സഞ്ചാരികളാൽ സജീവമായ വിനോദ സഞ്ചാര കേന്ദ്രം, അവിടുത്തെ രണ്ട് ഇളനീർ കച്ചവടക്കാരാണ് A യും B യും. അതിൽ ഒരാളുടെ കച്ചവടത്തിൽ എനിക്ക് പങ്കാളിയാവണം എന്നുണ്ട് . അവരിൽ ആരാണ് കച്ചവടത്തിലൂടെ കൂടുതൽ വരുമാനം ഉണ്ടാക്കുന്നത് എന്ന് അറിഞ്ഞങ്കിൽ മാത്രമേ എനിക്ക് പങ്കാളിയാവാൻ താൽപര്യമുള്ളൂ. അതിനുള്ള മാർഗങ്ങളിൽ ഒന്നാണ് PE Ratio എന്ന് എനിക്കറിയാം.
1) A എന്നയാൽ തോട്ടങ്ങളിൽ ചെന്ന് ഇളനീർ collect ചെയത് ഒരു ദിവസം ഒന്നിന്ന് 50 രൂപ നിരക്കിൽ100 നാളികേരം വിറ്റ് ഏകദേശം 30 രൂപ ഒന്നിൻമേൽ വരുമാനമുണ്ടാക്കുന്നതായറിഞ്ഞു..
2) B എന്നയാൾ മാർക്കറ്റിൽ പോയി ഇളനീർ വാങ്ങിച്ച് ഒരു ദിവസം ഒന്നിന് 50 രൂപ നിരക്കിൽ 100 നാളികേരം വിറ്റ് ഒന്നിന് 20 രൂപ വരുമാനം ഉണ്ടാക്കുന്നതായറിഞ്ഞു.

A യുടെ Revenue = 50 X 100 = 5000
Earnigs= 100 x 30 = 3000
PE Ratio= 50÷30 = 1.66%
B യുടെ Revenue = 50 X 100 = 5000
Earnigs= 100 x 20 = 2000
PE Ratio= 50÷ 20 = 2.5%
അതായത് നാളികേരം കച്ചവടത്തിലൂടെ ഒരു നാളികേരം വിറ്റ് ഒരു രൂപ Earnings ഉണ്ടാക്കുംമ്പോൾ അത് സ്വന്തമാക്കുവാനായി ഞാൻ എത്ര മടങ്ങ് മുടക്കുവാൻ തയ്യാറാവുന്നു എന്നതാണ് PE Ratio .
A എന്നയാളുടെ ബിസ്നസ്സിൽ പങ്കാളിയാവുന്നതാണ് നല്ലത്, കാരണം അദ്ദേഹത്തിൻ്റെ Business ൻ്റെ PE ആണ് കുറവ്.
> അതായത് ഒരു കമ്പനിയുടെ Earnings കുടുംമ്പോൾ PE Ratio കുറയും.
> കാര്യം വളരെ Simple ആണ് ഒരു കമ്പനി അവരുടെ Business ലൂടെ ഒരു Share ന് ഒരു രൂപ Earnings ഉണ്ടാക്കുംമ്പോൾ അത് സ്വന്തമാക്കുവാനായി നിക്ഷേപകൻ എത്ര മടങ്ങ് മുടക്കുവാൻ തയ്യാറാവുന്നു എന്നതാണ് PE Ratio എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
> PE Ratio ഉപയോകിച്ച് ഒരു കമ്പനിയുടെ stock Overvalued / Undervalued ആണോ എന്നറിയാം.
> എപ്പോഴും High Earnings ഉള്ള company കൂടെ PE Ratio കുറഞ്ഞതായിരിക്കും.

ഇതാണ് PE Ratio യുടെ എകദേശം concept.
> ഒരു കമ്പനിയുടെ Fundament ൽ ചെക്ക് ചെയ്യുമ്പോൾ നോക്കേണ്ട പ്രധാനപ്പെട്ട Point കളിൽ ഒന്നാണ് PE Ratio
Formula…
Price to Earnigs Ratio = Market Price of Share÷ Earnigs Per Share
Note. Earnings എന്ന് പറയുന്നത് ഒരു company യുടെ Net Profit അല്ല.
