സറ്റ്ലജ് ജല്‍ വിദ്യുത് നിഗം എന്ന് പറഞ്ഞാല്‍ പലര്‍ക്കും ഈ സ്റ്റോക്കേതാണെന്ന് മനസിലാവില്ല. SJVN എന്ന ചുരുക്കപ്പേര് പറയണം. നീണ്ട പത്തോ പന്ത്രണ്ടോ വര്‍ഷത്തെ ഉറക്കത്തിന് ശേഷം ബ്രേക്ക് ഔട്ട് നല്‍കി മുന്നോട്ട് പോവുകയാണ്. രാജ്യത്ത് പവര്‍ ഡിമാന്‍റ് വര്‍ദ്ധിച്ചതിനാല്‍ എല്ലാ പവര്‍ സ്റ്റോക്കുകള്‍ക്കും ചാകരയാണ്. ഇങ്ങനെ ലോട്ടറിയടിച്ച ഒരു കമ്പനിയാണ് SJVN. കേന്ദ്ര സര്‍ക്കാറും ഹിമാചല്‍ സ്റ്റേറ്റും ചേര്‍ന്നുള്ള ഒരു PSU കമ്പനിയാണിത്.
പ്രധാനമായും ജല വൈദ്യുത പദ്ധതികളില്‍ കറന്‍റുല്‍പാദിപ്പിച്ച് പല നോര്‍ത്ത് ഈസ്റ്റ് സ്റ്റേറ്റുകളിലെ വൈദ്യുത ബോര്‍ഡുകള്‍ക്ക് വിറ്റ് ജീവിച്ച് പോവുകയായിരുന്ന ഒരു മിഡ്കാപ്പ് കമ്പനിയാണിത്. ROE , ROCE , sales growth , profit growth തുടങ്ങിയവയൊന്നും അത്ര ആകര്‍ഷകമല്ലാത്ത ഒരു സാദാ PSU കമ്പനിയുടെ share PRICE മൂന്നോ നാലോ മാസങ്ങള്‍ കൊണ്ട് double ആയിരിക്കുകയാണ്. നിറഞ്ഞ് കവിഞ്ഞ ഓര്‍ഡര്‍ ബുക്കാണ് കമ്പനിയുടെ ഈ തകര്‍പ്പന്‍ മുന്നേറ്റത്തിന് കാരണം.
വെറും 2000 MW വൈദ്യുതി ഉല്‍പാദിപ്പിച്ച് തട്ടി മുട്ടി പോവുകയായിരുന്ന കമ്പനി ഇപ്പോള്‍ കൈയ്യിലിരിക്കുന്നതും നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നതും നിര്‍മാണം തുടങ്ങാന്‍ പോകുന്നതുമായ എല്ലാ പ്രൊജക്ടുകളും ചേര്‍ത്താല്‍ അതിന്‍റെ capacity 30000 Mw ആകും. അദാനി പവറും ടാറ്റാ പവറും ചേര്‍ന്നാല്‍ പോലും ഇത്ര കപ്പാസിറ്റി ഇപ്പോഴില്ല. SJVN വര്‍ഷം 2040 ആകുമ്പോഴേക്കും ഒരു വന്‍കിട പവര്‍ കമ്പനിയായി മാറും.
ഇത് വരെ വലിയ പ്രകടനം നടത്താതിരുന്ന സ്റ്റോക്കില്‍ മുന്നേറ്റമുണ്ടാക്കിയത് മാര്‍ക്കറ്റില്‍ പടര്‍ന്ന ഈപ്രതീക്ഷയാണ്. ഈ സാഹചര്യം മുതലെടുത്ത് OFS വഴി സര്‍ക്കാര്‍ തങ്ങളുടെ കൈവശമുള്ള 86 % സ്റ്റോക്കില്‍ നിന്ന് 5% വിറ്റഴിക്കാന്‍ തീരുമാനിച്ചത് സ്റ്റോക്കില്‍ ഒരു താല്‍ക്കാലിക ക്രാഷ് ഉണ്ടാക്കിയിട്ടുണ്ട്.
ഞാൻ 7 വർഷം ആയി ഹോൾഡ് ചെയ്യുന്ന സ്റ്റോക്ക് ആണ്, കുറച്ചു ഡീറ്റെയിൽസ് ഇടാം കുറച്ചു ഐഡിയ കിട്ടും, screener എടുത്തത് ആണ്…
Compounded Sales Growth 10 year’s – 6%
Compounded Sales Growth 5 year’s – 6%
Compunded Sales Growth 3 years – 3%
Compounded Profit Growth 10 years – 3%
Compunded Profit Growth 5 years – 3%
Compunded Profit Growth 3 years – -1%
Discussion about this post