ഇകെഎം അലി, Roji Michael, Baiju Swami
നൈകാ എന്ന ഓഹരി ലിസ്റ്റ് ചെയ്തപ്പോൾ അതിന്റെ ഉടമയായ ഫാൽഗുനി നായർ അവരുടെ പഴയ ബോസ് ആയിരുന്ന ഉദയ് കോട്ടക് ,ആനന്ദ് മഹിന്ദ്ര പോലെയുള്ള സൂപ്പർ റിച്ച് ബിസിനസ് ക്ലാൻസ് മാത്രമുള്ള 50000+ കോടി ക്ലബിൽ എത്തിച്ചേർന്നതിനെ വിപണിയുടെ ഉന്മാദം മൂലമുള്ള അബറേഷൻ എന്ന് എഴുതിയതിനെ വിവരമില്ലായ്മ,കിട്ടാത്ത മുന്തിരി നോക്കിയിരിക്കുന്ന കുറുക്കൻ എന്നൊക്കെ ഓഹരി ഗ്രൂപുകളിൽ അപഹസിക്കുന്നുവെന്ന് ഒരു സുഹൃത്ത് അറിയിക്കുന്നു.
ഞാൻ ആദ്യമേ പറയട്ടെ ഞാൻ പണ്ഡിതനല്ല,ധനകാര്യ വിപണികൾ പോലെയുള്ള മഹാസമുദ്രങ്ങളിൽ രാപകൽ കുത്തിയിരുന്നുള്ള ഉപദേശി LATTER DAY YOU TUBE EXPERT ADVISOR എന്റെർപ്രെന്യുവർ അല്ല.ഉപദേശം നൽകി ഫീസ് വാങ്ങി ജീവിക്കുന്ന ഉപദേശിയുമല്ല. രണ്ടര പതിറ്റാണ്ട് അനുഭവങ്ങൾ വെച്ച് വിപണികളിലെ, റിസ്‌ക് എന്ന പരമാർത്ഥം ഉന്മാദാവസ്ഥയിൽ മറക്കുന്നവരെ ഓർമിപ്പിക്കുന്ന എളിയ മനുഷ്യൻ ആണ്. മുംബയിൽ ഞാൻ കാൽ കുത്തിയ കാലം ഇന്ത്യൻ ബിഗ് ബുൾ ഹർഷദ് ശാന്തിലാൽ മെഹ്ത എന്ന സൂപ്പർസ്റ്റാർ ബുള്ളിന്റെ റീപ്ലേസ്‌മെന്റ് തിയറി ശുദ്ധ ഭോഷ്‌ക് എന്ന് പറയുന്ന മാനേജ്‌മെന്റ് സ്‌കൂൾ പ്രൊഫെസർമാരെ പുച്ഛത്തോടെ കണ്ടിരുന്നു.പിന്നീട് അവർ ശെരിയെന്നു മനസിലാക്കി.അത് ഇവിടെ വ്യക്തമാക്കാം.
ഹർഷദ് ഇറക്കിയ തിയറി ആണ് റീപ്ലേസ്മെന്റ് വാല്യൂ തിയറി.അതായത് ഒരുത്പന്നം ഉണ്ടാക്കൻ ഉള്ള കോസ്റ്റ് എത്രയാണോ അത്രയും വാല്യൂ നഷ്ടത്തിൽ ഉള്ള,അതേയുൽപന്നം ഉണ്ടാക്കുന്ന ഏത് കമ്പനിക്കും അർഹതയുണ്ടെന്ന്.ആ തിയറി ഉപയോഗിച്ചാണ് പുള്ളി കർണാടക ബോൾ ബെയറിങ് എന്ന നഷ്ടത്തിൽ മുങ്ങി ഉത്പാദനം പോലുമില്ലാത്ത കൂറ കമ്പനിയെ ലോകപ്രശസ്തമായ എസ് കെ എഫ് ബെയറിങ് നു പകരമായി അവതരിപ്പിച്ച് ഒരു രൂപയിൽ നിന്നും 1800 രൂപയിൽ മൂന്ന് മാസം കൊണ്ട് എത്തിച്ചത്.എന്റെ പ്രൊഫെസർമാർ പറഞ്ഞു ഓരോ കമ്പനിയും അവരുടെ ലാഭക്ഷമതയുടെ അടിസ്ഥാനത്തിൽ മാത്രമേ വാല്യൂ ചെയ്യാവൂ,അങ്ങനെ അല്ലെങ്കിൽ ഓഹരി വ്യാപാരം നടത്തുന്ന എല്ലാവരും ഹർഷാദിനെ പോലെ ആണെന്ന് സമ്മതിക്കേണ്ടി വരും.