ഒരു Company യുടെ Stock ൽ Invest ചെയ്യുമ്പോൾ പ്രധാനമായും നോക്കേണ്ട Fundament Ratio കളിൽ ഒന്നാണ് PE Ratio. ഒരു Company യുടെ PE Ratio എപ്പോഴും ആ Company യുടെ Industry യുടെ PE Ratio നേക്കാൾ കൂറവായിരിക്കുന്നതാണ് നല്ലത്. എന്നാൽ ഒരു Company യുടെ PE ആ Company യുടെ Industry PE നേക്കാൾ കൂടുതലാവുന്നത് മോശമാണോ…അല്ല… കാരണം…
PE Ratio എന്നാൽ Price to Earnings Per Share എന്നാണ് അർത്ഥം. അതിന് ആദ്യം Earnings per Share (EPS) അറിയണം. EPS എന്നാൽ കമ്പനിയുടെ earnings നെ കമ്പനിയുടെ മൊത്തം outstanding shares എണ്ണം വച്ചു ഹരിക്കുമ്പോൾ ഓരോ share നു തതുല്യമായി കമ്പനി എത്ര രൂപ നേടുന്നു എന്നു മനസിലാക്കാം.. ഈ EPS എന്ന സംഖ്യ വച്ചു സ്റ്റോക്ക് ന്റെ നിലവിലെ പ്രൈസ് ഹരിക്കുമ്പോൾ ഒരു സംഖ്യ കിട്ടും. അത് പറയുന്നത് ഒരു നിക്ഷേപകന് എന്ന നിലക്ക് കമ്പനി ഒരു രൂപ നേടുവാൻ ഞാൻ എത്ര രൂപ നിക്ഷേപിക്കണം എന്നാണ്. ഇനി ഒരു PE ratio മനസിലാക്കാൻ അത് മാത്രം വച്ചു പറയാൻ സാധിക്കില്ല. അതിന്റെ ഒപ്പം വായിക്കേണ്ട ഒന്നാണ് ആ കമ്പനിയുടെ sectoral pe അതായത്. മൊത്തത്തിൽ ആ industry ഇൽ ആവറേജ് എത്ര രൂപ ആണ് PE ആയി കാണിക്കുന്നത് എന്നാണ്.
ഉദാഹരണം ഒരു സ്റ്റോക്ക് ന്റെ PE കാണുന്നത് 30 ആണ്. എന്നാൽ industiral PE 15 ആണേൽ. 2 കാര്യം മനസിലാക്കാം. ആ സ്റ്റോക്കനു നിക്ഷേപകർ കൂടുതൽ വില കൊടുക്കുന്നു. Over priced ആണ് എന്ന് മനസ്സിലാക്കാം. എങ്കിലും എന്തുകൊണ്ട് ആണ് എന്ന് ചിന്തിക്കാലോ. അത് ഭാവിയിൽ കമ്പനിയുടെ വരുമാനം കൂടാം. അങ്ങനെ EPS കൂടാം. അപ്പോൾ PE ratio കുറയും എന്നാകാം. കുറെ കാലം ആയി EPS കൂടാതെ അല്ലെങ്കിൽ കുറഞ്ഞു വരുന്നു എങ്കിൽ PE ratio കൂടി വരുന്നത് കാണാം. അതിന്റെ കൂടെ Price കൂടി കൂടുവാണേൽ ശെരിക്കും ആ stock over priced ആകാം. എന്നാൽ ആ stock ന്റെ PE Industrial Average PE യെ ക്കാൾ താഴെ ആണെങ്കിൽ ഒന്നുകിൽ ആ കമ്പനിയുടെ മേൽ ആളുകൾ അധികം earnings ഭാവിയിൽ ഉണ്ടാകാം എന്ന പ്രതീക്ഷ വച്ചു ഇപ്പോൾ കൂടുതൽ വില നൽകുന്നില്ല. അല്ലെങ്കിൽ EPS കൂടി കൂടി വരുന്നു. എന്നാൽ price കൂടുന്നില്ല. അതിനർത്ഥം ഇപ്പോൾ ആ കമ്പനിയുടെ share undervalued ആണെന്ന് ആകാം. കമ്പനിക്ക് future business നു സാധ്യത ഉണ്ടെങ്കിൽ ആ share ന്റെ വില കൂടി വരുകയും മിനിമം Industrial PE വരെ എങ്കിലും PE വരാം. ചുരുക്കി പറഞ്ഞാൽ PE Ratio കൂടുതൽ ആണെന്ന് കരുതി നമുക്ക് ആ സ്റ്റോക്ക് overvalued ആണെന്നോ മറിച്ചു undervalued ആണെന്നോ പറയാൻ സാധിക്കില്ല. അതിന്റെ കൂടെ തന്നെ മറ്റു ഘടകങ്ങൾ കൂടി പരിഗണിച്ചു വേണം ഒരു സ്റ്റോക്ക് നല്ല വിലയിൽ ആണോ എന്നു തീരുമാനിക്കാൻ..
