Sudev Puthenchira
എത്ര പണം ഉണ്ടാക്കിയാൽ ആണ് ഒരാൾക്ക് ജോലിയിൽ (salaried job) നിന്ന് സുരക്ഷിതമായി വിരമിക്കുവാൻ സാധിക്കുക? എപ്പോൾ ആണ് ഒരാൾ ജോലിയിൽ നിന്ന് വിരമിക്കുന്നതിനായി സാമ്പത്തികമായി യോഗ്യൻ ആകുന്നതു?
ജോലിയിൽ നിന്ന് വിരമിക്കുക എന്നത് വളരെ മണ്ടത്തരമായ കാര്യമാണ്… നമ്മുടെ ആരോഗ്യം അനുവദിക്കുന്ന അത്രയും കാലം ജോലി ചെയ്ത് കൊണ്ടിരിക്കുക… പക്ഷെ ആ ജോലി ഉണ്ടേൽ മാത്രമേ നമ്മുക്ക് ജീവിക്കാൻ കഴിയൂ എന്നാണേൽ നമ്മൾ തെറ്റായ ഒരു രീതിയാണ് follow ചെയ്യുന്നത്… നമ്മൾ ചെയ്യുന്ന ജോലി നമ്മുക്ക് സന്തോഷം നൽകുന്നു എന്നുണ്ടേൽ മാത്രമേ നമ്മൾ ജീവിതത്തിൻ്റെ ഒരു ഭാഗം വിജയിച്ചു എന്ന് പറയാൻ കഴിയൂ….. നമ്മൾ ജോലി ചെയ്തില്ലേലും ജീവിക്കാനുള്ള പണം കിട്ടുന്നുണ്ടൂ എന്നാണേൽ അവരാണ് യഥാർത്ഥ ഭാഗ്യവാൻമാർ…
ഇനി ആദ്യം പറഞ്ഞതിലേക്ക് കടക്കാം…. നമ്മുക്ക് ജോലി ചെയ്യാനില്ല എന്ന അവസ്ഥ വന്നാൽ… നമുക്ക് പെട്ടെന്ന് തന്നെ മുഷിപ്പ് വരും.ഇത് അവരെ തെറ്റായ തീരുമാനങ്ങളിലേക്കും തെറ്റായ പ്രവർത്തിയിലേക്കും എത്തിക്കാം… പിന്നെ എന്ത് സംഭവിക്കാം എന്ന് ഞാൻ പറയാതെ തന്നെ ഊഹിക്കാമല്ലോ….

ജോലി എന്നത് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് Salaried job ആണ്. അതായതു സാലറി കിട്ടുന്നു എന്ന കാരണത്താൽ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന പണി. എന്റെ തോന്നൽ അനുസരിച്ചു ഭൂരിഭാഗം ആളുകളും ഇത് ചെയ്യുന്നത് വലിയ സന്തോഷത്തോടെ അല്ല. മറിച്ചു സാലറി കിട്ടുന്നു എന്ന കാരണത്താൽ ആണ്.
