Abhijith J A
Trading തുടങ്ങാൻ പോകുന്നവർക്ക് വേണ്ടിയുള്ള എഴുത്ത്..
പലരുടെയും monthly ട്രെഡിങ് result കണ്ടു.. പച്ച മാത്രം.. പേരിനുപോലും ഒരു തുള്ളി ചുവപ്പില്ല.. ഇതൊക്കെ നടക്കാൻ എത്ര പാടായിരിക്കും എന്നു ആയിരിക്കും പോസ്റ്റ് കാണുമ്പോ തന്നെ പലരുടെയും ഉള്ളിലെ ചോദ്യം.. ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതം ആണ്..
ഈ പച്ച മാത്രം കത്തി കിടക്കുന്ന traders എല്ലാരും technically നല്ല ധാരണ ഉള്ള ആളുകൾ മാത്രമല്ല.. അതിനേക്കാൾ അവരുടെ ഏറ്റവും വലിയ ശക്തി emotional കണ്ട്രോൾ എന്ന വലിയൊരു ഘടകം ആണ്.ഇന്ന് എടുത്ത ആദ്യത്തെ ട്രെഡിൽ loss വന്നാൽ അത് ചെറിയ ലോസിൽ നിൽകുമ്പോൾ തന്നെ loss book ചെയ്ത് ഇറങ്ങും.. എന്നിട്ടു അടുത്ത 100 tradesനെ പറ്റി മാത്രം ചിന്തയ്ക്കും.. അപ്പോൾ ഒരു confidence കിട്ടും.. ഇപ്പോ എടുത്ത ഈ ചെറിയ loss അടുത്ത 100tradൽ നിസ്സാരം ആയിട്ട് റിക്കവർ ചെയ്യാൻ പറ്റുമെന്ന്. ഈ ഒരു തോന്നൽ മനസ്സിൽ ഊട്ടി ഉറപ്പിച്ചാൽ നിങ്ങളുടെ ലാഭത്തിന്റെ കണക്കുകൾ ഇപ്പോഴത്തതിനേക്കാൾ മെച്ചപ്പെടും.
ഓർക്കുക market മൊത്തത്തിൽ കലക്കിക്കുടിച്ചാൽ മാത്രമേ profit making trader ആകുളു എന്നില. മുൻപത്തെ പോസ്റ്റുകളിൽ ഞാൻ പറഞ്ഞിരുന്നപോലെ കുറച്ചു നാൾ പല രീതിയിൽ trade ചെയ്യുക.. എന്നിട്ടു നിങ്ങൾക് ഏറ്റവും യോജിച്ച strategy മാത്രം follow ചെയ്യുക.. അതിൽ ഒരുപാട് trades എടുക്കുന്ന വഴി നിങ്ങൾ ആ strategyൽ expert ആകും.
അതിനുശേഷം നിങ്ങൾ ശ്രദ്ധിക്കേണ്ടത് നിങ്ങൾ ഒരു വലിയ mindset ഉള്ള trader ആകണം എന്നതാണ്.. അതായത് നിങ്ങൾ നിങ്ങളുടെ ട്രെഡിങ് rules ഒരിക്കലും ബ്രേക്ക് ചെയ്യാൻ പാടില്ല.. Remember “ഒരിക്കലും “. കുറച്ചു നാൾ മാർക്കറ്റിൽ സമയം ചിലവഴിക്കുമ്പോ തന്നെ നിങ്ങൾക് profit ഉണ്ടാകാനുള്ള വഴികൾ മനസിലാകും.. പിന്നീട് ചെയ്യേണ്ടത് ഉണ്ടാക്കിയ profit വലിയ നഷ്ടങ്ങൾ വന്നു ഒലിച്ചു പോവാതിരിക്കാൻ നോക്കണം എന്നത് മാത്രമാണ്.
Always remember.. Success in market day ട്രെഡിങ് is 80% discipline and 20% technical knowledge. വീണ്ടും ആവർത്തിക്കുന്നു.. ഈ എല്ലാ ദിവസവും പച്ച കത്തിക്കുന്ന traders മാർക്കറ്റിനെ പറ്റി 100% പഠിച്ചവർ അല്ല..(അങ്ങനെ ഈ ലോകത്ത് ആരും തന്നെ ഉണ്ടെന്നു തോനുന്നില്ല). പക്ഷെ അവർ സ്വന്തം മനസിനെ 100% വരുതിയിൽ ആകിയവരാണ് .അവർ over trading, revenge trading പോലുള്ള ഒന്നും ചെയ്യാൻ നിക്കില്ല.. സ്വന്തം മനസ്സിനെ കണ്ട്രോൾ ചെയ്യാൻ അവർക്കറിയാം . ഒരു successful ട്രെയ്ഡറും successful അല്ലാത്ത ട്രെയ്ഡറും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസവും ഇതായിരിക്കും.
ഈ പോസ്റ്റിൽ പറഞ്ഞതിനെ പറ്റി അഭിപ്രായ വെത്യാസം ഉണ്ടെങ്കിലോ അല്ലെങ്കിൽ മറ്റു suggestion, tips or tricks ഉണ്ടെങ്കിലോ കമന്റ്സ് ആയിട്ടു രേഖപെടുത്താം.. Lets grow together.
Note: ഞാൻ equityil മാത്രം trade ചെയുന്ന ആളാണ്.. Future and options related doubt ചോതിച്ചാൽ കൃത്യമായ ഉത്തരം എന്റെ കയ്യിൽ ഇല്ല.
Happy trading/investing
~ Abhijith J A
Discussion about this post