Aswathi Sreelatha Mohan
ആകെ അറിയുന്ന രണ്ട് വരയും വരച്ച് ഇരുന്നനേരത്താണ്, വെറുതെ ആണെങ്കിലും വിശ്വസിച്ച് കുറെ പെണ്ണുങ്ങള്‍ കൂടെയുണ്ടല്ലോ എന്ന് ഓര്‍ത്തത്…ചങ്ക് പറിച്ചു തരുന്ന ടൈപ്പ് ടീംസും ഉണ്ട് കൂടെ… “ആരും വേണ്ടാടീ,നമുക്ക് എങ്ങനെയെങ്കിലുമൊക്കെ പഠിക്കാം” എന്ന് മുടിഞ്ഞ confidence തന്നവരും (എന്ത് കണ്ടിട്ടോ എന്തോ). കൂടെപ്പഠിച്ചവര്‍ അല്ലാട്ടോ.. കുറച്ചുനാള്‍ മുമ്പ് മാത്രം കൂടെ കൂടിയവർ ആണ് .
പഠിക്കണമെടീ… അവര്‍ക്കും പഠിക്കണം..”നീ കൂടെ കൂട്ടിക്കോ അവരെ. നമുക്ക് വഴി ഉണ്ടാക്കാം” ..പറഞ്ഞത് എനിക്ക് കണ്ണുംപൂട്ടി വിശ്വാസം ഉള്ള ലേഖക്കൊച്ച് ആയത് കൊണ്ടുതന്നെ മുന്നും പിന്നും നോക്കിയില്ല, ഇറങ്ങി തിരിച്ചു. ദക്ഷിണ വെക്കാനും രാഹുകാലം നോക്കാനും ഒന്നും നേരം കിട്ടിയില്ല . പക്ഷേ മോശം വന്നില്ലായേ ആ ചുവടുവെപ്പ്.
ഒരു കുഞ്ഞ് ലോകവും,പല നിറമുള്ള കുറെ പട്ടങ്ങളും. ഒക്കെത്തിന്റെയും ചരട് ഒരുമിച്ചുകെട്ടി നേരെ ലേഖക്കൊച്ചിന്റെ കൈയിൽ കൊടുത്തു. Sky is not the limit.. ന്നാലും എങ്ങോട്ട് ആണെന്ന് വെച്ചാ നീ പറത്തിക്കോ.. ഞങ്ങൾ പറന്നോളാം. Ready steady go…
പതിവുപോലെ കലപില തന്നെ എന്ന് കരുതി(അതിന് കുറവില്ലാട്ടോ.. സ്വാഭാവികം ). പക്ഷേ ശേഷം കണ്ടത്, ഓരോ ശനിയാഴ്ചയും വന്ന് നാളെ ക്ലാസ് ഉണ്ടോ എന്ന് ആകാംക്ഷയോടെ ചോദിക്കുന്ന കൂട്ടരെ ആണ്. എന്റെ കൊച്ചൊക്കെ ആണെങ്കിൽ വീട്ടില്‍ വന്നാല്‍ ചോദ്യം “നാളെ അവധി ആണോ” എന്ന് ആണ് . ഉറങ്ങിക്കിടക്കുന്ന ആളെയും കൃത്യമായി കുത്തി ഉണര്‍ത്തി കൊണ്ട് വരും”വാ സമയം ആയി വന്ന് പറഞ്ഞ് താ”.. എന്നും പറഞ്ഞ്.
സ്കൂൾ പിള്ളാരെപ്പോലെ വരയും വരച്ച് ഇരുന്നു മുന്നില്‍.ലേഖ ആണെങ്കിൽ അതോക്കെ കണ്ടിട്ട്, സുരാജ് ആ സിനിമയില്‍ പറയുന്നപോലെ “എടാ ഇത് ഇങ്ങനെ ഒന്നും അല്ലടാ…” എന്ന ഒരു ലൈന്‍ . വെറും വരകള്‍ നോക്കിയാൽ പോര… ഇനി അതിനും ഉള്ളില്‍ നോക്കാൻ പഠിക്കണം എന്ന് ചൊല്ലിത്തന്നു.. (തല്ലിത്തരേണ്ടി വന്നില്ല. ഞങ്ങൾ പെണ്ണുങ്ങള്‍ പഠിക്കാൻ മോശം അല്ല ).
പിന്നെയാണ് അവൾ ഞങ്ങൾക്ക് മുന്നില്‍ പാറ്റേണുകളുടെ വാതിൽ തുറന്ന് ഇട്ടത്. ആദ്യമൊക്കെ “ദോ അവിടെ ഒരു കൊടി.. ഇവിടെ ഒരു ത്രികോണം” എന്നൊക്കെ പറയുന്നത് കേട്ടിട്ട്, ഇതൊക്കെ എവിടെ? എനിക്ക് ഒന്നും കാണുന്നില്ല… എന്ന് ഞാനും . ഒടുക്കം വരച്ച് കാണിക്കുമ്പോ, “ആഹാ.. ഇപ്പോ തെളിഞ്ഞ് വരുന്നു” എന്ന് ആവും.

പഠിപ്പിച്ച് ശീലം ഉള്ള ഞാൻ(തെറ്റിദ്ധാരണ വേണ്ട ട്രേഡിംഗ് അല്ല) പഠിക്കാൻ ഇരുന്നപ്പോൾ, ലേഖക്കൊച്ചിൽ കണ്ടത് നല്ലൊരു ടീച്ചറുടെ കഴിവ് ആണ്. ഒന്നും അറിയാത്തവര്‍ക്കും വേഗം മനസ്സിലാകുന്ന തരത്തില്‍ പറഞ്ഞു ഫലിപ്പിക്കാൻ ഉള്ള കഴിവ്. അത്രയും മനസ്സ് വെച്ച അവള്‍ക്ക് കൊടുക്കാന്‍ പറ്റിയ സമ്മാനം ഈ പെണ്‍പട അവളുടെ പ്രതീക്ഷക്കൊത്ത് ഉയരുക എന്നത് ആവും.
ഞങ്ങ പഠിച്ച് വല്യ ലേഡീ ജുഞ്ജുൻവാലാസ് ആവുംട്ടോ ലേഡി അഞ്ഞൂറാനേ…. Will learn and be the Trading Queens …
Nb: എന്നോട് വന്ന് ചോദിക്കല്ലേ…ഞാനും ഇപ്പോ ലേഖക്കൊച്ചിനോട് “പ്രസന്റ് ടീച്ചർ” പറയുന്ന കൊച്ചാ…
പിന്നെ വേറൊരു കാര്യം, ഞാൻ ഇവിടെ target എത്രപോകും എന്നറിയാൻ കൊണ്ടിട്ട ഷെയർ വാങ്ങിവെച്ചിട്ട് എന്നോട് വന്ന് ചോദിച്ചവരോടാ. സൂർത്തുക്കളേ…അതേയ്,ഞാനും അതിൽ ചിലതിലൊക്കെ പെട്ട് ഇരിക്കുവാ… പഠിത്തം കാരണം ഇതുവഴി വന്ന് അതിന്റെ കുറ്റംപറച്ചില്‍ കേള്‍ക്കാന്‍ സമയം കിട്ടുന്നില്ല അതോണ്ടാ.. സമയംപോലെ വന്ന് വാങ്ങി പൊക്കോളാം…
Discussion about this post