Momenttum Trader
ഓപ്ഷൻ ചെയ്യുന്ന ആളുകൾ നിർബന്ധമായും ഏറ്റവും കുറഞ്ഞത് ഓപ്ഷൻ pricing ബേസിക് എങ്കിലും അറിഞ്ഞിരിക്കുക.. എന്നിട്ട് മാത്രം ട്രേഡ് ചെയ്യുക… എന്ത് കൊണ്ട് expiry day ചില strike value ഉണ്ടാകും, ചിലത് സീറോ ആകുന്നു എന്നത് ഒക്കെ മനസ്സിലാക്കിയതിന് ശേഷം മാത്രം ചെയയുക.
MONEYNESS OF AN OPTION, INTRINSIC VALUE, Theta Decay, അതായത് ടൈം value of an option മനസ്സിലാക്കാൻ ,എന്താണു Intrinsic Value of an option എന്നത് അറിഞ്ഞിരിക്കണം.
ഒരു ഓപ്‌ഷൻ കരാറിന്റെ moneyness എന്നത് ഓരോ ഓപ്ഷനിലും ഉള്ള ഒരു വർഗ്ഗീകരണ രീതിയാണ്. ഇത് പ്രകാരം നമ്മുക്ക് ഓപ്ഷൻ കോൺട്രാക്ടുകളെ ITM, ATM, OTM എന്നിങ്ങനെ തരംതിരിക്കാം .ഈ വർഗ്ഗീകരണം ട്രേഡറെ ഏത് strike വാങ്ങണമെന്ന് തീരുമാനിക്കാൻ സഹായിക്കുന്നു.എന്തായാലും ഒരു ഓപ്ഷൻ്റെ Intrinsic Value എന്താണെന്ന് നോക്കാം.

ഒരു ഓപ്‌ഷന്റെ Intrinsic value എന്നത് ഓപ്ഷൻ വാങ്ങുന്നയാൾക്ക് അന്നേ ദിവസം തന്നെ ആ ഓപ്ഷൻ Exercise ചെയ്യാൻ ഉള്ള അവകാശം ഉണ്ടെങ്കിൽ അന്ന് ലഭിക്കുന്ന value ആണെന്ന് പറയാം. Intrinsic value എല്ലായ്പ്പോഴും ഒരു പോസിറ്റീവ് value ആകും, അത് ഒരിക്കലും 0-ന് താഴെയാകില്ല. അതായത് expiry വരേ നിങൾ ഒരു ഓപ്ഷൻ ഹോൾഡ് ചെയ്താൽ നിങ്ങൾക്ക് expiry ശേഷം ലഭിക്കുന്ന വില ആണ് Intrinsic value. ഇത് ഒരു ഉദാഹണത്തിലൂടെ നോക്കാം,
Example:
– NIFTY spot at 17520
കോൾ ഓപ്ഷൻ strike =17450
മേൽ പറഞ്ഞ സാഹചര്യത്തിൽ, ഓപ്ഷൻ ഇന്ന് തന്നെ ഇതേ വിലയിൽ expire ആയാൽ നിങ്ങള്ക് എത്ര രൂപ ലഭിക്കും എന്നത് നോക്കാം.
കോൾ ഓപ്ഷൻ Intrinsic Value താഴെ പറയുന്ന രീതിയിൽ കണ്ടെത്താൻ കഴിയും. ( ഇത് ഓർമയിൽ സൂക്ഷിക്കുക)
Intrinsic Value of a Call option = Spot Price – Strike Price
ഇത് പ്രകാരം മുകളിൽ പറഞ്ഞ ഉദഹരണം പരിശോധിക്കാം.,
IV= 17520-17450
= 70
അതായത് മുകളിൽ പറഞ്ഞ കോൾ ഓപ്ഷൻ expiry day നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ നിഫ്റ്റി 17520 expire ആയാൽ ഓപ്ഷൻ premium 70₹ ആയിരിക്കും എന്ന് മനസിലാക്കാം.
