Rafeeque AM
PSU കമ്പനികളില്‍ invest ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍…
– സര്‍ക്കാര്‍ ഗ്യാരണ്ടി.
അതിലും വലിയ ഗ്യാരണ്ടി മറ്റൊരു നിക്ഷേപത്തിനുമില്ലല്ലോ. കമ്പനി പൂട്ടിക്കെട്ടാന്‍ സാധ്യത കുറവാണ്. അത്തരം പ്രതിസന്ധി വന്നാല്‍ ഒന്നുകില്‍ സര്‍ക്കാര്‍ തന്നെ രക്ഷയ്ക്കെത്തും അല്ലെങ്കില്‍ മറ്റേതെങ്കിലും കോര്‍പറേറ്റുകള്‍ക്ക് കൈമാറും. രണ്ട് ഘട്ടങ്ങളിലും investors ന്‍റെ പണം safe ആയിരിക്കും.
-ഡിവിഡന്‍റ്.
PSU കമ്പനികള്‍ വര്‍ഷങ്ങളോളം വളരാതെ നിന്നേക്കാം. അവിടെ dividend ആശ്വാസം പകരും.

രണ്ട് PSU കമ്പനികളെ പരിചയപ്പെടാം
1. NBCC
ഇന്‍ഫ്രാസ്ട്രക്ചര്‍, റസിഡന്‍ഷ്യല്‍ , കമേഷ്യല്‍ കെട്ടിട നിര്‍മാണ രംഗത്തെ നവരത്ന കമ്പനി.പ്രധാനമായും സര്‍ക്കാര്‍ പ്രൊജക്ടുകള്‍ കൈകാര്യം ചെയ്യുന്നു. കൂടാതെ വിദേശ രാജ്യങ്ങളിലും joint venture പ്രൊജക്ടുകള്‍. കഴിഞ്ഞ ഒരു വര്‍ഷത്തെ റിട്ടേണ്‍ 100% .. !!!
2. NHPC
ഇന്ത്യയുടെ ഹൈഡ്രോ ഇലക്ട്രിക് പവര്‍ ഉല്‍പാദനത്തിന്‍റെ 15% കൈകാര്യം ചെയ്യുന്ന മിനിരത്ന കമ്പനി. Renewable പവര്‍ സെക്ടറില്‍ പുതിയ ഓര്‍ഡറുകള്‍ നേടിയെടുത്തുകൊണ്ടിരിക്കുന്നു. 13 സംസ്ഥാനങ്ങളില്‍ സാന്നിദ്ധ്യം. കഴിഞ്ഞ വര്‍ഷത്തെ റിട്ടേണ്‍ 38% ഇതൊരു buying recommendation അല്ല. കൂടുതല്‍ പഠനത്തിന് വിടുന്നു.
ഷോര്‍ട് ടേം നേട്ടത്തിന് വേണ്ടി PSU സ്റ്റോക്കുകളെ സമീപിക്കാതെ ലോംഗ് ടേം നേട്ടം മാത്രം ലക്ഷ്യമാക്കണം. ക്ഷമയുടെ ഗുളിക രണ്ടെണ്ണം ദിവസവും കഴിക്കണം. സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്തു തിന്നാമെന്നാണ് പൊതുവെ പറയാറുള്ളത്. സ്റ്റോക്കുകളില്‍ ഇത് വേറൊരു രീതിയില്‍ പറയാം.
ഒരു നല്ല സ്റ്റോക്ക് അതിന്‍റെ ആപത്തിലൂടെ (dip) കടന്ന് പോകുമ്പോള്‍ തൈ പത്ത് വെച്ചാല്‍ അതിന്‍റെ സമ്പത്ത് കാലത്ത് (All time high) കാ പത്ത് തിന്നാം.
Discussion about this post