പലപ്പോഴും സംഭവിക്കുന്ന ഒരു കാര്യമാണ്, വലിയ ഒരു കാൻഡിൽ കണ്ട് പോയി എൻട്രി എടുകും, അപ്പോ തന്നെ കുറച്ച് താഴോട്ടു പോകും, നമ്മൾ panic ആയി എക്സിറ്റ് ആകും, അപ്പോ തന്നെ റോക്കറ്റ് പോലെ പിന്നേം കേറും … എന്താണു ഇതിനൊരു പരിഹാരം? എന്ത് കൊണ്ടാകും ഇങ്ങനെ താഴോട്ട് ഒരു movement വരുന്നത്? ആലോചിച്ചിട്ട് ഉണ്ടോ?
അതെ നമ്മൾ ഇവിടെ പറഞ്ഞ് വരുന്നത് ഒരു ഫ്ളാഗ് പാറ്റേൺ കുറിച്ച് ആണ്… ഏങ്ങനെ ഒരു ഫ്ളാഗ് പാറ്റേൺ തിരിച്ചറിയാം, എന്താണ് ഇതിൻ്റെ പിറകിലുള്ള thought process?
ഫ്ളാഗ് പാറ്റേൺ തന്നെ രണ്ടായി തരം തിരിക്കാം,
1. BULLISH FLAG PATTERN
2. BEARISH FLAG PATTERN
ഇന്ന് ബുള്ളിഷ ഫ്ളാഗ് പാറ്റേൺ എന്താണെന്ന് നോക്കാം..

പേര് പോലെ തന്നെ ഇത് ഒരു കൊടിമരത്തിൽ കെട്ടിയിരിക്കുന്ന ഒരു പതാകയെ അനുസ്മരിക്കുന്ന തരത്തിലുള്ള ഒരു ചാർട്ട് പാറ്റേൺ ആണ്. ഇവ സാധരണയായി ഒരു ട്രെൻഡ് continuation പാറ്റേൺ ആയാണ് കണക്കാക്കുന്നത്.

ഓരോരോ ഇൻഡിക്കേറ്ററുകൾ മാറി മാറി ഉപയോഗിച്ച് , ഒരു രക്ഷയും ഇല്ല എന്നോർത്ത് ഇരിപ്പാണോ, എങ്കിൽ പ്രൈസ് ആക്ഷൻ പാറ്റേൺ ബേസ്ഡ് ട്രേഡിംഗ് നിങ്ങള്ക് ഉള്ളതാണ്… ഈ പാറ്റേൺ എല്ലാം note ചെയ്ത് വെച്ച് കൊള്ളൂ.. ഇനി chart എടുക്കുമ്പോൾ ഇത്തരം പാറ്റേൺകൾ രൂപ പെടുന്നത് കൂടെ നോക്കുക….പതുകെ പതുകെ ചാർട്ടിൽ രൂപപ്പെടുന്ന ഇത്തരം പാറ്റേണുകൾ നിങ്ങള്ക് identify ചെയ്യാൻ തീർച്ചയായും സാധിക്കും..ഒന്നോ രണ്ടോ ദിവസം കൊണ്ടോ, അല്ലെങ്കിൽ overnight നിങൾ ഒരു profitable Trader ആകും എന്നൊന്നും ഞാൻ പറയുന്നില്ല… But തുടർച്ചായി പ്രാക്ടീസ് ചെയ്താൽ , പഠിക്കാൻ അൽപം സമയം നിക്ഷേപിച്ചാൽ നിങ്ങൾക്കും സാധിക്കും …
എപ്പോഴും ഓർക്കുക ഇവിടെ നാം പണം മാത്രം നിക്ഷേപിച്ചാൽ പോര, അതിനു മുമ്പ് അല്പം സമയം കൂടെ നിക്ഷേപിക്കണം..അതിപ്പോൾ ട്രേഡിംഗ് ആണെങ്കിലും investing ആണെങ്കിലും…
ഏങ്ങനെ ഒരു ഫ്ളാഗ് പാറ്റേൺ തിരിച്ചറിയാം?
ആദ്യമായി ചാർട്ടിൽ രൂപപ്പെട്ട ഒരു വലിയ bullish കാൻഡിൽ കണ്ട് പിടിക്കുക, തുടർന്ന് വരുന്ന പ്രൈസ് ഒരു റേഞ്ചിൽ consolidate അകുനുണ്ടോ എന്ന് നോക്കുക… ഈ നടക്കുന്ന പ്രൈസ് consolidation റേഞ്ച് നമ്മുടെ ആദ്യ വലിയ വുള്ളിഷ് കാൻഡിൽ, വ്യാപാരം നടന്ന ,ഓപ്പൺ വിലയും ക്ലോസ് വിലയും നടന്ന ലെവലിൽ തന്നെ ആണോ എന്ന് നോക്കുക… ഇത്രയും കര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ നമ്മുടെ അടുത്ത ജോലി , ഫ്ളാഗ് പാറ്റേൺ ഭാഗമായ ട്രെൻഡ് ലൈൻ വരയ്ക്കുക എന്നതാണു..
ആദ്യമായി , വലിയ Candle ശേഷം, രൂപപ്പെട്ട ലോവർ ഹൈ പോയിൻ്റുകൾ തിരിച്ചറിഞ്ഞ്, അവയെ തമ്മിൽ ബന്ധിപ്പിച്ച് ഒരു ട്രെൻഡ് ലൈൻ വരയ്ക്കുക…തുടർന്ന് ലോവർ ലോ പോയിൻ്റുകൾ തിരിച്ചറിഞ്ഞ് അവയെ തമ്മിൽ ബന്ധിപ്പിച്ച് ഒരു ട്രെൻഡ് ലൈൻ കൂടെ വരയകുക.. ഈ രണ്ട് ട്രെൻഡ് ലൈനുകൾ നീരിക്ഷിച്ചൽ അവ തമ്മിൽ ഒരു സമാന്തരമാണ് എന്ന് കാണാൻ കഴിയും.. ഈ പോയിൻ്റ് ഓർക്കുക, സമാന്തരം അല്ലെങ്കിൽ , നമ്മുക്ക് ഇതിനെ ഒരു falling wedge pattern ആയാണ് കാണാൻ കഴിയൂ.. ഓർകുക നാം ഇവിടെ ഒരു ഫ്ളാഗ് പാറ്റേൺ ആണ് നോക്കുന്നത്…

ഈ രണ്ട് ട്രെൻഡ് ലൈനുകൾക് ഇടയിൽ നടക്കുന്ന പ്രൈസ് ആക്ഷൻ ശ്രദ്ധിക്കുക , ആദ്യം നമ്മുടെ വലിയ bullish കാൻഡിൽ നല്ല രീതിയിലുള്ള volume കൂടിയാണ് രൂപപ്പെട്ടത്, തുടർന്ന് നടന്ന പ്രൈസ് Consolidation സമയം volume ക്രമേണ കുറഞ്ഞ് വരുന്നത് കാണാൻ കഴിയും.
ഇതിനെ തുടർന്ന് നമ്മുടെ അപ്പർ ട്രെൻഡ ലൈൻ ബ്രേക്ക് ചെയ്ത് മാർക്കറ്റ് മുകളിലേക്ക് പോകുന്നത് വരെ കാത്തിരിക്കുക, ഇതൊരു ട്രെൻഡ് continuation സിഗ്നൽ ആയത് കൊണ്ടുതന്നെ നാം മുകളിലേക്ക് ഉള്ള ബ്രേക്ക് ഔട്ട് ആണ് പ്രതീക്ഷിക്കുന്നത് . ഈ വരുന്ന ബ്രേക്ക് ഔട്ട് Candle താരതമ്യേനെ വലീയ volume കൂടെ കണ്ട് വരാറുണ്ട്.
ആദ്യം രൂപപ്പെട്ട bullish കാൻഡിൽ, buyer’s ശക്തമാണ് എന്ന സൂചനയാണ്, എങ്കിലും തുടർന്ന് സെല്ലർ ചെലുത്തുന്ന ശക്തമായ വാങ്ങൽ സമ്മർദ്ദം തുടർന്ന്,ചെറിയ തോതിൽ എങ്കിലും ഉള്ള ചെറിയ ഡൗൺ ട്രെൻഡ് ഉള്ളിൽ ഉള്ള consolidation വരുവാനും തുടർന്നു buyers വീണ്ടും ശക്തി വീണ്ടെടുത്ത് മാർക്കറ്റിനെ വീണ്ടും മുകളിലേക്ക് നയിക്കുന്നതും നമ്മുക്ക് ഇവിടെ കാണാം..തുടർന്ന് വരുന്ന ബ്രേക്ക് ഔട്ട് നോക്കി, മറ്റ് ഏതെങ്കിലും ഇൻഡിക്കേറ്റർ , support resistance പോയിൻ്റ്, volume തുടങ്ങിയവ കൂടി പരിഗണിച്ച് ലോങ്ങ് പൊസിഷൻ എൻട്രി പരിഗണിക്കാം…

ഓർക്കുക, ഇനി പെട്ടന്ന് ഒരു വലിയ candle കണ്ട് ട്രേഡ് എടുത്തതിനു ശേഷം വില താഴേക്ക് ചെറിയ തോതിൽ പോകുന്നത് കണ്ടാലും, panic ആകാതെ നിങൾ ഒരു ഫ്ളാഗ് പാറ്റേൺ ഉള്ളിൽ ആണോ എന്ന് നോക്കുക.. സാധാരണയായി ഫ്ളാഗ് പാറ്റേൺ ഭാഗമായ Consolidation നടക്കുന്നത് ആദ്യത്തെ വലിയ bullish കാൻഡിൽ മധ്യ ഭഗം വരെയാകും.. എപ്പോളും പ്രൈസ് ആക്ഷൻ ഉപയോഗിച്ച് ലഭിക്കുന്ന പാറ്റേൺ breakout ലഭിച്ചതിനു ശേഷം മാത്രം എൻട്രി എടുക്കുന്നത് ആകും നല്ലത്.
ഫ്ളാഗ് പാറ്റേൺ ചാർട്ടിൽ മിക്കവാറും കാണാൻ കഴിയും, പൊതുവെ വലിയ Candle ശേഷം ഒരു ട്രേഡ് എടുക്കുന്നത് , വലിയ ഒരു stoploss വേണ്ടി വരും എന്നത് കൊണ്ട് തന്നെ traders ഒഴിവകരുണ്ട്… അതിനു ഒരു പരിഹാരം കൂടിയാണ്, ഫ്ളാഗ് പാറ്റേൺ ബ്രേക്ക് ഔട്ട്, ട്രെൻഡ് വീണ്ടും അതെ ദിശയിൽ തുടരും എന്നതിനുള്ള ഒരു confirmation കൂടിയാണ് ഈ പാറ്റേൺ രൂപപ്പെടുന്നതും തുടർന്നു വരുന്ന ബ്രേക്ക് ഔട്ടും..
പ്രൈസ് ആക്ഷൻ പാറ്റേൺ, പെട്ടന്ന് ഒര് ദിവസം ചാർട്ട് തുറന്ന് നോക്കിയാൽ താങ്കൾക്ക് തിരിച്ചറിയാൻ കഴിയണം എന്നില്ല, നിരന്തരമായ പരിശീലനം മാത്രമാണ് ഇതിനുള്ള പ്രതിവിധി… പഠിക്കുക . പഠിക്കുക , എല്ലാ ട്രടും ഒരു പഠിക്കാൻ ഉള്ള അവസരം ആയി കാണുക, ഓരോ തവണ ചാർട്ട് തുറകുമ്പോളും എന്തെകിലും ഒകെ പഠിക്കുക

