മുംബെെയിലെ ഒരു ഇടത്തരം കുടുംബത്തിൽ 1960ലാണ് രാകേഷ് ജുൻജുൻവാല ജനിക്കുന്നത്. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് തന്നെ തന്റെ അച്ഛനിൽ നിന്നും ഓഹരി വിപണിയെ പറ്റിയും നിക്ഷേപത്തെ പറ്റിയും അറിഞ്ഞിരുന്നു. അന്ന് മുതൽക്കെ ജുൻജുൻവാലയ്ക്ക് വിപണിയോടുള്ള കൌതുകം അടക്കാനായില്ല. ഓഹരി വിപണി എങ്ങനെ പ്രവർത്തിക്കുന്നു? ആളുകൾ എങ്ങനെ പണം ഉണ്ടാക്കുന്നു? തുടങ്ങിയ ചോദ്യങ്ങൾ കുട്ടി ജുൻജുൻവാലയുടെ മനസിൽ ജന്മം എടുത്തു. സ്ക്കൂൾ കാലഘട്ടത്തിന് ശേഷം അദ്ദേഹം ഓഹരി വിപണിയിൽ തന്റെ കരിയർ ആരംഭിക്കണം എന്ന് തീരുമാനിച്ചു. എങ്കിലും കോളേജിൽ പോകാനും ബിരുദ്ധം സ്വന്തമാക്കാനും അച്ഛന്റെ ആഗ്രഹ പ്രകാരം ജുൻജുൻവാല തയ്യാറായി. 1985ൽ ചാർട്ടേഡ് അക്കൌണ്ടന്റായി ബുരുദ്ധം നേടി പുറത്തിറങ്ങിയ അദ്ദേഹം ഓഹരി വിപണിയിലേക്ക് ചുവടുവച്ചു.
25മാത്തെ വയസിൽ 5000 രൂപയുമായാണ് ജുൻജുൻവാല ദലാൽ തെലുവിലേക്ക് ഇറങ്ങിയത്. അന്ന് സെൻസെക്സ് 150 പോയിന്റിലാണ് നിലനിന്നിരുന്നത്. അച്ഛനിൽ നിന്നോ അച്ഛന്റെ സുഹൃത്തുക്കളിൽ നിന്നോ അദ്ദേഹത്തിന് മൂലധനം ലഭിച്ചിരുന്നില്ല. എന്നിരുന്നാലും, ചെറിയ മൂലധനത്തിൽ നിന്ന് മതിയായ വരുമാനം ഉണ്ടാക്കാൻ സാധിക്കും എന്ന് അദ്ദേഹം വിശ്വസിച്ചു. സ്ഥിരനിക്ഷേപങ്ങളെ അപേക്ഷിച്ച് ഉയർന്ന വരുമാനം ലഭിക്കുമെന്ന വാഗ്ദാനവുമായി അദ്ദേഹം തന്റെ അടുത്ത ചില സുഹൃത്തുക്കളെ സമീപിച്ച് കൊണ്ട് ധനസമാഹരണത്തിന് ശ്രമിച്ചു.

1986ലാണ് ജുൻജുൻവാലയ്ക്ക് തന്റെ ആദ്യത്തെ വലിയ ലാഭം ലഭിക്കുന്നത്. ടാറ്റാ ടീയിൽ ഉണ്ടായ വലിയ ഒരു നീക്കം സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഓഹരി ഒന്നിന് 43 രൂപ നിരക്കിൽ 5000 ഓഹരികളാണ് അദ്ദേഹം അന്ന് വാങ്ങിയിരുന്നത്. ഓഹരി വില ഉയർന്ന് 143 രൂപയായി. ഇതോടെ മൊത്തം ലാഭമെന്ന് 5 ലക്ഷം രൂപയായി രാകേഷിന് ലഭിച്ചു. പിന്നീട് മുന്നിലേക്ക് അനേകം ഓഹരികളിൽ നിന്നായി വളരെ മികച്ച രീതിയിൽ ലാഭം ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ടാറ്റാ പവറിൽ നിക്ഷേപം നടത്തി കൊണ്ട് 1986 മുതൽ 1989 കാലയളവിനുള്ളിൽ തന്നെ 20 മുതൽ 25 ലക്ഷം രൂപവരെ വിപണിയിൽ നിന്നും ജുൻജുൻവാല സ്വന്തമാക്കി.
പ്രൈം ഫോക്കസ് ലിമിറ്റഡ്, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ്, ബിൽകെയർ ലിമിറ്റഡ്, പ്രാജ് ഇന്റസ്ട്രീസ് ലിമിറ്റഡ്, പ്രൊവോഗ് ഇന്ത്യ ലിമിറ്റഡ്, കോൺകോർഡ് ബയോടെക്, ഇന്നോവസിന്ത് ടെക്നോളജീസ്, മിഡ് ഡേ മൾട്ടിമീഡിയ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി, വൈസ്റോയ് ഹോട്ടൽസ്, ടോപ്സ് സെക്യൂരിറ്റി കമ്പനികളുടെയെല്ലാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
ഓഹരി രാജാവിന്റ ആരും പറയാത്ത കഥകള്‍
ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും index valueയുള്ള ഷെയറുകളില്‍ ഉള്‍പ്പെടുന്ന റിലയന്‍സിനെ എന്തുകൊണ്ട് രാകേഷ് ജുന്‍ജുന്‍വാല ജീവിതകാലം മുഴുവന്‍ ഒഴിവാക്കി? എങ്ങനെ ഇദ്ദേഹം കോടീശ്വരനായി? ഏതെല്ലാം ഷെയറുകളാണ് അതിന് സഹായിച്ചത്? അദ്ദേഹത്തിന് പിഴ അടക്കേണ്ടിവന്നത് എന്തിന്? ജുന്‍ജന്‍വാലയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നു? രാകേഷ് ജുന്‍ജുന്‍വാല എന്ന ഓഹരി രാജാവിനെകുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടേണ്ടതുണ്ട്. ആദ്യകാലത്ത്, 1986ല്‍ അഞ്ച് ലക്ഷം രൂപയായിരുന്നു ജുന്‍ജുന്‍ വാലക്ക് ലഭിച്ച ഏറ്റവും വലിയ ലാഭം. 1986 മുതല്‍ 89 വരെയുള്ള കാലയളവില്‍ അദ്ദേഹം 20 മുതല്‍ 25 ലക്ഷം വരെ ലാഭം നേടി. 2021ല്‍ ടൈറ്റാന്‍ കമ്പനിയില്‍ 7294.8 കോടി രൂപയുടെ ഏറ്റവും വലിയ നിക്ഷേപവും അദ്ദേഹം നടത്തി. 1985ല്‍ കടം വാങ്ങിയ 5000 രൂപയുടെ ക്യാപിറ്റലുമായാണ് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ജുന്‍ജുന്‍വാല വരുന്നത്. സെന്‍സെക്‌സിന്റെ വില വെറും 150 പോയന്റ് ഉണ്ടായിരുന്ന കാലത്താണ് തുടക്കം. സെന്‍സെക്‌സ് ഇപ്പോള്‍ 60,000ത്തിലും കൂടുതലായി വളര്‍ന്നെന്നു നമുക്കറിയാം. അതോടൊപ്പം ജുന്‍ജുന്‍വാലയും വളരുകയായിരുന്നു. 2022 ജൂലൈയില്‍ അദ്ദേഹത്തിന്റെ ഓഹരികളുടെ മൂല്യം 5.5 ബില്യണ്‍ ഡോളര്‍ രൂപയാണ്. ഇന്ത്യയിലെ 36മത്തെ ഏറ്റവും ധനികനായ മനുഷ്യനും.