Intrinsic value കണ്ട് പിടിക്കാൻ താഴെ കൊടുത്തിരിക്കുന്ന കര്യങ്ങൾ ഓർക്കുക
•Call option Intrinsic value = Spot Price – Strike Price
•Put option Intrinsic value = Strike Price – Spot price
°ഒരു ഓപ്‌ഷന്റെ അന്തർലീനമായ മൂല്യം( Intrinsic value) അതിൻ്റെ expiry ശേഷം നിങ്ങള്ക് ലഭിക്കുന്ന പണം ആണെന്ന് പറയാം
•ഒരു ഓപ്‌ഷൻ കരാറിന്റെ അന്തർലീനമായ മൂല്യം( Intrinsic value) ഒരിക്കലും നെഗറ്റീവ് ആയിരിക്കില്ല. ഇത് പൂജ്യമോ ഒരു പോസിറ്റീവ് സംഖ്യയോ ആകാം.

ഇവിടെ ഒരു ചോദ്യം വരാം, എന്ത് കൊണ്ടാണ് ഒരു കോൾ ഓപ്ഷൻ intrinsic value ഒരിക്കലും -ve ആകില്ല എന്ന് പറയുന്നത്?.ഇത് ഒരു ഉദാഹണത്തിലൂടെ മനസ്സിലാക്കാം.
NIFTY spot = 17520
Call option strike= 17550 , ഇതിന് പ്രീമിയം ആയി നിങൾ ₹20 കൊടുത്ത് ആണ് വാങ്ങിയത് എന്ന് സങ്കപ്പിക്കുക.
മുകളിൽ പറഞ്ഞിരിക്കുന്ന കോൾ ഓപ്ഷൻ expire ആകുമ്പോൾ അതിൻ്റെ value എന്താകും?
•Call option Intrinsic value = Spot Price – Strike Price
ഇത് പ്രകാരം
Intrinsic value = 17520-17550
= –30.
അതായത് value നെഗറ്റീവ് 30 ആണെന്ന് കാണാം.
അപ്പൊൾ നമ്മുടെ ലോസ് എന്നത്= 20+30
= 50₹ ആണെന്ന് പറയാം… ഫലത്തിൽ 20₹ കൊടുത്ത് ഈ ഓപ്ഷൻ വാങ്ങിയ ആളുടെ കയ്യിൽ നിന്നും 20 ഉമ് 30 ഉം ചേർത്ത് 50 ₹ ലോസ് വന്ന് എന്ന് വരുന്നു.
But, ഒരു ഓപ്ഷൻ buy ചെയ്യുന്ന ആളുടെ loss എന്നത് അയാൾ നൽകിയ പ്രീമിയം ആയി പരിമിത പെടുതിയിട്ട് ഉണ്ട്. അതുകൊണ്ട് തന്നെ ഓപ്ഷൻ intrinsic Value എന്നത് എപ്പോളും പൂജ്യം അല്ലെങ്കിൽ അതിൻ്റെ മുകളിൽ ഉള്ള ഒരു വില ആയി നിജ പെടുത്തിയിരിക്കുന്നത് . ഇതേ ലോജിക് നിങ്ങള്ക് put ഓപ്ഷൻ Intrinsic value കാണാനും ഉപയോഗിക്കാവുന്നത് ആണ്.

ഓപ്ഷൻൽ ചാടി ഇറങ്ങുന്നവർക്ക് ഒരു ഓർമ്മപ്പെടുത്തൽ
21)Stop Loss must ആയും option trading ൽ keep ചെയ്യണം. ഇല്ലെങ്കിൽ കടുത്ത loss future ൽ നേരിടേണ്ടി വരുന്നതാണ്.
20) Trading നെ ഒരു secondary income source or ആയി കാണുക.മറ്റൊരു main income source ഉറപ്പായും ഉണ്ടായിരിക്കണം. Trading ൽ നിന്ന് consistant വരുമാനം ലഭിച്ചു തുടങ്ങുന്ന വരെ Main income source ജോലി ഉപേക്ഷിച്ചു trade ചെയ്യരുത് അല്ലെങ്കിൽ loan എടുത്ത് ഒന്നും trading ചെയ്യരുത്. Trading ൽ consistacy ഉണ്ടാകുന്നതു വരെ ഒരിക്കലും ഒരു മാസം ഇത്ര രൂപ earn ചെയ്യണം അങ്ങനെ ഉള്ള targets ഒന്നും trading ൽ വെക്കാൻ പാടില്ല. അത് നമ്മളെ imotionally disturbed ആക്കുകയും overtrading നും കടുത്ത loss നും കാരണമാക്കുകയും ചെയ്യും.