ചാർട്ട് നോക്കുന്നു, അതാ ചാർട്ടിൽ ഒരു uptrend കാണുന്നു, അപ്പോ തന്നെ ഇനി ഞാനായിട്ട് ഇത് മിസ്സ് ആക്കേണ്ട എന്നു കരുതി ചാടി കേറി വാങ്ങുന്നു… ദേണ്ടെ കിടക്കുന്നു, വാങ്ങിയപ്പോൾ മുതൽ പടവലങ്ങ പോലെ സ്റ്റോക് വില താഴോട്ട് .. അങ്ങനെ പവനായി ശവമായി.. മിക്കവാറും സ്റ്റോപ്പ് ലോസും ഉണ്ടാവില്ല.. അങ്ങനെ അവിടെ സ്വിങ്ങ് ട്രേഡർ ഒരു ലോങ്ങ് ടേം investor ആയി പരിണാമം സംഭവിക്കുന്നു. ഇത് ഒരു വിധം എല്ലാ തുടക്കക്കാറും അഭിമുഖകരിക്കേണ്ടി വരുന്ന ഒരു സാഹചര്യമാണ്.ഇതിനെ എങ്ങിനെ മറികടക്കാം, ഒരേ ഒരു മാർഗം എന്നത് ശരിയായ എൻട്രി പോയിൻ്റ് കണ്ടുപിടിക്കുക എന്നതാണു, അതുപോലെ ചാർട്ടിൽ എന്താണ് നടക്കുന്നത് എന്ന് കൂടെ മനസിലാക്കുക..
ഒരു uptrend/downtrend നടക്കുമ്പോൾ തന്നെ trend reversal സൂചിപ്പിക്കുന്ന പാറ്റേനുകൾ ചാർട്ടിൽ രൂപപ്പെടുനുണ്ടകും. അവിടെയാണ് ചാർട്ട് പാറ്റേനുകളുടെ പ്രസക്തി. നിങൾ ഒരു trader ആണെങ്കിൽ തീർച്ചയായും, കഴിയുന്നത്ര സമയം ചിലവഴിച്ചു ചാർട്ട് പാറ്റേൺ കുറിച്ച് പഠിക്കുക… പ്രൈസ് ആക്ഷൻ അടിസ്ഥാനപെടുതിയുള്ള ട്രേഡിംഗ്, അതിശയ പെടുത്തുന്ന രീതിയിലുള്ള റിസൾട്ട് നിങ്ങൾക്ക് സമ്മാനിക്കും.

FALLING WEDGE PATTERN
ഇതൊരു ട്രെൻഡ് reversal pattern ആയാണ് കണക്കാക്കുന്നത്. ഇതൊരു BULLISH പാറ്റേൺ ആയതു കൊണ്ട് തന്നെ, ഒരു ശക്തമായ ഡൗൺ ട്രെൻഡ് ശേഷമുള്ള reversal സാധ്യതകൾ നമ്മുക്കു ഇതുപയോഗിച് കണക്കാക്കാൻ സാധിക്കും.
ഇവിടെ നമ്മുടെ ആദ്യ ജോലി എന്നത്, ചാർട്ടിൽ ക്രമാനുഗതമായി രൂപപ്പെടുന്ന LOWER ഹൈ, ലോവർ ലോ പോയിൻ്റുകൾ തിരിച്ചറിയുക എന്നതണ്.. ഇതിനൊപ്പം തന്നെ, ചാർട്ട് നിരീക്ഷിക്കുക,അതിൽ മാർക്കറ്റ് ഒരു ഡൗൺ ട്രേണ്ടിൻ്റെ ഭാഗമാണു എങ്കിലും, അവിടെ വ്യാപാരം നടക്കുന്ന പ്രൈസ് റേഞ്ച് ചുരുങ്ങി ചുരുങ്ങി വരുന്നതായി കാണാം. ഇത്രയും കാര്യങ്ങൽ കണ്ടെത്താൻ കഴിഞ്ഞാൽ അടുത്ത പടി, നമ്മുടേ FALLING WEDGE PATTERN ഭാഗമായ രണ്ട് ട്രെൻഡ് ലൈൻ വരയ്‌കുക എന്നതാണ്.
ആദ്യമായ് ലോവർ ഹൈ പോയിൻ്റുകൾ ബന്ധിപ്പിച്ച് ഒരു ട്രെൻഡ് ലൈൻ രൂപപ്പെടുത്തുക. ശേഷം, നാം തിരിച്ചറിഞ്ഞ ലോവർ ലോ പോയിൻ്റുകൾ ബന്ധിപ്പിച്ച് മറ്റോരു ട്രെൻഡ് ലൈൻ വരയ്ക്കുക.. ഇവ രണ്ടും സമാന്തരമായി അല്ലാതെ , ഒരു പോയിൻ്റിൽ ഒത്തു ചേരുന്ന വിധത്തിൽ ആണെന് മനസ്സിലാക്കാം. ( താഴേ കൊടുത്തിരിക്കുന്ന ചിത്രം കാണുക).
ഈ രണ്ടു ലൈനുകളും നിരീക്ഷിച്ചാൽ ഒരു കാര്യം മനസ്സിലാക്കാം, അതായത് ലോവർ ഹൈപ്പോന്റുകൾ ബന്ധിപ്പിച്ചു വരച്ച ആദ്യത്തെ ട്രെൻലൈൻ ഒരു റെസിസ്റ്റൻസ് ആയും രണ്ടാമതായി ലോവർ ലോ പോയിന്റുകൾ തമ്മിൽ ബന്ധിപ്പിച്ച് വരച്ച് ട്രെൻഡ് ലൈൻ ഒരു സപ്പോർട്ട് ആയും പ്രവർത്തിക്കുന്നത് കാണാം. ഇതൊരു ട്രെൻഡ് റിവേഴ്സൽ പാറ്റേൺ ആയതുകൊണ്ട് തന്നെ നമ്മുടെ പ്രതീക്ഷ ലോവർ ഹൈ പോയിന്റുകൾ തമ്മിൽ ബന്ധിപ്പിച്ച് വരച്ച ട്രെൻഡ് ലൈൻ നിന്ന് മുകളിലേക്ക് ഒരു ബ്രേക്ക് ഔട്ട് ലഭിക്കുമെന്നാണ്.
ചാർട്ടിൽ ഒറ്റനോട്ടത്തിൽ മാർക്കറ്റ് പൂർണമായും സെല്ലേരുടെ നിയന്ത്രണത്തിൽ ആണെനുള്ള പ്രതീതി ജനിപ്പികുന്നുവെങ്കിലും ,നാം വരച്ച രണ്ട് converging (കൂടിച്ചേരുന്ന വിധത്തിലുള്ള) ട്രെൻഡ് ലൈനുകളുടെ ഇടയിൽ നടക്കുന്ന പ്രൈസ് ആക്ഷൻ ശ്രദ്ധിക്കുക…

തുടക്കത്തിൽ ഒരു wider പ്രൈസ് റേഞ്ചിൽ നിന്ന് തുടങ്ങിയ വ്യാപാരം, ഇപ്പൊൾ ചുരുങ്ങി ചുരുങ്ങി വരുന്നതായി കാണാം, അതിനൊപ്പം തന്നെ volume കൂടെ നോക്കുന്നത് നന്നായിരിക്കും, … Volume ഇതേ രീതിയിൽ തന്നെ കൂടി വരുന്നതായി കാണാം..അതായത് മാർക്കറ്റിൽ SELLER’S സജീവമണെങ്കിലും പതിയെ BUYER’S പിടിമുറുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി മനസ്സിലാക്കാം…
സെല്ലിംഗ് പ്രെഷർ ഉണ്ടെങ്കിലും വില താഴോട്ടു കൊണ്ടുവരാൻ ഉള്ള സെല്ലെരുടെ ശ്രമം പരാജയപ്പെടുന്നത് ആയി കാണാൻ കഴിയും.തുടർന്ന് Buyer’s അതുവരെ ഒരു RESISTANCE ആയി പ്രവർത്തിച്ചു വന്ന ആദ്യത്തെ ട്രെൻഡ് ലൈൻ ബ്രേക്ക് ചെയ്തു്, ഒരു ട്രെൻഡ് reversal നേടിയെടുക്കുന്ന. തുടർന്ന് അതുവരെ ഉണ്ടായിരുന്ന ഡൗൺ ട്രെൻഡ് അവസാനിക്കുകയും, മാർക്കറ്റ് buyer’s നിയന്ത്രണം , ഏറ്റെടുത്തതിൻ്റെ ഫലമായി ഒരു up ട്രെൻഡ് ഭാഗമാകുന്നു . ഇവിടെ നമ്മുടേ FALLING WEDGE PATTERN ഭാഗമായി നടന്ന പ്രൈസ് ആക്ഷൻ തുടർന്ന് വർദ്ധിച്ചു വന്ന volume ബ്രേക്ക് ഔട്ട് ശേഷം, വീണ്ടും വർധിച്ചു വരുന്നത്, buyer’s സജീവമായി വന്ന് എന്നും,പ്രൈസ് ബ്രേക്ക് ഔട്ട് തുടർന്ന് വിൽപ്പനക്കാർ പരിഭ്രാന്തരായി പിൻവാങ്ങാൻ തുടങ്ങുന്നു എന്നതിൻ്റെ സൂചന കൂടിയാണ്.
ഇവിടെ ഒരു ട്രഡർക് അത് വരെ ഹോൾഡ് ചെയ്തിരുന്ന ഷോർട്ട് പൊസിഷൻ ക്ലോസ് ചെയ്യാനുള്ള സൂചനയായി കണക്കാക്കാം. അതുപോലെ തന്നെഇത് പുതിയ ലോങ് പൊസിഷൻ ഓപ്പൺ ചെയ്യാനുള്ള അവസരമായി കാണാം, എപ്പോളും ഇത്തരം ബ്രേക്ക് ഔട്ട് ട്രേഡ് ചെയ്യുമ്പോൾ മറ്റ് ഇൻഡിക്കേറ്റർ കൂടി ഉപയോഗിച്ച് ഉറപ്പുവരുത്തുക..
എപ്പോളും ഓർകുക, പെട്ടന്ന് ഒരു ദിവസം രണ്ട് ലൈൻ വരച്ച് നോക്കിയാൽ ഇത്തരം ട്രെൻഡ് reversal സാധ്യതകൾ മനസ്സിലാകും എന്നില്ല.ചാർട്ടിൽ രൂപപ്പെടുന്ന പ്രൈസ് ആക്ഷൻ പാറ്റേണുകൾ മനസ്സിലാക്കാൻ ഉള്ള skill രൂപപെടുത്താൻ നിരന്തരമായ പരിശീലനം മാത്രമാണ് ഒരേ ഒരു മാർഗം.
RISING WEDGE PATTERN
ഇതൊരു ട്രെൻഡ് reversal pattern ആയാണ് കണക്കാക്കുന്നത്. ഇതൊരു Bearish പാറ്റേൺ ആയതു കൊണ്ട് തന്നെ, ഒരു ശക്തമായ up ട്രെൻഡ് ശേഷമുള്ള reversal സാധ്യതകൾ നമ്മുക്കു ഇതുപയോഗിച് കണക്കാക്കാൻ സാധിക്കും.

