Tata power ന്‍റെ കഴിഞ്ഞകാല പ്രകടനം പരിശോധിച്ചാല്‍ അത്ര ആകര്‍ഷകമായ ഒരു സ്റ്റോക്കാണെന്ന് പറയാന്‍ കഴിയില്ല. 1999 മുതല്‍ 2020 വരെ ആരും തിരിഞ്ഞു നോക്കാതെ അവഗണിക്കപ്പെട്ട ഒരു സ്റ്റോക്കായിരുന്നു ഇത്. 2007 2008 വര്‍ഷങ്ങളില്‍ 148 രൂപയുടെ ഒരു high create ചെയ്തതിന് ശേഷം നീണ്ട 13 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആ high ഈ സ്റ്റോക്ക് ബ്രേക്ക് ചെയ്തത്. Tata power ല്‍ ആ ഒരു break out നടന്നത് ഈ സ്റ്റോക്ക് renewable energy segment ലേക്ക് ശക്തമായി ഇറങ്ങാന്‍ തീരുമാനിച്ചപ്പോഴാണ്.
2030 ആകുമ്പോഴേക്കും ഇപ്പോള്‍ 40% മാത്രമുള്ള വൈദ്യുതി ഉല്‍പാദനം 80% വര്‍ദ്ധിപ്പിച്ച് coal oil and gas based ആയ thermal പവര്‍ ഉല്‍പാദനം 57% ത്തില്‍ നിന്ന് 20% ആയി കുറക്കാനും 2045 ആകുമ്പോഴേക്കും 100% renewable sector മാത്രമാക്കാനുമാണ് tata power ന്‍റെ ലക്ഷ്യം. ഇത്തരമൊരു ദീര്‍ഘകാല ലക്ഷ്യം tata power പ്രഖ്യാപിച്ചപ്പോഴാണ് സ്റ്റോക്കില്‍ ഒരു rally ആരംഭിച്ചത്. Stock price കുതിച്ച് പാഞ്ഞ് ഒരുഘട്ടത്തില്‍ 300 വരെ എത്തിയത്.

അവിടെ നിന്നും താഴോട്ട് വന്ന് പഴയ 240 ലവലിലേക്ക് സ്റ്റോക്ക് താഴ്ന്നിരിക്കുകയൊണ് . എന്ത് കൊണ്ടാണ് ആ ഒരു പഴയ momentum tata power ന് നിലനിര്‍ത്താന്‍ കഴിയാത്തത്. സ്റ്റോക്കിന്‍റെ കഴിഞ്ഞ നാല് വര്‍ഷങ്ങളിലെ sales/profit performance വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. 2022 ലും 2023 ലും current trailing 12 months ലും highest ever sales ഉം highest ever profit ഉം കമ്പനി രേഖപ്പെടുത്തിയതായി കാണാം. എന്നാല്‍ കമ്പനിയുടെ കഴിഞ്ഞ നാല് ക്വാര്‍ട്ടറുകളിലെ റിസള്‍ട്ടുകള്‍ ഫ്ലാറ്റ് റിസള്‍ട്ട് പോലെ നമുക്ക് കാണാം.
പ്രധാനമായും Thermal power ഉല്‍പാദനമാണ് കമ്പനി ഇപ്പോള്‍ നടത്തുന്നത്. Coal crude gas എന്നിവയുടെ വില വര്‍ദ്ധനവ് operating expenses വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. അത് കഴിഞ്ഞ ക്വാര്‍ടറുകളുടെ profit നെ ബാധിച്ചിട്ടുണ്ട്. ഇത് കൂടാത flat return ന് ഉണ്ടാകാനുള്ള മറ്റൊരു പ്രധാന കാരണം കമ്പനിയുടെ കടമാണ്. Power കമ്പനികളില്‍ പൊതുവെ high debt കാണാന്‍ കഴിയും. വന്‍ തോതില്‍ heavy investment ആവശ്യമുള്ള capital intensive ആയ ബിസിനസ് ആണ് power sector. പല peer കമ്പനികളുടെയും debt equity ratio നോക്കിയാല്‍ ഈ കാര്യം നമുക്ക് ബോധ്യമാവും. ഈ high debt ആണ് പല കമ്പനികളെയും ഈ സെക്ടറില്‍വെട്ടിലാക്കുന്നത്.
28000 cash reserve ന് against 52000 കോടിയുടെ borrowings ആണ് tata power ല്‍ കാണാന്‍ കഴിയുക. Interest expense ഓരോ ക്വാര്‍ട്ടറുകളും കൂടി വരുന്നത് കാരണം interest coverage ratio 2.23 ല്‍ താഴ്ന്ന് നില്‍ക്കുകയാണ്. Debt ന്‍റെ interest തിരിച്ചടവിന് നല്ലൊരു തുക profit ല്‍ നിന്ന് പോകുന്നുണ്ടെന്ന് വ്യക്തമാണ്. കമ്പനിക്ക് ഇത്ര കടമില്ലായിരുന്നെങ്കില്‍ ഇതിന്‍റെ profit തീര്‍ച്ചയായും വര്‍ദ്ധിക്കുകയും തുടര്‍ച്ചയായി നല്ല result report ചെയ്യാന്‍ കമ്പനിക്ക് സാധിക്കുകയും ചെയ്തേനെ.

