ഒരു നവജാത ശിശുവിന് മുലപ്പാൽ പോലെത്തന്നെ എന്താഹാരം നൽകുന്നതാണ് നല്ലത് ? ഈ ചോദ്യത്തിനുത്തരം “സെർലാക്ക് ” എന്ന് നമ്മുടെ നാവിൽ വരുന്നുണെങ്കിൽ..അത് നിർമ്മിച്ച കമ്പനിയുടെ നാമവും നമ്മളോർക്കും. Good food…. Good life എന്ന ഒറ്റ വാചകത്തിലൂടെ ‘നല്ലതിന്റെ’ ആഗോള വിപണനക്കാരായി സ്വയം അവരോധിച്ച – വാണിജ്യ ഭീമൻ -“Nestle”
ഈ 2023 ലും ലോകത്തെ മികച്ച ” food & Beverages ” കമ്പനി എന്ന സ്ഥാനം നിലനിർത്തി മുന്നേറുന്ന അവർ ; ഭൂതകാലത്തിൽ മറ്റൊരു പേരുകൂടി ഏറ്റു വാങ്ങിയ സത്യം : പൊതുജനത്തിനിന്നും അജ്ഞാതമാണ് -” The Most Evil Brand in the World – ലോകത്തിലെ തന്നെ ഏറ്റവും ദുഷിച്ച കമ്പനി “…. മാഗിന്യൂഡിൽസായും…. Kitkat ചോക്ലെയ്റ്റായും…. Nestcafe കോഫിയായുമെല്ലാം നമ്മുടെ നിത്യജീവിതത്തിൽ കടന്നു കൂടിയ ‘നന്മ’ ബ്രാന്റിന്റെ പിറവിയുടെ കഥ ഇങ്ങനെയാണ് :-
1867 ഇൽ Henry nestle എന്ന വ്യക്തി സ്വിറ്റ്സർലാന്റ് ആസ്ഥാനമാക്കിയാണ് ഈ സംരംഭം തുടങ്ങുന്നത്. നവജാത ശിശുക്കൾക്കായി പാൽ അധിഷ്ടിതമായ ഒരു പൂരക പോഷകാഹാരം നിർമ്മിയ്ക്കുക, എന്ന ലക്ഷ്യത്തെ മുന്നിൽ കണ്ടുകൊണ്ടു തുടങ്ങിയ ബ്രാന്റിനിന്ന് 189 രാജ്യങ്ങളിലായി 450ൽപ്പരം ഫാക്ടറികളും : 3 ലക്ഷത്തിന് മേലേ ജീവനക്കാരുമുണ്ട് .
അവരുടെ പ്രാഥമിക ഉൽപ്പന്നങ്ങളിൽ ഒന്നായ സെർലാക്ക് എന്ന പാൽപ്പൊടിയെ – അമ്മിഞ്ഞപ്പാലിന്റെ പകരക്കാരൻ എന്ന രീതിയിൽത്തന്നെ ജനങ്ങൾ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചപ്പോൾ Neslte എന്ന സ്ഥാപനമൊരു പോറ്റമ്മകൂടിയായിമാറി. “Superior to Breast Milk “… ‘അമ്മിഞ്ഞപ്പാലിനെക്കാൾ പോഷക സമൃദ്ധമായ പാൽപ്പൊടി ‘, എന്ന തലവാചകം, സാമ്പത്തികപരമയും – വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന അന്നത്തെ സ്ത്രികളെ സ്വാധീനിക്കാനുള്ള അവരുടെ പല വിപണന തന്ത്രങ്ങളിൽ ഒന്ന് മാത്രമായിരുന്നു .
അവയെല്ലാം ലക്ഷ്യം കണ്ടതിന്റെ ഫലം തന്നെയാണ് അടുത്ത 100 വർഷങ്ങൾക്കുള്ളിൽ ലോകത്തിലെ ഏറ്റവും സ്വീകാര്യതനേടിയ പാലുൽപ്പന്ന കമ്പനിയായി Nestle ഉയർന്ന് വരാൻ കാരണമായതും.. 1970 ഓടെ അന്ന് വിപണിയിലുണ്ടായിരുന്ന 2000 ന് മേലേ എണ്ണംവരുന്ന ഇതര കമ്പനികളെ പിന്നിലാക്കാൻ പോന്ന അടിത്തറകൂടി ഉണ്ടാക്കിയെടുത്തു അവർ. അവരുടെ ഉൽപ്പന്നങ്ങൾ മുലപ്പാലിനെക്കാൾ പോഷകഗുണമുള്ളതാണ് എന്ന നുണ പ്രചരിപ്പിക്കാനായി, വൈദ്യശാസ്ത്രമേഘലയെപ്പോലും പല രീതിയിൽ വിലയ്ക്കെടുത്തു എന്ന് വേണം പറയാൻ.
ഡോക്‌ടർമാർ തങ്ങളുടെ കുറിപ്പടികളിൽ ‘സെർലാക്ക് ‘ എന്ന നാമം ഒരു സ്വാഭാവിക ചടങ്ങ് പോലെ എഴുതിനൽകാൻ തുടങ്ങിയതോടെ Nestle പാൽപ്പൊടികൾ മെഡിക്കൽ ഷോപ്പുകളിൽ ചൂടപ്പംപോലെ വിറ്റഴിഞ്ഞു..
