Rajesh n ramakrishnan
Vega and implied volatility ഇത് പരിഗണിക്കാതെ ഓപ്ഷൻ buy ചെയ്യരുത്
തുടക്കക്കാരായ ഓപ്ഷൻ ട്രേഡർമാർക്ക് പൊതുവെ ഓപ്ഷൻ greeks എന്നതിന്റെ പ്രാധാന്യം അധികം പിടികിട്ടിയിട്ടുണ്ടാവില്ല. തീറ്റ എന്നത് കഴിഞ്ഞ പോസ്റ്റിൽ അടിസ്ഥാന കാര്യങ്ങൾ പറഞ്ഞു വച്ചു. കൂടുതൽ ആളുകളും ഡെൽറ്റ എന്ന greek നെ മാത്രം ആണ് foccus ചെയ്യുന്നത്. പലരുംമറന്നു പോകുന്നതോ അല്ലെങ്കിൽ ബോധപൂർവം ഒഴിവാക്കുന്നതോ ആയ എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ഓപ്ഷൻ greek ആണ് “vega “. ഇവിടെ vega എന്നതു മറ്റൊരു parameter ആയ implied volatility യുമായി connect ചെയ്താണ് പഠിക്കേണ്ടത്. ഒരു ഓപ്ഷൻ കോൺട്രാക്ടിന്റെ volatility ചേഞ്ച് ന്റെ impact ആണ് vega പ്രധി നിധാനം ചെയ്യുന്നത്.
എന്താണ് വോളറ്റിലിറ്റി (volatile component എന്ന് പറഞ്ഞാൽ സയൻസ് ൽ ആവിയായി പോകുന്ന അവസ്ഥ ഇവിടെയും ഏറെക്കുറെ ആ അർത്ഥത്തോട് ചേർന്ന് നിൽക്കുന്നു. ആവി എന്ന് പറഞ്ഞാൽ മറ്റു അവസ്ഥകളെ കാട്ടിലും അസ്ഥിരതയുള്ളത് വേഗത കൂടിയത്, എങ്ങോട്ട് വേണമെങ്കിലും move ചെയ്യുന്നത് എന്നാണല്ലോ )മാർകറ്റിൽ IV എന്ന് പറയുന്നതും ഇത് പോലെ ആണ് അസ്ഥിരതയുടെ അളവുകോൽ ആണ് implied volatility. മാർക്കറ്റ് രണ്ട് തരം ഉണ്ട് ശാന്തമായ മാർക്കറ്റും കലുഷിതമായതും കലുഷിതമായ മാർകറ്റിൽ ഒന്നുകിൽ കുതിച്ചു ചാട്ടം ആയിരിക്കാം അല്ലെങ്കിൽ ഇറക്കം അതുമല്ലെങ്കിൽ ഇത് രണ്ടും കൂടി. ഇങ്ങനെ കലുഷിതമാകുന്നത് മാർക്കറ്റ് പങ്കാളികളുടെ ആകാംക്ഷയോ ആശങ്കയോ കാരണം ആണ്. ഈ ആകാംക്ഷ അല്ലെങ്കിൽ ആശങ്കയെ നമ്മൾ ഗണിത പരമായി അളന്നു എടുത്താൽ അതിനെ implied volatility എന്ന് വിളിക്കാം
(IV കണക്കുകൂട്ടി എടുക്കുന്നത് standard deviation, normal distribution എന്നീ സ്റ്റേറ്റിസ്റ്റിക്കൽ പ്രക്രിയ വഴി ആണ് ആ വിശദീകരണം ഇവിടെ നൽകാൻ ശ്രമിച്ചാൽ പോസ്റ്റ് വായിക്കാതെ നിങ്ങൾ ഇട്ടിട്ടു പോകും അതുകൊണ്ട് ഒഴിവാക്കുന്നു. പിന്നീടൊരിക്കൽ ആവാം )IV യുടെ measure ആണ് vega എന്ന് പറഞ്ഞു. Iv, മാർകറ്റിൽ സംഭവിക്കാൻ പോകുന്ന ഒരു കുതിപ്പിന്റെ അല്ലെങ്കിൽ കിതപ്പിന്റെ മുൻകൂട്ടിയുള്ള അറിവിന്റെ ഫലമാണ്. ഉദാഹരണത്തിന് വളരെ പ്രധാനപെട്ട ഒരു കാര്യത്തെ കുറിച്ച് പ്രധാന മന്ത്രിയോ റിസേർവ് ബാങ്കോ ഒരു പ്രസ്താവനക്ക് തയ്യാറാകുന്നു എന്ന വാർത്ത, അല്ലെങ്കിൽ ഒരു യുദ്ധ പ്രഖ്യാപനം വരുന്നു എന്ന വാർത്ത. അല്ലെങ്കിൽ കമ്പനികളുമായി ബന്ധപ്പെട്ട വളരെ പോസിറ്റീവും നെഗറ്റീവും ആയ വാർത്ത അതുമല്ലെങ്കിൽ ആഗോള തലത്തിൽ മാർക്കറ്റ് മുന്നേറുന്നു ഇടിയുന്നു സാമ്പത്തിക മാന്യം ഇവയെല്ലാം ആണ് IV എന്നതിന്റെ ചാലക ശക്തി. മാർക്കറ്റ് ശാന്തമാകും പോളും കാലുഷിത മാകുമ്പോളും ഓപ്ഷൻ പ്രീമിയത്തിൽ വലിയ വ്യത്യാസം ഉണ്ട്. നിലവിൽ nifty 19500 എന്ന് കരുതുക 20000 എന്ന സ്ട്രൈക്ക് പ്രൈസ് മനസ്സിൽ എടുക്കുക മാർക്കറ്റ് ശാന്തമാണെങ്കിൽ 20000 എന്ന സ്ട്രൈക്ക് സെൽ ചെയ്യുന്ന സെല്ലർക്ക് പേടിക്കേണ്ടതില്ല കാരണം ശാന്തമായ മാർക്കറ്റ് 500 പോയിന്റ് കേറി വരണേൽ സമയം എടുക്കും so ടെൻഷൻ കുറഞ്ഞു റിസ്ക് കുറവായതു കൊണ്ട് ചെറിയ പ്രീമിയം ആണ് വാങ്ങുന്നത്. ഇവിടെ IV കുറവായിരിക്കും. ഇനി മാർക്കറ്റ് സ്പോടാനാത്മകമായി പ്രതികരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ ആണെങ്കിൽ 500 പോയിന്റ് ഉയർന്നു 20000 ആകാൻ വലിയ താമസം വേണ്ടി വരില്ല so സെല്ലർ തന്റെ റിസ്ക് കുറയ്ക്കാൻ വലിയ പ്രീമിയം വാങ്ങിയാകും ഡീൽ ചെയ്യുക.
ഇവിടെ നമ്മൾ പറഞ്ഞത് ശ്രദ്ധിക്കുക ഒരേ സ്ട്രൈക്ക് നു രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രീമിയം വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് കണ്ടു ഈ വ്യത്യാസപ്പെടുവാനുള്ള കാരണത്തെ മാർക്ക് ചെയ്യുന്നത് IV % ൽ ആണ്. IV യെ സംബന്ധിച്ച് പ്രധാനമായും മനസ്സിലാക്കേണ്ടത് ഇതിനു ചിലപ്പോൾ അല്പയുസ് ആയിരിക്കാം എന്നുള്ളതാണ്. വളരെ പ്രധാന പെട്ടത് എന്ന് കരുതുന്ന ഒരു പ്രഖ്യാപനം പ്രധാന മന്ത്രി നടത്തുന്നു എന്നറിയുമ്പോൾ IV അതി ശക്തമായിരിക്കും പ്രീമിയം വില വലിയ കയറ്റിറക്കങ്ങൾക്ക് സാക്ഷ്യമാകും എന്നിട്ടവസാനം പ്രഖ്യാപനം നനഞ്ഞ പടക്കം ആയി പോയാൽ ഉയർന്നു നിന്ന IV normal ആകും. മലപോലെ വന്നത് എലി പോലെ പോയി IV നമ്മുടെ പണവും കൊണ്ടു പോകും. ഇത്രയും ആണ് ഇൻട്രോ.

ഇനി കാര്യത്തിലേയ്ക്ക് വരാം
Iv യും vega യും related ആണ്.
