രാജേഷ് ൻ രാമകൃഷ്ണൻ
” തീറ്റ “
തീറ്റ മനസിലാക്കാൻ ആദ്യം ഓപ്ഷൺ ഒന്നോടിച്ചു നോക്കാം.
ഒരു asset നൽകാം എന്ന് പറയുന്ന ഒരു സെല്ലേറും വാങ്ങാം എന്നുപറയുന്ന ബയ്യറും തമ്മിലുള്ള കരാർ ആണ് ഓപ്ഷൻ. ഇവിടെ വാങ്ങിക്കോളാം എന്ന് പറഞ്ഞു സാവകാശം ചോദിച്ചു ബയ്യർ ടോക്കൺ adwance കൊടുക്കുന്നു സ്വാഭാവികമായും നമുക്കറിയാം കൂടുതൽ സാവകാശം ചോദിച്ചാൽ സെല്ലർ വില കൂട്ടി പറയും (expiry കൂടിയാൽ പ്രീമിയം കൂടും എന്നത് note ചെയ്യുക ).
ടോക്കൻ കൊടുത്ത ബയ്യർക്ക് നീ ആ ക്യാഷ് എടുത്തോ എനിക്ക് വേണ്ട എന്നുപറഞ്ഞു പോകുവാൻ സാധിക്കും എന്നാൽ ടോക്കൺ വാങ്ങിയ സെല്ലർക്ക് ബയ്യർ വരുമ്പോൾ കൊടുത്തേ പറ്റൂ. ബയ്യർ കൊടുത്ത പ്രീമിയം തുക എന്നത് താൻ വാങ്ങിയ മുതലിന്റെ മൂല്യവും കരാർ പാലിക്കാൻ കിട്ടിയ സാവകാശത്തിന്റെ മൂല്യവും ആണ്. കാരറിൽ ഏർപ്പെട്ടു കഴിഞ്ഞാൽ ഈ രണ്ട് മൂലത്തിൽ ആദ്യത്തേതിന് (മുതലിന്റെ മൂല്യം ) കൂടാനും കുറയാനും സാധിക്കും കൂടുതൽ bayyers വന്നാൽ മൂല്യം കൂടും ആളുകൾ വിറ്റൊഴിവാക്കിയാൽ മൂല്യം കുറയും എന്നാൽ രണ്ടാമത്തെ സാവകാശം എന്ന time വാല്യൂ ഒരിക്കലും കൂടില്ല അത് കുറയുക മാത്രമേ ഉള്ളൂ (നമ്മുടെ ലൈഫ് ഉം അങ്ങനാ കുറയതേയുള്ളൂ കൂടില്ല നമ്മുടെ മുന്നിലുള്ള സമയം ഒരിക്കലും കൂടില്ല )

പ്രീമിയം വാല്യൂ = assett വാല്യൂ +time വാല്യൂ
ഇനി ശ്രദ്ധിക്കുക asset വാല്യൂ നു രണ്ട് dimension ഉണ്ട് up and down. വീറ്റോഴിവാകൽ വന്നാൽ down ആകും വില കുറയും bayyers കൂടുതൽ വന്നാൽ up ആകും അപ്പോൾ വില കൂടും
അപ്പോൾ നമുക്ക് ഇങ്ങനെ ഒരു സമവാക്യം എഴുതാം
Demand up +demand down + (-time down) = പ്രീമിയം
മാർക്കറ്റ് consolidation എന്ന് വച്ചാൽ ഒന്നുകിൽ വാങ്ങാനും വിൽക്കാനും ആളില്ല demand up ഇല്ല down ഇല്ല. അല്ലെങ്കിൽ ഇങ്ങനെ പറയാം സെല്ലേറും bayyerum തുല്യമാണ് അവിടെ അവരുടെ രണ്ട് പേരുടെയും effect പരസ്പരം cansel ആയി പിന്നെ ആകെ ഉള്ളത് time വില ന്റെ താഴോട്ടുള്ള പോക്കാണ്. ഇപ്പൊ മനസിലായോ കോൺസളിടഷനിൽ എങ്ങനെ പ്രീമിയം കുറയുന്നു എന്ന്..
കരാറിന്റെ ആദ്യ ദിനങ്ങളിൽ ഈ കുറയുന്ന തോതു കുറവാണ്.. ഈ time decay അധവ തീറ്റ വാല്യൂ കുറയുന്നതിനെ ഒരു ചോർപ്പിൽ കൂടി മണൽ പോകുന്നപോലെ ഉപമിക്കാൻ പറ്റും
ചോർപ്പിൽ വന്നു വീഴുന്ന മണലിന്റെ (മണൽ കൂടുതൽ വീഴുക എന്നത് demand കൂടി bayyers വരുന്നു എന്ന് )അളവ് ഇറങ്ങി പോകുന്നതിലും കൂടുതൽ ആയാൽ bayyerkku ലാഭം കിട്ടും

ഇനി വന്നു വീഴുന്നത് മാറ്റം വരാതെ അടിഭാഗം സമയത്തിന് അനുസരിച്ചു hole വലുതായാലോ മൊത്തം തീർന്നു പോകും അതാണ് തീറ്റ decay.
Nb. ഇനി ഇത് സെല്ലേഴ്‌സ് നെയും bayyersineyum എങ്ങനെ ബാധിക്കും എന്നത് അടുത്ത പോസ്റ്റിൽ കാണാം.
Theta വാല്യൂ -10 എന്ന് കണ്ടാൽ അതിനർത്ഥം time ഒഴികെ ബാക്കി എല്ലാം അനങ്ങാതെ നിന്നാൽ അതായതു IV, delta vega…… Premiyum വില ഒരു ദിവസം 10 രൂപ കുറയും. അതായത് index അനങ്ങാതെ നിൽകുമ്പോൾ deltayum ഗാമയും iv ഒക്കെ stop ആകും എന്നാൽ time decay തുടർന്ന് കൊണ്ടിരിക്കും അപ്പോളാണ് index ൽ വ്യത്യാസം ഇല്ലാത്തപ്പോളും പ്രീമിയം കുറഞ്ഞു പോകുന്നത് എന്നാണ്
Discussion about this post