19) ഒരു Option buying Trader ആദ്യം ഓർക്കേണ്ടത് നമ്മൾക്ക് 33.5% മാത്രമേ ലാഭ സാധ്യത ഉള്ളു എന്നാണ്. ബാക്കി 66.5%ലാഭ സാധ്യത ഉം നമ്മളുടെ മറുവശത്തു billions & Millions money invest ചെയ്ത് F&O യിൽ Selling ചെയ്യുന്നBig Sellers /institutional entrepreneurs നു ആണ് എന്നുള്ളതാണ്. അപ്പോൾ അവർ ഒരുക്കുന്ന Trap കളെ over come ചെയ്ത് നമ്മൾ നേടുന്ന ഒരു ചെറിയ profit പോലും valuable ആണ് എന്നും proud ful ആണെന്നും ഉള്ളതാണ്. അതേ പോലെ loss വന്നാൽ അത് സ്വാഭാവികവും trading ൽ സാധ്യത കൂടുതൽ ഉള്ളതും സാധാരണവും ആണ് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ Loss ഉണ്ടായാൽ അതിനെ സ്വീകരിക്കാനും തുടർന്ന് അന്ന് മറ്റു trading ഒഴിവാക്കാനും മനസ്സിനെ practice ചെയ്യിക്കുക പ്രാപ്തമാക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം.
18) Market ൽ ഒരു ദിവസം High profit നു സാധ്യതയുള്ളതും average Risk മാത്രവും ഉള്ള ഒന്നോ രണ്ടോ trading opportunities മാത്രമേ generate ആവുകയുള്ളു.അത് institutions Fear /weak സോണിൽ ആണ് generate ആകുന്നതു.അതു മാത്രം almost pick ചെയ്യുവാനും മറ്റുള്ള trade കളെ ഒഴിവാക്കാനും practice ചെയ്താൽമാത്രമേ , 33% ഉള്ള നിങ്ങളുടെ ലാഭ സാധ്യതയെ 98%ആയി ഉയർത്തുവാനും നിങ്ങൾക്ക് മുന്നോട്ടുള്ള trading career ൽ വിജയം ഉറപ്പിക്കാനും സാധിക്കു.
17) നമ്മളുടെ Scenario & Strategies ലേക്ക് market വരാത്ത പക്ഷം എല്ലാ ദിവസവും trade എടുക്കേണ്ട ആവിശ്യം ഇല്ല. അവ്യക്തത ഉള്ള trading days ൽ Trade എടുക്കാതിരിക്കുന്നതും ഒരു trade ആണ്. അത് നമ്മളുടെ capital protect ചെയ്യും.
16) profit booking ൽ consistancy ( one month ൽ 15 profitable days ) 3 months or 60 trading days വരെ കിട്ടുന്നത് വരെയും അതുപോലെ എടുക്കുന്ന trade ന്റെ എണ്ണം maximum 2 എന്ന limit ൽ 3 മാസം വരെOR 60 trading days വരെ keep ചെയ്യാൻ പറ്റുന്നവരെയും ഒരു lot ൽ മാത്രമേ trade ചെയ്യാവു.
15) ONE DaY ONE Trade ONLY എന്ന system കൃത്യമായി follow ചെയ്താൽ trading ൽ നിങ്ങൾ ഉറപ്പായും വിജയിക്കുന്നതാണ്.
14) ചെറിയ quantity യിൽ trade ചെയ്യുമ്പോൾ ആദ്യത്തെ trade ൽ profit കിട്ടിയാൽ ശേഷം അന്ന് വേറെ ഒരു trade ഉം എടുക്കാൻ പാടില്ല.
13) Gambling trade കൾ ഒഴിവാക്കുക
12) Trade എണ്ണം single ആയാൽ നിങ്ങളുടെ winning attitude,accuracy, consistancy in profit booking എന്നിവ 1000 times വർധിക്കുകയും gradually ഒരു diciplined profitable trader ആയി മാറുകയും ചെയ്യും.
