സൂരജ് പുത്തൂപ്പുഴ
“ഞാൻ ഒരു സ്റ്റോക്ക് കുറച്ചധികം വാങ്ങി ഇപ്പോൾ വളരെ ലോസിലാണ് ,എന്ത് ചെയ്യണം “
“ഞാൻ വാങ്ങിയ സ്റ്റോക്ക് താഴെ പോയി SL കൊടുക്കണമോ ആവറേജ് ചെയ്യണമോ “
“1 ലക്ഷം രൂപ രണ്ട് മാസത്തേക്ക് കൈയിലുണ്ട് ,നല്ല റിട്ടേൺ കിട്ടുന്ന സ്റ്റോക്കുകൾ പറയാമോ “
തുടങ്ങിയ തുടക്കത്തിന്റെ അജ്ഞതയിൽ നിന്ന് ഉദിക്കുന്ന ചോദ്യങ്ങൾ കാണ്ഡം കാണ്ഡമായി കിടപ്പുണ്ട് !പറഞ്ഞു നീട്ടുന്നില്ല … കാര്യത്തിലേക്ക് കടക്കാം ..
1 ലക്ഷം രൂപാ ക്യാഷ് ആയി നിങ്ങളുടെ കൈയിൽ ഉണ്ടെങ്കിൽ അതിന് 1 ലക്ഷം രൂപ മൂല്യം ഉണ്ട് ,അത് ഈ ഭരണകൂടം ഉറപ്പു തരുന്നുണ്ട്. പക്ഷേ അത് സ്റ്റോക്ക് മാർക്കറ്റിൽ ഇട്ടാൽ അതിൻറെ മൂല്യം സൈദ്ധാന്തികമായി സാങ്കല്പികം മാത്രമാണ് !!നിങ്ങൾ വാങ്ങിയ ഫൈനാൻഷ്യൽ അസെറ്റിന് ആരൊക്കെയോ കൊടുക്കുന്ന മൂല്യം ആണ് ഉള്ളത് ,അവർ അവരുടെ സങ്കല്പം കൈവിട്ടാൽ നമ്മുടെ പണം ആവിയാകും ..ഭരണകൂടത്തിന്റെ ഒരു അബദ്ധ പ്രസ്താവന ,യുദ്ധങ്ങൾ , കിംവദന്തികൾ ഒക്കെ നമ്മുടെ പണം ഉരുക്കിക്കളയും !ഇതാണ് പാഠം 1.So കുറച്ച് കാശ് കൊണ്ടുവന്ന് മാർക്കറ്റിൽ ഇട്ടു പെട്ടെന്ന് വലിയ ലാഭം ഉണ്ടാക്കാൻ പറ്റി കൊള്ളണമെന്നില്ല !ചിലപ്പോൾ കിട്ടാം,ചിലപ്പോൾ പോവാം !
എപ്പോഴാണ് സ്റ്റോക്ക് വാങ്ങാൻ പറ്റിയ സമയം ? എന്റെ നിലപാടാണ് അഥവാ പഠനമാണ് പറയുന്നത്. Nifty or indices ആൾ ടൈം High ൽ എത്തുമ്പോൾ സ്റ്റോക്കുകൾ വാങ്ങുന്നതിനോട് എനിക്ക് യോജിപ്പില്ല ! കാരണം indices ന് താഴെ വന്നേ പറ്റൂ..!താഴെ വന്ന് തട്ടീം തടഞ്ഞും ചാഞ്ചാടി നിന്നും ഒക്കെ വേണം പിന്നീട് അതിന് മുകളിലോട്ട് പോകാൻ !അതിൻറെ സ്വഭാവം സ്റ്റോക്കുകളും കാണിക്കും.കാരണം ഇൻഡിസസും സ്റ്റോക്കുകളും പരസ്പര പൂരകമാണ്!
Nifty or stock താഴോട്ട് പോകുമ്പോൾ Stock വാങ്ങണമോ?
പാടില്ല !അതിന് പറ്റാവുന്നിടത്തോളം പോയി ആരോഗ്യപരമായ ഒരു തിരിച്ചു കയറ്റം കാണിക്കണം ! ഒരു സ്റ്റോക്ക് ആരോഗ്യപരമായി തിരിച്ചു വരുന്നത് എങ്ങനെ മനസ്സിലാക്കാം..അതിനാണ് മൂവിങ് ആവറേജുകൾ .. 200 ദിവസത്തെ ആവറേജ് വിലയേക്കാൾ വലുതാണ് 150 ദിവസത്തേത് എങ്കിൽ സ്റ്റോക്ക് ഒരു തിരിച്ചു കയറ്റം കാണിക്കുന്നുണ്ട് എന്നർത്ഥം. 150 ദിവസത്തെ ആവറേജ് വിലയേക്കാൾ വലുതാണ് 50 ദിവസത്തേത് എങ്കിൽ ഒന്നുകൂടി സ്റ്റോക്ക് സ്ട്രോങ്ങ് ആണ് എന്ന് പറയാം..