ഇവിടെ നമ്മുടെ ആദ്യ ജോലി എന്നത്, ചാർട്ടിൽ ക്രമാനുഗതമായി രൂപപ്പെടുന്ന ഹയർ ഹൈ, ഹയർ ലോ പോയിൻ്റുകൾ തിരിച്ചറിയുക എന്നതണ്.. ഇതിനൊപ്പം തന്നെ, ചാർട്ട് നിരീക്ഷിക്കുക,അതിൽ മാർക്കറ്റ് ഒരു up ട്രേണ്ടിൻ്റെ ഭാഗമാണു എങ്കിലും, അവിടെ വ്യാപാരം നടക്കുന്ന പ്രൈസ് റേഞ്ച് ചുരുങ്ങി ചുരുങ്ങി വരുന്നതായി കാണാം. ഇത്രയും കാര്യങ്ങൽ കണ്ടെത്താൻ കഴിഞ്ഞാൽ അടുത്ത പടി, നമ്മുടേ RISING WEDGE PATTERN ഭാഗമായ രണ്ട് ട്രെൻഡ് ലൈൻ വരയ്‌കുക എന്നതാണ്.
ആദ്യമായ് ഹയർ ഹൈ പോയിൻ്റുകൾ ബന്ധിപ്പിച്ച് ഒരു ട്രെൻഡ് ലൈൻ രൂപപ്പെടുത്തുക. ശേഷം, നാം തിരിച്ചറിഞ്ഞ ഹയർ ലോ പോയിൻ്റുകൾ ബന്ധിപ്പിച്ച് മറ്റോരു ട്രെൻഡ് ലൈൻ വരയ്ക്കുക.. ഇവ രണ്ടും സമാന്തരമായി അല്ലാതെ , ഒരു പോയിൻ്റിൽ ഒത്തു ചേരുന്ന വിധത്തിൽ ആണെന് മനസ്സിലാക്കാം. ( താഴേ കൊടുത്തിരിക്കുന്ന ചിത്രം കാണുക)
ഈ രണ്ടു ലൈനുകളും നിരീക്ഷിച്ചാൽ ഒരു കാര്യം മനസ്സിലാക്കാം, അതായത് ഹയർ ഹൈപ്പോന്റുകൾ ബന്ധിപ്പിച്ചു വരച്ച ആദ്യത്തെ ട്രെൻലൈൻ ഒരു റെസിസ്റ്റൻസ് ആയും രണ്ടാമതായി ഹയർ ലോ പോയിന്റുകൾ തമ്മിൽ ബന്ധിപ്പിച്ച് വരച്ച് ട്രെൻഡ് ലൈൻ ഒരു സപ്പോർട്ട് ആയും പ്രവർത്തിക്കുന്നത് കാണാം. ഇതൊരു ട്രെൻഡ് റിവേഴ്സൽ പാറ്റേൺ ആയതുകൊണ്ട് തന്നെ നമ്മുടെ പ്രതീക്ഷ ഹയർ ലോ പോയിന്റുകൾ തമ്മിൽ ബന്ധിപ്പിച്ച് വരച്ച ട്രെൻഡ് ലൈൻ , നിന്ന് താഴോട്ട് ഒരു ബ്രേക്ക് ഡൗൺ ലഭിക്കുമെന്നാണ്.

ചാർട്ടിൽ ഒറ്റനോട്ടത്തിൽ മാർക്കറ്റ് പൂർണമായും ബൈയേഴ്സിന്റെ നിയന്ത്രണത്തിൽ ആണെനുള്ള പ്രതീതി ജനിപ്പികുന്നുവെങ്കിലും ,നാം വരച്ച രണ്ട് converging (കൂടിച്ചേരുന്ന വിധത്തിലുള്ള) ട്രെൻഡ് ലൈനുകളുടെ ഇടയിൽ നടക്കുന്ന പ്രൈസ് ആക്ഷൻ ശ്രദ്ധിക്കുക…
തുടക്കത്തിൽ ഒരു wider പ്രൈസ് റേഞ്ചിൽ നിന്ന് തുടങ്ങിയ വ്യാപാരം, ഇപ്പൊൾ ചുരുങ്ങി ചുരുങ്ങി വരുന്നതായി കാണാം, അതിനൊപ്പം തന്നെ volume കൂടെ നോക്കുന്നത് നന്നായിരിക്കും, … Volume ഇതേ രീതിയിൽ തന്നെ കുറഞ്ഞ് വരുന്നതായി കാണാം..അതായത് മാർക്കറ്റിൽ ബൈയേഴ്സ സജീവമണെങ്കിലും പതിയെ സെല്ലേർ പിടിമുറുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി മനസ്സിലാക്കാം..
തുടർന്ന് വിൽപ്പനക്കാർ അതുവരെ ഒരു Support ആയി പ്രവർത്തിച്ചു വന്ന ലോവർ ട്രെൻഡ് ലൈൻ ബ്രേക്ക് ചെയ്തു്, ഒരു ട്രെൻഡ് reversal നേടിയെടുക്കുന്ന. തുടർന്ന് അതുവരെ ഉണ്ടായിരുന്ന uptrend അവസാനിക്കുകയും, മാർക്കറ്റ് sellers നിയന്ത്രണം , ഏറ്റെടുത്തതിൻ്റെ ഫലമായി ഒരു ഡൗൺ ട്രെൻഡ് ഭാഗമാകുന്നു. ഇവിടെ നമ്മുടേ RISING WEDGE PATTERN ഭാഗമായി നടന്ന പ്രൈസ് ആക്ഷൻ തുടർന്ന് കുറഞ്ഞ് വന്ന volume, ബ്രേക്ക് ഡൗൺ ശേഷം, വീണ്ടും വർധിച്ചു വരുന്നത്, sellers സജീവമായി വന്ന് എന്നും,പ്രൈസ് ബ്രേക്ക് ഡൗൺ തുടർന്ന് വിൽപ്പനക്കാർ പരിഭ്രാന്തരായി പിൻവാങ്ങാൻ തുടങ്ങുന്നു എന്നതിൻ്റെ സൂചന കൂടിയാണ്.
ഇവിടെ ഒരു ട്രഡർക് അത് വരെ ഹോൾഡ് ചെയ്തിരുന്ന ലോങ്ങ് പൊസിഷൻ ക്ലോസ് ചെയ്യാനുള്ള സൂചനയായി കണക്കാക്കാം. ഇത് പുതിയ ഷോർട്ട് പൊസിഷൻഓപ്പൺ ചെയ്യാനുള്ള അവസരമായി കാണാം, എപ്പോളും ഇത്തരം ബ്രേക്ക് ഔട്ട് ട്രേഡ് ചെയ്യുമ്പോൾ മറ്റ് ഇൻഡിക്കേറ്റർ കൂടി ഉപയോഗിച്ച് ഉറപ്പുവരുത്തുക..

RISING WEDGE PATTERN ഒരു ട്രെൻഡ് reversal പാറ്റേൺ ആണെങ്കിലും, ഒരു ഡൗൺ ട്രെൻഡ് ശേഷം ഉണ്ടാകുന്ന ചെറിയ up trend എന്നു തോന്നിക്കുന്ന കയറ്റങ്ങളിൽ,ഇത്തരം ചാർട്ട് പാറ്റേൺ നിങ്ങള്ക് കണ്ടെത്തുവാൻ കഴിഞ്ഞാൽ, അത് വീണ്ടും മാർക്കറ്റ് താഴേക്ക് തന്നെ എന്നതിൻ്റെ സൂചനയാണ്. ചാർട്ടിൽ പ്രൈസ് ആക്ഷൻ പാറ്റേണുകൾ മനസ്സിലാക്കാൻ ഉള്ള skill രൂപപെടുത്താൻ നിരന്തരമായ പരിശീലനം മാത്രമാണ് ഒരേ ഒരു മാർഗം.

