OPTION GREEK DELTA
rajesh n ramakrishanan
ഡെൽറ്റ എന്നത് Underlying അസറ്റിന്റെ വിലയുമായി ബന്ധപ്പെട്ട് ഒരു ഓപ്ഷന്റെ വിലയിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ നിരക്കാണ്. Delta സാധാരണ 1 ഇന്റെയും -1 ഇന്റെയും ഇടയിൽ ഉള്ള ഒരു വാല്യൂ ആകും. പോസിറ്റീവ് ഡെൽറ്റ ഒരു കോൾ ഓപ്ഷനും ,നെഗറ്റീവ് ഡെൽറ്റ ഒരു പുട്ട് ഓപ്ഷനും സൂചിപ്പിക്കുന്നു. ഡെൽറ്റ 1 എന്നതു കൊണ്ട് സൂചിപ്പിക്കുന്നത് Underlying അസറ്റിന്റെ വിലയിലെ ഓരോ ₹1 വർദ്ധനവിനും, ഓപ്ഷൻ വില _1 വർദ്ധിക്കും, അതേസമയം ഡെൽറ് -1, സൂചിപ്പിക്കുന്നത് Underlying അസറ്റിലെ ഓരോ ₹1 വർദ്ധനവിനും, ഓപ്ഷൻ വില ₹1 കുറയും എന്നാണ്. .
അതായത് ഇപ്പൊൾ നിഫ്റ്റി value 17000 -17200 കൂടുക ആണെങ്കിൽ, ഡെൽറ്റ 0.5 ഉള്ള ഒരു call option premium 100₹ വർദ്ധിക്കും…
(Gamma, IV, vega അങ്ങനെ വേറെ കുറച്ച് factors കൂടി ഉണ്ട്, practically ₹100 തന്നെ കൂടണം എന്ന് ഇല്ല എന്നു മനസിലാക്കുക).
ഒരു ഉദഹരണം പറഞാൽ, ഡെൽറ്റ 0.4 ഉള്ള ഒരു call option value , underlying asset 100 പോയിൻ്റ് change ആയാൽ
100*0.4= 40 പോയിൻ്റ് കൂടും…
അതായത് ഡെൽറ്റ * Change in underlying asset= change in option premium .
( തീർച്ചയായും vega ,gamma ,theta എന്നിങ്ങനെ പ്രീമിയം movement സ്വാധീനിക്കുന്ന മറ്റു ഘടകങ്ങൾ കൂടി ഒണ്ട്)
ഒരു example കൂടി ആയാൽ കുറച്ച് കൂടി മനസ്സിലാക്കാൻ കഴിയും.
We know call option has a +ve delta value.
Imagine nifty at 10 am is 17655
Option strike = 17750
Premium = 50
Delta = 0.4
നമ്മൾ നിഫ്റ്റി 3 pm ആകുമ്പോൾ 17755 ആകും എന്ന് expect ചെയ്യുന്നു. So by 3pm 17750 call ഓപ്ഷൻ value ഏകദേശം എത്ര ആകും?
അതിനു വേണ്ടി ഡെൽറ്റ value use ചെയ്യാം,
We know that delta for the above mentioned call option is 0.4
Change in nifty 17655-17755 = 100
So by 3:30 17750 call ഓപ്ഷൻ premium Change.
= 100*0.4
= 40
So
Premium = 40+50=90.

ഇതേ രീതിയിൽ നിഫ്റ്റി താഴോട്ട് ആണ് movement എങ്കിൽ അതും claculate ചെയ്യാൻ സാധിക്കും…
ഡെൽറ്റയുടെ വാല്യൂ പൂജ്യത്തിന്റെയും ഒന്നിനെയും ഇടയിലാണ്.കോൾ ഓപ്ഷൻ ഡെൽറ്റയുടെവാല്യൂ പൂജ്യത്തിന്റെയും ഒന്നിന്റെയും ഇടയിലാണ്. അതുപോലെ പുട്ട് ഓപ്ഷൻ ഡെൽറ്റയുടെ വാല്യൂ പൂജ്യത്തിന്റെയും -1 ഇടയിലാണ്.
എന്തുകൊണ്ടാകും ഡെൽറ്റ value 0-1 ആയി limit ചെയ്തിരിക്കുന്നത്…?
ഇത് ഒരു ഉദാഹരണം വെച്ച് explain ചെയ്യാൻ ശ്രമിക്കാം..