Veega എന്നത് volatility വ്യത്യാസം വരുമ്പോൾ പ്രീമിയം എത്ര മാറും എന്നതാണ്
Volatility യിലെ ഓരോ percentage ചേഞ്ച് നും പ്രീമിയം എത്ര മാറും എന്ന് veega പറയും. IV ൽ 1% മാറ്റാം വന്നാൽ ആ സമയത്തെ veega വാല്യൂ നു തുല്യം പ്രീമിയം മാറും
Consider പ്രീമിയം പ്രൈസ് = 30
If vega =3
If IV increases by 1%
Then പ്രീമിയം 33 ആകും
IV കൂടിയാൽ പ്രീമിയം കൂടും IV കുറഞ്ഞാൽ പ്രീമിയം കുറയും. ചില സമയങ്ങളിൽ ചില ഇവന്റുകൾ നടക്കുമ്പോൾ IV കൂടി പ്രീമിയം കൂടികൊണ്ടിരിക്കും നമ്മൾ അവിടെ entry എടുത്ത ഉടനെ ആ event അവസാനിച്ചു പ്രത്യേകിച്ച് impact ഒന്നും കൂടാതെ എന്ന് കരുതുക. IV പൊടുന്നനെ താഴും പ്രീമിയം താഴേയ്ക്ക് പോകും പക്ഷെ അപ്പോളും index കേറി പോകുന്നുണ്ടായിരിക്കും. ചിലപ്പോളെങ്കിലും നിങ്ങൾക്ക് അനുഭവത്തിൽ വന്നിട്ടുണ്ടാകാം index മുന്നോട്ട് പോകുമ്പോളും Ce പ്രീമിയം താഴോട്ട് പോകുന്നത്. ഏതെങ്കിലും ഒരു കാരണവുമായി ബന്ധപെട്ടു ഉയർന്നു നിന്ന IV താഴുമ്പോൾ ആണ് ഇങ്ങനെ സംഭവിക്കുന്നത്
അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ഓപ്ഷൻ details ൽ IV% നോക്കുക, vega വാല്യൂ നോക്കുക അത് 5ആണെന്നിരിക്കട്ടെ . IV 15%, പ്രീമിയം വില 50…ഇനി IV 16 % ലോട്ട് കേറിയാൽ പ്രീമിയം 55 ആകും. Index മൂവ് ചെയ്യ് ണമെന്നില്ല.ഓപ്ഷൻ ഹോൾഡ് ചെയ്യുമ്പോൾ ഈ effect ഏറ്റവും പ്രകടമായി കാണാം സാധാരണയായി ഹോൾഡ്ഡ് ചെയ്താൽ theta decay വഴി നമ്മുടെ പ്രീമിയം കുറയും എന്നാൽ വലിയൊരു പോസിറ്റീവ് event സംഭവിക്കാൻ ഉണ്ടു എങ്കിൽ time decay യുടെ effect IV മറികടന്നു നമുക്ക് വലിയ പ്രോഫിറ്റ് കിട്ടും. തിരിച്ചും സംഭവിക്കാം നമ്മൾ ce ഹോൾഡ് ചെയ്തു എന്ന് കരുതുക. Delta 40 ഉണ്ടേൽ 100 പോയിന്റ് കൂടിയാൽ പ്രീമിയം 40 കൂടുമെന്നാണല്ലോ delta പറയുന്നത്. but IV കുറഞ്ഞു പോയാൽ index 100 പോയിന്റ് കൂടിയാലും പ്രീമിയം അനങ്ങില്ല. അപ്പോൾ IV ഉം കുറഞ്ഞു decay ഉം വന്നാൽ index കേറിപോയാലും പ്രോഫിറ്റ് ആവില്ല ഇതൊക്കെ പഠിച്ചിട്ട് വേണം ഓപ്ഷൻ കളിക്കാൻ
Iv increases ഓപ്ഷൻ പ്രൈസ് increases
IV decreases ഓപ്ഷൻ പ്രൈസ് decreases. ATM സ്ട്രൈക്ക് ൽ ആയിരിക്കും vega ഏറ്റവും കൂടുതൽ
ഇങ്ങനെയൊക്കെയാണേലും IV എന്നത് വാർഷിക ശത മാനത്തിൽ ആണ്