DESCENDING TRIANGLE PATTERN
ഒരു Descending Traingle പാറ്റേൺ ഒരു Bearish പാറ്റേൺ ആയാണ് കണക്കാക്കുന്നത്.. ഇവ രൂപപ്പെടുന്ന സാഹചര്യങ്ങൾ അനുസരിച്ച്, ഇത്തരം പറ്റർനുകളെ ട്രെൻഡ് റിവേഴ്സ് അല്ലെങ്കിൽ ട്രെൻഡ് continuation പാറ്റേൺ ആയി കണക്കാക്കാം. ഈ പാറ്റേൺ തിരിച്ചറിയുന്നതിനായി ആദ്യമായി വില നിരവധിതവണ ഒരു support ആയി പ്രവർത്തിച്ച ഒരു horizontal പോയിൻ്റ് കണ്ടുപിടിക്കുക.. തുടർന്ന് ഓരോ തവണയും നാം ആദ്യം കണ്ടുപിടിച്ച സപ്പോർട്ട് പോയിൻ്റിൽ നിന്ന് മാർക്കറ്റ് തിരിച്ച് കയറാൻ നടത്തിയ ശ്രമങ്ങൾ നിരീക്ഷിക്കുക.ക്രമാനുഗതമായി ചാർട്ടിൽ ലോവർ ഹൈ പോയിൻ്റുകൾ രൂപപ്പെടുന്നുണ്ടോ എന്ന് കണ്ടുപിടിക്കുക.. ചാർട്ടിൽ മുകളിൽ പറഞ്ഞ രീതിയിൽ ഉളള രണ്ടു കാര്യങ്ങൽ കണ്ടെത്താൻ കഴിഞ്ഞാൽ അടുത്ത സ്റ്റെപ്പ് നമ്മുക്ക് ആവശ്യമായ രണ്ടു ട്രെൻഡ് ലൈൻ വരയുക്കുക എന്നതാണ്.
ആദ്യമായി ചാർട്ടിൽ horizontal ആയി നാം തിരിച്ചറിഞ്ഞ, സപ്പോർട്ട് ആയി പ്രവർത്തിക്കുന്നു എന്ന നിഗമനത്തിൽ നാം എത്തിച്ചേർന്ന ആ പോയിൻ്റുകൾ ബന്ധിപ്പിച്ച് ഒരു ട്രെൻഡ് ലൈൻ വരയ്കുക. ഈ പോയിൻ്റിൽ നിന്ന് താഴോട്ട് ആണ് നാം പ്രതീക്ഷിക്കുന്ന ബ്രേക്ക് ഔട്ട് . ഓരോ തവണയും വില നമ്മുടേ ട്രെൻഡ് ലൈൻ നിന്ന് support എടുത്ത് മുകളിലേക്ക് പോകുവാൻ ഉള്ള ശ്രമം നടത്തുന്നത് കാണാം, എങ്കിലും ഓരോ തവണയും അതിൻ്റെ ശക്തി നഷ്ടപ്പെട്ട് ഒരു സീരീസ് ആയുള്ള ലോവർ ഹൈ പോയിൻ്റുകൾ സൃഷ്ടിക്കുന്നു. ഈ ലോവർ ഹൈ പോയിൻ്റുകൾ ബന്ധിപ്പിച്ച് രണ്ടാമത്തെ ട്രെൻഡ് ലൈൻ വരയ്കുക.( താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണുക). ഈ ട്രെൻഡ് ലൈൻ ഒരു resistance ആയി പ്രവർത്തിക്കുന്നതായി കാണാൻ കഴിയും.
ഓരോ തവണയും നമ്മുടെ ലോവർ ട്രെൻഡ് ലൈൻ ലെവലിൽ മാർക്കറ്റ് എത്തുമ്പോൾ buyer’s ചെലുത്തുന്ന വാങ്ങൽ സമ്മർദ്ദ ഫലമായി , മാർക്കറ്റ് മുകളിലേക്ക് ഉയരുകയും, എന്നിരുന്നാലും മാർക്കറ്റിൽ സജീവമായി നിലനിൽക്കുന്ന sellers വീണ്ടും താഴേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നുതായും കാണാം. തത്ഫലമായി ഓരോ തവണയും ഒരു ലോവർ ഹൈ പോയിൻ്റ് രൂപപ്പെടുകയും, ഒടുവിൽ sellers മാർക്കറ്റിൻ്റെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കുകയും, സപ്പോർട്ട് പോയിൻ്റിൽ നിന്നും ഒരു ഡൗൺ ട്രെൻഡ് ബ്രേക്ക് ഔട്ട് നേടിയെടുക്കുകയും ചെയ്യുന്നു.
Descending Traingle പാറ്റേൺ ഒരു ട്രെൻഡ് continuation പാറ്റേൺ ആയാണ് പൊതുവെ അറിയപ്പെടുന്നത്, എങ്കിലും ഒരു ശക്തമായ uptrend ശേഷം ഇത്തരം ബ്രേക്ക് ഔട്ട് നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമെങ്കിൽ അതിനെ ഒരു ട്രെൻഡ് reversal ആയും കാണാം. റിസ്ക് എടുക്കാൻ താൽപര്യം ഇല്ലെങ്കിൽ breakout കാൻഡിലിൽ വ്യാപാരം പൂർണമാകുന്നത് വരെ കാത്തിരുന്നു, മററ് ഇൻഡിക്കേറ്റർ ഉപയോഗിച്ച ഒരു confirmation ലഭിച്ചതിനു ശേഷം ട്രേഡ് ആരംഭിക്കുക .

ഇത് പലപ്പോഴും ഒരു ട്രെൻഡ് കണ്ടിന്യൂവേഷൻ ആയാണ് കണക്കാക്കപ്പെടുന്നത് എന്ന് ആദ്യം സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം പാറ്റേണുകൾ ഒരു ട്രെൻഡ് റിവേഴ്സൽ എന്നതിലുപരി ഒരു ട്രെൻഡ് കണ്ടിന്യൂവേഷൻ ബ്രേക്ക് ഔട്ടായി കണക്കാക്കുന്നതാകും നല്ലത്. സാധാരണയായി മാർക്കറ്റിൽ ഒരു ശക്തമായ ഡൗൺ ട്രെൻഡിനു ശേഷം ഒരു കൺസോളിഡേഷൻ നടക്കുന്നത് കാണാം ഇതിനെ തുടർന്നുവരുന്ന ലോവർ ഹൈകൾ കാണുമ്പോൾ പൊതുവേ ട്രേഡേഴ്സ് അതിനെ ഒരു ട്രെൻഡ് റിവേഴ്സ് ആയി കണക്കാക്കി ലോങ്ങ് പൊസിഷനുകൾ എടുക്കുന്നതായി കണ്ടുവരുന്നു. കഴിയുന്നതും അത്തരം ട്രേഡുകൾ ഒഴിവാക്കുന്നതാണ് നല്ലത് . ഒരു ശക്തമായ ഡൗൺ ട്രെൻഡിനു ശേഷം ക്രമാനുഗതമായി ഒരു ഡിമാൻഡ് സോണിൽ സപ്പോർട്ട് എടുത്ത് രൂപപ്പെടുന്ന ലോവർഹൈ പോയിന്റുകൾ,, ഒരു ഡിസൈൻഡിങ് ട്രയാങ്കിൾ പാറ്റേണിന്റെ ഭാഗമാകാൻ ഉള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. എപ്പോഴും ട്രെൻഡ് ലൈൻ ബ്രേക്കോടിനായി കാത്തിരിക്കുക. ബ്രേക്ക് ഔട്ട്, വോളിയം പോലുള്ള മറ്റ് ഇൻഡിക്കേറ്റുകളുടെ സഹായത്തോട് കൂടി ഉറപ്പുവരുത്തുക.
ഓർക്കുക, പ്രൈസ് ആക്ഷൻ അടിസ്ഥാനപെടുത്തിയുള്ള ഇത്തരം പാറ്റേണുകൾ തിരിച്ചറിയാൻ നിരന്തരമായ പരിശീലനം മാത്രമാണ് ഒരേ ഒരു മാർഗം, നിങ്ങൾ ട്രേഡ് ചെയ്യുന്നില്ല എങ്കിൽ പോലും ചാർട്ട് നിരന്തരം നീരിക്ഷിച് പ്രൈസ് ആക്ഷൻ പാറ്റേണുകൾ തിരിച്ചറിയാൻ ശ്രമിക്കുക.മാർക്കറ്റിൽ രൂപപ്പെടുന്ന പാറ്റേണുകൾ ശരിയായ സമയത്ത് തിരിച്ചറിയുക എന്നത് ഒരു ട്രേഡറെ സംബന്ധിച്ചടുത്തോളും വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്,പാറ്റേണുകൾ മാർക്കറ്റിൽ നിലനിൽക്കുന്ന ട്രെൻഡ് ഏത് രീതിയില് തുടരാം, അല്ലെങ്കിൽ ഒരു ട്രെൻഡ് reversal സംഭവിക്കാൻ ഉള്ള സൂചന നൽകുന്നുണ്ടോ എന്നൊക്കെ തിരിച്ചറിയാൻ ഉപയോഗിക്കാം… നിങൾ ഒരു trader ആണെങ്കിൽ തീർച്ചയായും കഴിയുന്നത്ര സമയം ചാർട്ട് പാറ്റേൺ കുറിച് അറിയാനായി ചിലഴിക്കുന്നത് നന്നായിരിക്കും.. ഒരിക്കലും അതൊരു നഷ്ടമാവില്ല
ഹരാമി പാറ്റേൺ
ഇത് ഒരു ട്രെൻഡ് reversal പാറ്റേൺ ആണ്.ഹരാമി പാറ്റേൺ തന്നെ bullish ഹരാമി, Bearish ഹാരാമി എന്ന് തിരിക്കാം.,

