Abhijith JA
Trading ചെയ്യുമ്പോ നിങ്ങൾ ചെയ്‌ത തെറ്റുകൾ എന്താണെന്ന് ഈ പോസ്റ്റിനു താഴെ കമന്റായിട്ടു ഇട്ടാൽ എന്നെ പോലുള്ള പുതിയ ട്രാഡേഴ്സിന് അത് വലിയ രീതിയിൽ help ചെയ്യും. എൻ്റെ എക്സ്പീരിൻസിൽ പഠിച്ച ചില അറിവുകൾ, tips ഇവിടെ പങ്കുവെക്കാം.
1.Set and respect STOPLOSS : ഒരു ട്രേഡ് എടുക്കുന്നതിന് മുൻപ് തന്നെ അതിന്റെ stoploss എത്രയാണ് വെക്കേണ്ടത് എന്ന് കൃത്യമായി മനസ്സിലാക്കിയിരിക്കണം. സ്റ്റോക്ക് മാർക്കറ്റിൽ risk കൂടുതൽ എടുക്കുന്നവർക് reward കൂടുതൽ കിട്ടും എന്ന് പൊതുവെ ഒരു ധാരണ ഉണ്ട്. പക്ഷെ ഞാൻ മനസിലാക്കിയിരിക്കുന്നത് calculated risk എടുക്കുന്നവർക്കാണ് കൂടുതൽ reward കിട്ടുന്നത്. കണ്ണുമ്പുട്ടി വടി എറിഞ്ഞാൽ മാങ്ങ വീഴുന്നേനക്കാൾ.. വടി കറങ്ങി വന്നു നിങ്ങടെ തലയിൽ തന്നെ വീഴാതിരിക്കാനാണ് ആദ്യം ശ്രെദ്ധിക്കേണ്ടത്. (Expert knowledge നിങ്ങളിലേക് എത്തുന്ന മുറക്ക് വേണമെങ്കിൽ stoploss വെക്കാതെ നിങ്ങൾക് ട്രേഡ് ചെയ്യാം. But it is strictly for expert ട്രെഡേഴ്‌സ്.)
2. ALWAYS FOLLOW YOUR PERSONAL TRADING RULES : നിങ്ങൾ മാർക്കറ്റിൽ ഒരുപാട് പയറ്റി തെളിയുമ്പോൾ നിങ്ങൾക് നിങ്ങളുടെ ദൗർബല്യങ്ങൾ എന്താണെന്ന് മനസിലാകും. അത് മനസിലാക്കി ചില trading നിയമങ്ങൾ നിങ്ങൾ നിങ്ങൾക്കു തന്നെ വെക്കണം..

ഉദാഹരണത്തിന് നിങ്ങൾ overtrade ചെയ്യുന്ന ആളാണെങ്കിൽ ഒരു ദിവസം പരമാവധി 3 ട്രെഡുകളിൽ കൂടുതൽ എടുക്കില്ലെന്നു നിബന്ധന വെക്കുക.അത് കൃത്യമായി പാലിക്കുക.. ഒരു ദിവസം നഷ്ടത്തിൽ trading അവസാനിപ്പിച്ചാലും കുഴപ്പമില്ല.. പക്ഷെ നിങ്ങടെ trading നിയമങ്ങൾ നിങ്ങൾ തെറ്റികില്ല എന്ന് തീരുമാനിക്കുക.. പതിയെ നിങ്ങൾ disciplined ആയിട്ടുള്ള ഒരു trader ആകും. Disciplined ആയിട്ടുള്ള traders will gain profits .
3.Develop your skills : 1000രൂപ 10000 രൂപ ആക്കാൻ കഴിയാത്ത ഒരാൾക്കു 1 ലക്ഷം രൂപ 10ലക്ഷം ആക്കാൻ പ്രയാസം ആയിരിക്കും.അതുകൊണ്ട് ചെറിയ തുകയിൽ മാത്രം തുടങ്ങി trading skill develop ചെയ്തിട്ട് മാത്രം വലിയ തുക വെച്ചു trade ചെയ്യുക. Focus on increasing ur skills first, capital second . Learning is earning.
