കി ഒരു അപ്പ് ട്രെൻഡ് രൂപം കൊള്ളാൻ ഉള്ള ശ്രമത്തിൽ ആണ് .
ഇവിടെ ചില പ്രത്യേകതകൾ കൂടി ഉണ്ട്. ഉണ്ടാക്കിയ കൻ്റിലുകൾ എല്ലാം മിക്കവാറും തുടർച്ചയായ ബൈ ക്യാൻ്റിലുകൾ ആണ്. മുൻപ് ഉണ്ടാക്കിയ ചെറിയ കയറ്റങ്ങളെക്കാളും ഒരു ശക്തി ഫീൽ ചെയ്യുന്നുണ്ട്. കൂടാതെ, വളരെ സപ്പോർട്ടിൽ ആണ് എത്തി നിൽക്കുന്നത്.
ഇത്രയും ഒക്കെ വായിക്കാൻ പറ്റിയാൽ നമുക്ക് തന്നെ ഇനി ഒരു buy വേണോ, വേണ്ടയോ എന്നത് തീരുമാനിക്കാൻ ഉള്ള സമയം ആയി എന്ന് പറയാം. മൊത്തത്തിൽ ഒരു buy ഫീൽ ആണ് ചാർട്ടിൽ നിന്നും കിട്ടുന്നത്.
ഇങ്ങനെ ഒക്കെ ചർട്ടിനെ വായിക്കാൻ നമ്മൾ ശ്രമിക്കണം. ഉള്ളിൽ ഒളിഞ്ഞ് കിടക്കുന്ന രഹസ്യങ്ങൾ മനസ്സിൽ ആക്കണം. അങ്ങനെ ഒരു ചാർട്ട് ഫോർമാറ്റ് രൂപം കൊള്ളുന്നതും മനസ്സിൽ ആക്കണം. അങ്ങനെ എങ്കിൽ നല്ല ധാരാളം അവസരങ്ങൾ നമുക്ക് കണ്ടെത്താൻ പറ്റും.
(സ്റ്റോക്ക് മിർസ ഇൻ്റർനാഷണൽ 4 month 3 hour കാൻ്റിൽ) . വരും ദിവസങ്ങളിൽ പ്രൈസ് കൂടുമോ കുറയുമോ എന്നത് കാത്തിരുന്നു കാണാം . മൊത്തത്തിൽ ഉള്ള ചാർട്ട് ഘടന കണ്ടിട്ട് , ഒരു retest തന്ന് , പിന്നീട് പ്രൈസ് ഉയരാൻ ചാൻസ് കൂടുതൽ ആണ് എന്നതാണ്)
NB : ഒരു പ്രൈസ് ചലിക്കുന്നത് , മുകളിൽ പരാമർശിച്ചിട്ടില്ലാത്ത നിരവധി കടഘങ്ങളുടെ കൂടി സ്വാധീനം കൊണ്ട് ആണ് എന്നുള്ളത് വസ്തുതയാണ്. എന്നാൽ സൈക്കോളജി അതിൽ ഒരു പ്രധാന ഘടകം ആയി പ്രവർത്തിക്കുന്നു . ഇത് പഠന ഉദ്ദേശം വെച്ച് മാത്രം ഉള്ള പോസ്റ്റ് ആണ്.
Discussion about this post