1.Bullish ഹരാമി
ഇത് ഒരു bullish പാറ്റേൺ ആണ്, സാധാരണയായി ഒരു ഡൗൺ ട്രെന്തിൻ്റെ അവസാന ഭാഗത്ത് ആയി ആണ് bullish ഹരാമി രൂപപ്പെടുന്നത്. ഇത് ഒരു പുതിയ ഉപ്ട്രേണ്ടിൻ്റെ തുടക്കം ആയി കണക്കാക്കാം.താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണുക.
•മാർക്കറ്റ് ആദ്യം ഒരു ശക്തമായ ഡൗൺ ട്രേണ്ടിൽ ആണ്, സെല്ലേഴ്‌സിന് വെക്തമായ ആധിപത്യം ഉണ്ടെന്ന് കാണാം. തുടർന്ന് സെല്ലർ മാർക്കറ്റിൽ ചുമത്തുന്ന സമ്മർദ്ദത്തിൻ്റെ ഫലമായി ഒരു വലിയ bearish കാൻഡിൽ രൂപപ്പെടുന്നു.
•തുടർന്ന് വരുന്ന കാൻഡിൽ buyers മാർക്കറ്റിനെ മുകളിലേക്ക് ഉയർത്തി കൊണ്ടു് വരാൻ ശ്രമിക്കുന്നതിൻ്റെ ഫലമായി ഒരു gap up ഓപെനിങ് ലഭിക്കുന്നു. ഇത് കാണുന്ന സെല്ലേഴ്‌സ പരിഭ്രാന്തരാകുന്നു. ഇതിനെ തുടർന്ന് രണ്ടാമത്തെ കാൻഡിൽ ഒരു bullish കാൻഡിൽ ആയി ക്ലോസ് ചെയ്യുന്നതായി കാണാം. എങ്കിലും ഇതിൻ്റെ ക്ലോസിംഗ് വില എന്നത്, ആദ്യത്തെ കാൻഡിലിന്റെ opening വിലയേക്കാൾ അല്പം താഴ്ന്ന നിലവാരത്തിൽ ആകും.അതായത് രണ്ടാമത്തെ candle ഒരു bullish കാൻഡിൽ ആണെങ്കിലും അത് ആദ്യത്തെ കാൻഡിലിൻ്റെ ഓപ്പണിനും ക്ലോസിനും ഇടയിൽ ആണെന്ന് നീരിക്ഷികാം.
• രണ്ടാമത് രൂപപ്പെട്ട ചെറിയ bullish കാൻഡിൽ ആദ്യ കാഴ്ചയിൽ ഒരു നിരുപദ്രവകരമായ ഒരു കാൻഡിൽ ആയി തോന്നുമെങ്കിലും , ഇത് മാർക്കറ്റിനെ അതുവരെ താഴോട്ട് കൊണ്ടുപോകാൻ ശ്രമിച്ചു കൊണ്ടിരുന്ന സെല്ലേരിൻ്റെ ഇടയിൽ ഒരു panic സൃഷ്ടിക്കാൻ കഴിയുന്നു.ശക്തമായ ഒരു ഡൗൺ ട്ടേണ്ടിൻ്റെ ഇടയിൽ തീർത്തും അപ്രതീക്ഷിതം ആയി രൂപപ്പെടുന്നു എന്നത് കൊണ്ടാണിത്. ഇത് മുതലെടുത്ത് buyers മാർക്കറ്റിനെ മുകളിലേക്ക് ഉയർത്തി കൊണ്ടു് വരുകയും ചെയ്യുന്നു.. അത് കൊണ്ടു തന്നെ ഒരു bullish ഹരാമി pattern ഒരു trend reversal നടക്കാൻ പോകുന്നു എന്നതിൻ്റെ സൂചനയായി കണക്കാക്കാൻ കഴിയും.

2.Bearish ഹാരാമി പാറ്റേൺ
ഈ പാറ്റേൺ സാധാരണയായി ഒരു up ട്രേണ്ടിൻ്റെ അവസാനഭാഗത്തായാണ് രൂപപ്പെടുന്നത്. ഒരു bearish ഹറാമി പാറ്റേൺ രൂപപ്പെടുന്നത് short പൊസിഷൻ ഓപ്പൺ ചെയ്യാനുള്ള സൂചനയായി കണക്കാക്കാം(അല്ലെങ്കിൽ നിലവിലുള്ള ലോങ്ങ് പൊസിഷൻ ക്ലോസ് ചെയ്യാനുള്ള അവസരമായി കാണാം).
താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണുക. മാർക്കറ്റ് തുടക്കത്തിൽ ഒരു up ട്രേണ്ടിൻ്റെ ഭാഗമാണ്. അതായത് buyers മാർക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു. ഇത് ഒരു മൾട്ടിപ്പിൾ കാൻഡിൽ സ്റ്റിക് പാറ്റേൺ ആണ്. ഇതിൻറെ ഭാഗമായുള്ള ആദ്യത്തെ കാൻഡിൽ ഒരു bullish കാൻഡിൽ ആണ്. ആദ്യ കാൻഡിൽഅതുവരെ തുടർന്ന് വന്ന ശക്തമായ buying സമ്മർദ്ദത്തിൻ്റെ ഫലമായി പുതിയ ഒരു ഉയർന്ന വിലയിൽ ക്ലോസ് ചെയ്യന്നു.ഈ കാൻഡിൽ മാർക്കറ്റിനെ നിയത്രികുന്നത് buyers ആണ് എന്നതിൻ്റെ സൂചനയാണ് .

•രണ്ടാമത്തെ കാൻഡിൽ അപ്രതീക്ഷിതമായി ഒരു ഗ്യാപ് ഡൗൺ ഓപ്പണിങ് വ്യാപാരം ആരംഭിക്കുന്നു, ഇത് ബയേഴ്സിനെ പരിഭ്രാന്തരാക്കുകയും, അതുവരെ മാർക്കറ്റിന് നിയന്ത്രിച്ചു കൊണ്ടിരുന്ന buyer’s കയ്യിൽ നിന്നും നിയന്ത്രണം വ ഴുതി പോകാൻ ആരംഭിക്കുകയും തൽഫലമായി ഓപ്പൺ ചെയ്ത വിലയിലും താഴെ ക്ലോസ് ചെയ്യുകയും ഒരു Bearish കാൻഡിൽ രൂപപ്പെടുകയും ചെയ്യുന്നു. ഈ bearish കാൻഡിലിന്റെ രൂപപ്പെടലോടുകൂടി മാർക്കറ്റിന്റെ നിയന്ത്രണം sellers ഏറ്റെടുക്കുകയും തുടർന്ന് ഒരു ഡൗൺ ട്രെൻഡ് ആരംഭിക്കുന്നു.
രണ്ടാമത് രൂപപ്പെട്ട bearish കാൻഡിലിന്റെ ഓപ്പൺ വില ആദ്യത്തെ ക്യാൻഡിലിന്റെ closing വിലയിലും താഴെയും എന്നാൽ രണ്ടാമത്തെ ക്യാൻഡിലിന്റെ ക്ലോസിങ് വില ആദ്യത്തെ ക്യാൻഡിലിന്റെ ഓപ്പൺ വിലയിലും മുകളിലും ആകും.ഇത് ഒരു ട്രെൻഡ് റിവേഴ്സൽ പാറ്റേൺ ആയി കണക്കാക്കുന്നു.

DOJI CANDLE STICK PATTERN
ഡോജി കാൻഡിൽ സ്റ്റിക്ക് പാറ്റേൺ വളരെ പ്രധാനപ്പെട്ട പറ്റർനുകളിൽ ഒന്നാണ്. മാർക്കറ്റ് ഓപ്പൺ ചെയ്ത വിലയും ക്ലോസ് ചെയ്ത വിലയും ഒരുപോലെ ആകുന്ന സാഹചര്യത്തിൽ ആണ് ഇത്തരം കാൻഡിൽ സ്റ്റിക്ക് പാറ്റേൺ രൂപപ്പെടുന്നത്. ഇത് മാർക്കറ്റിൽ വാങ്ങുന്നവരുടെയും വിൽകുന്നവരുടെയും ഇടയിൽ നില നിൽക്കുന്ന അനഷ്ചിതാവസ്ഥ സൂചിപ്പിക്കുന്നു, അതായത് മാർക്കറ്റ് ഡോജി കാൻഡിൽ സ്റ്റിക്ക് പാറ്റേൺ കാണപ്പെടുന്ന സാഹചര്യത്തിൽ 2 കൂട്ടർക്കും നിയന്ത്രണം ഇല്ല എന്നതായി കാണാൻ സാധിക്കും.
താഴേ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണുന്നത് പോലെ , ഓപ്പൺ വിലയും, ക്ലോസ് വിലയും ഒരുപോലെ ആണെന് മനസ്സിലാക്കാം, ഇത് ഒരു up trend അല്ലെങ്കിൽ ഡൗൺട്ടേണ്ടിൻ്റെ ഇടയിൽ രൂപപ്പെടുന്നത് ഒരു ട്രെൻഡ് reversal സാധ്യത ആയി കാണാം.
രണ്ടാമത്തെ ചിത്രം കാണുക, ശക്തമായ ഒരു up ട്രേണ്ടിൻ്റെ അവസാനഭാഗത്തായാണ് ദോജി രൂപപ്പെട്ടത്, അതിനെ തുടർന്നുണ്ടായ അനിശ്ചിത അവസ്ഥയെ തുടർന്ന് ഒരു ട്രെൻഡ് reversal സംഭവിക്കുന്നു . ശക്തമായ up trend മാർക്കറ്റ് buyers നിയന്ത്രിക്കുന്നതിനു ഉള്ള തെളിവ് ആണ്, doji പാറ്റേൺ ഉണ്ടായതിനു ശേഷം, sellers നിയത്രണം ഏറ്റെടുക്കുകയും മാർക്കറ്റിനെ താഴോട്ട് നയിക്കുകയും ചെയ്യുന്നു.
എപ്പോളും ഓർക്കുക ഒരു ഡോജി കാൻഡിൽ സ്റ്റിക്ക് പാറ്റേൺ, മാർക്കറ്റിൽ buyers- sellers ഇടയിലുള്ള അനിശ്ചിത അവസ്ഥ ആണ് സൂചിപ്പിക്കുന്നത് . ഈ പാറ്റേൺ നിങ്ങള്ക് മാർക്കറ്റിൻ്റെ പല ഘട്ടങ്ങളിലും കാണാൻ സാധിക്കും. എന്നിരുന്നാലും ഒരു up trend അല്ലെങ്കിൽ ഡൗൺ ട്ടെണ്ടിൻ്റെ അവസാന ഭാഗത്ത് ആയി ആണ് കാണപ്പെടുന്നത് എങ്കിൽ, തുടർന്ന് വന്ന ശക്തമായ ട്രണ്ടിൻ്റെ ശക്തി നഷ്ടപ്പെട്ട് ഒരു ട്രെൻഡ് reversal സംഭവിക്കാൻ ഉള്ള സാധ്യത ആയി കണക്കാക്കാം.