മേലെ വിശദീകരിച്ചത് പോലെ ഓപ്ഷൻ greeks നന്നായി മനസിലാക്കി ഉപയോഗിക്കാൻ അറിയാവുന്ന ഒരാൾക്കും കാശ് പോവുകയില്ല. കാശ് കൂടുതലും നഷ്ടപ്പെടുന്നത് directional ട്രേഡ് എടുക്കുന്നവർക്കാണ്. Non directional ട്രേഡ് എടുക്കുന്ന ഒരാൾക്ക് adjustment കൂടി ചെയ്യാൻ അറിയാമെങ്കിൽ ഒരിക്കലും നഷ്ടം സംഭവിക്കുകയില്ല. ഇനി .അഥവാ സംഭവിച്ചാൽ തന്നെ അതിന്റെ ആഘാതം വളരെ കുറക്കാൻ സാധിക്കും. ശരിക്കും ഓപ്ഷൻസ് ഹെഡിജിങ് ടൂൾ ആയി ഉപയോഗിക്കാനാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതിനെ ട്രേഡിങ്ങ് ടൂൾ ആയി ഉപയോഗിക്കുകയാണ് സാധാരണയായി ട്രേഡേഴ്‌സ് ചെയ്യുന്നത് . ഒരു നിക്ഷേപകന് തന്റെ നിക്ഷേപം സുരക്ഷിതമാക്കാനാണ് പ്രധാനമായും ഓപ്ഷൻസ് ഉപയോഗിക്കേണ്ടത്. നല്ലൊരു investor ക്ക് COVERED CALL ,CASH SECURED PUT എന്നീ സ്ട്രാറ്റജികൾ ഉപയോഗിച്ചു നല്ല ലാഭം നേടാൻ സാധിക്കും.
ഇനി ഓപ്ഷനിൽ ട്രേഡ് ചെയ്താൽ തന്നെ പ്രോപ്പർ ആയ risk/ reward ratio നോക്കിയാൽ തന്നെ വിജയിക്കാൻ സാധിക്കും. നല്ലൊരു ട്രേഡിങ്ങ് ക്യാപിറ്റൽ കയ്യിലുണ്ടെങ്കിൽ കുറഞ്ഞത് 0.5 % ലാഭം ദിവസം നേടാനായാലും അതൊരു വലിയ വിജയമാണ്( എന്റെ ടാർജറ്റ് എപ്പോഴും 0.5 മുതൽ 1 % മാണ് ,എന്നാൽ ഇതത്ര എളുപ്പമല്ല എന്ന കാര്യം കൂടി വ്യക്തമാക്കുകയാണ്)
ഓപ്ഷൻസ് പുതിയതായി മാർക്കറ്റിൽ വരുന്നവർക്ക് ട്രേഡ് ചെയ്യാൻ അനുയോജ്യമായ ഒരു ടൂൾ അല്ല എന്നാൽ പരിചയസമ്പന്നരായ ട്രേഡേഴ്‌സിന് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന ഒന്നാണ് ഓപ്ഷൻസ്
പുതിയതായി സ്റ്റോക്ക് മാർക്കറ്റിൽ എത്തുന്നവർ ആദ്യം സ്റ്റോക്കുകളിൽ ഇൻട്രേഡേ ട്രേഡ് ചെയ്തു പഠിക്കുകയാണ് വേണ്ടത്. അതിന് മികച്ച സ്റ്റോക്കുകൾ കണ്ടെത്തി ദിവസവും അതിൽ നിന്നും ഓരോ എണ്ണം ട്രേഡ് ചെയ്തു പഠിക്കുകയും ട്രേഡ് ചെയ്യുമ്പോൾ ഉണ്ടായ തെറ്റുകളും കുറ്റങ്ങളും കണ്ടെത്തി നോട്ട് ചെയ്തു വയ്‌ക്കുക കൂടി ചെയ്യണം. അങ്ങനെ ചെയ്യുന്നത് വഴി ഈ തെറ്റുകൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ പ്രതേകം ശ്രദ്ധിക്കുക കൂടി വേണം. അതിന് ശേഷം മാത്രം ഓപ്ഷനിൽ ട്രേഡ് ചെയ്യാൻ പോകാവൂ. ഓപ്ഷനിൽ ആദ്യം virtual ട്രേഡ് എടുത്ത് പഠിക്കണം. Zerodha അക്കൗണ്ട് ഉള്ളവർക്ക് sensibull platform സൗജന്യമായി ഉപയോഗിച്ചു