ഞാൻ ഈ പ്രപഞ്ച സത്യം അന്ന് ഉൾക്കൊണ്ട് മാത്രം പിന്നീട് ഇന്ന് വരെയും മുന്നോട്ട്. ഹർഷദ് ന്റെ അറസ്റ്റ് മുതൽ അയാളുടെ ഫേവറിറ്റ് ആയിരുന്ന സകല കമ്പനികളെയും പിന്നീട് നോക്കി പഠിച്ചപ്പോൾ പ്രൊഫെസ്സർ ആണ് ശെരിയെന്ന് ബോദ്ധ്യപ്പെട്ടു. അല്ലെങ്കിൽ പുള്ളിയുടെ ഹോട്ട് പിക്ക് ആയിരുന്ന BPL ഇന്ന് സാംസങ് പോലെ ഗ്ലോബൽ കോർപ്പറേറ്റ് ആയേനെ..
പിന്നീട് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിൽ ജോലി ചെയ്യുമ്പോൾ ലോകപ്രശസ്ത പി ഇ ഫണ്ട് ആയ Macquarie Investment നെ കുപ്പിയിൽ ഇറക്കി കേരളത്തിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇഷ്യു 63 പെർ ഷെയർ എന്ന ഭീകര വാല്യൂവേഷനിൽ FPO നടത്തി… അത് ഐസിഐസിഐ ബാങ്കിൻറെ തുല്യമെന്ന് വാചകമടിച്ച് ആരും വാങ്ങാനില്ലാത്ത QIB പോർഷൻ ഇഷ്യു രക്ഷിച്ചെടുക്കാൻ അവരുടെ ഇൻവെസ്റ്റ്മെന്റ് ബോർഡിനെ സമീപിച്ചപ്പോളും റീപ്ലേസ്‌മെന്റ് തിയറി പോലെയുള്ള കണ്ണിൽ പൊടിയിടൽ നടത്തി. ഇഷ്യു കഴിഞ് പിറ്റേ മാസം തന്നെ ഹൈ ഫ്രീക്‌ൻസി ട്രേഡിങ്ങ് നടത്തി മക്വേറി അത് മുഴുവൻ വലിച്ചെറിഞ്ഞു അവരുടെ തടിയൂരി. പിന്നീട് പതിനഞ്ച് കൊല്ലം കഴിഞ്ഞു നോക്കുമ്പോൾ മല്ലൂസിന്റെ അഭിമാന സ്തംഭമായ,”സായിപ്പ് റാഞ്ചാൻ കാത്ത് നിൽക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ” 95 രൂപയിൽ റിസ്‌ക് ഫ്രീ റിട്ടേൺ പോലുമില്ലാതെ കിടപ്പുണ്ട്. ഐസിഐസിഐ നാല് ലക്ഷം കോടി മാർക്കറ്റ് ക്യാപ്പിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിന്റെ മുൻനിരയിൽ ഉണ്ട്.മാക്വറിയുടെ സായിപ്പ് ഇപ്പോൾ നേരെ കണ്ടാൽ വെടിവെച്ച് കൊല്ലും.അമ്മാതിരി ചതി ആണല്ലോ ???
ഇനി നൈകയുടെ കാര്യം. ആ കമ്പനി ഇപ്പോൾ BPCL, COAL INDIA, ഹിൻഡാൽകോ, GODREJ പോലെയുള്ള സഹസ്ര കോടികൾ ലാഭമുള്ള കമ്പനികളെക്കാൾ വിലയുള്ള കമ്പനി ആണത്രേ……ഫാൽഗുനി നുമ്മടെ മുത്തൂറ്റ് , യുസഫ് അലി പോലെയുള്ള റീറ്റെയ്ൽ സാർ ചക്രവർത്തി എന്നിവരേക്കാൾ സമ്പന്ന ആണത്രേ ..