11) Technically രണ്ടോ മൂന്നോ parametrs എങ്കിലും meet ചെയ്യുന്ന trade മാത്രമേ എടുക്കാവു.
10) Trade നു limit വെക്കുക. Loss ആയാലും profit ആയാലും ഒരു ദിവസം 1OR 2 trade ൽ കൂടുതൽ ചെയ്യില്ല
9) SL hit ആയാൽ അന്ന് വേറെ trade എടുക്കരുത്. നാളെ fresh mindset ഓടെ ചെയ്യാം.അത് കഴിയുന്നില്ല എങ്കിൽ just one time മാത്രമേ recovery ചെയ്യാൻ try ചെയ്യാവു,ശേഷം വീണ്ടും SL hit ആയാൽ പിന്നെ ഒരു കാരണവശാലും അന്ന് trade എടുക്കരുത്. loss recovery trade നു ശ്രമിക്കുന്നവർ ഒറ്റ trade നുശേഷം പിന്നെആ ദിവസം വേറെ trade കൾ ഒഴിവാക്കുക.
7) Loss recovery ചെയ്യുമ്പോൾ 70 % എങ്കിലും recovery ആയാൽ book ചെയ്യാൻ ശ്രമിക്കുക. Full recovery ചെയ്യാൻ നോക്കി price തിരിച്ചു കയറി പോകുന്നതിനേക്കാൾ നല്ലതാണത്.
6) Stop Loss must ആയി keep ചെയ്തില്ലങ്കിൽ Over trading ഒഴിവാക്കിഇല്ലങ്കിൽ ചുരുങ്ങിയ നാളുകൾ കൊണ്ട് നിങ്ങളുടെ account,capital എല്ലാം wash out ആയി ശിഷ്ടകാലം trading നെ കുറ്റം പറഞ്ഞ് ജീവിക്കാം.
5)loss ഉണ്ടായാൽ ഒരു ദിവസം ഇത്ര രൂപ വരെ loss മാത്രമേ എടുക്കു എന്ന് limit വെക്കുക.
e. g. One lot trade maximum loss 300 in one day
4) കൂടുതൽ quantity use ചെയ്യുന്നവർ profit book ചെയ്‌തതിന് ശേഷം പിന്നീട് ഒരു second trade നുഎടുക്കാതെ പറ്റില്ല എന്നുള്ള imotional temtation ഉണ്ടങ്കിൽ second trade ൽ ആദ്യത്തെ trade ൽ use ചെയ്ത quantity യുടെ 1/3 OR 1/4 മാത്രം use ചെയ്യുക. stop Loss ഉറപ്പായും use ചെയ്യുക
3) trade trailing ചെയ്യുമ്പോൾ major quantity yil 20 or 30 point profit book ചെയ്ത ശേഷം ചെറിയ ഒരു quantity trail ചെയ്യുക. Price moving അനുസരിച് Stoploss modify ചെയുക minimum entry price ലേക്ക് modify ചെയ്തു വെക്കുക
1) trading related ആയിട്ടുള്ള profit നോടുള്ള അമിതാസക്തിയും തുടർന്നുണ്ടാകുന്ന Overtrading attitude /Loss നെ അംഗീകരിക്കാൻ പറ്റാതെ വീണ്ടും വീണ്ടും trade ചെയ്യാനുള്ള attitude // ഒരു തരം പ്രതികാര മനോഭാവത്തോടെ വീണ്ടും വീണ്ടും trade ചെയ്യാനുള്ള Attitude //ഇങ്ങനെയുള്ള Overtrading attitude കളെ eliminate ചെയ്യാൻ ഒഴിവാക്കാൻ breathing exercise oriented Emotional Control Techniques Practice ചെയ്യുക

ഏതു ഓപ്ഷൻ ട്രെഡർ ആണ് ലോസ്സ് ഉണ്ടാക്കുന്നത്…
എന്റെ അനുഭവത്തിൽ പറയുകയാണെങ്കിൽ ചെറിയ ക്യാപിറ്റൽ വച്ചു 1-5 ലോട്ട് എടുത്തു 1000/2000 പ്രോഫിറ്റ് വേണം എന്ന് നിർബന്ധം ഉള്ളവർ ആണ് നഷ്ടക്കൂമ്പരത്തിൽ എത്തുന്നത്…..ഒരു ലോട്ട് എടുത്തു 1000 രൂപ ബുക്ക് ചെയ്യുക എന്നത് ഇപ്പോഴത്തെ വോളാറ്റിലെ മാർക്കറ്റിൽ നടക്കില്ല… ഒന്നുകിൽ ക്ലിയർ ട്രെൻഡ് മാർക്കറ്റ് വേണം.. SL അടിപ്പിച്ചു ചോപ്പി ആയി പെരുമാറുന്ന ഒരു മാർക്കറ്റിൽ നടക്കില്ല….