താങ്കൾ ഒരു salaried job ചെയ്യുന്ന ആൾ ആണോ എന്ന് എനിക്കറിയില്ല. പക്ഷെ… നാളെ മുതൽ ഓഫീസിൽ പോയില്ലെങ്കിലും താങ്കളുടെ സാലറിയും ഇന്ക്രീമെന്റും ബെനെഫിറ്സും എല്ലാം ജീവിതകാലം മുഴുവൻ കിട്ടും എന്ന് വന്നാൽ താങ്കൾ പിന്നീടും വര്ഷങ്ങളോളം ഓഫീസിൽ പോയി കൊണ്ടിരിക്കുമോ? “പോകും” എന്നാണ് താങ്കൾ പറയുന്നത് എങ്കിൽ താങ്കൾ താങ്കളുടെ ജോലിയിൽ വളരെ സന്തോഷവാൻ ആണ്. മിക്ക ആളുകളുടെയും ഉത്തരം “പോകില്ല” എന്നായിരിക്കും
നിങ്ങൾക് ഇപ്പോൾ ഒരു മാസം ചിലവ് 75000 ആണെന്ന് ഇരിക്കട്ടെ നിങ്ങൾക് ഇപ്പോൾ 30 വയസ്സ്
നിങ്ങൾ 60 വയസ്സിൽ റിട്ടയർ ആകുന്നു എന്ന് സങ്കല്പിക്കുക
അന്ന് നിങ്ങളുടെ മക്കൾ അവരുടെ പഠനം, സ്വന്തം വീട്, കാർ എന്നിങ്ങനെ വലിയ ചിലവുകൾ തീർന്നിട്ടുണ്ടാകും
ആ കാലത്ത് ഏറ്റവും വലിയ ചിലവ് ഹോസ്പിറ്റൽ expense ആയിരിക്കാം അപ്പോൾ ഇന്നത്തെ ചിലവ് ആയ 75000 ന്റെ മൂന്നിൽ 2 ചിലവ് വരാൻ ചാൻസ് ഒള്ളു(പ്രായം ആകുന്തോറും വല്യ വല്യ ആഗ്രഹങ്ങൾ കുറയുമല്ലോ )
അപ്പോൾ 75000 മൂന്നിൽ 2 ഭാഗം അതായത് 50,000 രൂപ india ഒരു growing economy ആയത് കൊണ്ട് inflation വലിയ തോതിൽ വരില്ല lets take 6% per annum. അങ്ങനെ ആണെങ്കിൽ 30 വർഷത്തിന് ശേഷം മാസം ചിലവ് 2,87,000 round ചെയ്ത് 3 ലക്ഷം
ഇന്ന് നിങ്ങൾ ചെറുപ്പം ആയത് കൊണ്ടും നിങ്ങൾക് വരുമാനം ഉള്ളത് കൊണ്ട് റിസ്ക് കൂടിയ eqty invest ചെയ്യാം നമുക്ക് ഒരു 12% റിട്ടേൺ പ്രതീക്ഷിക്കാം
നിങ്ങൾ 20000 പ്രതിമാസം invest ചെയ്താൽ നിങ്ങൾക് ഏകദേശം 7 കോടി രൂപയോളം നിക്ഷേപം ഉണ്ടാകും നിങ്ങളുടെ life expectancy 90 വയസ്സ് കണക്കാക്കാം (കൂടുതൽ കാലം ജീവിക്കാൻ സർവേശ്വരൻ ഭാഗ്യം തരട്ടെ )കണക്കു കൂട്ടാൻ വേണ്ടി
അങ്ങനെ എങ്കിൽ അന്നും inflation കൊണ്ട് ജീവിത ചിലവ് കൂടും
എന്നാൽ നിങ്ങൾ റിട്ടയർ ചെയ്യുന്ന 60 വയസ്സിൽ റിസ്ക് എടുക്കാൻ വയ്യാത്തത് കൊണ്ട് നിങ്ങൾ 7 കോടിയിൽ ഒരു 3.5 കോടി bank a/c fd ആക്കേണ്ടി വരും അന്ന് bank പലിശ വെറും 1-2 % ഉണ്ടാകു. 1% കൂട്ടാം. മറ്റൊരു 3.5 കോടി safe ആയ debt instrument നിക്ഷേപിക്കാം