റീപ്ലേസ്‌മെന്റ് തിയറിയെ എന്റെ “UGLY CYNICAL മണ്ടൻ താരതമ്യ ഭാഷയിൽ ” പറയാം. തുള വീണ് നമ്മൾ ഉപേക്ഷിക്കുന്ന ബനിയന് പുതുപുത്തൻ എംപോറിയോ അർമനിയുടെ വില കല്പിക്കരുത്. വേണമെങ്കിൽ കൽപിച്ചോളൂ. പക്ഷെ എന്നോട് പറയരുത്. എനിക്ക് അത്രയും ലാഭം വേണ്ടാ, വേണ്ടാഞ്ഞിട്ടാ
ഇന്ന് (ഒക്ടോബർ 28) Nykaa എന്ന പേരിൽ ട്രേഡ് ചെയ്യുന്ന FSN ഇ-കൊമേഴ്‌സ് വെഞ്ചേഴ്‌സിന്റെ ഓഹരികൾ ആദ്യമായി 1,000 രൂപയ്ക്ക് താഴെയായി. കമ്പനിയുടെ പ്രീ-ഐപിഒ നിക്ഷേപകന്റെ ലോക്ക്-ഇൻ പിരീഡ് ഉടൻ അവസാനിക്കുമെന്ന് ഞാൻ നിങ്ങളോട് പറയട്ടെ. കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്റ്റോക്ക് കനത്ത വിൽപനയ്ക്ക് സാക്ഷ്യം വഹിക്കുന്നു. പ്രത്യേകിച്ച് വിദേശ നിക്ഷേപകർ ഈ ഓഹരിയിൽ വൻതോതിൽ വിറ്റഴിക്കുന്നു.
Nykaa-യുടെ പ്രീ-ഐപിഒ നിക്ഷേപകന്റെ ലോക്ക്-ഇൻ പിരീഡ് നവംബർ 10-ന് അവസാനിക്കാൻ പോകുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇന്നത്തെ വ്യാപാരത്തിൽ, എൻഎസ്ഇയിൽ 65.85 രൂപ അഥവാ 6.28 ശതമാനം ഇടിഞ്ഞ് 983.55 രൂപയിലാണ് ക്ലോസ് ചെയ്തത്. Nykaa-യെക്കുറിച്ചുള്ള JM ഫിനാൻഷ്യലിന്റെ അഭിപ്രായം, ലോക്ക്-ഇൻ കാലഹരണപ്പെടുന്ന ദിവസം Nykaa-യുടെ ഏകദേശം 67 ശതമാനം അല്ലെങ്കിൽ 319 ദശലക്ഷം ഓഹരികൾ ഓപ്പൺ ആകും JM ഫിനാൻഷ്യൽ പറയുന്നു.
സ്റ്റെഡ്വ്യൂ ക്യാപിറ്റൽ മൗറീഷ്യസ് ലിമിറ്റഡ്, TPG ഗ്രോത്ത് IV SF Pte. ലിമിറ്റഡ്, ലൈറ്റ്ഹൗസ് ഇന്ത്യ ഫണ്ട് III, അതുപോലെ ഹരീന്ദർപാൽ സിംഗ് ബംഗ, നരോത്തം സെഖ്‌സാരിയ, സുനിൽ കാന്ത് മുഞ്ജാല തുടങ്ങിയ നിക്ഷേപകർക്ക് നവംബർ 10-ന് ലോക്ക്-ഇൻ പിരീഡ് അവസാനിച്ചതിന് ശേഷം അവരുടെ ഓഹരികൾ വിൽക്കാൻ കഴിയും. Nykaa-യുടെ 12 ശതമാനത്തിലധികം ഷെയർഹോൾഡിംഗും അതിന്റെ പ്രാരംഭ നിക്ഷേപം മുതൽ 100x റിട്ടേണിലാണ്.
അത്തരമൊരു സാഹചര്യത്തിൽ, അത്തരം നിക്ഷേപകർക്ക് അവരുടെ പോർട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുന്നതിന് Nykaa-യിലെ അവരുടെ സ്ഥാനങ്ങൾ ലഘൂകരിക്കാൻ കഴിയുമെന്ന് ചില വിശകലന വിദഗ്ധർ വിശ്വസിക്കുന്നുണ്ട്. Nykaa ഓഹരികളുടെ വിറ്റുവരവ് കുറച്ച് മാസങ്ങൾക്ക് മുമ്പ് സൊമാറ്റോയുടെ വിൽപ്പന പോലെയാണ്.