അച്ഛന്‍ ഒരു ഇന്‍കം ടാക്‌സ് ഓഫീസര്‍ ആയിരുന്നു. അതുകൊണ്ടുതന്നെ വീട്ടില്‍ ഓഹരികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സ്വാഭാവികം. അച്ഛനും കൂട്ടുകാരും ഓഹരികളെ കുറിച്ച് സംസാരിക്കുന്നതില്‍ ആകൃഷ്ടനായാണ് രാകേഷും ഈ രംഗത്തേക്ക് ആദ്യം വരുന്നത്. Sydenham college ല്‍ നിന്നും ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍റ്റെഡ് അക്കൗണ്ട് സില്‍(CA) അദ്ദേഹം എന്‍ട്രോള്‍ ചെയ്തു. രാജസ്ഥാനിലെ ജുന്‍ജുന്‍ ഗ്രാമത്തില്‍ താമസിക്കുന്ന ആള്‍ എന്ന അര്‍ഥത്തിലാണ് ജുന്‍ജുന്‍വാല എന്ന പേര് സ്വീകരിച്ചത്. ഭാര്യ രേഖയും സ്റ്റോക്ക് മാര്‍ക്കറ്റ് ഇന്‍വെസ്റ്ററാണ്. Tata Tea യുടെ ഷെയര്‍ 1986ല്‍ അദ്ദേഹം 43 രൂപക്കാണ് വാങ്ങിയത്. മൂന്നുമാസം കഴിഞ്ഞപ്പോള്‍ അതിന്റെ വില 143 ആയി ഉയര്‍ന്നു. ഇങ്ങനെയാണ് ആദ്യത്തെ വിജയം തുടങ്ങുന്നത്. പിന്നീട് കണക്കുകൂട്ടലുകള്‍ നടത്തി വാങ്ങിയ ഓഹരികള്‍ എല്ലാം മുന്നോട്ടു കുതിച്ചു. എന്നാല്‍, അദ്ദേഹത്തിനും ചില സമയങ്ങളില്‍ നഷ്ടങ്ങള്‍ സംഭവിച്ചു. ഇങ്ങനെ ചില സ്റ്റോക്കുകള്‍ അദ്ദേഹം വിറ്റതിനു ശേഷം വിപണിയില്‍ വളരെയധികം വിലകൂടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. CRISIL എന്ന ഷെയര്‍ അദ്ദേഹം വിറ്റതിനുശേഷം വളരെ കുറഞ്ഞ സമയങ്ങള്‍ക്കുള്ളില്‍ രണ്ട് ഇരട്ടിയോളം വില വര്‍ധിച്ചു. ഇതിലൊന്നും അദ്ദേഹം നിരാശനായിരുന്നില്ല. 2008ലെ ആഗോള സാമ്പത്തിക കാലത്ത് ജുന്‍ജുന്‍ വാലയുടെ ആസ്തി 30 ശതമാനം ഇടിവ് നേരിട്ടു. എന്നാല്‍, അദ്ദേഹം പരിഭ്രാന്തനാകാതിരിക്കുകയും, വിപണിയില്‍ തന്നെ പിടിച്ചു നിന്ന്, അവ പിന്‍വലിക്കാതെ തുടര്‍ന്നു. 2012ഓടു കൂടി നഷ്ടങ്ങള്‍ റിക്കവര്‍ ചെയ്തു പഴയ മൂല്യത്തില്‍ എത്തുകയും ചെയ്തു. ഇന്ത്യയില്‍ തുടക്കം മുതല്‍ ഷെയര്‍ മാര്‍ക്കറ്റ് ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജിച്ച ഒരു കമ്പനിയായിരുന്നു റിലയന്‍സ്. ഇന്നും Nifty indexനെ വലിയ അളവില്‍ സ്വാധീനിക്കുന്ന index value കൂടിയ ഒരു ഷെയര്‍ ആണിത്.
