Tata motors സ്റ്റോക്ക് browse ചെയ്യുമ്പോള്‍ രണ്ട് സ്റ്റോക്കുകള്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടും.
ഒന്ന്
Tata Motors Ltd Fully Paid Ord. Shrs
ഇതാണ് നാം tatamotors എന്ന് നാം സാധാരണ പറയുന്ന സ്റ്റോക്ക്.
Tata Motors Ltd Differential Voting Rights Shares Cls. A
ഇതിനെയാണ് നാം tata motors dvr എന്ന് വിളിക്കുന്നത്. എന്ത് കൊണ്ട് tata motors ന് രണ്ട് type ഷെയറുകളുണ്ടായി. 2008 ല്‍ tatamotors ഇന്‍റര്‍നാഷണല്‍ ബ്രാന്‍ഡായ Jaguar Land Rover ബിസിനസ് ഫോര്‍ഡ് കമ്പനിയില്‍ നിന്നും ഏറ്റെടുക്കാന്‍ തീരുമാനമായി.
ഈ ഡീലിന് ആവശ്യമുള്ള ഫണ്ട് കണ്ടെത്താന്‍ പ്രമോട്ടര്‍മാര്‍ തങ്ങളുടെ കയ്യിലുള്ള tata motors ന്‍റെ ഷെയര്‍ equity മാര്‍ക്കറ്റിലിറക്കി ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ തങ്ങള്‍ക്ക് കമ്പനിയിലുള്ള വോട്ടിംഗ് പവര്‍ കുറഞ്ഞ് പോകരുതെന്ന് പ്രമോട്ടേഴ്സിന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. 2000 ല്‍ SEBI കൊണ്ട് വന്ന rule പ്രകാരം കമ്പനികള്‍ക്ക് DVR (differential voting right) ഷെയര്‍ മാര്‍ക്കറ്റില്‍ right issue ആയി ഇറക്കാന്‍ അനുമതി നല്‍കിയിരുന്നു. അങ്ങനെ തങ്ങള്‍ പുതുതായി മാര്‍ക്കറ്റില്‍ ഇറക്കാന്‍ പോകുന്ന ഷെയറുകള്‍ 10:1 എന്ന DVR ഷെയറായിരിക്കുമെന്ന് പ്രഖ്യാപിച്ചു.
ഈസൗകര്യം ഉപയോഗിച്ച ആദ്യത്തെ കമ്പനിയാണ് tata motors. വോട്ടിംഗ് റൈറ്റ് ഇന്‍വസ്റ്റേഴ്സിന് പൂര്‍ണ്ണമായി നല്‍കാതെ 10 സ്റ്റോക്ക് ഹോള്‍ഡ് ചെയ്യുന്നവര്‍ക്ക് ഒരു വോട്ട് എന്ന അനുപാതത്തില്‍ ആണ് 6.4 കോടി DVR share മാര്‍ക്കറ്റില്‍ IPO ആയി ഇറക്കിയത്. നോര്‍മല്‍ tatamotors ന് 1:1 എന്ന അനുപാതത്തിലാണ് voting right. അതായത് ഒരു സ്റ്റോക്ക് ഉള്ളവര്‍ക്ക് ഒരു വോട്ട് തന്നെ ചെയ്യാം.
2008 ല്‍ tata motors dvr മാര്‍ക്കറ്റിലിറക്കുമ്പോള്‍ വില നിശ്ചയിച്ചത് ഒരു ഷെയറിന് 305 രൂപയായിരുന്നു. Tata motors ordinary യുടെ വില അന്ന് 340 രൂപ ആയിരുന്നു. 35 രൂപ discount.ലാണ് ഓഫര്‍ വന്നത്. 1:10 എന്ന Limited voting right ഉള്ള tata motors dvr ല്‍ ഇന്‍വസ്റ്റേഴ്സിനെ ആകര്‍ഷിക്കാന്‍ current price ല്‍ കുറവ് വിലയില്‍ ഷെയര്‍ നല്‍കാന്‍ തീരുമാനിച്ചെന്ന് മാത്രമല്ല, 5% അധികം dividend നല്‍കാമെന്ന ഓഫറും ഉണ്ടായിരുന്നു.
ഇങ്ങിനെയാണ് രണ്ട് വിധത്തിലുള്ള tata motors ഷെയറുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമായി തുടങ്ങിയത്. ശരാശരി retail ഇന്‍വസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം voting right ഒരു സുപ്രധാന വിഷയമല്ല. അത് കൊണ്ട് നല്ല ഡിസ്കൗണ്ട് ഓഫറില്‍ ലഭിച്ച dvr ഷെയറുകളില്‍ ഏറ്റവും കൂടുതല്‍ ശതമാനം holding ഉള്ളത് retail investors ന് ആണെന്ന് കാണാം..
ഇപ്പോള്‍ tata dvr വാര്‍ത്തകളില്‍ നിറയുന്നത് അത് delist ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത കാരണമാണ്. Dvr സ്റ്റോക്ക് delist ചെയ്ത് ആ സ്റ്റോക്കുകള്‍ tatamotors ല്‍ ലയിപ്പിക്കാന്‍ പോവുകയാണ്. ഇത് മൂലം dvr investors ആശങ്കപ്പെടേണ്ടതില്ല. ഇപ്പോള്‍ 10 dvr ഷെയര്‍ കെയ്യിലുള്ള investor ന് 7 tata motors ഷെയറുകള്‍ ലഭിക്കും.
ഈ വാര്‍ത്ത പുറത്ത് വന്നതോടെ dvr share ല്‍ വന്‍ കുതിപ്പ് ദ്യശ്യമാണ്. 12% ഒറ്റ ദിവസം കൊണ്ട് കയറിയിരിക്കുകയാണ്.
Discussion about this post