4-5% പ്രതീക്ഷിക്കാം അങ്ങനെ എങ്കിൽ effective return 2.5%. അങ്ങനെ ജീവിച്ചാൽ മരിക്കുന്നിടം വരെ ചിലവുകൾ സുഖമായി നടക്കുകയും നിങ്ങളുടെ കാലശേഷം മക്കൾക്ക് 1-2 കോടി രൂപ കിട്ടുകയും ചെയ്യും

എന്റെ അനുഭവത്തിലും , ഇതുവരെ ഉള്ള പാഠത്തിലും ഞാൻ പഠിച്ചത് നമ്മുടെ പ്രൊഡക്ടീവ് ആയ സമയം ഒരു 25 മുതൽ 45 വരെ ഉള്ള 20 വർഷങ്ങൾ ആണ് അതുതന്നെ നാലായി ഡിവൈഡ് ചെയ്‌താൽ കിട്ടുന്ന ഓരോ അഞ്ചു വർഷങ്ങളിലും നമ്മൾ ജീവിച്ച ജീവിതം നമുക്ക് അടുത്ത വർഷങ്ങളിലേക്കുള്ള ഇൻവെസ്റ്മെന്റുകളും. ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്യുന്ന ഞാൻ , പല മേഖലയിലും ഉള്ള ചെറിയ ചെറിയ ബിസിനെസ്സുകളിൽ പങ്കാളിയായി, അബു ദബിയിൽ സ്വന്തമായി ഒരു റിയൽഎസ്റ്റേറ്റ് കമ്പനി തുടങ്ങാൻ
കഴിഞ്ഞു. ഒപ്പം ഷയർമാർക്കെറ്റിൽ ഇൻവെസ്റ്റ്മെന്റും , ട്രേഡിങ്ങും ഒക്കെ കൊണ്ടുപോകുന്നു , വരുമാനത്തിലുപരിയായി നമ്മുടെ കർത്തവ്യങ്ങളിൽ ഞാൻ വിശ്വസിക്കുന്നു, അതിനാൽ എന്റെ ആരോഗ്യവും മനസ്സും എന്റെ ആശയങ്ങൾക്ക് എതിരായി നിൽക്കുന്ന കാലം വരെ എനിക്ക് retirement ഇല്ല .
ഒന്നുറപ്പാണ് എന്റെ retirement ദിവസം ആരെയും ആശ്രയിക്കാതെ ജീവിക്കാനും കുടുംബത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാനും ഉള്ളത് നാളത്തേക്കായി ഞാൻ പിൻവലിച്ചിരിക്കും.
ആഗ്രഹങ്ങൾ ഒന്നും പറത്തിവിടാതെ നടത്തിയും നടത്തിക്കൊടുത്തും ഞാൻ നേടിയ സന്തോഷം ആണ് എന്റെ സമ്പാദ്യം
അത് ഡിപെൻഡ് ചെയുന്നത് കുടുംബ സാഹചര്യം പോലെയാണ് .എത്ര പണം ഉണ്ടാക്കിയാൽ എന്നൊരു ചോദ്യം ഒരു എംപ്ലോയീസ് നെ സംബന്ധിച്ചു ബുദ്ധിമുട്ടാണ് ചുമ്മാ ചിന്തിച്ചു കൂട്ടാം എന്ന് മാത്രം. ചിലർ വിരമിക്കുമ്പോൾ സേവിങ് കൂടുതൽ ഉണ്ടാവില്ല. ജീവിത കാലം വീട് മക്കൾ എന്നൊക്ക ആയി കടന്നു പോകും വീട്ടിൽ ഒന്നും ആവശ്യമില്ലാത്തരും കാണും. പെൻഷൻ 32 35 കിട്ടുന്നവരാകും കൂടുതൽ അതിലൂടെ ഒരു 20k എങ്കിലും വേറെ വരുമാനം ഉണ്ടായാലേ സാധാരണ ഒരാൾക്ക് ജീവിക്കാൻ കഴിയൂ. ബേസിക് 60k ക്ക് താഴെ റിട്ടയർ ആവുന്നവരുടെ അവസ്ഥ ആണ്.