Black cobra എന്നറിയപ്പെട്ടിരുന്ന മനു മനേക്‌ന് ഏത് കമ്പനികളുടെ വിലയും താഴ്ത്താനുള്ള കഴിവ് ഉണ്ടായിരുന്നു. ഷോര്‍ട്ട് സെല്‍ ചെയ്ത്, മാര്‍ക്കറ്റിനെ നിയന്ത്രിച്ച് ലാഭം എടുക്കുക എന്നായിരുന്നു ഇവരുടെ രീതി. കയ്യിലില്ലാത്ത ഓഹരികള്‍ ആദ്യം കൂടിയ വിലക്ക് വില്‍ക്കുക. പിന്നീട് വില കുറയുമ്പോള്‍ അത് വാങ്ങുക. അതില്‍നിന്നും ലാഭം എടുക്കുക. ഇതാണ് short sell. കൊല്‍ക്കട്ട ബിയര്‍ കാര്‍ടല്‍ ഇതായിരുന്നു ചെയ്തിരുന്നത് . അന്നു Manu Manekന്റെ കൂടെ രാകേഷ് ജുന്‍ജുന്‍വാല, ധമാനി എന്നിവരായിരുന്നു ഗ്രൂപ്പില്‍ ഉണ്ടായിരുന്ന പ്രമുഖര്‍. ഇവര്‍ മാര്‍ക്കറ്റില്‍ റിലയന്‍സിന്റെ 12 ലക്ഷത്തോളം ഷെയറുകള്‍ വില്‍പനക്ക് വച്ചു. വില്‍പനക്ക് ധാരാളം ഷെയറുകള്‍ എത്തുമ്പോള്‍ സ്വാഭാവികമായും സാധനത്തിന്റെ വില കുറയും. ആളുകളും പരിഭ്രാന്തരായി. എന്നാല്‍, ഇതിനെ തടയാന്‍ ഗുജറാത്തില്‍ ആനന്ദ് ജയില്‍ എന്ന തന്റെ സുഹൃത്തിനെ അംബാനി ഏല്‍പ്പിച്ചിരുന്നു. ഫ്രണ്ട്‌സ് ഓഫ് റിലയന്‍സ് എന്നായിരുന്നു ആ സ്ഥാപനത്തിന്റെ പേര്. കൊല്‍ക്കത്ത ടീം വില്‍ക്കാന്‍ വെച്ചതെല്ലാം ഇവര്‍ വാങ്ങിക്കൊണ്ടിരുന്നു. അങ്ങനെ അവരുടെ നീക്കം റിലയന്‍സ് പരാജയപ്പെടുത്തി. അന്നു കൊല്‍ക്കത്ത കരടികളുടെ വന്‍തോതില്‍ ഉള്ള വില്‍പ്പനയും ഗുജറാത്ത് കാളകളുടെ വാങ്ങലും സ്റ്റോക്ക് മാര്‍ക്കറ്റിനെ തന്നെ പ്രതിസന്ധിയിലാക്കി. മൂന്ന് ദിവസം BSE അടച്ചിട്ടു. ധീരുഭായ് അംബാനി ആ സമയത്ത് കൊല്‍ക്കത്ത ടീമിന് മുന്നറിയിപ്പും കൊടുത്തു. പിന്നീട് ജുന്‍ജുന്‍വാല റിലയന്‍സ് ഓഹരികള്‍ വാങ്ങിയിട്ടില്ല എന്നാണ് പറയപ്പെടുന്നത്. ചെറിയ കാലയളവിലേക്ക് നടക്കുന്ന ‘ട്രെയിഡിങ്ങിലെ’- short term trading- മുന്‍ഗണന അവസാനിപ്പിച്ച് ദീര്‍ഘകാല നിക്ഷേപത്തിലേക്ക് long term investment ജുന്‍ജുന്‍വാല ഇറങ്ങുന്നത് ഈ സമയത്താണ്. എന്നാല്‍, 2021ല്‍ insider trading എന്നതിന് പെനാല്‍റ്റിയായി 18 കോടി രൂപയും അദ്ദേഹത്തിന്റെ ഭാര്യ 3.2 കോടി രൂപയും SEBIയില്‍ അടച്ചിട്ടുണ്ടെന്നത് മറ്റൊരു വസ്തുത. കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ വിമാനയാത്ര എന്ന ലക്ഷ്യവുമായി തുടങ്ങിയ ആകാശ് എയര്‍ എന്ന കമ്പനിയുടെ പ്രഖ്യാപനം സംഘടിപ്പിച്ച ഒരാഴ്ചക്ക് ശേഷമുള്ള വേളയിലാണ് അദ്ദേഹം ഇന്ന് (2022 ആഗസ്റ്റ് 14 ന്) ആകസ്മികമായി മരണപ്പെടുന്നത്. ഇന്ത്യയിലെ വലിയ എന്‍.ജി.ഒകളില്‍ ഒന്നായ ‘അശോക’ക്കുള്ള സഹായം, നവി മുംബൈയില്‍ തുടങ്ങിയ കണ്ണാശുപത്രി തുടങ്ങിയവ ജുന്‍ജുന്‍വാലയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. Titan, CRISIL, Sesa Goa, Praj industries, Aurobindo Pharma, NCC, Tata motors, Fortis, Federal Bank,Geojith, Lupin,Karur Vysa തുടങ്ങിവയായിരുന്നു കൈവശം വച്ച ഷെയറുകള്‍.

ആകാശയുടെ പരാജയത്തിന് ഞാൻ തയ്യാറാണ്
ഇന്ത്യയുടെ ഏറ്റവും പുതിയ ബജറ്റ് എയർലൈനായ ആകാസ എയറിൽ ജുൻജുൻവാലയ്ക്ക് 40 ശതമാനം ഓഹരിയുണ്ടായിരുന്നു. വ്യോമയാന മേഖല കോവിഡ് മൂലം സ്തംഭനാവസ്ഥയിലായ സമയത്ത് എന്തിനാണ് ഈ സംരംഭം തുടങ്ങുന്നതെന്ന ചോദ്യത്തിന് ഞാൻ പരാജയത്തെ നേരിടാൻ തയ്യാറാണെന്ന് അദ്ദേഹം മറുപടി നൽകി. ജൂൺ ക്വാർട്ടർ അവസാനത്തോടെ, അദ്ദേഹത്തിന് 47 കമ്പനികളിൽ ഓഹരിയുണ്ടായിരുന്നു.
കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ വിമാനയാത്ര എന്ന ലക്ഷ്യവുമായി തുടങ്ങിയ ആകാശ എയർ വിമാനക്കമ്പനിയാണ് രാകേഷ് ജുൻജുൻവാലയുടെ നിക്ഷേപത്തിലെ അവസാനത്തേത്. മുൻ ജെറ്റ് എയർവേസ് സിഇഒ വിനയ് ദുബെക്കൊപ്പമാണ് ഈ കമ്പനി തുടങ്ങി. നിലവിൽ രണ്ട് വിമാനങ്ങളുള്ള കമ്പനി 70 എയർക്രാഫ്റ്റുകളുമായി ആഭ്യന്തര വിമാന സർവീസ് രംഗത്ത് കുതിച്ചു ചാട്ടത്തിന് ഒരുങ്ങി നിൽക്കെയാണ് നെടുംതൂണായ രാകേഷ് ജുൻജുൻവാലയുടെ മരണം.

ഒറ്റ ഓഹരിയിൽ നിന്ന് ജുൻജുൻവാലക്ക് കിട്ടിയത് 310 കോടി!
