മോമന്റം ട്രേഡർ
പെയിഡ് ക്ലാസും പെയ്ഡ് ടിപ്സും ഒക്കെയാണല്ലോ ഇപ്പോഴത്തെ പ്രധാന സംസാര വിഷയം. മാർക്കറ്റ് എന്നത് വെറും ട്രേഡിങ്ങും, ഇൻവെസ്റ്റ്മെൻ്റ് എന്നതിനപ്പുറം മറ്റു നിരവധി വരുമാനം മാർഗങ്ങളും നേടുവാനുള്ള അവസരം നൽകുന്നുണ്ട്. അതിന്റെ ഭാഗമാണ് ഈ പെയ്ഡ് കോഴ്സ് വില്പനകളും മറ്റുമൊക്കെ. അതുകൊണ്ടുതന്നെ പണം വാങ്ങി ക്ലാസ് എടുക്കുന്നത് തെറ്റാണെന്നുള്ള അഭിപ്രായം എനിക്കില്ല .എങ്കിലും നിങ്ങൾ ഒരാളുടെ ക്ലാസ്സിൽ ചേരുന്നതിന് മുമ്പ് കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചതിനുശേഷം മാത്രം ചേരുക.
1. ക്ലാസ്സ് എടുക്കുന്ന വ്യക്തിയുടെ ഏറ്റവും കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും, പോട്ടെ, ഒരു ആറുമാസത്തെ എങ്കിലും പ്രോഫിറ്റ് ആൻഡ് ലോസ് സ്റ്റേറ്റ്മെൻറ് ചോദിക്കുക. പ്രോഫിറ്റ് ഉണ്ടാക്കുന്ന ആളാണെങ്കിൽ തീർച്ചയായും കാണിക്കും. കാരണം നമ്മൾ പണം കൊടുത്ത് ഒരു സേവനം വാങ്ങുമ്പോൾ അത് പ്രൊവൈഡ് ചെയ്യുന്ന ആളുടെ യോഗ്യത അറിയുവാനുള്ള അവകാശം നമുക്കുണ്ട്.
ഇവിടെ നമ്മെ പഠിപ്പിക്കാൻ വരുന്ന ആളുടെ യോഗ്യത എന്നത് അയാൾക് അയാളുടെ അറിവ് ജീവിതത്തിൽ പ്രയോഗിക്കാൻ സാധിക്കുന്നുണ്ട് എന്നതിൻ്റെ തെളിവ് ആണ് p&l statement. ഇനിയിപ്പോൾ ഇത് ചോദിക്കുമ്പോൾ അത്യാവശ്യം പ്രോഫിറ്റ് ഉണ്ടാക്കുന്ന ആളാണെങ്കിൽ തീർച്ചയായിട്ടും അത് ഷെയർ ചെയ്യും. ഇല്ലാത്ത ആളാണെങ്കിൽ എന്തെങ്കിലും മുട്ടാ പോക്ക് ന്യായം പറയാനാണ് സാധ്യത.

2. നമുക്ക് വേണ്ടത് വിജയിച്ച ആളുകളുടെ അനുഭവങ്ങളും അവർ എങ്ങനെ ആ നിലയിലേക്ക് എത്തി എന്നതിനെക്കുറിച്ചാണ് നമുക്കറിയേണ്ടത്. അല്ലാതെ ട്രേഡിങ്ങിൽ പരാജയപ്പെട്ട ഒരു വ്യക്തിയുടെ അനുഭവങ്ങൾ കിട്ടിയിട്ട് നമുക്ക് കാര്യമില്ല. വേണമെങ്കിൽ പറയാം. അയാൾ വരുത്തിയ തെറ്റുകൾ നാം ആവർത്തിക്കാതിരുന്നാൽ മതിയെന്ന് .