(എല്ലാം ഡിപെൻഡ് ചെയുന്നത് ഫാമിലി സിറ്റുവേഷൻ ൽ ആണ്.. പഠിക്കുന്ന 2 മക്കൾ ആണെങ്കിൽ എല്ലാം അവർ തന്നെ നോക്കണ്ടേ ) റിട്ടയർ ജീവിതത്തിൽ നിന്നും കിട്ടണം എങ്കിൽ ഒരു ചുമതലയും ഇല്ലാതിരിക്കണം
വരുമാനമുള്ളപ്പോൾ save ചെയ്യുന്നതിന്റെ ഒരു ഭാഗം ശിഷ്ടകാലം ഒരു ഇൻകം വരാൻ സാധ്യത ഉള്ള risk ഒട്ടും ഇല്ലാത്ത guranteed ഇൻകം കിട്ടുന്ന ഒരു സ്കീഇൽ ചേരുക. ഞാൻ ചേർന്ന ഒരു പ്ലാനിൽ 2 ലക്ഷം വർഷം തോറും 12 വർഷത്തേക്ക് അടക്കുക 16 മത്തെ വർഷം എനിക്ക് 60വയസ്സ് ആകും ആ വർഷം ഞാൻ റിട്ടയർ ആകും എന്റെ സാലറി സ്റ്റോപ്പ് ആകും. പക്ഷേ ആ വർഷം മുതൽ എനിക്ക് 331000 രൂപ കിട്ടി തുടങ്ങും 25കൊല്ലം എന്റെ 85 വയസ്സ് വരെ ജീവിച്ചിരിപ്പുണ്ടങ്കിൽ അല്ലെങ്കിൽ എന്റെ പെണ്ണുപിള്ളക്കോ, പിള്ളേർക്കോ കിട്ടും മാത്രം അല്ല ആദ്യ 12വർഷം കൊണ്ട് ഞാൻ അടച്ച 24 ലക്ഷവും അവസാനം കിട്ടും… മാത്രം അല്ല അടക്കുന്നതിനിടയിൽ എന്തെങ്കിലും പറ്റിയാൽ ഫാമിലിക്ക് death കവറേജ് ആയി 25ലക്ഷവും കിട്ടും.. അങ്ങനെ ഞാൻ ഒരു വേവലാതി യും ഇല്ലാതെ ആണ് ഇപ്പോൾ ജീവിക്കുന്നത്.
ആനയെ പോലെ ചത്താലും ജീവിച്ചാലും കാശ്
നിങ്ങളുടെ ചിലവിനുള്ള കാശ് ജോലി ചെയ്യാതെ കയ്യിൽ കിട്ടാൻ (പലിശ ആയോ, divident ആയോ etc.) എത്ര കാശ് നിക്ഷേപിക്കണമോ അത്രയും കാശ് നിക്ഷേപിച്ചു കഴിഞ്ഞാൽ റിട്ടയർ ആകാം.
ലിക്വിഡേറ്റ് ചെയ്യാൻ കഴിയാത്ത വാങ്ങിയിട്ട സ്ഥലങ്ങൾ ഇതിൽ ഉൾപെടുത്തണ്ട , പക്ഷെ അതിൽ നിന്ന് വരുമാനം ഉണ്ടെങ്കിൽ ഉൾപ്പെടുത്തണം ( അധികം ജോലി ചെയ്യാതെ വിളവുള്ള തോട്ടങ്ങൾ, വാടക തരുന്ന കാടമുറികൾ അല്ലെങ്കിൽ വീട് etc.).
ഓരോരുത്തർക്കും ഈ സംഖ്യ വ്യത്യാസമായിരിക്കും,അവരവരുടെ ചിലവിനെയും എപ്പോൾ ഇത്രയും നിക്ഷേപം ചെയ്തു വെക്കാൻ കഴിയും എന്നതനുസരിച്ചു റിട്ടയർ ചെയ്യാം.