കൃത്യമായ വിപണി നിരീക്ഷണങ്ങളിലൂടെ സ്വന്തമാക്കുന്ന ഓഹരികൾ കോടികളുടെ നേട്ടമാണ് ജുൻജുൻ വാലയ്ക്ക് ഒരു വര്‍ഷം നൽകുന്നത്. ഒറ്റ മാസം കൊണ്ട് കോടികൾ നേട്ടം നൽകുന്ന ഓഹരികളുമുണ്ട്.ടാറ്റ ഓഹരികളിൽ നിന്ന് മാത്രം ഈ മാസം മൂന്ന് ദിവസം കൊണ്ട് ജുൻജുൻ വാല നേടിയത് 310 കോടി രൂപയുടെ നേട്ടമാണ്. ടാറ്റ മോട്ടോഴ്സ് ഓഹരികളാണ് ജുൻജുൻ വാലയ്ക്ക് നേട്ടം നൽകിയത്. ഓഹരി വില ഇടിഞ്ഞു നിന്നപ്പോഴാണ് ഇദ്ദേഹം ഈ ഓഹരികൾ വാങ്ങുന്നത്. കഴിഞ്ഞയാഴ്ച ടാറ്റ മോട്ടോഴ്സ് ഓഹരികൾ 335 രൂപയിൽ നിന്ന് 417 രൂപയായി ഉയര്‍ന്നപ്പോഴാണ് ജുൻജുൻവാലയ്ക്ക് സ്വപ്ന നേട്ടം ലഭിച്ചത്. ഓഹരികൾ 25 ശതമാനത്തിലധികം വളര്‍ച്ച കൈവരിച്ചതോടെ വെറും മൂന്ന് ട്രേഡിങ് സെഷനുകളിൽ നിന്ന് നേടിയത് 310 കോടി രൂപയുടെ നേട്ടം.
ഇപ്പോൾ ഓഹരി ഒന്നിന് 480.70 രൂപയിലാണ് ഓഹരി വ്യാപാരം. കുറഞ്ഞ വിലയിൽ ഓഹരി വാങ്ങി ഹോൾഡ് ചെയ്യുന്നവര്‍ക്ക് മികച്ച നേട്ടമാണ് ഈ ഓഹരി നൽകിക്കൊണ്ടിരിക്കുന്നത്. ആഡംബര വാഹന ബിസിനസും ആഭ്യന്തര പാസഞ്ചർ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും നിർമ്മാണവുമാണ് ടാറ്റ മോട്ടോഴ്സിൻെറ അടിത്തറ. . ടാറ്റ ഗ്രൂപ്പിൻെറ ഭാഗമായ കമ്പനിയുടെ ആസ്ഥാനം മുംബൈയിലാണ്. ടാറ്റ മോട്ടോഴ്സിൽ 1.14 ശതമാനം ഓഹരി പങ്കാളിത്തമാണ് രാഖേഷ് ജുൻജുൻവാലയ്ക്ക് ഉണ്ടായിരുന്നത്. കൈവശം വെച്ചിരുന്നത് കമ്പനിയുടെ 3.77 കോടി ഓഹരികളും. ടാറ്റ മോട്ടോഴ്സ് ഓഹരികൾ കുതിക്കുന്നതോടെ ഈ ഓഹരികളിൽ നിന്നുള്ള ജുൻജുൻ വാലയുടെ വരുമാനവും കുതിക്കുകയാണ്.
അദ്ദേഹത്തിന് ഏറ്റവുമധികം നേട്ടം നൽകിയ മറ്റൊരു ടാറ്റ കമ്പനിയാണ് ടൈറ്റൻ. ടൈറ്റനും ടാറ്റ മോട്ടോഴ്സും ഒരാഴ്ച കൊണ്ട് നൽകിയത് 1,333 കോടി രൂപയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നാല് ട്രേഡിങ് സെക്ഷനുകളിൽ നിന്ന് ലഭിച്ചത് 38 ശതമാനത്തിലേറെ നേട്ടമാണ്.
വെറും ആറു ദിവസം കൊണ്ട് ജുൻജുൻ വാലയ്ക്ക് 67 കോടി രൂപ നൽകിയ ഓഹരിയുമുണ്ട്. സീ എൻറര്‍ടെയ്ൻറ്മൻറ്. ഈ ഓഹരികൾ ദീര്‍ഘകാലമായി അദ്ദേഹം കൈവശം വച്ചിരുന്നതൊന്നുമല്ല. സോണി ഏറ്റെടുത്തതോടെ സീ എൻറര്‍ടെയ്ൻറ്മൻറ് ഓഹരികൾ കുതിച്ചുയര്‍ന്നതാണ് സ്വപ്ന നേട്ടത്തിന് പിന്നിൽ. സീ എൻറര്‍ടെയ്ൻറ്മൻറിൽ മാറ്റങ്ങൾക്കുള്ള സാധ്യത മുൻകൂട്ടി കണ്ട് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹം ഓഹരികൾ കൂട്ടുകയായിരുന്നു.
ഓഹരി വളര്‍ന്നതിനനുസരിച്ച് ജുൻജുൻ വാലയുടെ ആസ്തിയും ഉയര്‍ന്നു. കമ്പനിയുടെ 50 ലക്ഷം ഓഹരികളാണ് ജുൻജുൻ വാലയുടെ പക്കൽ ഉണ്ടായിരുന്നത്. ഒൻപത് ട്രേഡിങ് സെഷനുകളിൽ നിന്ന് നേടിയത് 62 കോടി രൂപ. സെപ്റ്റംബർ 14 -ന് ജുൻജുൻവാല വാങ്ങിയ 220 രൂപയുടെ ഓഹരികൾക്ക് ഏതാനും ദിവസങ്ങൾ കൊണ്ട് 344 രൂപയിലേറയായി. ഇതാണ് മൂല്യം കിടിലൻ ലാഭം നൽകിയത്. പിന്നീട് ഓഹരി വില ഇടിഞ്ഞിരുന്നു. ഇപ്പോൾ 324.20 രൂപയിലാണ് ഓഹരി വ്യാപാരം. കഴിഞ്ഞ വര്‍ഷം ടൈറ്റനും എസ്കോര്‍ട്സും ഇന്ത്യൻ ഹോട്ടലും ഉൾപ്പെടെയുള്ള അഞ്ച് ഓഹരികളിൽ നിന്ന് അദ്ദേഹം 967 കോടി രൂപയുടെ നേട്ടം ഉണ്ടാക്കിയിരുന്നു.