Doji പാറ്റേൺ തന്നെ 2 ആയി തിരിക്കാം
1. Dragonfly Doji pattern.
2.The gravestone doji
GRAVESTONE DOJI CANDLESTICK PATTERN
ഒരു ഡോജി കാൻഡിൽ മാർക്കറ്റിൽ ബൈയേഴ്സിനും സെല്ലേഴ്സിനും ഇടയിൽ നില നിൽക്കുന്ന അനിശ്ചിത അവസ്ഥയെ സൂചിപ്പിക്കുന്നു എന്ന് മുൻപ് പരാമർശിച്ചിരുന്നു. എന്നിരുന്നാലും എല്ലാ ഡോജി കാൻഡിൽ സ്റ്റിക്കളും അതേ രീതിയൽ അല്ലെന്നും കാണാൻ കഴിയും. അത്തരത്തിൽ ഉള്ള ഒരു doji കാൻഡിൽ ആണ് Grave സ്റ്റോൺ ഡോജി കാൻഡിൽ സ്റ്റിക് പാറ്റേൺ. ഇത് ഒരു Bearish ട്രെൻഡ് reversal സൂചനയായി പരിഗണികാവുന്നതാണ്.
ഒരു Grave സ്റ്റോൺ ഡോജി കാൻഡിൽ സ്റ്റിക് പാറ്റേൺ രൂപപ്പെടുന്നത് ഒരു കാൻഡിൽ തന്നെ ഓപ്പൺ= ലോ= ക്ലോസ് എന്ന സാഹചര്യത്തിൽ ആണ്. ഇത് ഒരു bearish trend reversal സൂചനയാണ്

ഒരു Grave സ്റ്റോൺ ഡോജി കാൻഡിലിൽ രൂപപ്പെട്ട നീളമേറിയ അപ്പർ വിക് അതുവരെ മാർക്കറ്റിനെ നിയന്ത്രിച്ചു കൊണ്ടിരുന്ന buyer’s നിന്ന് മാർക്കറ്റിൻ്റെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്നതിൻ്റെ സൂചനയാണ് . ഇതിനെ തുടർന്ന് buyer’s പരിഭ്രാന്തരാകുന്നു, തുടർന്ന് സെല്ലർ മാർക്കറ്റിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായി മാർക്കറ്റിനെ താഴോട്ട് നയിക്കുകയും ഏറെക്കുറെ കാൻഡിൽ വ്യാപരം തുടങ്ങിയ വിലയിൽ തന്നെ ഒരു ക്ലോസ് നേടിയെടുക്കുകയും ചെയ്യുന്നു. ഒരു ശക്തമായ up ട്രെന്റിന്റെ അവസാന ഭാഗത്ത് ഈ രീതിയിലുള്ള പ്രൈസ് ആക്ഷൻ നടക്കുന്നത് കൊണ്ടു തന്നെ ഇവ തുടർന്ന് വരുവാൻ സാധ്യതയുള്ള ഡൗൺ ട്രെന്റിന്റെ തുടക്കമായി കാണാം.
മറ്റു കാൻഡിൽ സ്റ്റിക്ക് പാറ്റേണുകൾ പോലെ തന്നെ ഇവയും ഏതെങ്കിലും തരത്തിലുള്ള ടെക്നിക്കൽ ഇൻഡിക്കേറ്ററുകളുടെ സഹായാത്താൽ , ട്രെന്റ് റിവേഴ്സൽ ഉറപ്പു വരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക . എങ്കിലും ഒരു റെസിസ്റ്റൻസ് , ഒരു മൂവിങ് ആവറേജ്, പിവോട് പോയിൻ്റ് എന്ന്നീ സാഹചര്യങ്ങളിൽ രൂപപ്പെടുന്ന Grave സ്റ്റോൺ ഡോജി ഒരു ട്രെൻഡ് reversal നടക്കാൻ പോകുന്നു എന്നതിൻ്റെ സൂചനയായി കാണുക. Grave സ്റ്റോൺ ഡോജി അതിൻ്റെ താരതമ്യേനെ നീളമേറിയ അപ്പർ വികിൻ്റെ സാനിദ്ധ്യം കൊണ്ടു് തന്നെ , ഈ ഒരു പാറ്റേൺ തിരിച്ചറിഞ്ഞു അതിനു അനുസൃതമായി ഒരു ട്രേഡ് എടുക്കുമ്പോൾ, പ്രാക്ടിക്കൽ ആയ stoploss നിർണയിക്കുന്നത് ശ്രമകരമായ ദൗത്യമാക്കുന്നു.
DRAGONFLY DOJI CANDLESTICK PATTERN
എന്താണ് ഒരു ഡ്രാഗൺ ഫ്ളൈ ഡോജി? ചാർട്ടിൽ ഒരു ഡ്രാഗൺ ഫ്ളൈ ഡോജി പാറ്റേൺ തിരിച്ചറിഞ്ഞാൽ അത് എങ്ങനെ നമ്മുക്ക് അനുകൂലം ആയി ഉപയോഗിക്കാം?
ഒരു ഡ്രാഗൺ ഫ്ളൈ ഡോജി രൂപപ്പെടുന്നത് ഒരു കാൻഡിലിന്റെ ഓപ്പൺ വിലയും ക്ലോസ് വിലയും ഉയർന്ന വിലയും തുല്യമാകുകയും , അതെ കാൻഡിലിന്റെ തന്നെ വ്യാപാര സമയത്ത് ഒരു നീളമേറിയ ലോവർ വിക് രൂപപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ആണ്. ഈ നീളമേറിയ ലോവർ വിക് സൂചിപ്പിക്കുന്നത് ഡ്രാഗൺ ഫ്ളൈ ഡോജി കാൻഡിലിന്റെ വ്യാപാര സമയത്ത് വിൽപ്പനക്കാർ ശക്തമായ വിൽപന നടത്തുകയും താൽഫലമായി മാർക്കറ്റിനെ താഴോട്ട് നയിക്കുകയും ചെയ്യാൻ ഉള്ള ശ്രമം ഉണ്ടായി എന്നതാണ്, എങ്കിലും കാൻഡിലിന്റെ ക്ലോസ് വില ഓപ്പൺ വിലയിൽ തന്നെ എത്തിച്ചേരുന്നു എന്നത് ബൈയേഴ്സ് നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുന്നതിൻ്റെ ഫലമായി ആനെന്നുംമുള്ള നിഗമനത്തിൽ എത്തിച്ചേരാൻ ഒരു സാധിക്കും.ലോവർ വിക് നീളം കൂടുതൽ ആണെങ്കിൽ കൂടുതൽ കാര്യക്ഷമമായ പ്രൈസ് ആക്ഷൻ പ്രവചിക്കാൻ ശ്രമിക്കാം.

ഡ്രാഗൺ ഫ്ളൈ പാറ്റേൺ doji കുടുംബത്തിൻ്റെ ഭാഗമായ ഒരു ബുള്ളിഷ് ട്രെൻ്റ് reversal പാറ്റേൺ ആണ്.. മറ്റുള്ള കാൻഡിൽ സ്റ്റിക് പാറ്റേൺകളിൽ നിന്ന് വ്യത്യസ്തമായി, ഡ്രാഗൺ ഫ്ളൈ ഡോജി വളരെ വിരളമായി മാത്രമാണ് ചാർട്ടിൽ രൂപപ്പെടുന്നത്.. എന്നതുകൊണ്ട് തന്നെ ഇവ വളരെ മികച്ച ഒരു bullish ട്രെൻ്റ് reversal സൂചന ആയി കണക്കാക്കാം. ഒരു ശക്തമായ ഡൗൺ ട്രെൻഡിഇൻ്റെ അവസാന ഭാഗത്ത് ആയി രൂപപ്പെടുന്ന ഡ്രാഗൺ ഫ്ളൈ ഡോജി പാറ്റേൺ ഒരു ട്രെൻഡ് reversal സൂചിപ്പിക്കുന്നു ..
എങ്ങനെ ഡ്രാഗൺ ഫ്ളൈ ഡോജി പാറ്റേൺ രൂപപ്പെട്ട ഒരു സാഹചര്യം കണക്കിലെടുത്ത് ഒരു ട്രേഡ് എടുക്കാൻ കഴിയും എന്ന് പരിശോധിക്കാം .മറ്റുള്ള കാൻഡിൽ സ്റ്റിക് പാറ്റേൺ പോലെ തന്നെ ഇവയും ഏതെങ്കിലും ഇൻഡിക്കേറ്റർ അല്ലെങ്കിൽ സപ്പോർട്ടിൽ രൂപപ്പെടുമ്പോൾ മാത്രം പരിഗണിക്കുന്നത് ആവും നല്ലത്.
• ഒരു support ലെവൽ ,ഡ്രാഗൺ ഫ്ളൈ ഡോജി പാറ്റേൺ രൂപപെട്ടാൽ ഒരു possible ട്രെൻഡ് reversal സാധ്യതകൾ പരിഗണിക്കാവുന്നതാണ്.
•ഒരു moving average, Pivot പോയിൻ്റ്, Fibonacci levels എന്നിവയിൽ
•താരതമ്യേനെ നീളമേറിയ ലോവർ വിക്ക് ശക്തമായ വിൽപന സമ്മർദ്ദം അതി ജീവിച്ച് buyer’s മാർക്കറ്റിനെ സ്വന്തം നിയന്ത്രണത്തിൽ എത്തിക്കാൻ പരിശ്രമിക്കുന്നതിൻ്റെ ഫലമായി കാണാം.ഡ്രാഗൺ ഫ്ളൈ ഡോജി പാറ്റേൺ ഉപയോഗിച്ച് ട്രേഡിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ കഴിയുന്നതും , മറ്റോരു Candle, / Technical indicator ഉപയോഗിച്ച് സ്ഥിരീകരണം നേടുക. ഡ്രാഗൺ ഫ്ളൈ ഡോജി , നീളമേറിയ lower വിക് സാന്നിധ്യം കൊണ്ട് തന്നെ , ഒരു സ്റ്റോപ്പ് ലോസ് നിശ്ചയിക്കുന്നത് ശ്രമകരം ആക്കുന്നു.

ASCENDING TRIANGLE PATTERN
നമ്മൾ സ്കൂളിലും മറ്റും ആയി പഠിച്ചിട്ടുള്ളതാണ് ആരോഹണം, അവരോഹണം ഒകെ.(ascending and descending) . ഇതിനെ ട്രേഡിംഗ് ചെയ്യുമ്പോൾ ഉപയോഗ പെടുതുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ അതിനുള്ള അവസരമാണ് ചാർട്ടിൽ പലപ്പോഴും രൂപപ്പെടുന്ന അസെണ്ടിങ് ട്രയാങ്കിൾ ചാർട്ട് പാറ്റേൺ.
അസെണ്ടിങ് traingle പാറ്റേൺ ഒരു Bullish ബ്രേകൗട് നടക്കാൻ പോകുന്നതിൻ്റെ സൂചനയായി കണക്കാക്കാം. ഇത്തരം traingle പാറ്റേൺ അടയാളപ്പെടുത്താൻ രണ്ടു ട്രെൻഡ് ലൈൻ ഉപയോഗപെടുത്താം. ആദ്യമായി ഹോറിസോൻ്റൽ ആയുള്ള ഒരു ട്രെൻഡ് ലൈൻ ,പലവട്ടം ഒരു പ്രതിരോധം ആയി പ്രർത്തിചിട്ടുള്ള പോയിൻ്റുകൾ തിരിച്ചറിഞ്ഞ് അവയെ ബന്ധിപ്പിച്ച് വരയ്ക്കുക. ഓർക്കുക ഈ ലൈൻ ബ്രേക്ക് ഔട്ട് ആയി ഒരു Bullish റാലി ലഭിക്കും എന്നതാണ് ഇവിടെ നമ്മുടെ പ്രതീക്ഷ .

