വീണ്ടും തട്ടിപ്പ്
എത്ര വാർത്ത വന്നാലും മലയാളി പഠിക്കില്ല., Above Bank FD Returns കിട്ടും എന്ന് പറഞ്ഞാൽ രണ്ട് മൂന്നു വട്ടം ചിന്തിക്കുക, കൂടുതലും scam ആയിരിക്കും ആളുകളെ എളുപ്പം പറ്റിക്കാവുന്ന ഒരു field ആണ് market, beginers ന്റെ inbox ൽ paid class, account handling service തുടങ്ങിയ msgs വരുന്നുണ്ടേൽ avoid ചെയ്യുക.
പറ്റിക്കാൻ ഏറ്റവും എളുപ്പം ഉള്ള വിഭാഗം മലയാളികൾ ആണെന്ന് തോന്നുന്നു ..വെറൈറ്റി variety തട്ടിപ്പുകൾ ആണ്.. മാർക്കറ്റ് ഇപ്പൊ തട്ടിപ്പ് കരുടെ പ്രധാന സ്ഥലം ആയി .. ആദ്യം ഒരു 2 ഫ്രീ ക്ലാസ്സ് അങ്ങോട്ട് കൊടുക്കും, എന്നിട്ട് പെർ head ഒരു 100-200-300 ഒക്കെ വെച്ച് charge ചെയ്യും. പിന്നെ അവർ പറയുന്ന ആപ്പ് ഡൌൺലോഡ് ചെയ്യണം. പിന്നെ സംഭവിക്കുന്നത് നിങ്ങൾക്ക് ഊഹിക്കാമല്ലോ
കാശ് കൊടുത്തട്ട് നഷ്ടപ്പെടുന്നതിനേക്കാൾ വലിയ ദുരന്തമാണ് ആ പെൺകുട്ടിയെ പോലെ ചിന്തിക്കുന്നവരുടെ കാര്യം. ഒപ്ഷൻ ചെയ്ത് കുറച്ച് ലാഭം ഉണ്ടായാൽ പലർക്കും കോടികൾ ഉണ്ടാക്കണം എന്ന ആഗ്രഹം ഉണ്ടാവും. നഷ്ടങ്ങൾ എത്ര വന്നാലും കുറച്ച് ക്യാപിറ്റൽ കിട്ടിയാൽ തിരികെ പിടിക്കാം എന്ന് തോന്നും. ഒരു ലക്ഷം ഉണ്ടെങ്കിൽ മാസം ഒരു ലക്ഷം ഉണ്ടാക്കുന്നത് എളുപ്പമാണെന്ന് തോന്നും, ഒരു ലക്ഷത്തിന് മാസം 10,000 പലിശ (120%) കൊടുക്കുന്നത് നിസ്സാരമാണെന്ന് തോന്നും. അങ്ങനെ പറയുന്നവരെ കണ്ടിട്ടുണ്ട്. ലോൺ എടുത്ത് ലാഭം ഉണ്ടാക്കാം എന്ന് ചിന്തിക്കുന്നവരും ഉണ്ട്. So പ്രാക്ടിക്കൽ ആയി ചിന്തിക്കുക, എടുക്കാവുന്ന റിസ്ക്ക് മാത്രം എടുക്കുക.
ഇങ്ങനത്തെ എന്തു വാർത്ത വന്നാലും ഉടനെ ചിലർ വന്ന് “മലയാളി പഠിക്കില്ല ” എന്നും പറഞ്ഞ് പോസ്റ്റ് ഇടുന്നത് കാണാം .. ഇതുകൊണ്ട് എന്താണ് നിങൾ ഉദ്ദേശിക്കുന്നത് ? മലയാളികൾ മണ്ടന്മാരും ബാക്കി എല്ലാവരും ഭയങ്കര ബുദ്ധിമാന്മാരായ ആൾക്കാരും എന്നാണോ ? വേറേ സംസ്ഥാനങ്ങളിലെ ആൾക്കാർ ഒന്നും ഇത്തരം തട്ടിപ്പുകളിൽ പെടാറില്ലെ ? അതോ തട്ടിപ്പുകളിൽ പെടുന്നത് മറ്റുള്ള സംസ്ഥാന ക്കാരേക്കൾ കൂടുതൽ മലയാളികൾ ആണോ ? ഇതിനൊക്കെ എന്തെങ്കിലും statistical evidences ഉണ്ടോ? എന്തായാലും ഇത് കണ്ടപ്പോൾ ഞാൻ വെറുതെ share trading scam + Maharashtra എന്നും share trading scam + Tamil Nadu എന്നും കൊടുത്ത് നോക്കി… രണ്ടിലും ഈ മാസത്തിൽ തന്നെ മൂന്ന് തട്ടിപ്പുകളുടെ വാർത്ത കാണാം..