1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലും ഇന്ത്യൻ ഓഹരി വിപണിയിലെ യഥാർത്ഥ ബിഗ് ബുൾ ഹർഷദ് മേത്തയുടെ പ്രേരണയുണ്ടാക്കിയ എക്‌സ്‌പോണൻഷ്യൽ വളർച്ചാ ഘട്ടത്തിൽ, ജുൻജുൻവാല തന്റെ കരിയറിന്റെ പ്രാരംഭ ഭാഗം വ്യാപാരിയായി ദലാൽ സ്ട്രീറ്റിൽ ചെലവഴിച്ചു, കൂടുതലും ഒരു ഷോർട്ട് സെല്ലർ എന്ന നിലയിലാണ്.

ലാഭക്കൊയ്ത്ത് നടത്തിയ സ്റ്റോക്കുകൾ
1. ടൈറ്റൻ
ജുൻജുൻവാലയെ വെറുമൊരു നിക്ഷേപകനിൽ നിന്ന് ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപകരിൽ ഒരാളായി ഉയർത്തിയ ഓഹരി. 2000-കളുടെ തുടക്കത്തിൽ ഡോട്ട് കോം കുമിളയ്ക്ക് (The dot-com bubble, also referred to as the Internet bubble, refers to the period between 1995 and 2000 when investors pumped money into Internet-based startups in the hopes that these fledgling companies would soon turn a profit.) ശേഷം ജുൻജുൻവാല ടൈറ്റനിൽ എത്തി, ഒരു ഷെയറിന് ശരാശരി 3 രൂപ നിരക്കിൽ ഏകദേശം 6 കോടി ഓഹരികൾ വാങ്ങി.
രാജ്യത്തിന്റെ ഉപഭോക്തൃയിലുള്ള അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം, ടാറ്റ ഗ്രൂപ്പിന്റെ വംശപരമ്പരയ്‌ക്കൊപ്പം ജ്വല്ലറി ബിസിനസ്സിലേക്കുള്ള ടൈറ്റന്റെ വികാസം തന്റെ പ്രചോദനങ്ങളിലൊന്നായി അദ്ദേഹം കണക്കാക്കിയ ഗ്രൂപ്പും ഇത് അദ്ദേഹത്തിന് ആദ്യത്തെ വലിയ ലാഭവും നൽകി. ഇന്ന്, ടൈറ്റനിലെ ജുൻജുൻവാലയുടെ ഓഹരി മൂല്യം 11,000 കോടി രൂപയിലധികമാണ്, അദ്ദേഹത്തിന്റെ പോർട്ട്‌ഫോളിയോയുടെ മൂന്നിലൊന്ന്.
2. ടാറ്റ ടീ
അദ്ദേഹത്തിന്റെ ആദ്യകാല നിക്ഷേപങ്ങളിൽ ഒന്ന്. 1986-ൽ ജുൻജുൻവാല ടാറ്റ ടീയുടെ ഓഹരികൾ തിരികെ വാങ്ങി, ടാറ്റ ടീ അനുഭവിച്ചുകൊണ്ടിരിക്കുന്ന തേയിലയുടെ ഉൽപാദനത്തിലെ ഉയർന്ന വിളവിന്റെ നേട്ടങ്ങൾ വിപണി വിലമതിക്കുന്നില്ല എന്ന് വിശ്വസിച്ചു. ഒരു ഷെയറിന് 143 രൂപയുണ്ടായിരുന്ന അദ്ദേഹത്തിന്റെ നിക്ഷേപം 2,200 രൂപയായി ഉയർന്നു, അവിടെ അദ്ദേഹം ആത്യന്തികമായി ഓഹരിയിൽ നിന്ന് പുറത്തുകടന്നു.
3. ക്രിസിൽ
2000-കളുടെ തുടക്കത്തിലെ മറ്റൊരു വലിയ വാതുവെപ്പ്, ജുൻജുൻവാലയും ഭാര്യയും 2003 മുതൽ ക്രിസിൽ നിക്ഷേപം ആരംഭിച്ചു, 2005 ആയപ്പോഴേക്കും 8 ശതമാനത്തിലധികം ഓഹരികൾ സ്വരൂപിച്ചു. ഇന്ത്യയുടെ വളരുന്ന സാമ്പത്തിക സേവന മേഖലയ്ക്കും കടകമ്പോളങ്ങൾക്കും നിക്ഷേപകരെയും ബാങ്കർമാരെയും ക്രെഡിറ്റ് യോഗ്യത വിലയിരുത്താൻ സഹായിക്കുന്നതിന് ഒരു ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ആവശ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ക്രിസിലിലെ അദ്ദേഹത്തിന്റെ ഓഹരി ഇപ്പോൾ 1,300 കോടി രൂപയിലേറെയാണ്.
4. നസറ ടെക്നോളജീസ്
കമ്പനി ലിസ്റ്റ് ചെയ്യപ്പെടാത്ത വിപണിയിലായിരിക്കുമ്പോഴാണ് നസാര ടെക്‌നോളജീസിൽ ജുൻജുൻവാലയുടെ നിക്ഷേപം നടന്നത്. COVID-19 പാൻഡെമിക്കിന്റെ സഹായത്തോടെ കഴിഞ്ഞ രണ്ട് വർഷമായി ലോകമെമ്പാടുമുള്ള ഓൺലൈൻ ഗെയിമിംഗിലെ വിപ്ലവം കണക്കിലെടുത്ത്, 2017-ൽ ഗെയിമിംഗ് കമ്പനിയിൽ ഒരു ചെറിയ ഓഹരി സ്വന്തമാക്കി,. ഓഹരിയുടെ 2021 ലെ പബ്ലിക് ഓഫറിംഗ് വിലയായ 1,101 രൂപയിൽ നിന്ന് മൂന്നിരട്ടിയായി, എന്നാൽ നിലവിൽ 644 രൂപയിലാണ്.