അടുത്തതായി രണ്ടാമത്തെ ട്രെൻഡ് ലൈൻ വരയ്ക്കുക എന്നതാണ് നമ്മുടെ ജോലി. ഇതിനായി ചാർട്ടിൽ രൂപപ്പെട്ടു വരുന്ന തുടർച്ചയായുള്ള ഹയർ ലോ പോയിൻ്റുകൾ തിരിച്ചറിഞ്ഞ് അവയെ തമ്മിൽ ബന്ധിപ്പിച്ച് ട്രെൻഡ് ലൈൻ വരയ്ക്കുക. ഈ ട്രെൻഡ് ലൈൻ ഒരു Support ആയി പ്രർത്തിക്കുന്നതായി കാണാൻ കഴിയും .
അതായത് ഓരോ തവണയും sellers മാർക്കറ്റിനെ താഴോട്ട് നയിക്കാൻ ശ്രമിക്കുകയും, എങ്കിലും എല്ലാ തവണയും buyers മാർക്കറ്റിനെ കടുത്ത വിൽപന സമ്മർദ്ദത്തെ മറികടന്ന് ഒരു ഉയർന്ന ക്ലോസ് വില നേടുന്നതും ആയി കാണാം. സെല്ലിംഗ് സമ്മർദ്ദം ഇത്തരത്തില് buyer’s ചെലുത്തുന്ന സ്വാധീന ഫലമായി ശക്തി നഷ്ട പെടുകയും, മാർക്കറ്റ് അസെണ്ടിങ് ആയുള്ള ഹയർ ലോ പോയിൻ്റുകൾ രൂപപ്പെടാൻ കാരണമാകുകയും ചെയ്യുന്നു. ഈ ഹയർ ലോ പോയിൻ്റുകൾ ബന്ധിപ്പിച്ച് വരച്ച രണ്ടാമത്തെ ട്രെൻഡ് ലൈൻ ഒരു Support ആയി പ്രർത്തിക്കുന്നുതും നിങ്ങള്ക് നീരിക്ഷികാൻ കഴിയും.

അതായത് ഓരോ തവണയും നാം ആദ്യം വരച്ച ട്രെൻഡ് ലൈൻ ഒരു പ്രതിരോധം ആയി പ്രവർത്തിച്ചു മാർക്കറ്റിനെ താഴോട്ട് നയിക്കുകയും, എങ്കിലും buyers ഇടപെട്ട് മാർക്കറ്റ് താഴോട്ട് പോകുന്നത് തടയുന്നു. ഓരോ തവണ മാർക്കറ്റ് താഴോട്ട് വരുമ്പോളും buyer’s ശക്തി ആർജികുകയും, തത്ഫലമായി ഹയർ ലോ പോയിന്റുകൾ രൂപപെടുകയും ചെയ്യുന്നു. ഒടുവിൽ ആദ്യം രൂപപ്പെട്ട resistance ബ്രേക്ക് ചെയ്ത് മാർക്കറ്റ് മുകളിലേക്ക് ഉയരുകയും ചെയ്യുന്നു.. ബ്രേക്ക് ഔട്ട് സംഭവിക്കുന്ന കാൻഡിലിൽ പലപ്പോഴും ഉയർന്ന Volume രൂപപ്പെടുന്നത് കാണാൻ സാധിക്കും.
സാധാരണയായി അസെണ്ടിങ് triangle ചാർട്ട് പാറ്റേൺ, ഒരു ട്രെൻഡ്ഇൻ്റെ തുടർച്ചയായാണ് രൂപപ്പെടുന്നത്.. എന്നിരുന്നാലും ഒരു ഡൗൺ ട്രെൻഡ് ഇടയിൽ ഇത് നിങ്ങള്ക് തിരിച്ചറിയാൻ കഴിഞ്ഞാൽ അതൊരു ട്രെൻഡ് റിവേഴ്സ് സാധ്യത ആയി കണക്കാക്കാം.

വില resistance പോയിൻ്റിൽ നിന്ന് മുകളിലേക്ക് ബ്രേക്ക് ആയാൽ ലോങ്ങ് പൊസിഷൻ ഓപ്പൺ ചെയുന്നത് പരിഗണിക്കവുന്നത് ആണ്. എന്നിരുന്നാലും കഴിയുന്നതും ബ്രേക്ക് ഔട്ട് ആയ കാൻഡിൽ പൂർണമായും രൂപപ്പെടുന്നത് വരെ കാത്തിരിക്കുന്നത് നല്ലതാണ്, പലപോഴും fake ബ്രേക്ക് ഔട്ട് നടക്കാറുണ്ട് എന്നത് കൊണ്ടാണിത്. മറ്റ് ഏതെങ്കിലും ഇൻഡിക്കേറ്റർ നിങ്ങള്ക് ഒരു confirmation നൽകുന്നുണ്ട് എങ്കിൽ നല്ലതാണ്. നിങ്ങളുടെ റിസ്ക് reward അനുയോജ്യമായ എൻട്രി പോയിൻ്റ് ലഭിച്ചാൽ ട്രേഡ് ഓപൺ ചെയ്യുക. ചാർട്ട് നിരന്തരം നീറിക്ഷിച്ച് കൊണ്ടിരിക്കുക, eventually നിങ്ങൾക്കും ചാർട്ടിൽ രൂപപ്പെടുന്ന പാറ്റേണുകൾ തിരിച്ചറിഞ്ഞ് ട്രേഡ് എടുക്കാൻ സാധിക്കും. ഇതിന് പ്രത്യേകിച്ച് എളുപ്പവഴികൾ ഒന്നുമില്ല എന്ന് കൂടി ഓർമ്മിപ്പിക്കട്ടെ.. ഒരേ ഒരു കാര്യം മാത്രം.. പ്രാക്ടീസ്…പ്രാക്ടീസ്…പ്രാക്ടീസ്…
.. മാർക്കറ്റിൽ രൂപപ്പെടുന്ന പാറ്റേണുകൾ ശരിയായ സമയത്ത് തിരിച്ചറിയുക എന്നത് ഒരു ട്രേഡറെ സംബന്ധിച്ചടുത്തോളും വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്,പാറ്റേണുകൾ മാർക്കറ്റിൽ നിലനിൽക്കുന്ന ട്രെൻഡ് ഏത് രീതിയില് തുടരാം, അല്ലെങ്കിൽ ഒരു ട്രെൻഡ് reversal സംഭവിക്കാൻ ഉള്ള സൂചന നൽകുന്നുണ്ടോ എന്നൊക്കെ തിരിച്ചറിയാൻ ഉപയോഗിക്കാം… നിങൾ ഒരു trader ആണെങ്കിൽ തീർച്ചയായും കഴിയുന്നത്ര സമയം ചാർട്ട് പാറ്റേൺ കുറിച് അറിയാനായി ചിലഴിക്കുന്നത് നന്നായിരിക്കും.. ഒരിക്കലും അതൊരു നഷ്ടമാവില്ല.

SYMMETRICAL TRIANGLE PATTERN
ചിത്രം നോക്കുക, ഇന്നലത്തെ ബാങ്ക് നിഫ്റ്റി ചാർട്ട് ആണ്.

മാർക്കറ്റിൽ പങ്കെടുക്കുന്നവർ പൊതുവെ ഉപയോഗപ്പെടുത്തി വരുന്ന ഒരു പ്രൈസ് ആക്ഷൻ പാറ്റേൺ ആണ് Symmetrical Traingle പാറ്റേൺ. എല്ലാവർക്കും തന്നെ പരിചിതമായ ഒരു കാൻഡിൽ സ്റ്റിക് ആണ് ഡോജി,ഡോജി മാർക്കറ്റിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയെ സൂചിപ്പിക്കുന്നു എന്ന് മുൻപ് സൂചിപ്പിച്ചിരുന്നു..ഏറെക്കുറേ അതിനു സമാനമായ ഒരു പാറ്റേൺ ആണ് Symmetrical Traingle പാറ്റേൺ..ഒരു ശക്തമായ up/ ഡൗൺ ട്രെൻഡ് ശേഷമുള്ള consolditaion സംഭവിക്കുന്ന സാഹചര്യത്തിലാണ് ഇവ രൂപപ്പെടുന്നത്.
.ഒരർത്ഥത്തിൽ നമ്മൾ വരയുകുന്ന അപ്പർ ട്രെൻഡ് ലൈനും ലോവർ ട്രെൻഡ് ലൈനും ഇടയിൽ നടക്കുന്ന കാളകളും കരടികളും തമ്മിലുള്ള ഒരു വടംവലി ആയി ഇവിടെ നടക്കുന്ന പ്രൈസ് ആക്ഷനെ വിശേഷിപ്പിക്കാം. ഇതിൽ ആര് വിജയിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ബ്രേക്ക് ഔട്ട്/ ബ്രേക്ക് ഡൗൺ എന്ന്തിലുള്ള തീരുമാനം. ഒരു വലിയ പ്രൈസ് റേഞ്ചിൽ നിന്നു തുടങ്ങി , പലവട്ടം രണ്ടു ദിശയിലേക്കും വില നിരവധി തവണ ചഞ്ചാട്ടങ്ങൾ നടത്തി, ബ്രേക്ക് ഔട്ട് ആകുമ്പോഴേക്കും താരതമ്യേനെ ഒരു ചെറിയ പ്രൈസ് റേഞ്ചിൽ വ്യാപാരം നടക്കുന്നതായി കാണാം.
ഒരു Symmetrical Traingle പാറ്റേൺ.രൂപപ്പെടുന്നത് തിരിച്ചറിയുന്നതിൻ്റെ ആദ്യപടി ചാർട്ടിൽ ക്രമാനുഗതമായി രൂപപ്പെടുന്ന ലോവർ ഹൈ പോയിൻ്റുകളും, ഹയർ ലോ പോയിൻ്റുകളും കണ്ടെത്തുക എന്നതാണ് .ചാർട്ടിൽ രൂപപ്പെട്ട ലോവർ ഹൈ പോയിൻ്റുകൾ തിരിച്ചറിഞ്ഞാൽ ആദ്യ ജോലി അവ തമ്മിൽ ബന്ധിപ്പിച്ച് ഒരു ട്രെൻഡ് ലൈൻ വരായുകുക എന്നതാണ്.
അടുത്തതായി രണ്ടാമത്തെ ട്രെൻഡ് ലൈൻ വരയുകുക, അതിനായി ചാർട്ടിൽ രൂപപ്പെട്ട ഹയർ ലോ പോയിൻ്റുകൾ തിരിച്ചറിഞ്ഞ് അവ തമ്മിൽ ബന്ധിപ്പിച്ച് ഒരു ട്രെൻഡ് ലൈൻ സൃഷ്ടിക്കുന്നത് സാധ്യമാണോ എന്ന് പരിശോധിക്കുക, എങ്കിൽ നമ്മുടെ രണ്ടാമത്തെ ട്രെൻഡ് ലൈൻ ഏറെക്കുറെ Ready ആയി . താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണുക.