സൈബർ തട്ടിപ്പുകൾ
വ്യാജ വാഗ്ദാനം നൽകിയുള്ള പരസ്യങ്ങൾ
അസാന്മാര്‍ഗ്ഗികമായ മാർക്കറ്റിംഗ് രീതികൾ
ബിസിനസ് അവസരങ്ങൾ എന്ന് പറഞ്ഞുള്ള തട്ടിപ്പുകൾ
സാമ്പത്തിക തട്ടിപ്പുകൾ
ബ്ലാക്‌മെയ്ൽ തട്ടിപ്പുകൾ
വാട്സാപ്പിൽ നിങ്ങളുടെ സുഹൃത്തിൽ നിന്ന് പണം കടം തരാൻ ആവശ്യപ്പെട്ട് ഒരു സന്ദേശം വന്നാൽ നിങ്ങൾ തിരക്കിട്ടു പണം അയക്കാതിരിക്കുക. ആ വ്യക്തിയെ ഫോണിൽ വിളിച്ചോ അല്ലെങ്കിൽ വോയിസ് മെസ്സേജ് അയച്ചോ സ്ഥിരീകരിച്ചു മാത്രം സഹായം ചെയ്യുക. അല്ലെങ്കിൽ ചിലപ്പോൾ നിങ്ങളുടെ പണം എത്തി ചേരുന്നത് തട്ടിപ്പുകാരുടെ അടുത്താവും.സുഹൃത്തുക്കളുടെ whatsapp web session ഹാക്ക് ചെയ്യപെടുന്നതിലൂടെ ആണ് ഇത്തരം താട്ടിപ്പുകളിൽ ഏറെയും നടന്നിരിക്കുന്നത്. നിങ്ങളുടെ whatsapp ൽ linked devices സെക്ഷനിൽ പോയി നിങ്ങൾക്ക് പരിചയം ഇല്ലാത്ത devices ഇല്ലാ എന്ന് ഉറപ്പ് വരുത്തുക. ഏതെങ്കിലും device ശ്രദ്ധയിൽ പെട്ടാൽ അത് ഉടൻ തന്നെ remove ചെയ്യുക.
ഇന്റർനെറ്റ് വഴി പശുവിനെ വളർത്തി പണം സമ്പാദിക്കാം എന്ന് ആരേലും പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? മൊബൈൽ അപ്പുകൾ വഴി ആണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. 100 രൂപ മുതൽ നിക്ഷേപങ്ങൾ ഇത്തരം ആപ്പുകൾ സ്വീകരിക്കുന്നുണ്ട്. 9900 രൂപ നിക്ഷേപിച്ചാൽ ദിവസേന 1089 രൂപ വച്ച് 60 ദിവസം നൽകും എന്നാണ് ഇവരുടെ വാക്ധാനം. നമ്മൾ നിക്ഷേപിക്കുന്ന പണം കൊണ്ട് ഒരു പശുവിനെ ദത്ത് എടുക്കുക ആണെന്നും ആ പശു തരുന്ന പാലിന്റെ പണം ആണ് ഇതെന്നും ആണ് അവകാശവാദം. Cattle Farm, Lucky Cow, Cloud Cow, Income Cow മുതലായ പേരുകളിൽ ആണ് ഈ ആപ്പുകൾ play store ൽ പ്രത്യക്ഷപ്പെടുന്നത്. ഗൂഗിൾ പരസ്യങ്ങളിലൂടെയും ഇവർ ആളുകളെ ആകർഷിക്കുന്നു
ഡാറ്റ എൻട്രി, ഫോം ഫില്ലിംഗ് എന്നൊക്കെ പറഞ്ഞു പരസ്യം ചെയ്താണ് ഇവർ ഇരകളെ കണ്ടെത്തുന്നത്. കഴിവതും സ്ത്രീകളെ ആണ് ഇവർ ലക്‌ഷ്യം വയ്ക്കുന്നത്. സ്ത്രീകൾക്ക് മാത്രം ആയി work from home എന്നും ഇവർ പരസ്യം ചെയ്യാറുണ്ട്. ആളുകളെ refer ചെയ്താൽ ആകർഷകമായ ബോണസ് ഇവർ വാഗ്ദാനം ചെയ്യുന്നു.അറിവില്ലായ്മ ആണ് ഇത്തരം തട്ടിപ്പുകളിൽ ആളുകൾ ചെന്നെത്തുന്നത്. ഇത്തരം തട്ടിപ്പുകൾ നേരിടേണ്ടി വന്നാൽ പണം ആരും കൈമാറരുത്. ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബർ പോലീസ് സ്റ്റേഷനിലോ ബന്ധപെടുക.. ഒരിക്കലും വിശ്വാസയോഗ്യമല്ലാത്ത വെബ്‌സൈറ്റുകളിൽ നിന്ന് പാർട്ട് ടൈം ജോലി ചെയ്യാതിരിക്കുക.