ഒരു കമ്പനി യിൽ 20k കിട്ടിയിട്ട് മാസം മുഴുവൻ കടം വാങ്ങാതെ ജീവിക്കുന്ന ആളുകൾ ഉണ്ട് അത് പോലെ ഒരു ലക്ഷം കിട്ടിയിട്ട് മാസാവസാനം കടം വാങ്ങുന്നവരും ഉണ്ട്.അതെല്ലാം ഓരോരുത്തരുടെ debit to equity ratio ആണ്… income diversification ചെയ്തു തന്റെ മാസ വരുമാനത്തിന്റെ പകുതി വെച്ചു ഓരോ മാസവും എക്സ്പെൻസസ് മീറ്റ് ചെയ്തു ഒരു പത്തു വർഷം വണ്ടി ഓടിയാൽ അന്ന് റിട്ടയർ മന്റ് എടുക്കാം എന്ന് വിശ്വസിക്കുന്നു.അപ്പോഴേക്കും other income സാലറി യുടെ മിനിമം 2 ഇരട്ടി എങ്കിലും ഉണ്ടാവണം
ലോകത്തിലെ ഏറ്റവും വലിയ കഴിക്കാൻ പറ്റാത്ത വിഷം ആണ് പൈസ അത് മാത്രം ഉണ്ടാക്കാൻ നമ്മൾ ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കും…. ഒരിക്കലും മതിയാവില്ല……. നമ്മൾക്ക് അത്യാവശ്യം ഒരു മാസം ചിലവാക്കാൻ ഉള്ള അത്രേം X 25X12 ആയാൽ റിട്ടയേർ ചെയ്യാം.ഇപ്പോൾ ഉള്ള ചിലവ് ഒരിക്കലും ഒരു 60വയസ്സ് കഴിഞ്ഞാൽ ഉണ്ടാവണം എന്നില്ല ഇന്നില്ലാതെ നാളെ പറ്റി ചിന്തിച്ചു ഒരു കൂട്ടി വെക്കുന്നതും ഉചിതമായതീരുമാനം അല്ലപിന്നെ ചീട്ട് എന്ന് കീറും എന്ന് ആർക്കും പറയാൻ പറ്റില്ല പിന്നെ ഇപ്പോൾ ഉള്ളത് പോലെ ജീവിതനിലവാരം തുടർന്ന് കൊണ്ട് പോകാൻ ഉള്ള ഒരു സെറ്റപ്പ് ഉണ്ടെങ്കിൽ നിങ്ങൾ ഫിറ്റാണ് അതല്ല വരുമാനം ഇല്ല എങ്കിൽ അതിന് ഉള്ള ജീവിതനിലവാരം ഓരോരുത്തരും സ്വയം കണ്ടെത്തിജീവിക്കാൻ ശ്രമിക്കാം പിന്നെ ഇതിനിടയിൽ വില്ലൻ ആയി കടന്ന് വന്നു രോഗം തളർത്തിയാൽ പിന്നെ എല്ലാം കയ്യിൽ നിന്ന് പോകും
അതിനിടയിൽ Life Expectancy കൂടി കൊണ്ടിരിക്കുകയാണ്. മുൻ തലമുറകളെ അപേക്ഷിച്ചു കൂടുതൽ കാലം ആരോഗ്യവാനായി ജീവിക്കാൻ സാധ്യത ഉണ്ട്. അതിനാൽ സ്വമേധയാ റിട്ടയർ ചെയ്യുക ആണെങ്കിൽ അറുപതുക്കൾക്ക് ശേഷമേ അതുണ്ടാകൂ. സമ്പാദിക്കാൻ 40 വർഷത്തിനടുത്ത് ഉണ്ടെന്നാണ് വിശ്വാസം.Academics, Research എന്നീ മേഖലകളിൽ ഉള്ള വ്യക്തി ആയതിനാൽ അറുപതുകളിലും ജോലി നഷ്ടപ്പെടാതിരിക്കാൻ സാധ്യത ഉണ്ട്.