5. മെട്രോ ബ്രാന്‍ഡ്‌സ്
ഇന്ത്യയിലെ മുന്‍നിര ഫൂട്ട്‌വെയര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് മെട്രോ ബ്രാന്‍ഡ്‌സ്. , 2007-ൽ ജുൻജുൻവാലയും ഭാര്യയും മെട്രോ ബ്രാന്‍ഡ്‌സ്ൽ നിക്ഷേപിച്ചു, ഇന്ത്യയുടെ പാദരക്ഷ വിപണി മൂലധന വരുമാനത്തിലെ വർദ്ധനവ്, നഗരവൽക്കരണം, പ്രീമിയംവൽക്കരണം എന്നിവയാൽ നയിക്കപ്പെടുന്ന വളർച്ചയുടെ വിപുലമായ കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. ജുൻജുൻവാലയുടെ പ്രാരംഭ നിക്ഷേപത്തിന്റെ അളവ് അജ്ഞാതമാണെങ്കിലും, ഇന്ന് മെട്രോ ബ്രാൻഡുകൾ ജുൻജുൻവാലയുടെ പോർട്ട്‌ഫോളിയോയിലെ ഏറ്റവും വലിയ സ്റ്റോക്കുകളിലൊന്നാണ്, 3,348 കോടി രൂപ.
1. ദിവാൻ ഹൗസിംഗ് ഫിനാൻസ്
ജുൻജുൻവാലയുടെ നിക്ഷേപ കരിയറിലെ ഏറ്റവും വലിയ തെറ്റായ കണക്കുകൂട്ടലുകളിൽ ഒന്ന്. 2013-ൽ, ജുൻജുൻവാല ഹൗസിംഗ് ഫിനാൻസ് കമ്പനിയുടെ 25 ലക്ഷം ഓഹരികൾ 135 രൂപയ്ക്ക് 34 കോടി രൂപയ്ക്ക് വാങ്ങി, ഒരു മാന്ദ്യ കാലഘട്ടത്തിലേക്ക് കടക്കാൻ പോകുന്ന റിയൽ എസ്റ്റേറ്റ് സൈക്കിൾ കളിക്കാൻ ശ്രമിച്ചിരിക്കാം. 2018-ൽ, ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് & ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ തകർച്ചയെത്തുടർന്ന്, ഇന്ത്യയിലെ നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളിലെ സാമ്പത്തിക പ്രതിസന്ധിയുടെ കേന്ദ്രത്തിൽ DHFL കണ്ടെത്തിയപ്പോൾ, ജുൻജുൻവാല തന്റെ പന്തയത്തിൽ ഇരട്ടിയായി, മറ്റൊരു 0.43 ശതമാനം ഓഹരി വാങ്ങി. കുറച്ച് വർഷങ്ങൾക്ക് ശേഷം കമ്പനി ലിക്വിഡേഷനെ അഭിമുഖീകരിച്ചു.
2. മന്ദാന റീട്ടെയിൽ
സൽമാൻ ഖാന്റെ ‘ബീയിംഗ് ഹ്യൂമൻ’ ബ്രാൻഡിനായി റീട്ടെയിലറുമായി ജുൻജുൻവാല നടത്തിയ പരിപാടിയും പൊട്ടിപ്പോയി. 2016-ൽ കമ്പനിയുടെ ഏകദേശം 12.7 ശതമാനം ഓഹരികൾ ഒരു ഓഹരിക്ക് 247 രൂപയിൽ വ്യാപാരം ചെയ്തപ്പോൾ എയ്‌സ് നിക്ഷേപകൻ വാങ്ങി, 2021 ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ ഒരു ഓഹരിക്ക് 16 രൂപയ്ക്ക് അടുത്ത് ഉള്ളപ്പോൾ വിറ്റൊഴിഞ്ഞു.
3. DB റിയാലിറ്റി
ജുൻജുൻവാലയുടെ ശുഭാപ്തിവിശ്വാസം അസ്ഥാനത്താക്കിയ മറ്റൊരു ഓഹരി, റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ഡിബി റിയാലിറ്റിയാണ്. 2012-ൽ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ജുൻജുൻവാല ആദ്യമായി ഒരു ഓഹരി വാങ്ങി, ഈ മേഖല അതിന്റെ ഏറ്റവും മോശം അധഃപതനത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങുമ്പോഴാണത്, അത് ഒടുവിൽ COVID-19 പാൻഡെമിക് വരെ നീണ്ടുനിന്നു. 2004-2011 ലെ കുതിച്ചുചാട്ട വർഷങ്ങളിൽ അദ്ദേഹം ഒഴിവാക്കിയ റിയൽ എസ്റ്റേറ്റ് കമ്പനികളോടുള്ള പൊതുവെയുള്ള അവഗണന കണക്കിലെടുത്ത്, ആ സമയത്ത്, ഡിബി റിയാലിറ്റി ഒരു പരാജയ നിക്ഷേപമായി തോന്നി. എന്നിരുന്നാലും, കമ്പനി അപകടസാധ്യതയുള്ളതാണെന്ന് ബോധ്യപ്പെട്ട ജുൻജുൻവാല ഈ വർഷം ആദ്യം കമ്പനിയുടെ 2 കോടി വാറന്റുകൾ വാങ്ങി, അത് ഒടുവിൽ സ്റ്റോക്കാക്കി മാറ്റും. അദ്ദേഹത്തിന്റെ നിക്ഷേപം 32 ശതമാനം കുറഞ്ഞു.
4. പ്രൈവറ്റ് ഇക്വിറ്റി
പൊതുവിപണിയിലെ വിജയങ്ങൾക്ക് ശേഷം, 2000-കളുടെ രണ്ടാം പകുതിയിൽ ജുൻജുൻവാല സ്വകാര്യ മാർക്കറ്റ് സ്ഥാപനങ്ങളിൽ നിക്ഷേപം ആരംഭിച്ചു. യുഎസിലെ ഗൂഗിൾ, ആലിബാബ, ആമസോൺ, ഫേസ്ബുക്ക് എന്നിവയുടെ വിജയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കാം, ജുൻജുൻവാല മെട്രോ ബ്രാൻഡുകൾ, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിക്ഷേപം ആരംഭിച്ചു. കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ പ്രമുഖ നിക്ഷേപകൻ തന്റെ സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങളിൽ പലതും നഷ്ടമായിമാറിയെന്ന് സമ്മതിച്ചു.