സിദ്ധാന്തം:ഒരു സ്റ്റോക്കിന്റെ വില അതിന്റേതല്ലാത്ത ഒരു കാരണം കൊണ്ട് ഇടിഞ്ഞാൽ ആ സ്റ്റോക്ക് അതിൻറെ ആദ്യത്തെ വിലയിലേക്ക് എത്തപ്പെടാൻ സാധ്യത വളരെ കൂടുതലാണ് !ഉദാഹരണത്തിന് യുദ്ധമോ ഇലക്ഷനോ ഇൻറർനാഷണൽ സംഭവവികാസങ്ങളോ ഒക്കെ കാരണം സ്റ്റോക്ക് വിലയിടിഞ്ഞാൽ ക്രമേണ അത് ആദ്യത്തെ വിലയിലേക്ക് പോകും !വിവേകശാലിയായ ഒരു ട്രേഡർക്ക് കാശുണ്ടാക്കാം !
ഈ എഴുത്തിന്റെ ഉദ്ദേശ്യം ഒരാളെ പ്രോഫിറ്റബിൾ ആക്കി എടുക്കുക എന്നതിനേക്കാൾ വരാനിരിക്കുന്ന ഭീകരമായ ലോസിൽ നിന്ന് ഒരാളെയെങ്കിലും രക്ഷിച്ചെടുക്കുക എന്നത് മാത്രമാണ് !
എങ്ങനെ ഒരു നല്ല സ്റ്റോക്കിൽ ഒരു നല്ല എൻട്രി കണ്ടുപിടിക്കാം ..
200 ദിവസത്തെ ആവറേജ് വിലയേക്കാൾ വലുതായിരിക്കണം 150 ദിവസത്തേത്,അതിനേക്കാൾ വലുതായിരിക്കണം 50 ദിവസത്തേത് ..ഇത്തരം സ്റ്റോക്കുകളെ നമുക്ക് പാർഷ്യൽ അപ്ട്രൻഡ് സ്റ്റോക്കുകൾ എന്ന് പറയാം.ഇത്തരം സ്റ്റോക്കുകൾ ഒരു കറക്ഷൻ തന്ന് തിരിച്ച് കയറുമ്പോൾ പരിഗണിക്കാം ..ഏത് ട്രേഡ് എടുക്കുമ്പോഴും സെക്ടറും ഇൻഡക്സും നമുക്ക് അനുകൂലമാണോ എന്നും കൂടി നോക്കണം.ചുമ്മാ കേറി പോകുമ്പോൾ വാങ്ങിക്കുന്നതിനേക്കാൾ നല്ലത് ഒരു സ്ട്രോങ്ങ് സപ്പോർട്ടിൽ രണ്ടുതവണ ടെസ്റ്റ് ചെയ്ത് ഒരു സോൺ ക്രിയേറ്റ് ചെയ്ത് ബ്രേക്ക് ചെയ്ത് മുകളിലോട്ട് പോകുമ്പോൾ വാങ്ങിയാൽ പ്രോഫിറ്റിനുള്ള ചാൻസ് വളരെ കൂടുതലാണ്.പ്രത്യേകം ശ്രദ്ധിക്കുക, നിങ്ങൾ എടുക്കുന്ന SL യുക്തിക്ക് നിരക്കുന്നതും ടാർഗറ്റ് പോയിന്റിലേക്ക് പ്രൈസിന് മൂവ് ചെയ്യാൻ സ്പേസും വേണം ! 100 രൂപാ വിലയുള്ള സ്റ്റോക്കിൽ 15 രൂപാ SL വച്ചാൽ അതിനർഥം മാർക്കറ്റ് SL എടുത്താൽ കമ്പനി 15 % കൂപ്പുകുത്തി എന്നതാണ്
..ആരോഗ്യപരമായ ഒരു കമ്പനിയുടെ വാർഷിക വളർച്ച എന്നത് 25-30 ഒക്കെ ആണ് .അപ്പോൾ കുറഞ്ഞ സമയം കൊണ്ട് 15% താഴെ കൊണ്ടുവന്ന് SL കൊടുക്കുന്നത് ബുദ്ധിയല്ല !അപ്പോൾ പിന്നെ മൂക്കിന്റെ താഴെ കൊണ്ട് SL വയ്ക്കണോ?