പെട്ടെന്ന് നിങ്ങളറിയാത്ത ഒരു നമ്പറിൽ നിങ്ങൾക്ക് ഒരു വീഡിയോ കോൾ ലഭിച്ചേക്കാം സ്‌ക്രീനിൽ നിങ്ങൾ നോക്കുമ്പോൾ തന്നെ മറു തലക്കൽ ഉള്ള സ്ത്രീ വസ്ത്രങ്ങൾ ഉരിഞ്ഞു നഗ്നത പ്രദർശിപ്പിക്കും. ഈ വീഡിയോ അവർ റെക്കോർഡ് ചെയ്യുന്നുണ്ടാവും. നിങ്ങൾ ഫോൺ കട്ട് ചെയ്യുമ്പോളേക്കും അവരുടെ ലക്‌ഷ്യം അവർ നിറവേറ്റി കഴിഞ്ഞു. പിന്നീട് ഈ റെക്കോർഡ് ചെയ്ത വീഡിയോ നിങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലും നിങ്ങളുടെ പരിചയക്കാർക്കും അയച്ചു കൊടുക്കുമെന്നു ഭീഷണിപെടുത്തും. അങ്ങനെ ചെയ്യാതിരിക്കാൻ പണം ആവശ്യപ്പെടും. ആദ്യം ഒരു ചെറിയ തുക ആവശ്യപ്പെടുന്ന ഇവർ പിന്നീട് കൂടുതൽ തുക ആവശ്യപ്പെട്ടേക്കാം.
എളുപ്പം പണം സമ്പാദിക്കാൻ ഉള്ള ഒരു തട്ടിപ്പ് ആണ് മണി ചെയിൻ. പക്ഷെ ഇന്ത്യൻ രൂപ സ്വീകരിച്ചു മണി ചെയിൻ നടത്തിയാൽ അകത്താകുമെന്ന് അറിയാവുന്നത് കൊണ്ട് ക്രിപ്റ്റോ കറൻസി വച്ചുള്ള മണി ചൈനയിലേക്ക് തട്ടിപ്പുകാർ തിരിഞ്ഞിരിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ ഉള്ള ചില തട്ടിപ്പുകൾ പോലും നമ്മുടെ കൊച്ചു കേരളത്തിൽ പോലും വ്യാപകമാണ്. ഇത്തരം തട്ടിപ്പുകാർ ക്രിപ്റ്റോ കറൻസിയുടെ ഗുണഗണങ്ങൾ പറഞ്ഞു ആയിരിക്കും ആളുകളെ വീഴ്ത്തുക. ഇതിനു ഭാഗം ആവുന്നവരും ഈ വ്യാജ വിവരങ്ങൾ ഏറ്റു പറയും. സത്യം അറിയാൻ ശ്രമിക്കാതെ നിരന്തരം വാദിച്ചു കൊണ്ടിരിക്കും. ക്രിപ്റ്റോ കറൻസി വഴി പണം ഇരട്ടിക്കും, ആളുകളെ ചേർത്താൽ വരുമാനം ലഭിക്കും എന്ന് കേട്ടാൽ ഒരിക്കലും ഇതിനു ഇറങ്ങരുത്. ഒരാളെ ചേർത്താൽ നിങ്ങക്ക് പണം ലഭിക്കണമെങ്കിൽ മറ്റൊരാൾക്ക് പണം നഷ്ടമാവണം. എളുപ്പം പണം ഉണ്ടാക്കാൻ ഉള്ള കുറുക്കുവഴി നോക്കാതെ ശരിയായ വഴികൾ തിരഞ്ഞെടുക്കുക.