കഴിഞ്ഞ ഓരോ വര്‍ഷങ്ങളിലും borrowings കൂടി വരുന്നത് ഈ കമ്പനിയെ സംബന്ധിച്ച് നല്ല കാര്യമല്ല. Tata power hold ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം company യുടെ borrowings level ഗണ്യമായി കുറയുക എന്നതാണ് പ്രധാനം. Renewable sector ല്‍ ഉല്‍പാദനം വര്‍ദ്ധിച്ചാല്‍ സ്വാഭാവികമായും profitability ഗണ്യമായി വര്‍ദ്ധിക്കും. കാരണം താരതമ്യേന ചെലവ് കുറഞ്ഞ വൈദ്യുതിയാണ് Renewable source കളില്‍ നിന്ന് വരുന്നത്.
കമ്പനിയുടെ ഓര്‍ഡര്‍ ബുക്കുകള്‍ നല്‍കുന്ന സൂചന തീര്‍ച്ചയായും കമ്പനിയുടെ renewable capacity ഗണ്യമായി വര്‍ദ്ധിക്കും എന്ന് തന്നെയാണ്. അങ്ങനെയാകുമ്പോള്‍ interest coverage ratio യും debt repayment എളുപ്പമാവുകയും കമ്പനിയുടെ profitability വര്‍ദ്ധിക്കുകയും ചെയ്യും. എന്നാല്‍ ഇത് ഒരു longterm process ആയിരിക്കും. നേരത്തെ സൂചിപ്പിച്ചത് പോലെ tata paower ല്‍ ഒരു break out നടന്ന നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

10 വര്‍ഷത്തെ cagr return 12% മാത്രമാണ്. അതായത് return ന്‍റെ കാര്യത്തില്‍ nifty 50 യെ യെ beat ചെയ്യാന്‍ കഷ്ടപ്പെടുകയാണ് tata power. 2030 ആകുമ്പോഴേക്കും തങ്ങളുടെ പവര്‍ ഉല്‍പാദനം 80% renewable sorce ലേക്ക് മാറുക എന്ന ലക്ഷ്യം tata power കൈവരിച്ചേക്കും. എന്നാല്‍ ഈ സ്റ്റോക്ക് retail investors ന് വളരെയധികം താല്‍പര്യമുള്ള ഒരു സ്റ്റോക്കെന്ന നിലയില്‍ ഈ സ്റ്റോക്കില്‍ volatility വളരെയധികം ഉണ്ടാകും .
Short term traders ന്‍റെ ഒരു favourite സ്റ്റോക്ക് കൂടിയാണിത്. ഇതിന്‍റെ volume നോക്കിയാല്‍ അത് വ്യക്തമാണ്. കൂടാതെ ഇത് f&o segment ല്‍ trade ചെയ്യപ്പെടുന്ന ഒരു സ്റ്റോക്ക് കുടിയാണ്. അവിടെയുള്ള big players നെ സംബന്ധിച്ചിടത്തോളം വന്‍ തോതിലുള്ള shortbselling എപ്പോഴും സൃഷ്ടിക്കാന്‍ അവര്‍ ശ്രമിച്ചു കൊണ്ടേയിരിക്കും . അത് സ്റ്റോക്കിന്‍റെ പ്രധാന വെല്ലുവിളിയാണ്..
Discussion about this post