Dubai ലെ പ്രസിദ്ധമായ ഒരു Super Market Group ആയ ” KAIRALI ” അവരുടെ നിലവിലുള്ള Super Market കളുടെ എണ്ണം 10 ൽ നിന്നും 12 ആയി ആറ് മാസത്തിനുള്ളി കൂട്ടാൻ Plan ചെയ്തു. ഇപ്പോൾ ആ Super Market ൻ്റെ Stock ൻ്റെ Price 100 രൂപയാണ്. PE Ratio ആ Super market Industry യുടെ PE Ratio ക്കാൾ കുറവാണ് Screener.in ൽ കാണിക്കുന്നത്. ഈ Super Market Group ൻ്റെ വിപുലീകരണ Plan അറിഞ്ഞ Smart money Investors ആ Company യുടെ Shares കൂടുതൽ വാങ്ങിക്കാൻ തുടങ്ങിയപ്പോൾ അതിൻ്റെ Share Price 50 % കൂടി Price 150 ൽ എത്തിയപ്പോൾ Super Market Group ൻ്റെ PE Ratio Screener.in ൽ അതിൻ്റെ Industry PE നേക്കാൾ കൂടുതലായി..

ഇത്തരം സന്ദർഭങ്ങളിൽ Industry PE Ratio നേക്കാൾ Company യുടെ PE Ratio കുടുന്നത് അപകടകരമല്ല… കാരണം ഒരു Company യുടെ Price കുടുമ്പോൾ Automatically Screener.in ൽ അതിൻ്റെ PE Ratio Industry PE Ratio ക്കാൾ കുടുതലാവാൻ സാധ്യതയുണ്ട്..
ഒരു Company യുടെ Quarterly Result Declare യ്യുമ്പോൾ മാത്രമേ ആ Company യുടെ പുതിയ Eps അറിയുകയുള്ളൂ , അതിന് ശേഷം മാത്രമേ Screener.in ആ Company യുടെ Eps update ചെയ്യുകയുള്ളൂ. വിപുലീകരിച്ച Super Market ൽ നിന്നും Company ക്ക് Pofit കൂടുൽ ലഭിക്കാൻ തുടങ്ങുകയും, അങ്ങിനെ അതിൻ്റെ Eps കൂടുകയും ചെയ്യും. പുതിയ EPS Update ചെയ്യുമ്പോൾ ആ Company യുടെ PE Ratio അതിൻ്റെ Industry PE Ratio നേക്കാൾ കുറവാകാൻ സാധ്യതയുണ്ട്..
PE ratio കുറഞ്ഞ സ്റ്റോക്കുകളിലാണ് invest ചെയ്യേണ്ടതെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ net profit കുറഞ്ഞ് വരുന്ന കമ്പനികളില്‍ PE ratio കുറവാണ് എന്ന കാരണത്താല്‍ entry എടുക്കുന്നത് നല്ല പ്രവണതയല്ല. EPS വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും അതിന് ആനുപാതികമായി share price വര്‍ദ്ധിക്കാതിരിക്കുകയും ചെയ്യുന്ന സ്റ്റോക്കുകളാണ് നാം watch ചെയ്യേണ്ടത്. അത്തരം സ്റ്റോക്കുകളുടെ PE ratio അതിന്‍റെ high PE യില്‍ നിന്ന് നല്ല വണ്ണം താഴ്ന്ന് നില്‍ക്കുന്നുണ്ടാവും.
ഉദാഹരണത്തിന് Eicher motors ന്‍റെ highest PE ratio 75 നടുത്തായിരുന്നു. ഇപ്പോഴത്തെ PE , 29 മാത്രമാണ്. ഈ സ്റ്റോക്കിന്‍റെ EPS ഓരോ വര്‍ഷം വമ്പിച്ച വളര്‍ച്ച കാണിക്കുകയും ചെയ്യുന്നു. 75 എന്ന PE ഉണ്ടായിരുന്ന സമയത്ത് EPS, 30 മാത്രമായിരുന്നു. ഇപ്പോഴത്തെ 12 മാസത്തെ EPS , 130 ആണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ Eicher motors ന്‍റെ വില long term ല്‍ 7000 എങ്കിലും എത്താനുള്ള potential സ്റ്റോക്കിനുണ്ടെന്ന് കാണാം.
Discussion about this post