ഇനി റിട്ടയർമെന്റിനെ കുറിച്ച് എന്റെ കാഴ്ചപ്പാട് പറയാം. 40 വയസ്സിൽ റിട്ടയർ ചെയ്യാൻ പദ്ധതിയിടുന്നവർ ആരൊക്കെയാണെന്നായിരുന്നുവെങ്കിൽ എന്റെ പ്ലാൻ കുറച്ചുകൂടി ദീർഘിപ്പിച്ചുകൊണ്ടുള്ളതാണ്. 40 വയസ്സിൽ എത്ര പേർക്കത് കഴിയുമെന്നുള്ളത് ഓരോരുത്തരുടേയും വരുമാനത്തിനേയും അവരുടെ മണി മാനേജ്‌മെന്റിനേയുമാശ്രയിച്ചിരിക്കും. നിങ്ങൾ സാമ്പത്തീകമായി സ്വാതന്ത്രനാവുകയും പിന്നീടുള്ള കാലം നിങ്ങൾ 9 – 5 എന്ന മടുപ്പിക്കുന്ന ഒരേ തരത്തിലുള്ള ജോലിയിൽ നിന്നുമുള്ള വിടുതലും മറ്റൊരാൾക്ക് മുമ്പിൽ ഓച്ഛാനിച്ചു നിൽക്കുന്ന സാഹചര്യം ഒഴിവാക്കലുമാണ് പ്രധാനമായും ഞാൻ റിട്ടയർമെന്റിലൂടെ ഉദ്ദേശിക്കുന്നത്. അതിനർത്ഥം ഒരു പ്രായ പരിധി മനസ്സിൽ വച്ചുകൊണ്ട് പ്രവൃത്തിക്കുകയും അതിനു ശേഷം പണിയൊന്നുമെടുക്കാതെ ഫുഡുമടിച്ചു ഏമ്പക്കവും വിട്ട് കൂർക്കം വലിച്ചുറങ്ങുക എന്നതല്ല.
എന്റെ കാഴ്ചപ്പാടിൽ താഴെ പറയുന്ന സാഹചര്യത്തിലെത്തിയാൽ ഏതൊരാൾക്കും റിട്ടയർ ചെയ്യാനുള്ള സമയമായിയെന്നു കരുതാം.
യാതൊരു വിധ സാമ്പത്തീക ബാധ്യതകളൊന്നുമില്ലാതിരിക്കുക (ലോണുകളും മറ്റു തിരിച്ചടവുകളുമടക്കം). btw ചില്ലറയില്ലാത്തതുകൊണ്ട് അപ്പുറത്തെ പലചരക്കു കടയിൽ നിന്നും സോപ്പ് വാങ്ങിയപ്പോൾ നാളെ തരാമെന്നു പറഞ്ഞ 20 രൂപയല്ല കടം എന്നതുകൊണ്ടുദ്ദേശിച്ചത്.
റിട്ടയർമെന്റ് എന്നതുകൊണ്ട് സജീവമായൊരു ജോലിയിലേർപ്പെടാതിരിക്കുകയും എന്നാൽ അലസമായി വെറുതെയിരിക്കാതെ നമുക്കൊരു പാഷനുണ്ടെങ്കിൽ അത് പിന്തുടരാൻ കഴിയുന്ന സാഹചര്യമായാണ് ഞാൻ വിലയിരുത്തുന്നത്. ഒപ്പം അതിൽ നിന്നൊരു വരുമാനം ഉണ്ടാക്കാൻ കൂടി കഴിയുന്ന രീതിയാണ് ഞാൻ ഉദ്ദേശിക്കുന്നത്. അവിടെ നിങ്ങൾ തന്നെയായിരിക്കണം നിങ്ങളുടെ ബോസ്, ഒപ്പം അവിടെ നിന്നും വരുമാനം വന്നില്ലെങ്കിലും അത് യാതൊരു തരത്തിലും നമ്മളെ ബാധിക്കുകയുമരുത്. അതായത് നിങ്ങളിനി കിടപ്പിലായാൽ തന്നെ കയ്യിലുള്ള പൈസ കൊണ്ട് ചുരുങ്ങിയത് അടുത്ത 10 വർഷമെങ്കിലും കഞ്ഞിയും ചമ്മന്തിയുമെങ്കിലും മൂന്നു നേരം കുടിക്കാൻ കഴിയണം.