ഒരിക്കൽ രാകേഷ് ജുൻജുൻവാല അദ്ദേഹത്തിന്റെ ഏറ്റവും മോശം ഇൻവെസ്റ്റ്മെന്റിനെ കുറിച്ച് പറയുക ഉണ്ടായി.. അത് മറ്റൊന്നുമല്ല അദ്ദേഹത്തിന്റെ ആരോഗ്യം തന്നെ ആയിരുന്നു.. 46000 കോടി സ്വന്തമായി ഇൻവെസ്റ്റ്‌മെന്റ് ഉള്ള അദ്ദേഹം ബാക്കി ഉള്ളവരോട് പറയുന്നത് സ്വന്തം ആരോഗ്യത്തിൽ ഇൻവെസ്റ്റ് ചെയ്യു, ബാക്കിയുള്ള എല്ലാത്തിന്റെയും സ്ഥാനം അതിനും താഴെ ആണെന്നാണ്. ഉള്ളപ്പോൾ ഒട്ടും വില തോന്നാത്തതും എന്നാൽ നഷ്ടപ്പെട്ടു കഴിയുമ്പോൾ മാത്രം തിരിച്ചറിയുന്നതുമായ ഒന്നാണ് അവനവന്റെ ആരോഗ്യം. അത് നഷ്ടപ്പെട്ട് തുടങ്ങിയപ്പോൾ അദ്ദേഹത്തിന് 46000 കോടിയിലും വില തന്റെ ആരോഗ്യത്തിന് ഉണ്ടായിരുന്നു എന്ന് തോന്നി..
നമ്മുടെ എല്ലാം ഏറ്റവും നല്ല ഇൻവെസ്റ്റ്മെന്റ് അത് നമ്മൾ തന്നെ ആയിരിക്കണം..നമ്മുടെ ആരോഗ്യം, .വ്യക്തിത്വം സ്വഭാവം , പെരുമാറ്റം, വിശ്വാസ്യത , സാമ്പത്തിക നിയന്തണം , മാനസികത (സന്തോഷം : ദുഖം , സ്നേഹം: ദേഷ്യം ) ഈ 4 കാര്യങ്ങളിലും തുല്യമായി സംയമനം പുലർത്തണം… സ്വന്തം സമ്പാദ്യത്തിന്റെ 75% എങ്കിലും മരിക്കുന്നതിന്റെ മുമ്പെ ചിലവാക്കിയില്ലെങ്കിൽ ജീവിതത്തിൽ സമ്പാദ്യത്തിന് എന്ത് അർത്ഥമാണുള്ളത് എന്ന് നിങ്ങൾ ചിന്തിയിട്ടുണ്ടോ…മക്കൾക്കും മരുമക്കർക്കും പേരക്കുട്ടികൾക്കും വേണ്ടി മാത്രമാണോ നിങ്ങളുടെ സമ്പാദ്യം…നിങ്ങളുടെ ആവരേജ് 75 വർഷം നീണ്ടുനിൽക്കുന്ന ജീവിതത്തിൽ സാദ്യത്തിന്റെ എത്ര ശതമാനം നിങ്ങൾ വിനിയോഗിച്ചു എന്നു കൂടി അടിസ്ഥാനപ്പെടുത്തിയല്ലേ നിങ്ങടെ ജീവിത വിജയത്തിന്റെ അളവു കോൽ….
ജൂൻജൂൻവാല മലയാളികളോട് പറഞ്ഞ ആ 10 കാര്യങ്ങൾ
വിപണിയിൽ ഒരിക്കലും മികച്ച സമയം എന്നൊന്നില്ല, എനിക്ക് ഉള്ള ഒരേയൊരു നിയമം പ്രത്യേകിച്ച് നിയമങ്ങളൊന്നുമില്ല എന്നതാണ്.”നാശവും അന്ധകാരവും ഉണ്ടാകുമ്പോൾ, പ്രഭാതത്തിന് മുമ്പ് ഇരുട്ടുണ്ടെന്ന് മറക്കരുത്. അനിശ്ചിതത്വമുള്ള ഒരു ഭാവിയിലാണ് നിങ്ങൾ നിക്ഷേപിക്കുന്നത്. ഒരു പരിധിക്കപ്പുറം പ്രവചിക്കാൻ കഴിയില്ല. ഒരിക്കലും യുക്തിരഹിതമായ വാല്യുവേഷനിൽ നിക്ഷേപിക്കരുത്. ലൈംലൈറ്റിൽ നിൽക്കുന്ന കമ്പനികൾക്ക് വേണ്ടി ഒരിക്കലും ഓടരുത്. എപ്പോഴും വിലയെ മാനിക്കുക. എല്ലാ വിലയിലും ഒരു വാങ്ങുന്നവനും വിൽക്കുന്നവനും ഉണ്ട്. ആരാണ് ശരിയെന്ന് ഭാവിയിൽ മാത്രമേ തീരുമാനിക്കാനാകൂ. നിങ്ങൾക്കും തെറ്റ് സംഭവിക്കാം എന്ന് മനസിലുറപ്പിക്കുക.
തെറ്റുകൾ വരുത്തുക. എന്നാൽ അതിൽ നിന്നും പുതിയൊരു പാഠം പഠിക്കണം. ഒരേ തെറ്റ് ഒരിക്കലും ആവർത്തിക്കരുത്.
റിസ്ക് ടേക്കർ ആയിരിക്കുമ്പോഴും റിസ്ക്കിനെ കുറിച്ച് അദ്ദേഹം പറഞ്ഞു, ഹ്രസ്വകാലത്തേക്ക് നിങ്ങൾക്ക് നഷ്ടപ്പെടാൻ കഴിയുന്നത് മാത്രം നിക്ഷേപിക്കുക. നിക്ഷേപിക്കാൻ ഒരിക്കലും കടം വാങ്ങരുത്. ട്രേഡിംഗ് എല്ലാവർക്കും വേണ്ടിയുളളതല്ല, ഇതൊക്കെയായിരുന്നു ഇന്ത്യൻ ട്രേഡിംഗിലെ കുലപതിയായിരുന്ന ജുൻജുൻവാലയുടെ ഏറ്റവും മൂല്യവത്തായ ഉപദേശങ്ങൾ
നിക്ഷേപത്തിലൂടെ ധനികരാകാനുള്ള 10 വഴികളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ അന്നത്തെ ഉത്തരം ഇതായിരുന്നു
1∙ആദ്യം നിങ്ങളെക്കൊണ്ട് ഇതിന് കഴിയും എന്ന ശുഭാപ്തി വിശ്വാസം ഉണ്ടാകണം. യുക്തിക്ക് നിരക്കുന്ന ലാഭം മാത്രം പ്രതീക്ഷിക്കുക.