ഓൺലൈൻ ചൂതാട്ടം അരങ്ങു തകർക്കുകയാണ്. ചൂതാട്ടത്തിനു ഇന്ത്യയിൽ നിയന്ത്രണം ഉണ്ടെങ്കിലും ഓൺലൈൻ ചൂതാട്ടത്തിന്റെ കാര്യത്തിലെ പഴുതുകൾ മുതലെടുത്തു ഒരുപ്പാട് ചൂതാട്ട കമ്പനികൾ ദിനംപ്രതി പൊട്ടിമുളയ്ക്കുന്നു. എളുപ്പം പണം സമ്പാദിക്കാം എന്ന് കരുതി ഒരുപാട് പേർ ഇതിൽ പങ്കെടുക്കുകയും പണം നഷ്ടപ്പെടുകയും ചെയ്യുന്നു. ആദ്യ ഘട്ടത്തിൽ ലഭിക്കുന്ന സൗജന്യ ക്രെഡിറ്റ് ഉപയോഗിച്ചു കളിച്ചു തുടങ്ങുന്ന ആളുകൾക്ക് അതിൽ വിജയിക്കുമ്പോൾ കൂടുതൽ പണം ഇതിൽ നിക്ഷേപിച്ചു വലിയ സംഖ്യക്ക് കളിക്കാൻ പ്രേരണ ലഭിക്കുകയും ചെയ്യുന്നു. ഇതിൽ പങ്കെടുക്കുന്ന 99 ശതമാനം പേർക്കും പണം നഷ്ടപ്പെടും
റമ്മി കളി
മൊബൈൽ ഗെയിമുകൾ
ക്രിക്കറ്റ്/ഫുട്ബോൾ സ്കോർ പ്രെഡിക്ഷൻ അടിസ്ഥാനമാക്കിയുള്ള ഗെയിം
എന്നിങ്ങനെ നിരവതി ചൂതാട്ട കളികളിൽ ആണ് നമ്മുടെ സുഹൃത്തുക്കൾ പണം കളയുന്നത്. നിരവധി അന്താരാഷ്ട കമ്പനികൾ ആണ് ഇതിനു പുറകിൽ പ്രവർത്തിക്കുന്നത് എന്നറിയുമ്പോൾ ഈ ചൂതാട്ട വിപണിയുടെ വ്യാപ്തി നമ്മളെ ഞെട്ടിപ്പിക്കുന്നു. കൗമാര പ്രായക്കാരും യുവാക്കളും ഇത്തരം ചൂതാട്ടത്തിൽ എളുപ്പം ആകൃഷ്ടരാവുന്നത്. അതുകൊണ്ട് രക്ഷിതാക്കൾക്ക് ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
1000 രൂപയ്ക്ക് oppo F11 Pro 64 GB phone?
ഇത്തരം പരസ്യം സോഷ്യൽ മീഡിയകളിലോ whatsapp ,telegram പ്ലാറ്റുഫോമുകളിലോ google search റിസൾട്ടുകളിലോ കണ്ടേക്കാം. നിങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കാൻ ഈ product refurnished അഥവാ used phone ആണെന്ന് അവർ അവകാശപ്പെടും.ഇത് വിശ്വസിച്ചു 1000 രൂപ മുടക്കി ഓർഡർ ചെയ്താൽ നിങ്ങളുടെ പണം നഷ്ടപ്പെടും .THE STOCK CUT എന്ന website ഉപയോഗിച്ചുകൊണ്ടാണ് ഇവർ ഈ തട്ടിപ്പ് നടത്തുന്നത് .https://thestockcut.com/
ക്ഷമയോടെ സെബിയുടെ അംഗീകാരമുള്ള പ്ലാറ്റഫോമുകളിൽ മാത്രം കാഷ് ഇറക്കുക
ക്ഷമ ആട്ടിൻസൂപ്പിൻ്റ ഫലം ചെയ്യും
Discussion about this post