sujo thomas
സെന്സെക്സിന്റെ ഭൂതകാലത്തിലെ data നമ്മുടെ കയ്യിൽ ഉണ്ട്. കഴിഞ്ഞ കാലങ്ങളിൽ Sensex എത്ര റിട്ടേൺ തന്നിട്ടുണ്ട് എന്ന് നമ്മുക്ക് നോക്കാം. അതിനായി കഴിഞ്ഞ കാലങ്ങളിലെ CAGR ഒരു chart ആയി താഴെ കൊടുത്തിട്ടുണ്ട്. അടുത്ത 10 വർഷങ്ങളിൽ 11.6 CAGR കിട്ടുകയാണെങ്കിൽ Sensex നമ്മുടെ പച്ച നക്ഷത്രത്തിന്റെ മുകളിൽ പോകും. കഴിഞ്ഞ കാലങ്ങളിലെ CAGR നോക്കുകയാണെങ്കിൽ വരും കൊല്ലങ്ങളിൽ 11.6 CAGR അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല എന്നാണ് എനിക്ക് തോന്നുന്നത്.
കഴിഞ്ഞ കാലങ്ങളിൽ വലിയ സംഭവം ആയിരുന്നു എന്ന് കരുതി ഇനി അങ്ങനെ ആകണം എന്നുണ്ടോ? ഇല്ല. അങ്ങനെ നമ്മുക്ക് ഉറപ്പു ഒന്നും ഇല്ല. വരും ഗവൺമെന്റിന്റെ പോളിസിസ്, Geo political tensions എന്നിവ ഇതിനെ കാര്യമായി ബാധിക്കും. കറക്ഷനുകൾ ഇനിയും വരും. വന്നിരിക്കും.കൊറോണകാലത്തു കണ്ടതു പോലുള്ള വലിയ കറക്ഷനുകൾ അടുത്ത 10 വർഷത്തിനുള്ളിൽ തന്നെ ഇനിയും വരും.
പക്ഷെ.. India is in a transition phase. India Growth Story-യിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ, ഈ അവസരം നഷ്ടപ്പെടുത്തരുത്. സെൻസെസ് നമ്മുടെ പച്ച നക്ഷത്രത്തിന്റെ മുകളിൽ തന്നെ ആയിരിക്കും എന്നാണ് ഞാൻ കരുതുന്നത്.
നിങ്ങള്ക്ക് പഠനത്തിനായി പരിഗണിക്കാവുന്ന ചില കാര്യങ്ങൾ താഴെ കുത്തിക്കുറിക്കുന്നു…
Biggest percentage of working age population
Growth rate in the working age population. (see details in populationpyramid.net)
Growth rate in the number of smart phone users.
Dirt-cheap mobile internet (World’s cheapest mobile internet)
Rate of growth in creating new bank accounts.
Growth rate of new demat accounts.
Increase in the cash flow to stock market.
GDP growth rate of India (compare with other countries).
Growth rate of GDP per capita.
Growth rate in the number of satellite launch missions
Digitization of payments
Rapid growth of UPI transactions
Aadhaar (UIDAI) – world’s largest biometric ID system
Increase in the number of taxpayers.
Increase in the rate of Goods and services Tax (GST) collection
Real Estate Regulation Act (RERA)
Unorganized sectors becoming organized.
Insolvency and Bankruptcy code.
Rate of new railway lines coming up.
Rate of new road constructions
നെഗറ്റീവുകൾ പലതും ഉണ്ടെങ്കിലും എനിക്ക് പോസിറ്റീവുകൾ ആണ് കൂടുതൽ കാണാൻ പറ്റുന്നത്. അവളുമാര് മുന്നിൽ വന്നു നിന്നാൽ ഉണ്ടല്ലോ സാറെ… ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂലാ. (അവളുമാര് എന്ന് ഉദ്ദേശിച്ചത് Sensex-ഉം നിഫ്റ്റിയും ആണ്. തെറ്റിദ്ധരിക്കരുത്.)
Discussion about this post