4. Trade in a fixed time period : നിങ്ങൾ ഒരു full time trader അല്ലാത്ത പക്ഷം നിങ്ങൾ ഒരിക്കലും 9:15 മുതൽ 3:20 വരെ മാർക്കറ്റിൽ trade ചെയ്യാൻ ശീലിക്കരുത്.. ഞാനും നിങ്ങളും ഒക്കെ ഉൾപ്പെടുന്നത് homosapiens എന്നു പറയുന്ന “Social animal” ആണ്. അതായത് “സാമൂഹ്യ ജീവി “. കടുവയെ പോലെ ഒറ്റയ്ക്ക് ജീവിക്കാൻ രൂപകല്പന ചെയ്‌ത ജീവിവർഗം അല്ല.. നിങ്ങൾക് വീട്ടുകാരുടേം കൂട്ടുകാരുടേം നാട്ടുകാരുടേം സമ്പർക്കം വളരെ അത്യാവിശ്യമാണ്.

Daily 6 മണിക്കൂർ മാർക്കറ്റിൽ ചിലവഴിച്ചാൽ നിങ്ങളുടെ ശാരീരിക മനസിക ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിച്ചേക്കാം. എത്ര തന്നെ കാശുണ്ടാക്കിയാലും അത് enjoy ചെയ്യാനുള്ള ശേഷി ഉണ്ടായിരിക്കുന്നതുവരെ മാത്രമേ നിങ്ങൾ ഉണ്ടാക്കിയ പണത്തിനു മൂല്യമുള്ളൂ.രണ്ടു മണിക്കൂർ മാത്രമേ ചിലവ ഴിക്കു എന്നു തീരുമാനിച്ചാൽ ആ സമയത്ത് മാത്രം trading app തുറക്കുക. 10 മണി മുതൽ 11 മണി വരെയാണ് മാർക്കറ്റിൽ നിൽക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാം ദിവസവും ആ സമയത്ത് മാത്രം trades എടുക്കുക. മാർക്കറ്റ് തുറക്കുന്ന ആദ്യത്തെ ഒരു മണിക്കൂർ നല്ല volatile ആയിരിക്കും.. നിങ്ങൾ ആഹ സമയത്ത് മാത്രം trade ചെയ്‌താൽ കുറെ നാൾ കഴിയുമ്പോൾ നിങ്ങൾക് ആഹ സമയത്തെ മാർക്കറ്റ് മുവമെന്റിനെ പറ്റി ഒരു ധാരണ ഉണ്ടാകും.. അതും നിങ്ങളെ സഹായിക്കും.നിങ്ങൾക് യോജിച്ച സമയം നിങ്ങൾ തിരഞ്ഞാടെക്കുക.. Money is not freedom, but money is a tool to freedom. So enjoy your freedom OUTSIDE the market.( മെഡിറ്റേഷൻ, ജിം, പറമ്പിലെ കളികൾ , എല്ലാം നിങ്ങടെ ശാരീരിക ആരോഗ്യത്തെപോലെ മനസിക ആരോഗ്യത്തിനും നല്ലതാണെന്നു പ്രതേകം പറയണ്ടലോ )
5. Think in terms of percentage, not numbers : നിങ്ങൾ ക്യാപിറ്റലിന്റെ എത്ര ശതമാനം ലാഭം ഉണ്ടാക്കി എന്ന് മാത്രം ചിന്തിക്കുക. എത്ര രൂപ എന്ന് നോക്കണ്ട. നിങ്ങളുടെ ക്യാപിറ്റൽ നിങ്ങൾ പിന്നീട് കൂട്ടുമ്പഴും നിങ്ങൾക് നിങ്ങളുടെ വിജയ / പരാജയ ശതമാനം മുൻപത്തെ അത്രയും തന്നെ ഉണ്ടോന്നുഎളുപ്പം താരതമ്യം ചെയ്തു അറിയാൻ ഇതു സഹായിക്കും.