എൻ്റെ അഭിപ്രായത്തിൽ എന്തായാലും ഒരു പരാജയപ്പെട്ട വ്യക്തിയുടെ കഥകൾ കേൾക്കുവാനായി പണം നൽകി ഒരു കോഴ്സിന് ചേരേണ്ട ആവശ്യമില്ല. വിജയിക്കാത്ത പരാജയപ്പെട്ടുപോയ ഒരു വ്യക്തിക്ക് ഒരുപക്ഷേ നിങ്ങളോട് എന്ത് ചെയ്യരുത് അല്ലെങ്കിൽ ഇങ്ങനെ ചെയ്താൽ പ്രോഫിറ്റ് ഉണ്ടാക്കാൻ സാധിക്കും എന്ന് പറയാൻ സാധിക്കുമായിരിക്കും. അതൊക്കെ വെറും ഊഹാപോഹങ്ങൾ മാത്രമാണ്. എങ്കിലും എങ്ങനെ ചെയ്താൽ പ്രോഫിറ്റ് ഉണ്ടാക്കാൻ പറ്റും എന്ന് അയാൾക്കറിയില്ല എന്നത് ഓർക്കുക, അറിയാമെങ്കിൽ അയാളും നല്ലൊരു ട്രേഡർ ആയേനെ
ഒരു പരാജയപ്പെട്ട ആളുടെ അടുത്ത് ക്ലാസിനു പോണോ വേണ്ടയോ ennullath ഒക്കെ ഓരോരോ ആളുകളുടെ ചോയ്സ്. But എന്നോട് ചോദിച്ചാൽ ഞാൻ പറയും വിജയിച്ച ആളുകളുടെ അടുത്ത് മാത്രം പഠിക്കാൻ പോകുക… ഇങ്ങനെ ചെയ്താൽ പ്രോഫിറ്റ് ആകും ആയിരിക്കും എന്ന് പറയുന്ന ഒരാളെ കട്ടിലും ബെറ്റർ , ഞാൻ ഇങ്ങനെ ചെയ്ത് ആണ് പ്രോഫിറ്റ് ആയത് എന്ന് പറയുന്ന ആൾ തന്നെയാണ്… അല്ലത്തെ കുറച്ച് ഊഹാപോഹങ്ങൾ പഠിക്കാൻ ഒക്കെ കാശ് കൊടുത്ത് പോകുന്നവനെ ഒക്കെ മടല് വെട്ടി അടികണം.. പഠിപ്പിക്കുന്ന ആൾ ഒരു expert ആകുന്നത് തന്നെയാണ് ഏത് ഫീൽഡ് ആണെങ്കിലും ബെറ്റർ .
3. അതുപോലെ ഒരു പൊസിഷൻ എടുത്തതിനുശേഷം അത് എങ്ങോട്ട് പോകും എവിടെ വരെ പോകും എന്ന് പറയുന്നതിൽ വലിയ സ്കിൽ ഇല്ല എന്ന് ഓർക്കുക. പറയുന്നതും ചെയ്തു കാണിക്കുന്നതും രണ്ടാണ്. ട്രേഡിങ് ഒരു പരിധിവരെ ഒരു ഒരു 90% വും ട്രേഡിങ് സൈക്കോളജി ബാക്കി 10% മാത്രം എൻട്രിയും എക്സിറ്റ് ആണ് . ഇങ്ങനെ ഉപയോഗിച്ചാൽ പ്രോഫിറ്റ് ആകുമെന്ന് പറയുന്നത് കാളും ഉപരി അത് ലൈവ് മാർക്കറ്റിൽ ഉപയോഗിച്ച് കാണിച്ചു തരുന്ന ആളുകളെ കോൺടാക്ട് ചെയ്യുക.
ഓർക്കുക ഏത് ഇൻഡിക്കേറ്റർ ആണെങ്കിലും അത് അത് ഹിസ്റ്റോറിക്കൽ fatar ഉപയോഗിച്ച് എക്പ്ലൈൻ ചെയ്തു കഴിഞ്ഞാൽ വളരെ effective ആയി തോന്നും . ലൈവ് മാർക്കറ്റിൽ ഉപയോഗിച്ച് ഫലിപ്പിക്കുക എന്നുള്ളതാണ് ശരിയായ ടാസ്ക്.
4. മറ്റൊരു ഇതാണ് ഫണ്ട് ഹാൻഡിൽ ചെയ്യാൻ വേണ്ടി മറ്റുള്ള ആളുകൾക്ക് കൊടുക്കുന്ന ഒരു പ്രവണത. കഴിയുന്നതും അത് ഒഴിവാക്കുക. പിന്നെ എല്ലാത്തിനേക്കാളും ഉപരി ഒരു കോഴ്സിന് ചേരുന്നതിന് മുമ്പ് യൂട്യൂബ് മറ്റും നോക്കി പരമാവധി കാര്യങ്ങൾ സ്വയം മനസ്സിലാക്കിയതിനുശേഷം മാത്രം ചെയ്യുക.