2∙ഒരുപാട് നേടണം എന്ന അത്യാഗ്രഹത്തെയും ഉള്ളതെല്ലാം പോകുമോ എന്ന അകാരണമായ ഭയത്തെയും നിയന്ത്രിക്കണം. രണ്ടും അപകടമാണ്.
3∙വിപലുമായ പല ഘടകങ്ങളെ പരിഗണിച്ചുമാത്രം ഒരു കമ്പനി ഓഹരിയിൽ നിക്ഷേപിക്കുക. അല്ലാതെ എതെങ്കിലും ഒന്നിനെ മാത്രം ആശ്രയിച്ച് നിക്ഷേപ തീരുമാനം എടുക്കരുത്. തീരുമാനം ബുദ്ധികൊണ്ടല്ല അറിവ് കൊണ്ട് എടുക്കുക.
4∙റിസ്ക് എന്ന വാക്ക് മറക്കരുത്. ഒരു സാധനം വാങ്ങുമ്പോൾ അതിന്റെ നേട്ടവും കോട്ടവും മനസിലാക്കിയിരിക്കേണ്ട ബാധ്യത അത് വാങ്ങുന്നയാൾക്ക് മാത്രമാണ്.
5∙ഓഹരി നിക്ഷേപകർക്ക് നല്ല അച്ചടക്കം വേണം. വ്യക്തമായ ഒരു നിക്ഷേപ തന്ത്രവും ഉണ്ടാകണം. ചിലപ്പോൾ നിക്ഷേപ തീരുമാനങ്ങൾ തെറ്റിയേക്കാം. പക്ഷേ പിടിവാശിയും കടുംപിടുത്തവും കാണിക്കരുത്. തിരുത്തേണ്ടപ്പോൾ തിരുത്തണം.
6∙ഏത് ഓഹരിയാണ് വാങ്ങുന്നത് എന്നപോലെ ഏതു വിലയ്ക്കാണ് വാങ്ങുന്നത് എന്നതും പ്രധാനപ്പെട്ടതാണ്.
7∙വസ്തുതകൾ ബോധ്യപ്പെട്ടിരിക്കണം. ക്ഷമയും വേണം. ക്ഷമ അനുദിനം പരീക്ഷിക്കപ്പെടാം.
8∙നിങ്ങളുടെ ബോധ്യപ്പെടലാണ് നിങ്ങൾക്ക് നേട്ടം ഉണ്ടാക്കിത്തരുന്നത്.
9∙ഒരു ഓഹരിയെക്കുറിച്ചുള്ള പ്രതീക്ഷ തെറ്റിയാൽ അത് വിറ്റൊഴിയാം. പക്ഷേ ആ തീരുമാനം നിങ്ങൾ എടുക്കുന്നത് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കണം.
10∙എടുക്കുന്ന തീരുമാനം സ്വതന്ത്രവുമായിരിക്കണം. ലാഭം നഷ്ടം തുടങ്ങിയവയെ ആശ്രയിച്ചായിരിക്കരുത് അത്തരം തീരുമാനങ്ങൾ.
ജുൻജുൻവാലയുടെ ജീവിതത്തിൽ നിന്നും പഠിക്കേണ്ടുന്ന പാഠങ്ങൾ
ഇന്ത്യയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥയെയും വിപണിയെയും വളരെ ബുള്ളിഷായാണ് രാകേഷ് ജുൻജുൻവാല കാണുന്നത്. രാജ്യത്തിന്റെ വളർച്ചാ സാധ്യതയിലുള്ള തന്റെ ശക്തമായ വിശ്വാസമാണ് സമ്പത്ത് ഉണ്ടാക്കുന്നതിൽ തനിക്ക് വിജയം നേടി നൽകിയതെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യൻ വിപണി നീണ്ട കാളയോട്ടത്തിലാണെന്നും റീട്ടെയിൽ നിക്ഷേപകർ മികച്ച വരുമാനത്തിനായി യുഎസ് വിപണിയിലല്ല മറിച്ച് ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കണമെന്നും അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ജുൻജുൻവാല പറഞ്ഞു. നിലവിൽ, ഇന്ത്യൻ മെറ്റൽ, ബാങ്കിംഗ്, ഫാർമ മേഖലകളിൽ അദ്ദേഹം ബുള്ളിഷ് ആണ്.
പത്രം, മീഡിയ എന്നിവയിൽ വരുന്ന ഓഹരി ശുപാർശകൾ സ്വീകരിക്കരുതെന്ന് അദ്ദേഹം പറയുന്നു. അറിയപ്പെടുന്ന കമ്പനികളിലെ ഓഹരികൾ ഉയർന്ന വിലയിൽ വാങ്ങി ആളുകൾ അവസാനം നഷ്ടത്തിൽ ആകുന്നുവെന്ന് അദ്ദേഹം പറയുന്നു. വ്യത്യസ്ത ബിസിനസുകളുടെ അടിസ്ഥാനകാര്യങ്ങൾ പഠിക്കുകയും അവരുടെ സ്വന്തം പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണം. നിങ്ങളുടെ തെറ്റുകളിൽ നിന്ന് സ്വയം പഠിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു. ഹ്രസ്വകാല തിരുത്തലുകളെ കുറിച്ച് വിഷമിക്കേണ്ടതില്ലെന്നുംഅവ സ്വാഭാവികമാണെന്നും അദ്ദേഹം പറയുന്നു. വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കണമെന്നും ക്ഷമയോടെ കുറഞ്ഞ വിലയിൽ നിക്ഷേപിക്കാനും അദ്ദേഹം പറയുന്നു. പക്വതയോടെ ദീർഘകാല അടിസ്ഥനത്തിൽ മാത്രം നിക്ഷേപം നടത്താനും അദ്ദേഹം പറയുന്നു.
രാകേഷ് ജുൻജുൻവാല ഒരു ഓഹരിയിൽ നിക്ഷേപം നടത്തിയെന്ന് കേട്ട് ഉടൻ തന്നെ അതിലേക്ക് നിക്ഷേപിക്കാതെ ഇരിക്കുക. എന്ത് കൊണ്ടാണ് അദ്ദേഹം ആ ഓഹരി വാങ്ങിയതെന്ന് പഠിക്കാനും മനസിലാക്കാനും ശ്രമിച്ചതിന് ശേഷം മാത്രം സ്വയം തീരുമാനമെടുക്കുക.
Discussion about this post