പിന്നെ ആരാണ് കാശ് ഉണ്ടാക്കുന്നത്?
കാശ് ഉണ്ടാക്കാൻ കഴിയുന്ന ഓപ്ഷൻ ബയേഴ്‌സ് രണ്ടു തരം ആണ്.. ലക്ഷങ്ങൾ വച്ചു വലിയ ക്വാണ്ടിട്ടി ട്രേഡ് ചെയ്യുന്നവർ ചിലപ്പോൾ അതുക്കും മേലെ…. ഉദാഹരണം ആയി പറഞ്ഞാൽ നിഫ്റ്റി / ബാങ്ക് നിഫ്റ്റി കുറഞ്ഞത് ഒരു 50K- 1 ലക്ഷം രൂപക്ക് വാങ്ങുന്നവർ . ഇനി അവരുടെ ടർഗറ്റ് നോക്കിയാലോ 1000-2000 രൂപ മതി അതായതു 1 ലക്ഷത്തിനു വാങ്ങുന്നവന് 1 പോയിന്റ് അല്ലേൽ 2 പോയിന്റ് ആണ് ടർഗറ്റ് and SL അതുപോലെ 1-2 പോയിന്റ് ആണ്… ഒന്ന് കേറി ഇറങ്ങിയാൽ 10 പോയിന്റ് കിട്ടിയാൽ ഇവർ ജാക്ക് പൊട്ട് എന്ന് പറഞ്ഞു തുള്ളിചാടും അതിനി 15-20 പോയിന്റ് ആയാലോ സീറോ ടു ഹീറോ ആയി…
രണ്ടാമതായി കാശ് ഉണ്ടാക്കുന്നത് 1000/2000 രൂപക്കോ 1 ലോട്ട് വാങ്ങി 100/200 ഒരു മിനുറ്റ് ക്യാൻഡ്ലെ പ്രോഫിറ്റ് ബുക്ക് ചെയ്യുന്നവർ ആണ്.. അവരും എന്നും പ്രോഫിറ്റിൽ ആണ് അവരുടെ ബ്രോക്കർമാരും പ്രോഫിറ്റ് ആണ്..
അപ്പൊ ലോസ്സ് ഉണ്ടാക്കുന്നതാര്…. മുകളിൽ പറഞ്ഞ വ്യത്യസ്തമായി ചിന്തിക്കുന്നവർ കൂടാതെ സാധാരണയായി ചിന്തിക്കുന്നവർ ആണ് ലോസ്സ് ആകുന്നതു… ഒരു ലോട്ട് എടുത്തു വമ്പൻ മാരെ പോലെ 1000 കിട്ടാൻ വേണ്ടി SL എടുത്തു കളഞ്ഞു മുറുകെ പിടിച്ചിരുന്നേൽ കുറഞ്ഞത് 4000/5000 ലോസിൽ അവസാനിക്കും… അതു തിരിച്ചു പിടിക്കാൻ അടുത്ത ട്രേഡ് അതും ഇത്പോലെ… മൊത്തം ക്യാപിറ്റൽ വാഷ് ഔട്ട്.. അടുത്ത ദിവസം പുതിയ ക്യാപിറ്റലും ആയി ഇരപ്പിടുത്തം തുടങ്ങും പോയത് തിരിച്ചു പിടിക്കാൻ ഇത്തവണ ടെലിഗ്രാം ഗ്രൂപ്പിൽ നാലുപേരുടെ ടിപ്പ് ഉണ്ടാകും 2 CE 2PE.. നമ്മളും എടുക്കും ഒരു CPE.. ദാ കിടക്കന് 1000 പ്രതീക്ഷിച്ചതു രണ്ടും 500 വന്നു ബുക്കിയില്ല തിരിഞ്ഞു ലോസ്സിലേക് ബുക്ക് -3000. ഇതാണ് നഷ്ടൻപെട്ടവരുടെ സ്ഥിതി…. ഇനി സ്റ്റോക്ക് ഓപ്ഷൻ ആയാലും കണ്ണും പൂട്ടി ഹീറോ ആയി എടുത്തിട്ട് സീറോ ആകുന്നതു വരെ നോക്കി നിൽക്കും….ഇതൊക്കയാണ് നഷ്ടപെട്ടവരുടെ ഏകദേശം അവസ്ഥ….