Example 1
Nifty @ 10:55 AM at 18600
Option Strike = 18700 Call Option
Premium = 133
Delta of the option = 1.5 (purposely keeping it above 1)
ഇവിടെ നമ്മുടെ calculation by 3pm nifty 18642 ആകും എന്നാണു
SO BY 3 PM 18700 CALL OPTION premium എത്ര ആകും?
Change in Nifty = 42 points
Change in premium= ഡെൽറ്റ* change nifty
=1.5*42
= 63
So ഇതിൽ നിന്ന് മനസ്സിലാക്കാം, നിഫ്റ്റിയുടെ 42 പോയിൻ്റ് മാറ്റത്തിന് കോൾ ഓപ്ഷൻ premium 63 point change ചെയ്യും…
അതായത് underlying 42 point change ആയപോൽ option premium 63 point change ആകുന്നു, ഓപ്ഷൻ എന്നത് ഒരു derivative ആണ്.. so option premium Change എപ്പോളും underlying asset movement linear ആയിട്ട് ആകണം… അതുകൊണ്ട് തന്നെ ഒരു call option delta value 1 ഇന് മുകളിൽ എന്നത് പ്രാക്ടിക്കൽ അല്ല.
So അതിന് വേണ്ടി ആണ് ഡെൽറ്റ value 1 താഴെ ലിമിറ്റ് ചെയ്തിരിക്കുന്നത്…
ഇനി കോൾ ഓപ്ഷൻ ഡെൽറ്റ value എന്തുകൊണ്ട് പൂജത്തിന് താഴെ പോകില്ല എന്നത് വ്യക്തമാക്കാം … ഒരു ഉദാഹരണം സഹിതം ആണെങ്കിൽ മനസ്സിലാക്കൽ എളുപ്പമാകും.. We know that call option delta value varies from 0 to 1 Example: Delta lesser than 0 for a call option Nifty @ 9:55 AM at 18200 Option Strike = 18100 Call Option Premium = 9 Delta of the option = – 0.2 (have purposely changed the value to below 0,) NIFTY 3 pm ആകുമ്പോൾ 18288 ആകും എന്ന് നമ്മൾ assume ചെയ്യുന്നു. By 3 pm n18100 Callഓപ്ഷൻ premium എത്രആകും? Change in കോൾ ഓപ്ഷൻ പ്രീമിയം= = Change in നിഫ്റ്റി* ഡെൽറ്റ Change in Nifty = 18288-18200 =88 അപ്പൊൾ change in call option premium =88*-0.2 =-17.6 18100 CALL OPTION premium at 3 am , =9+-17.6 = -8.6 ഇതിൽ നിന്ന് മനസ്സിലാക്കാം കോൾ ഓപ്ഷൻ ഡെൽറ്റ value പൂജ്യത്തിൽ താഴെ ആണെങ്കിൽ premium value നെഗറ്റീവ് ആകും . അത് practically പോസിബിൾ അല്ല. കോൾ ഓപ്ഷൻ ഡെൽറ്റ value എന്തുകൊണ്ട് ആണ് 0 – 1 ഇടയിൽ ഉള്ളത് എന്ന് എല്ലാവർക്കും മനസിലായി എന്ന് കരുതുന്നു.
ഇനി പറയാൻ ഉദ്ദേശിക്കുന്നത് ഡെൽറ്റ value ഉപയോഗിച്ച് എങ്ങനെ ഒരു ഓപ്ഷൻ strike price സെലക്ട് ചെയ്യാം എന്നത് ആണ്.( Obviously There’s a lot of other factors that affect the option premium such as IV, Gamma, Vega, theta etc, For the sake of this discussion let’s forget everything else) ഇവിടെ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത് നിഫ്റ്റി 100 പോയിൻ്റ് change ആകുമ്പോൾ different ഓപ്ഷൻ പ്രീമിയം ( based on ഡെൽറ്റ value) എങ്ങനെ change ആകും എന്നത് ആണ്..