5. ട്രേഡിങ് ഒന്നോ രണ്ടോ ദിവസം കൊണ്ട് പഠിപ്പിച്ചു തരുവാൻ പറ്റുന്ന ഒരു സ്‌കിൽ ആണെങ്കിൽ ഓർക്കുക ഇവിടെ profitable ആയിട്ടുള്ള retail ട്രേഡേഴ്സിനെ കൊണ്ട് തട്ടിമുട്ടി നടക്കാൻ പറ്റാത്ത അവസ്ഥ വന്നേനെ…
പിന്നെ വേണമെങ്കിൽ പറയാം , ഒരാൾ ഒരു പരാജയപ്പെട്ട trader ആണെങ്കിലും അയാളുടെ അറിവ് വേണമെങ്കിൽ പണം കൊടുക്കണം എന്ന് .. അല്പം കഷ്ടപെടന് തയ്യാർ ആണെങ്കിൽ ഇതെല്ലാം ഫ്രീ ആയി തന്നെ കിട്ടും.. Zerodha Varsity, Investopedia ഒക്കെ നല്ല options ആണ്.
ഫോണിലൂടെയുള്ള തട്ടിപ്പുകൾ
ഫ്രോഡുകള്‍ ആറാടുന്ന ഒരു സ്ഥലം കൂടിയാണല്ലോ സ്റ്റോക്ക് മാര്‍ക്കറ്റിന്‍റെ അധോലോക പരിസരം. ഒരു ഫോണും അണ്‍ലിമിറ്റഡ് SMS പ്ലാനുമുണ്ടെങ്കില്‍ യാതൊരു ക്യാപിറ്റലും ഇറക്കാതെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഒരു മാര്‍ഗ്ഗമുണ്ട്. പലരും ഇത് കേട്ടിട്ടുണ്ടാകും.
പുതുതായി മാര്‍ക്കറ്റില്‍ വരുന്നവര്‍ ഇതിനെ കുറിച്ച് ബോധവാനാകേണ്ടതുണ്ട്. സ്റ്റോക്ക് ടിപ്സ് മെസ്സേജുകളായി അയക്കുന്നതിന് 10000 നിക്ഷേപകരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കുകയാണ് ആദ്യ ഘട്ടം. മാര്‍ക്കറ്റില്‍ നല്ല വോളിയത്തില്‍ ട്രേഡ് നടക്കുന്ന highly volatile ആയ ധാരാളം സ്റ്റോക്കുകളുണ്ട്.

10000 ഫോണ്‍ നമ്പറുകള്‍ 5000 വീതം വിഭജിച്ച് ഒരു സ്റ്റോക്കില്‍ തന്നെ ഒരേ സമയം 5000 പേരോട് വാങ്ങാനും 5000 പേരോട് വില്‍ക്കാനും നിര്‍ദ്ദേശിക്കുന്ന മെസ്സേജുകളയക്കും. ഉദാഹരണത്തിന് നാളെ tata motors കയറുമെന്ന് പറഞ്ഞ് 5000 പേര്‍ക്കും ഇറങ്ങുമെന്ന് പറഞ്ഞ് 5000 പേര്‍ക്കും മെസ്സേജ് അയക്കും. Tata motors നാളെ ഒന്നുകില്‍ ഇറങ്ങും അല്ലെങ്കില്‍ കയറുമെന്നും ഉറപ്പാണല്ലോ. 5000 പേരുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ ഈ മെസ്സേജിലൂടെ സാധിക്കും.
അടുത്ത ദിവസം 5000 പേരെ വീണ്ടും രണ്ടായി വിഭജിച്ച് 2500 പേര്‍ക്ക് മറ്റൊരു സ്റ്റോക്ക് കയറുമെന്നും 2500 പേര്‍ക്ക് ഇറങ്ങുമെന്നും മെസ്സേജയക്കും. ഇതിലൂടെ 2500 പേര്‍ ഈ മെസ്സേജ് സംവിധാനത്തോട് മെല്ലെ മെല്ലെ അടുത്ത് വരും. അടുത്ത ദിവസം 2500 നെ വീണ്ടും രണ്ടായി വിഭജിച്ച് 1250 പേര്‍ക്ക് വീതം മെസ്സേജയക്കും.