ജൂലൈയിൽ, സൊമാറ്റോയുടെ ഓഹരികൾ അവരുടെ എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് ഇടിഞ്ഞു. എന്നിരുന്നാലും, അതിനുശേഷം സ്റ്റോക്ക് ഏകദേശം 50 ശതമാനം വീണ്ടെടുത്തു.
സൊമാറ്റോയുടെ കഥ നിക്ക ആവർത്തിക്കുമോ?
Nykaa-യിലെ സമീപകാല വിൽപ്പന പെട്ടെന്നുള്ള പ്രതികരണമാണെന്ന് മിക്ക വിശകലന വിദഗ്ധരും വിശ്വസിക്കുന്നു. Nykaa യുടെ ദീർഘകാല കഥ ശക്തമായി തുടരുന്നു. മുന്നോട്ട് പോകുമ്പോൾ, ഈ സ്റ്റോക്ക് നമുക്ക് മികച്ച വരുമാനം നൽകുന്നതായി കാണപ്പെടും. അത്തരമൊരു സാഹചര്യത്തിൽ, കുറഞ്ഞ വിലയ്ക്ക് നല്ല ഓഹരികൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ, Nykaa- ൽ ചെറിയ തുകയിൽ വാങ്ങാൻ തുടങ്ങണം.
നൈകയ്ക്ക് നല്ല വളർച്ചാ പ്രതീക്ഷകളുണ്ടെന്ന് നോമുറ അനലിസ്റ്റ് കപിൽ സിംഗ് പറയുന്നു.
ഇന്ത്യയ്ക്ക് വലിയൊരു ജനസംഖ്യാശാസ്‌ത്രമുണ്ട്. രാജ്യത്ത് അഭിവൃദ്ധി വർദ്ധിക്കുന്നതിനൊപ്പം, സ്ത്രീകൾക്കിടയിൽ സോഷ്യൽ മീഡിയയുടെ നുഴഞ്ഞുകയറ്റം വർദ്ധിക്കുകയും അവരുടെ ചെലവ് ശേഷി വർദ്ധിക്കുകയും ചെയ്യുന്നു. ഇതുമൂലം Nykaa വളരെയധികം വളർച്ചാ സാധ്യതകൾ കാണുന്നു.
ഈ വിശകലനത്തെ അടിസ്ഥാനമാക്കി, നോമുറ Nykaa-യിൽ 1,365 രൂപ ടാർഗെറ്റുചെയ്‌തു. ഈ സ്റ്റോക്കിന് നിലവിലെ നിലയേക്കാൾ 40 ശതമാനം വർദ്ധനവ് കാണാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. അതുപോലെ, ഈ സ്റ്റോക്കിന് ബൈ റേറ്റിംഗ് നൽകുന്ന ജെഎം ഫിനാൻഷ്യൽ 1,780 രൂപ ടാർഗെറ്റുചെയ്‌തു. 2023 സെപ്തംബറോടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്ന് ബ്രോക്കറേജ് ഹൗസ് വിശ്വസിക്കുന്നു.
ഹ്രസ്വകാലത്തേക്ക് എന്തെങ്കിലും കുറവുണ്ടായാൽ ദീർഘകാല വീക്ഷണത്തോടെ ഈ സ്റ്റോക്ക് വാങ്ങണമെന്നും ജെഎം ഫിനാൻഷ്യൽ പറയുന്നു……..
Nb…
(മുകളിൽ പറഞ്ഞ കാര്യങ്ങൾ നിലവിൽ ലഭ്യമായ വസ്തുതകൾ അടിസ്ഥാനമാക്കിയാണ്. ഇത് ഓഹരി വാങ്ങാനോ, ഒഴിവാക്കാനോ ഉള്ള നിർദേശമല്ല. നിക്ഷേപകരുടെ അറിവിലേക്കായാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ- നഷ്ട സാധ്യതകൾക്കു വിധേയമാണ്. അതിനാൽ നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം.)
Fsn E-Commerce Ventures Ltd
Cmp. 983
Discussion about this post