6.Set target : ട്രേഡ് എടുക്കുമ്പോ എത്രയാണ് target എന്നു കൃത്യമായി ബോദ്യം ഉണ്ടായിരിക്കണം. Target hit ആയാൽ exit ചെയ്യണം അല്ലെങ്കിൽ trading stoploss വെക്കണം.

7. Set realistic expectations : 3 ദിവസം അടുപ്പിച്ചു വലിയ സംഖ്യകൾ ലാഭം ഉണ്ടാക്കിയാൽ നാലാമത്തെ ദിവസം ചെറിയ ലാഭം ഉണ്ടായാലും trading നിറുത്താൻ തോന്നില്ല.. കഴിഞ്ഞ മൂന്ന് ദിവസവും വലിയ സംഖ്യകൾ പ്രോഫിറ് കിട്ടിയത് കണ്ടു കണ്ണും മനസും മഞ്ഞളിച്ചു നിൽകുവായിരിക്കും .. Realistic expectation വെച്ചു മാത്രം trades എടുക്കുക. റിയലിസ്റ്റിക് target and stolposs വെച്ചു trade ചെയുക.. കിട്ടിയാൽ ഇറങ്ങുക. ഇല്ലെങ്കിൽ ചിലപ്പോൾ ഒരു ആഴ്ചത്തെ profit മുഴുവൻ ഒരു ദിവസം കൊണ്ട് തീർന്നേക്കാം.
8. Slow and steady wins the race : ആമ യുടെയും മുയലിന്റെയും കഥ ഓർത്താൽ മതി.. നിങ്ങളുടെ കഴിവിൽ പൂർണ വിശ്വാസം മതി. അമിത ആത്മവിശ്വാസംആവയും അരുത്. പതിയെ മുൻപോട്ടു പോകുക.
9. Trade only when market provides you with opportunity : expert traders ആരും തന്നെ എല്ലാ ദിവസവും trade ചെയ്യില്ല.. അവർക്ക് അനുയോജ്യമായ സാഹചര്യം ഒത്തുവരുമ്പോൾ മാത്രമേ അവർ trade ചെയ്യുള്ളു.. എല്ലാ ദിവസവും trade ചെയുന്നവരല്ല succesfull traders.. മറിച്ചു trading ചെയ്തു profit എടുക്കുന്നവരാണ് succesful traders. എല്ലാ ദിവസവും trade ചെയ്തോണം എന്ന് ഒരു നിഘണ്ടുവും വ്യാഖ്യാനിച്ചിട്ടില്ല. നല്ല അവസരം ഇല്ലാത്തപ്പോൾ trades “എടുക്കാതിരിക്കാൻ” ഉള്ള “ചങ്കുറ്റം ” കാണിക്കുക (This point is very important )
10. Try to take out your profit from capital : 10000 രൂപ capital ഉള്ള ആൾ 2000 രൂപ profit അടിച്ചാൽ 2000 കൂടെ ക്യാപിറ്റലിന്റെ കൂടെ ചേർത്ത് 12000 ക്യാപിറ്റൽ ആക്കാതെ 2000രൂപ ഡിമാറ്റ് അകൗണ്ടിനു പിൻവലിച്ചിട്ടു 10000 രൂപയിൽ മാത്രം trade ചെയ്യുക.. വളരെ consistent and disciplined ആയ trader ആയതിനു ശേഷം മാത്രം profit ക്യാപിറ്റലിന്റുടെ add ചെയ്തു trade ചെയ്യുക.
മേൽ പറഞ്ഞ കാര്യങ്ങളിൽ വിയോജിപ്പ് ഉള്ളവർക്കു കമന്റ്സിലേക് സ്വാഗതം.. പരസ്പരം അറിയിച്ചും പഠിപ്പിച്ചും ടീച്ചറും കുട്ടിയുമൊക്കെ ആയി നമുക്ക് പഠിച്ചു പോകാം. എന്റെ തെറ്റുകൾ തിരുത്തി പോകാൻ കൂടെ ആണ് ഈ പോസ്റ്റ് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്.
Happy trading/investing fellow humans
~Abhijith J A
Discussion about this post