അങ്ങനെ ചെയ്താൽ മാർക്കറ്റ് SLഎടുത്തോണ്ട് മേപ്പോട്ട് പോകും ! SL ന് ഒരു ലോജിക്കും റീസണും വേണ്ടുന്നതിന്റെ ആവശ്യകത അവിടെയാണ് ഉദിക്കുന്നത്.അതായത് ഒരു സ്ട്രോങ്ങ് സപ്പോർട്ടിന് / സോണിന് ബഫർ ഇട്ട് വേണം നാം SL വയ്ക്കാൻ.നമ്മുടെ SL എടുക്കാൻ മാർക്കറ്റ് സ്ട്രഗിൾ ചെയ്യണം !അത്തരം ഒരു സ്ട്രോങ്ങ് സപ്പോർട്ട് തകർത്തുകൊണ്ട് മാർക്കറ്റ് നമ്മുടെ SL എടുത്താൽ SL കൊടുത്തുകൊണ്ട് ക്യാപിറ്റലും കൊണ്ട് കണ്ടം വഴി ഓടണം!!ആവറേജ് ചെയ്യുക എന്ന മണ്ടത്തരം കാണിക്കരുത് ,ഇത് തിരിച്ചു കയറും എന്ന പ്രതീക്ഷ വയ്ക്കുകയും ചെയ്യരുത് !ഒരു സ്റ്റോക്കിനെയും മാർക്കറ്റിനെയും വിശ്വസിക്കരുത് ,
പ്രോബബിലിറ്റിയെ മാത്രം വിശ്വസിക്കുക ! മാർക്കറ്റിനോട് ഈഗോ പാടില്ല !പ്രോബിബിലിറ്റി നിങ്ങൾക്ക് പ്രൂവ്ചെയ്യാം, മാർക്കറ്റ് നാളെ താഴോട്ടോ മേപ്പോട്ടോ പോകും എന്ന് നിങ്ങൾക്ക് ഒരിക്കലും പ്രൂവ്ചെയ്യാൻ പറ്റില്ല !മാർക്കറ്റ് താൻ ഉദ്ദേശിക്കുന്ന രീതിയിൽ പോയാൽ 1:1.5 എന്ന റിസ്ക് റിവാർഡിൽ പ്രോഫിറ്റ് ബുക്ക് ചെയ്യും ,മാർക്കറ്റ് തനിക്ക് വിരുദ്ധമായി പോയാൽ പുല്ലാണ് അന്തസായി SL കൊടുക്കും എന്ന നിലപാടാണ് വേണ്ടത് ! പ്രത്യേകം ശ്രദ്ധിക്കുക,റിസ്ക് റിവാർഡ് കീപ്പ് ചെയ്യാൻ പറ്റാത്ത SL ഉള്ള ,യുക്തിപരമായ SL ഇല്ലാത്ത ഒരു ട്രേഡും എടുക്കരുത് !രണ്ട് കാൻഡിൽ പച്ച കത്തിയാൽ ലോങ്ങും ചുവപ്പ് കത്തിയാൽ ഷോർട്ടും എടുക്കുന്നതല്ല ട്രേഡ് !മറിച്ച് പ്രോബബിലിറ്റി അനുസരിച്ച് കൂടുതൽ പ്രോബബിലിറ്റി ഉള്ള പ്രൈസ് മൂവ്മെന്റ് മനസ്സിലാക്കി നമുക്ക് തട്ടുകേട് ഇല്ലാത്ത, എന്നാൽ മാർക്കറ്റിന് പെട്ടെന്ന് അച്ചീവ് ചെയ്യാൻ പറ്റാത്ത SL നോക്കി പ്രൈസിന് മൂവ് ചെയ്യാനുള്ള സ്പേസും നോക്കി 1:1.5 എടുക്കുന്നതാണ് ശരിയായ ട്രേഡിങ് !ഇത്രയും വായിക്കുമ്പോൾ നിങ്ങൾക്ക് തോന്നും ഇതെല്ലാം മനസ്സിലാക്കി കൊണ്ട് എങ്ങനാണ് ഒരു ട്രേഡ്എടുക്കുന്നത് എന്ന് !എക്സ്പീരിയൻസ് ആയാൽ ഒരു ചാർട്ട് കണ്ടാൽ അത് കൊള്ളാവുന്ന ചാർട്ട് ആണോ എന്ന് മനസ്സിലാക്കാൻ ഉമിനീര് ഇറക്കുന്ന സമയം വേണ്ട!!
Discussion about this post