നഷ്ടപ്പെട്ടവർ ആരും വിഷമിക്കേണ്ട മാറി ചിന്തിക്കേണ്ട കാലം ആയി… നിങ്ങൾ നിങ്ങളുടെ പുതിയ സംരംഭത്തിൽ ഇൻവെസ്റ്റ്‌മെന്റ് നടത്തി കഴിഞ്ഞു…ഇനി അതു നടത്തി കൊണ്ട് പോകാൻ പഠിച്ചാൽ മതി…
ഓപ്ഷൻ ട്രെഡർ ലോസ്സ് ആവാൻ രണ്ടു പ്രധാന കാരണങ്ങൾ
1. അമിത ഭയം
2. അമിത ആത്മവിശ്വാസം
അമിത ഭയം – ടർഗറ്റ് എത്തുന്നതിനു മുന്നേ പേടിച്ചു എക്സിറ്റ് അടിക്കുക ലോസ്സ് ആകുമെന്ന് പേടിച്ചു ചെറിയ സ്റ്റോപ്പ്ലോസ് വച്ചു അടിപ്പിക്കുക. സ്റ്റോപ്പ്ലോസ് അടിച്ചിട്ട് വീണ്ടും കയറുക എന്നിട്ടു കൂടിയ സ്റ്റോപ്പ്ലോസ് വച്ചു അതിലും താഴെ വരുമ്പോൾ വൻ നഷ്ടത്തിൽ ഇറങ്ങുക….
അമിത ആത്മവിശ്വാസം – വ്യൂ മാറില്ല എന്ന വിശ്വാസത്തിൽ സ്റ്റോപ്പ്ലോസ് വക്കാതിരിക്കുക.. മിനിമം ടർഗറ്റ് ആയാലും പ്രോഫിറ്റ് ബുക്ക് ചെയ്യാതെ സ്റ്റോപ്പ് ലോസ്സ് ട്രയൽ ചെയ്യാതെ കൂടുതൽ ലാഭത്തിനു നോക്കി നിൽക്കുക. ലോസ്സ് ആയാലും വിൽക്കാതെ കൂടുതൽ ലോസ്സ് വരുത്തി വക്കുക… നാളെ കയറും എന്ന് കരുതി പൂഴ്ത്തി വക്കുക…

പരിഹാരം…
സപ്ലൈ / ഡിമാൻഡ് സോൺ നോക്കി എൻട്രി എക്സിറ്റ് തീരുമാനിക്കുക… ഓർഡർ ഫ്ലോ അല്ലെങ്കിൽ വോളിയം നോക്കി ഹോൾഡ് ചെയ്യുക…. സപ്പോർട്ട് /റെസിസ്റ്റൻസ് കളെ ബഹുമാനിക്കുക … ഒരു ഓപ്ഷൻ ട്രേഡ് വിജയിപ്പിക്കാൻ
1. ട്രെൻഡ് മനസിലാക്കണം
2. IVP ഫിൽറ്റർ ചെയ്യണം
3. സ്ട്രേറ്റേജി തീരുമാനിക്കണം
4. സ്ട്രൈക്ക് സെലക്ട് ചെയ്യണം
5. ഡെൽറ്റ, തീറ്റ ( ഗ്രീകസ് ) നോക്കണം
6. പൊസിഷൻ സൈസിങ് ചെയ്യണം
7. എൻട്രി / എക്സിറ്റ് തീരുമാനിക്കണം
8. അഡ്ജസ്റ്മെന്റ് ആവശ്യമെങ്കിൽ ചെയ്യണം..
Discussion about this post