virtual ട്രേഡ് എടുത്ത് പടിക്കാവുന്നതാണ്. അവിടെ നിങ്ങൾക്ക് എത്ര രൂപ വേണമെങ്കിലും ഉപയോഗിച്ചു ട്രേഡ് ചെയ്യാൻ സാധിക്കും. അവിടെ വിജയിക്കുന്ന അവസ്ഥയിൽ മാത്രം ഓപ്ഷനിൽ യാഥാർഥ് ട്രേഡുകൾ എടുക്കുക. ഒരു നല്ല ഓപ്ഷൻ ട്രേഡർ ആകാൻ കുറഞ്ഞത് 3 മുതൽ 5 വർഷം വരെയുള്ള കഠിന അധ്വാനം ആവശ്യമാണ്. കുറുക്കു വഴികൾ ഒന്നും ലഭ്യമല്ല. എല്ലാത്തിലുമുപരി ട്രേഡ് ചെയ്യാൻ കുറഞ്ഞത് 3 മണിക്കൂർ എങ്കിലുംസമയം ലഭിക്കുന്നവർ മാത്രം അതിലേക്ക് ഇറങ്ങുകയാണ് വേണ്ടത്. ഞാൻ 2007 മുതൽ ട്രേഡ് ചെയ്യുന്ന എന്നാൽ പ്രൊഫെഷണൽ അല്ലാത്ത ട്രേഡറാണ്. തുടക്കത്തിൽ വളരെയേറെ നഷ്ടം നേരിടേണ്ടി വന്നെങ്കിലും ഇന്ന് നല്ല ലാഭത്തിൽ ട്രേഡ് ചെയ്യാനും investment ചെയ്യാനും എനിക്ക് സാധിക്കുന്നുണ്ട്. ശ്രെമിച്ചാൽ എല്ലാവർക്കും വിജയിക്കാൻ സാധിക്കുന്ന മേഖലയാണ് ഓപ്ഷൻ ട്രേഡിങ്ങ്
അതോടൊപ്പം ഓർക്കേണ്ട ഒരു കാര്യമുണ്ട് 90 % പുതിയതായി മാർക്കറ്റിൽ വന്ന് ട്രേഡ് ചെയ്യുന്നവരുടെ ക്യാപിറ്റൽ ആദ്യത്തെ 100 ദിവസത്തിനുള്ളിൽ നഷ്ടപ്പെടുന്നു എന്ന കാര്യം.
ഓപ്ഷനിൽ ട്രേഡ് ചെയ്യണമെന്ന് താത്പര്യമുണ്ടെങ്കിൽ ആദ്യം zerodha/sensibull പ്ലാറ്റ്ഫോമിൽ virtual (പേപ്പർ) ട്രേഡ് ചെയ്തു പഠിക്കുകയാണ് വേണ്ടത്. ഒരു ട്രേഡിൽ പ്രവേശിക്കുന്നതിന് മുൻപ് എത്ര രൂപ ലാഭം നേടാം,എത്ര രൂപ നഷ്ടം വരാൻ സാധ്യതയുണ്ട് ആ നഷ്ടം സഹിക്കാൻ സാധിക്കുമോ എന്ന് മനസിലാക്കികൊണ്ടു ട്രേഡിൽ പ്രവേശിച്ചാൽ വിജയകരമായി ട്രേഡ് ചെയ്യാം. ഓപ്ഷനിൽ ട്രേഡ് ചെയ്യുമ്പോൾ ആഗോളതലത്തിൽ ഉണ്ടാകുന്ന നീക്കങ്ങൾ, വിദേശ/തദ്ദേശ നിക്ഷേപകരുടെ നീക്കങ്ങൾ. ചാർട്ടിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ. ഇപ്ലൈഡ് വോളറ്റിലിറ്റി , open interest എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ധാരണയോടെ വേണം ട്രേഡ് ചെയ്യാൻ. ലാഭവും നഷ്ടവും ശതമാനത്തിൽ വിലയിരുത്തി വേണം ലക്ഷ്യം നിർണ്ണയിക്കേണ്ടത്. 0.5 % ശതമാനം ലാഭം പൊതുവേ സുരക്ഷിതമായ ലക്ഷ്യമാണ്. ഉദാഹരണത്തിന് 5 ലക്ഷം രൂപ ഉപയോഗിച്ചു ഓപ്ഷനിൽ ഇൻട്രേഡേ ട്രേഡ് ചെയ്യുന്ന പരിചയസമ്പന്നനായ ഒരു ട്രേഡർക്ക് 2500 രൂപ വരെ ലാഭം നേടാം. പറയുന്നത് പോലെ ഇത് അത്ര എളുപ്പമല്ല എന്ന് കൂടി വിസ്മരിക്കുന്നില്ല. ഞാൻ ഇൻട്രേഡേ ട്രേഡ് ചെയ്യുന്ന ക്യാപിറ്റൽ 7 ലക്ഷം മുതൽ 10 ലക്ഷം വരെയാണ്. ഒരു മാസത്തിൽ ഇപ്പോൾ നല്ല ലാഭം ഉണ്ടാക്കാൻ എനിക്ക് സാധിക്കുന്നുണ്ട്. പക്ഷെ ഈ ഒരു ഘട്ടത്തിൽ എത്തിയത് 8 വർഷത്തെ കഠിന പരിശ്രമത്തിന് ശേഷമാണ് എന്ന് മാത്രം