അതായത് റിട്ടയർമെന്റിനു തൊട്ടു മുമ്പ് നിങ്ങൾ വാങ്ങിയ അവസാന മാസ ശമ്പളം x 12 x 20 = xxx ഒരു കോർപ്പസായി കയ്യിൽ ഉണ്ടായിരിക്കണമെന്നുള്ളത് നിർബന്ധം. ഇതിന്റെ കൂടെ ഒരു കാര്യം കൂടി പറയാനുണ്ട്. ഈ കോർപ്പസ് എന്നുപറയുന്നത് റിട്ടയർമെന്റിനു ശേഷം ഒന്നോ രണ്ടോ വർഷം കൊണ്ട് പൊടി തല്ലാനുള്ളതല്ല. കൃത്യമായ മണി മാനേജ്‌മെന്റിലൂടെ പിന്നീടുള്ള കാലം നിങ്ങൾക്ക് വേണ്ടി പണിയെടുക്കുക എന്ന വലിയ ഉത്തരവാദിത്വമാണീ കോർപ്പസിനുള്ളത്. കൃത്യമായ രീതിയിൽ പണം മാനേജ് ചെയ്യാൻ കഴിയാത്ത ആൾ കയ്യിലിനി 50 കോടിയുണ്ടായാലും 60 വയസ്സായാലും റിട്ടയർ ചെയ്യാൻ കഴിയാതെ വരും. കൂടാതെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനുമൊരു ഹെൽത്ത് ഇൻഷൂറൻസും നിങ്ങൾക്കൊരു ടെം ഇൻഷൂറൻസുമുണ്ടായിരിക്കുക.
നിലവിലെ സാമ്പത്തീക ബാധ്യതയെല്ലാം തീർന്നു, ഇനി 5 കൊല്ലം കഴിഞ്ഞു മകളുടെ കല്യാണം മാത്രമേ ഉള്ളൂ എന്ന് ചിന്തിക്കുന്നവരൊന്നും മുകളിലെ വിഭാഗത്തിൽ പെടുന്നില്ല. വരവ് കാ – ചിലവ് കാ = ബാക്കി കാ ഇല്ലഹാ എന്ന വകുപ്പിൽ പെടുന്നവർ പോസ്റ്റ് വായിക്കുകയേ വേണ്ട എന്നാണ് പറയാനുള്ളത്. സ്വന്തം വരുമാനത്തിന്റെ 20% എങ്കിലും മാസം നിക്ഷേപത്തിനായി മാറ്റി വായിക്കുന്നവരെ ഉദ്ദേശിച്ചാണ് പോസ്റ്റ് എഴുതിയിരിക്കുന്നത്. പോസ്റ്റിൽ കാഴ്ചപ്പാട് കാഴ്ചപ്പാട് എന്ന് നാഴിക്ക് നാൽപ്പത് വട്ടം ആവർത്തിക്കുന്നതിൽ പ്രത്യേക കാരണമുണ്ടെന്നു കരുതാവുന്നതാണ്. കൂടാതെ ഈ പറയുന്നതെല്ലാം എന്റെ കാഴ്ചപ്പാടും എന്റെ മനസ്സിലുള്ളതുമാണ്. അല്ലാതെ ഇങ്ങനെ മറ്റൊരാൾ ചെയ്യണമെന്നോ ഇനിയങ്ങനെ ചെയ്താൽ തന്നെ അവരുടെ ജീവിതം സാർത്ഥകമാകുമെന്നോ യാതൊരു ഗ്യാരന്റിയുമില്ല.
Discussion about this post