1.Far OTM option NIFTY spot at 18400 Strike 18700 Premium= 12 ഡെൽറ്റ= 0.05 Imagine നിഫ്റ്റി 100 പോയിൻ്റ് change ആകുന്നു. എന്താകും പുതിയ premium? Change in premium= change in nifty *Delta = 100*0.05 =5 18700 CALL OPTION premium നിഫ്റ്റി 100 പോയിൻ്റ് ഉതെരഞ്ഞെടുപ്പിൻ്റെ ആകുമ്പോൾ= 12+5 =17 ഈ change പേഴ്സൻ്റേജ് വൈസ് പറഞാൽ 12₹ യില് നിന്ന് 41.6% change (₹5) chane ആയിട്ട് ഉണ്ട്. പെട്ടന്ന് നോക്കുമ്പോൾ ഇത് ഒരു വലിയ change ആയി തോന്നുമെങ്കിലും, ഇതിന് വേണ്ടി underlying asset വലിയ movement ആവിശ്യം ആയി വരും…So, നിങൾ ഒരു ഓപ്ഷൻ buyer ആണെങ്കിൽ Far OTM ഓപ്ഷൻ buy ചെയ്യുന്നത് avoid ചെയ്യുക…
Nifty 100 point movement എക്സ്പെക്റ്റ് ചെയ്യുന്ന ഒരു സാഹചര്യത്തിൽ പല strike price premium എങ്ങനെ change ആകും എന്നു നോക്കാം…( Purely based on delta value only, )
ഇവിടെ നമ്മുടെ investment അമൗണ്ടിന് കിട്ടുന്ന returns ആണ് ഏത് strike select ചെയ്യണം എന്ന descision എടുക്കാൻ ഞാൻ ആധാരം ആകുന്നത്.
2. Slightly OTM
നിഫ്റ്റി spot = 17800
Slightly otm strike 18000CE പ്രീമിയം= 20
ഡെൽറ്റ= 0.25
Spot 17800 നിന്ന് 17900 ആകുന്നു, എന്താകും പ്രീമിയം change?
Change in നിഫ്റ്റി=100
Change in premium= change in നിഫ്റ്റി*ഡെൽറ്റ
=100*0.25
= 25
New premium for 18000Ce = 25+20
= 45
അതായത് നിഫ്റ്റി 100 പോയിൻ്റ് change ആയപോൾ 18000ce 20 ഇല് നിന്ന് 45 il എത്തി.
അതായത് , ഈ മാറ്റം percentage wise പറഞാൽ
125% change വന്നു.
അതായത് നമ്മുടെ underlying അസറ്റ് വരുന്ന താരതമ്യേന വലിയ മറ്റങ്ങൾക് % wise Slightly otm options വലിയ returns തരുന്നത് ആയി കാണാം.
പലപ്പോഴും ഓപ്ഷൻ buyer’s ക്യാപിറ്റൽ 2-3 ഇരട്ടി വർദ്ധിപ്പിച്ച കഥകൾ ഒകെ നാം കേൾക്കാറുണ്ട്.. This is exactly how option buyers double / triple their capiral.
അതായത് underlying asset വലിയ movement നടത്തു എന്ന expectations ഉള്ളപോൾ SLIGHTLY OTM ഓപ്ഷൻ വാങ്ങുന്നത് തരകെടില്ല..
ഇനി ATM, ITM ഓപ്ഷനുകൾ ഏങ്ങനെ underlying asset 100 പോയിൻ്റ് move ചെയ്യുമ്പോൾ പ്രവർത്തിക്കും എന്നത് ഡെൽറ്റ value ഉപയോഗിച്ച് explain ചെയ്യാം.അതുപോലെ തന്നെ % change അടിസ്ഥാനമാക്കി ഇതിൽ ഏത് strike വാങ്ങുന്നത് ആണ് logical എന്നും കാണാം.
ആദ്യം ഒരു ATM ഓപ്ഷൻ underlying അസറ്റ് വരുന്ന 100 പോയിൻ്റ് മാറ്റത്തിനോട് എങ്ങനെ പ്രതികരിക്കും എന്നത് ഡെൽറ്റ value ഉപയോഗിച്ച് പരിശോധിക്കാം.
Spot = 17500
Strike = 17500 (ATM)
Premium = Rs.60/-
Change in underlying = 100
Delta for 17500 CE = 0.5
Premium change = 100 * 0.5 = 50
New premium = Rs.60 + 50 = Rs.110/-
Percentage change = 83%
അതായത് നിഫ്റ്റിയില് വന്ന 100 പോയിൻ്റ് മാറ്റത്തിന് നമ്മുടെ atm option പ്രീമിയം ഏറെക്കുറെ 83% കൂടിയതായി കാണാം..