അതുകൊണ്ടാണ് സെബി തന്നെ പറയുന്നത് ട്രേഡ് ചെയ്യുന്ന പത്തു പേരിൽ 9 പേരും നഷ്ടം വഹിക്കുന്നു എന്നത്. അത് ഇന്നും സത്യം തന്നെയാണ്. താങ്കൾ ദീർഘകാലമായി ട്രേഡ് ചെയ്യുന്ന വ്യക്തിയാണെങ്കിൽ താങ്കൾക്ക് അറിയാൻ സാധിക്കും ഈ തരത്തിലുള്ള മുന്നറിയിപ്പുകൾ അടുത്തകാലഘട്ടം മുതൽ ആണ് സെബി ആരംഭിച്ചത്. 10 ലക്ഷം എന്ന് പറയുന്നത് ഞാൻ മാർക്കറ്റിൽ ഒരു ദിവസം ട്രേഡ് ചെയ്യാൻ നിക്ഷേപിക്കുന്നതാണ് എന്ന് താങ്കൾ തെറ്റിദ്ധരിച്ചിരിക്കുന്നതിൽ എനിക്ക് പ്രതേകിച്ചു ഒന്നും പറയാനില്ല . Pledge ,മാർജിൻ എന്നിവയെക്കുറിച്ചു , താങ്കൾക്ക് അറിവില്ല എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ക്യാപിറ്റലിന്റെ 0.5 % മുതൽ 1 ശതമാനം വരെ പ്രതിദിനം ലാഭം എന്ന് പറയുന്നത് ഒരു ചെറിയ തുകയല്ല എന്ന് കൂടി വ്യക്തമാക്കുന്നു. സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം വളരുകയും, അതിന്റെ സിംഹഭാഗം മാർജിൻ ആയി ഉപയോഗിച്ചു safe ട്രേഡ് എടുക്കുന്ന വ്യക്തിയാണ് ഞാൻ. ചെന്നൈയിലെ വലിയൊരു multinational കമ്പനിയിൽ ഉന്നതനിലയിൽ ജോലിചെയ്യുന്ന ഞാൻ എന്റെ എന്റെ വരുമാനത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചിട്ടുള്ളൂ. ഈ കാശ് തൽക്കാലം വേറൊരെ productive ആയ കാര്യത്തിന് ചിലവാക്കേണ്ട ആവശ്യം ഇപ്പോൾ എനിക്കില്ല.
അവസാനമായി ഒരു കാര്യം കൂടി 10 ലക്ഷം രൂപ വരെ ഉപയോഗിച്ചു ട്രെഡ് ചെയ്യുന്ന ഞാനൊക്കെ സ്റ്റോക്ക് മാർക്കറ്റിൽ ചെറുമീനുകളാണ്. രണ്ട് IRONCONDOR Strategy’s set up ചെയ്യുമ്പോൾ തീരുന്ന തുക മാത്രമാണ് എന്റെ ക്യാപിറ്റൽ ആയ 10 ലക്ഷം നഗ്നമായ ട്രേഡ് (naked trade) എടുക്കരുത് എന്ന് മാത്രമേ ഞാൻ ആ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ.
കാളയുടെ കുത്തും കരടിയുടെ അടിയും വാങ്ങാതെ ട്രേഡ് ചെയ്‌തു വിജയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല 10 k യും 20 k മൊക്കെയായി മാർക്കറ്റിൽ ട്രേഡ് ചെയ്യാൻ എത്തുന്നവർ വളരെയെളുപ്പം ഇരകളാകും
Discussion about this post