Fazilu Rahman
ഒരു കമ്പനിയുടെ fundamental analysis ഏറ്റവും കുറഞ്ഞ സമയം കൊണ്ട് നടത്താനുള്ള മാർഗമാണ് Piotroski score എന്ന് പറയപ്പെടാറുണ്ട്. ഒരു കമ്പനിയുടെ financial performance ലെ 9 ഘടകങ്ങൾ കണക്കിൽ എടുത്താണ് ഈ സ്കോർ കണ്ടു പിടിക്കുന്നത്
പൂജ്യത്തിനും ഒമ്പതിനും ഇടയിലുള്ള നമ്പറുകളാണിത്. കമ്പനിയുടെ സാമ്പത്തിക ശക്തി നിര്‍ണയിക്കാനുള്ള സ്‌കോറാണിത്. നിക്ഷേപകര്‍ക്കിടയില്‍ ഇത് വളരെ വ്യാപകമായ വാക്കാണ്. ഒമ്പത് ഏറ്റവും മികച്ചതിനെ സൂചിപ്പിക്കുമ്പോള്‍ പൂജ്യം ഏറ്റവും മോശമായതിനെ സൂചിപ്പിക്കുന്നു.
ഈ സ്‌കോര്‍ ഒരു സ്ഥാപനത്തിന്റെ ലാഭക്ഷമത, ലിവറേജ്, ലിക്വിഡിറ്റി, പണത്തിന്റെ ഉറവിടം, പ്രവര്‍ത്തനക്ഷമത എന്നിവ പരിശോധിക്കുന്നു.
ചിത്രത്തിൽ കാണിച്ച പോലെ ഓരോ ഘടകത്തിനും 0 അല്ലെങ്കിൽ 1 point കൊടുക്കുന്നു. എല്ലാ points ഉം കൂട്ടി കിട്ടുന്നതാണ് piotroski score. Score 0 -2 ആണെങ്കിൽ കമ്പനിയുടെ പ്രകടനം മോശം ആണെന്നും 3 -6 വരെ ആണെങ്കിൽ average ആണെന്നും 7 -9 വരെ ആണെങ്കിൽ വളരെ മികച്ചത് ആണെന്നും പറയപ്പെടുന്നു
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് – ചാർട്ടിൽ നോക്കിയാൽ മനസിലാവും ഓരോ ഘടകത്തിന്റെയും point നിർണയിക്കുന്നത് current financial year ന്റെ performance നെ അടിസ്ഥാനപ്പെടുത്തി ആണ് എന്നത്
അതായത് ഒരു കമ്പനി എത്രയോ വർഷങ്ങൾ ആയി വളരെ നല്ല പെർഫോമൻസ് കാണിച്ചാലും , നടപ്പു സാമ്പത്തിക വർഷത്തിൽ എന്തെങ്കിലും കാരണം കൊണ്ട് പെർഫോമൻസ് തൽക്കാലത്തേക്ക് weak ആയാൽ piotroski score വളരെ കുറയും. അത് പോലെ നേരെ തിരിച്ചും
അപ്പോൾ പറഞ്ഞു വരുന്നത് piotroski score ഒരു കമ്പനിയുടെ നടപ്പു സാമ്പത്തിക വർഷത്തിലെ പെർഫോമൻസ് മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂ , മുൻവർഷങ്ങളിലെ പ്രകടനത്തെ കണക്കിൽ എടുക്കുന്നില്ല. കമ്പനിയുടെ പ്രകടനം തുടർന്നും അങ്ങനെ തന്നെ ആവണം എന്നുമില്ല
അപ്പോൾ piotroski സ്കോറിനെ അവഗണിക്കണോ ?
തീർച്ചയായും വേണ്ട , അത് ഒരു screening tool ആയി മാത്രം എടുക്കുക – കമ്പനിയുടെ മുൻ വര്ഷങ്ങളിലെ പെർഫോമൻസ് കൂടി analyse ചെയ്യുക. കുറെ വർഷങ്ങൾ ആയി മോശം പ്രകടനം കാണിക്കുന്ന കമ്പനിയുടെ piotroski score ഉയർന്നത് ആണെങ്കിൽ യഥാർത്ഥത്തിൽ കമ്പനിയുടെ പെർഫോമൻസിൽ ഒരു turnaround ഉണ്ടായിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക
അത് പോലെ നല്ല ഒരു കമ്പനിയുടെ piotroski score മോശം ആയാൽ ആ കമ്പനി മോശം ആയി എന്ന് അനുമാനിക്കരുത്. പിയട്രോസ്കി സ്‌കോറിൽ കമ്പനിയുടെ buisiness model , management efficiency , brand value തുടങ്ങിയ fundamental factors കണക്കിൽ എടുക്കുന്നില്ല
ഒരു സ്റ്റോക്ക് വാങ്ങുമ്പോൾ Piotroski score പരിഗണിക്കാം , പക്ഷെ അതിനെ മാത്രം അടിസ്ഥാനമാക്കി വാങ്ങുന്നത് ഒരു നല്ല തീരുമാനം ആയിരിക്കില്ല
Discussion about this post