ഇതിൽ നിന്ന് atm options underlying അസറ്റ് വരുന്ന മറ്റങ്ങളോട് പെട്ടന്ന് പ്രതികരിക്കുന്നത് ആയി കാണാൻ കഴിയും. ഡെൽറ്റ value ഉയർന്നത് ആയതു കൊണ്ട് തന്നെ atm option പ്രീമിയം മാറാൻ underlying അസറ്റ് ചെറിയ തോതിൽ മാറ്റം വന്നാൽ മതി. പക്ഷേ തീർച്ചയായും atm options , otm ഓപ്ഷൻ ആയി താരതമ്യം ചെയ്താൽ കൂടുതൽ expensive ആണെന്ന് കാണാൻ കഴിയും.ഒരു ഓപ്ഷൻ buyer എന്ന നിലയിൽ വേഗത്തിൽ പ്രോഫിറ്റ് ബുക്ക് ചെയ്യുക എന്നൊരു ലക്ഷ്യം ഉണ്ടെങ്കിൽ തീർചചയായും atm option buy ചെയ്യുന്നത് പരിഗണിക്കാവുന്നതാണ്. സെല്ലർ ആണെങ്കിൽ കഴിയുന്നതും atm option sell ചെയ്യുന്നത് ഒഴിവാക്കുക.
അടുത്തതായി ഒരു ITM ഓപ്ഷൻ ഇതേ 100 പോയിൻ്റ് മറ്റത്തിനോട് ഏങ്ങനെ പ്രതികരിക്കും എന്നത് ഡെൽറ്റ യുടെ അടിസ്ഥാനത്തിൽ പരിശോധിക്കാം.
ഡെൽറ്റ value ശ്രദ്ധിച്ചാൽ ഓപ്ഷൻ atm – itm- deep itm എന്നിങ്ങനെ മാറുമ്പോൾ ഡെൽറ്റ value ഏറെക്കുറെ 1 എന്ന നിലയിൽ സ്ഥിരമാകുന്നത് ആയി കാണാം.
നിഫ്റ്റി സ്പോട്ട് = 17400
ഓപ്ഷൻ 1 = 8300 CE Strike, ITM option, Delta of 0.8, and Premium is Rs.105
ഓപ്ഷൻ 2 = 8200 CE Strike, Deep ITM Option, Delta of 1.0, and Premium is Rs.210
നിഫ്റ്റിയില് പ്രതീക്ഷിക്കുന്ന മാറ്റം= 100 points, അതായത് നിഫ്റ്റി 17500 എത്തുന്നു. ഈ സാഹചര്യത്തിൽ മുകളിൽ പറഞ്ഞ രണ്ട് ഒപ്ഷൻസ് എന്ത് സംഭവിക്കും എന്നു നോക്കാം.
Change in premium for Option 1 = 100 * 0.8 = 80
New Premium for Option 1 = Rs.105 + 80 = Rs.185/-
Percentage Change = 80/105 = 76.19%
Change in premium for Option 2 = 100 * 1 = 100
New Premium for Option 2 = Rs.210 + 100 = Rs.310/-
Percentage Change = 100/210 = 47.6%
അതായത് deep itm ഓപ്ഷൻ പ്രീമിയം 100₹ കൂടിയെങ്കിലും, നാം മുടക്കിയ തുകയ്ക് ലഭിച്ച returns നോക്കിയാൽ Itm ഓപ്ഷൻ ആണ് കൂടുതൽ ലാഭകരം എന്ന് കാണാൻ സാധിക്കും. ഓർക്കുക deep itm ഓപ്ഷൻ അതിൻ്റെ ഉയർന്ന ഡെൽറ്റ value ഉള്ളതുകൊണ്ട് തന്നെ underlying അസറ്റ് വരുന്ന ചെറിയ മറ്റങ്ങളോടു വളരെ സെൻസിറ്റീവ് ആകും. അതായത് ഒരു deep itm ഓപ്ഷൻ ഡെൽറ്റ ഏറെക്കുറെ 1 ആകും, അതു കൊണ്ട് തന്നെ അത് underlying വാങ്ങുന്നതിന് തുല്യമാണ്. ഞാൻ ഇവിടെ ഇവ analyse ചെയ്യാൻ ഉപയോഗിച്ച factor ഡെൽറ്റ value മാത്രം ആണ്. ഒരു ഓപ്ഷൻ പ്രീമിയഎം ബാധിക്കുന്ന മറ്റു ഘടകങ്ങൾ കൂടി ഉണ്ടെന്ന് ഓർമിക്കുക.
ഓരോ ഓപ്ഷൻ വാങ്ങുന്നതിന് മുംബും underlying assetil നിങൾ ഉദ്ദേശിക്കുന്ന മാറ്റത്തിന് അവ ഏകദേശം എത്ര return തരും എന്നതും, നിങൾ ഉദ്ദേശിക്കുന്ന ലാഭ നഷ്ട സാധ്യതകളും ആയി ചേരുനുണ്ടോ എന്ന് പഠനം നടത്തിയതിന് ശേഷം മാത്രം വാങ്ങുക
Discussion about this post