ഈ രണ്ടു ലൈനുകളും നീരിക്ഷികുകയാണെങ്കിൽ, നാം ആദ്യമായി ലോവർ ഹൈ പോയിന്റുകൾ തമ്മിൽ ബന്ധിപ്പിച്ചു വരച്ച ട്രെൻഡ് ലൈൻ ഒരു റെസിസ്റ്റൻസ് ആയി പ്രവർത്തിക്കുന്നതും, രണ്ടാമതായി ഹെയർ ലോ പോയിന്റുകൾ ഉപയോഗിച്ച് സൃഷ്ടിച്ച ലൈൻ ഒരു സപ്പോർട്ട് ആയി പ്രവർത്തിക്കുന്നതും കാണാം.
ഇനി ഇതിൻ്റെ പിറകിലുള്ള thought process എന്നത് എന്തെന്ന് അറിയാം, ലോവർ ഹൈ പോയിൻ്റുകൾ രൂപപ്പെടുന്നത് മാർക്കറ്റിൽ sellers സജീവമാണ് എന്നതിൻ്റെ സൂചനയാണ്.അതുപോലെ തന്നെ ഹയർ ലോ പോയിൻ്റുകൾ രൂപപ്പെടുന്നത് മാർക്കറ്റിൽ നിലനിൽക്കുന്ന ശക്തമായ വാങ്ങൽ സമ്മർദ്ദം കൂടെ സൂചിപ്പിക്കുന്നു.. ഒരു Symmetrical Traingle പാറ്റേണിൻ്റെ ഉള്ളിൽ രണ്ടു കൂട്ടരും ( buyers and sellers)സജീവമാണ്.. പ്രൈസ് ആക്ഷൻ പ്രകാരം മാർക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്ന കാളകളും,മാർക്കറ്റിനെ വീണ്ടും താഴേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന കരടികളും ഒരുപോലെ ആക്റ്റീവ് ആയുള്ള ഒരു പാറ്റേൺ ആണിത്. അതുകൊണ്ട് തന്നെ ഇത്തരം പാറ്റേൺ നൽകുന്ന ബ്രേക്ക് ഔട്ട്/ഡൗൺ ശേഷമുള്ള ട്രെൻഡ് വളരെ ശക്തമാകും..
മറ്റു രണ്ടു ട്രയാങ്കിൾ പാറ്റേണുകൾ പോലെ തന്നെ ഇവയും ഒരു ട്രെൻഡ് കണ്ടിന്യൂവേഷൻ ആയാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ട്രയാങ്കിളിൽ നിന്നുള്ള ബ്രേക്ക് ഔട്ട് , ഓൺ ഗോയിങ് ട്രെൻഡിന്റെ അതെ ദിശയിൽ തന്നെയാണെങ്കിൽ കൂടുതൽ കൃത്യത നൽകുന്നതായി നിരീക്ഷിക്കാൻ കഴിയും., എന്നിരുന്നാലും ചില സമയങ്ങളിൽ symmetrical ട്രയാങ്കിൾ പാറ്റേണുകൾ ട്രെൻഡ് റിവേഴ്സൽ സംബന്ധിച്ച സൂചനകളും നൽകാറുണ്ട്.

ട്രയാങ്കിൾ പാറ്റേണുകൾ ഉപയോഗിച്ച് ട്രേഡ് ചെയ്യുമ്പോൾ ക്ഷമയോടുകൂടി കാത്തിരുന്നു ബ്രേക്ക് ഔട്ട് മറ്റേതെങ്കിലും ഇൻഡിക്കേറ്റർ ഉള്ള സഹായത്തോടുകൂടി ഉറപ്പുവരുത്തിയ ശേഷം മാത്രം ട്രേഡിൽ എന്റർ ചെയ്യുക. നിങ്ങൾ ട്രേഡ് ചെയ്യുന്നില്ലെങ്കിൽ പോലും നിരന്തരമായ പരിശീലനത്തിലൂടെ, ചാർട്ട് തുടർച്ചയായി നിരീക്ഷിക്കുന്നതിലൂടെ,ഇത്തരം ചാർട്ട് പാറ്റേണുകൾ രൂപപ്പെടുന്നത് ആദ്യം തന്നെ തിരിച്ചറിയുവാനുള്ള സ്കിൽ നേടിയെടുക്കുവാൻ സാധിക്കും..
..ഇവിടെ നിങ്ങളുടെ നിക്ഷേപം എന്നത് പണം മാത്രമല്ല, സമയവും കൂടിയാണ് എന്ന് തിരിച്ചറിയുക.. അതുകൊണ്ട് തന്നെ മാർക്കറ്റിനെ, ചാർട്ടിനെ പഠിക്കാൻ അല്പം സമയം മാറ്റി വെക്കുക തന്നെ വേണം, സമയം മാറ്റിവെക്കാൻ തയ്യാർ ആണെങ്കിൽ ബാക്കി വായിക്കുക, ചാർട്ട് നിരന്തരം നീരിക്ഷികുക, ചാർട്ടിൽ രൂപപ്പെടുന്ന പാറ്റേണുകൾ ഓർമയിൽ സൂക്ഷിക്കുക, വീണ്ടൂം അതെ പാറ്റേൺ രൂപപ്പെടുന്ന സാഹചര്യങ്ങൾ വരുമ്പോൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും അടുത്തത് എന്താകും സംഭവിക്കാൻ പോകുന്നത്, അതിനെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നത്.നിങൾ സ്വിംഗ് trader അല്ലെങ്കിൽ ഒരു ഡേ ട്രേഡ് ആകട്ടെ , ചാർട്ട് അനാലിസിസ് മാസ്റ്റർ ചെയ്യുക എന്നത് ശരിയായ എൻട്രി, എക്സിറ്റ് പോയിൻ്റുകൾ കണ്ടെത്താനുള്ള skill രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

MORNING STAR PATTERN
മോണിംഗ് സ്റ്റാർ പാറ്റേൺ ഒരു ബുള്ളിശ് റിവേഴ്‌സൽ പാറ്റേൺ ആണ്, ഇത് സാധാരണയായി കണ്ടുവരുന്നത് ഒരു ഡൗൺട്രേണ്ട് ഇൻ്റെ അവസാന ഭാഗത്ത് ആയിട്ട് ആണ് .ഇതിൽ 3 കാൻഡിൽ ഉണ്ടാകും.
•ആദ്യത്തെ കാൻഡിൽ ഒരു ബിയറിഷ് കാൻഡിൽ ആകും, അതായാത് സെല്ലേർസ ഇപ്പോഴും ആക്ടീവ് ആണെന്ന് സൂചിപ്പിക്കുന്നു

•രണ്ടാമത്തെ കാൻഡിൽ ഒരു ചെറിയ കാൻഡിൽ ആകാം , അതായാത് സെല്ലേർസ ആക്ടീവ് ആണെങ്കിലും അവർക്ക് മാർക്കറ്റിനെ നിയന്ത്രിക്കാൻ ഉള്ള കഴിവ് നഷ്ടപെട്ടു എന്നതിനെ സൂചിപ്പിക്കുന്നു. ഈ കാൻഡിൽ ഒരു ബീയറിഷ് അല്ലെങ്കിൽ ബുള്ളിഷ് കാൻഡിൽ ആകാം.
•മൂന്നാമത്തെ കാൻഡിൽ , ഗാപ് അപ് ആയി ഓപൺ ആയി ആദ്യത്തെ കാൻഡിലിന്റെ മധ്യഭാഗത്തിന്റെ മുകളിൽ ആയി ക്ലോസ് ആകുന്ന രീതിയിൽ ഉള്ള ഒരു ബുളളിഷ് കാൻഡിൽ ആണ്.
മോണിംഗ് സ്റ്റാർ പാറ്റേൺ ബിയേഴ്സ് സെല്ലേഴ്‌സിൽ നിന്നു മാർക്കറ്റിൻ്റെ നിയന്ത്രണം ഏറ്റെടുത്ത ആയി സൂചിപ്പിക്കുന്നു… ഒരു ഡൗൺ ട്രേണ്ടിൻ്റെ അവസാനം, ഒരു suuport ചേർന്ന് ഈ പാറ്റേൺ രൂപപ്പെടുന്നത് ശക്തമായ ഒരു ട്രെൻഡ് reversal ആയി കണക്കാക്കാം.

താഴെ കൊടുത്തിരിക്കുന്ന chart കാണുക,. ഇതിൽ നിന്നും വ്യക്തമാകുന്നത് ഈ പാറ്റേൺ ഒരു bearish ട്രെണ്ടിൻ്റെ അവസാനം ആണ് രൂപപ്പെട്ടത്.ആദ്യ കാൻഡിൽ സെല്ലേഴ്സ് മാർക്കറ്റ് നിയത്രികുന്നുതയി കാണിക്കുന്നു, രണ്ടാമത്തെ candle മാർക്കറ്റിൽ രൂപപ്പെട്ട അസ്ഥിരത കാണിക്കുന്നു.ഈ കാൻഡിൽ സാധാരണയായി ഒരു doji ആകാം,. മൂന്നാമത്തെ കാൻഡിൽ buyers സെല്ലേരിൽ നിന്ന് നിയന്ത്രണം ഏറ്റെടുത്തത് ആയി കാണിക്കുന്നു.തുടർന്ന് ഒരു ട്രെൻഡ് reversal വന്നത് ആയി കാണാം .

ഇനി ട്രേഡ് ചെയ്യുമ്പോൾ morning star പാറ്റേൺ കണ്ടാൽ തിരിച്ചറിയാൻ കഴിയുമോ എന്നു നോക്കൂ
Discussion about this post