എല്ലാം കൃത്യമായി പ്രവചിക്കുന്ന ഈ മെസ്സേജ് സംവിധാനത്തോട് ആ 1250 പേര്‍ അതിശക്തരായ അടിമകളായി മാറിയിട്ടുണ്ടാകും. ഇനിയാണ് ലാഭമെടുപ്പ്….!! ഈ 1250 പേരോട് ഇതേപോലെ കൃത്യമായ സ്റ്റോക്ക് ടിപ്സ് ലഭിക്കാന്‍ subscription fee ആയി 1000 രൂപ അയക്കാന്‍ പറയും. ഇവരുടെ ടിപ്സ് ഉപയോഗിച്ച് ട്രേഡ് എടുത്താല്‍ ലാഭമുറപ്പല്ലേ. ആയിരമല്ല പതിനായിരം വരെ കൊടുക്കാന്‍ ആളുകള്‍ തയ്യാറാകും.

ആര്‍ത്തി അതിന്‍റെ പരകോടിയില്‍ നില്‍ക്കുന്ന,ഏറ്റവും കുറഞ്ഞത്, ഒരു 500 പേരെങ്കിലും 1000 രൂപ അയച്ചു കൊടുത്താല്‍ അഞ്ച് ലക്ഷം രൂപ അവരുടെ പോക്കറ്റിലാകും. ഇതേ പോലെ telegram, whatsapp, youtube തുടങ്ങിയ പല പ്ലാറ്റ്ഫോമിലും മറ്റ് നൂതനമായ രീതിയിലുള്ള ‘ടിപ്സ്’ വ്യവസായം അരങ്ങേറുന്നുണ്ട്.
ഇവിടെ നെല്ലും പതിരും വേര്‍തിരിക്കല്‍ ദുഷ്കരമാണ്. സ്വയം ഓഹരി വിദ്യാഭ്യാസം നേടുക മാത്രമാണ് പോംവഴി. തുടക്കം ഫ്രീ Zoom meeting.. ഒരാഴ്ച ഫ്രീ തന്നെ… ഓപ്ഷൻ ബേസിക് ഒക്കെ പഠിപ്പിക്കും.. പിന്നെ ഇടക്കിടക്ക് പറയും അടുത്ത ആഴ്ച ഉള്ള zoom മീറ്റിംഗ് paid ആണ് എന്ന് . കുറച്ചു പേര് ഫ്രീ zoom മീറ്റിംഗിൽ കൊടുക്കുന്ന കോൺഫിഡൻസിന്റെ ആത്മവിശ്വാസത്തിൽ paid zoom മീറ്റിംഗിൽ ചേരും ഇനിയാണ് കളി.. അപ്പഴേക്കും ആളുകൾ നന്മ മരങ്ങളുടെ നമ്പർ സേവ് ചെയ്തിട്ടുണ്ടാവും. പിന്നെ whatsapp ബ്രോഡ്കാസ്റ്റിംഗ് ആണ് അടുത്ത ഘട്ടം.. ഡെയിലി ബ്രോഡ്കാസ്റ് മെസ്സേജസ് വന്നു കൊണ്ടിരിക്കും Buy @ 125/127 SL 120,T1,T2T3 എന്നൊക്കെ.. അതിനു താഴെ വേറൊരു ലിങ്കും കാണാം,ഫ്രീ ഓപ്ഷൻ കാൾ ടെലിഗ്രാം ചാനലിൽ ചേരാൻ ക്ലിക്ക് ചെയ്യൂ…. പാവം ജനങ്ങൾ ഫ്രീ അല്ലെ എന്ന് കരുതി ഗ്രൂപ്പിൽ ചേരും.. ഇനിയാണ് നന്മ മരങ്ങളുടെ അവസാനത്തെ സ്റ്റെപ്, 5 ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ സബ്സ്ക്രിപ്ഷൻ അവസാനിക്കുകയാണ്, Paid calls 1000 രൂപ… ഇവരുടെയൊക്കെ കളിയിൽ stopLoss ഇല്ലെന്നതും ഒരു വാസ്തവം
Discussion about this post