സ്നേഹം ചാലിച്ച അമ്മയുടെപാലിന് പകരമാകാൻ ഒരു ടിൻ പൊടിയ്ക്കാകുമെന്ന് അന്ധമായി വിശ്വസിച്ച ; ധാരാളം അമ്മമാർ – മാറ്ചുരത്താൻ വിമുഖതകാട്ടിത്തുടങ്ങിയപ്പോൾ ; കുഞ്ഞുങ്ങൾക്ക് നഷ്ട്ടമായത്, ജീവിതത്തിലവർ ഏറ്റവും കൂടുതൽ വിലമതിക്കേണ്ട ; അമൂല്യമായ അമൃത കണങ്ങളെത്തന്നെ ആയിരുന്നു .
(1949 ൽ ഇന്ത്യയിലും സെർലാക്ക് അവതരിപ്പിക്കപ്പെടുകയാണ് : നമ്മുടെ തനത് പോഷകാഹാരങ്ങളായ കുവരക്, നവധാന്യം, ഏത്തക്കായ മുതലായവ പൊടിച്ചുണ്ടാക്കിയിരുന്ന കുറുക്കുകൾക്ക് പോലും പ്രസ്തുത ഉൽപ്പന്നം ഒരു പകരക്കാരനായിമാറി ; അതിന്നും തുടരുകകൂടിചെയ്യുന്നു.) തീർന്നില്ല : പരസ്യപ്രചരണത്തിനായുള്ള അവരുടെ കുറുക്കു വഴികൾ ;
വിദ്യാഭ്യാസമില്ലാത്ത സ്ത്രീകൾ അധികമുള്ള – ആഫ്രിക്കൻ – ഏഷ്യൻ വൻകരകളിലെയ്ക്ക് Nestle അവരുടെ ‘സെയിൽസ് ഗേൾസിനെ’ വിന്യസിച്ചത് – ഡോക്ടർമാരുടെയും, നേഴ്സ്മാരുടെയും കപടവേഷങ്ങൾ കെട്ടിചൊരുക്കിയായിരുന്നു. അവർ വീടുകൾതോറും ദൈവ ദൂതരെപ്പോലെ സാന്ദ്വനവാക്കുകളുമായി കയറിയിറങ്ങുകയും, കുഞ്ഞുങ്ങളിലെ പോഷകക്കുറവിനെ പെരുപ്പിച്ചു കാട്ടി – Nestle പ്രൊഡക്ടുകൾ ‘ ‘സൗജന്യമായി ‘ വിതരണം ചെയുകയും ചെയ്തു.
ഉൽപ്പന്നം കുഞ്ഞുങ്ങൾക്ക് സമ്പൂർണ്ണ ആരോഗ്യവും – ദീർഘായുസ്സും നൽകുമെന്ന മോഹന വാഗ്ദാനവും : ബോട്ടിലുകളിലെ തടിച്ചുതുടുത്ത കുഞ്ഞിന്റെ ചിരിതൂകുന്ന മനോഹര ചിത്രവും എന്തുകൊണ്ടോ പലരിലും വിശ്വാസത്തിന്റെ വിത്തുകൾ മുളപൊട്ടാൻ ഇടയാക്കി എന്ന് തന്നെ കരുതണം. പാടത്തും പറമ്പിലും പണിയെടുത്തു തങ്ങൾ സ്വരുക്കൂട്ടിയ തുച്ഛ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗവും സെർലാക്ക്കൾക്കായി ആക്കൂട്ടർ മാറ്റിവെച്ചപ്പോൾ അറിഞ്ഞില്ല ; സ്വയം ബലിനൽകുകയായിരുന്നു അവരുടെ കുഞ്ഞുങ്ങളെയെന്ന്…! കാരണം : ദാരിദ്ര്യം കൂടുന്നുന്ന നാളുകളിൽ ഈ പാൽപ്പൊടിയിൽ അളവിൽകൂടുതൽ വെള്ളം കലർത്തി കുഞ്ഞുങ്ങളെ നിരന്തരം ഊട്ടുകയും : മറ്റാഹാരങ്ങൾ നൽകാതെ വരികയും ചെയ്തപ്പോൾ പോഷക ദൗർലഭ്യം മൂലമുള്ള ശിശുമരണങ്ങൾ തുടർക്കഥയാകുന്ന കാഴ്ചയാണുണ്ടായത്…!
കുഞ്ഞുങ്ങൾക്ക് നൽകേണ്ട ആഹാരമെന്നത്തിനപ്പുറം – ‘ഒരു രോഗ പ്രതിരോധഉപാധി’ കൂടിയാണ് മുലപ്പാലെന്ന സത്യത്തെ – ഒരുകൂട്ടർ പുല്ല് വില നൽകാതെ കാറ്റിൽ പറത്തിക്കൊണ്ട് തേർവാഴ്ച്ച നടത്തുമ്പോൾ പൊലിഞ്ഞത് ആയിരക്കണക്കിന് കുരുന്നു ജീവനുകളായിരുന്നു…” സ്വന്തം കുഞ്ഞുങ്ങളെ അവർപോലുമറിയാതെ മരണത്തിനിരയാക്കിയ ഒരുകൂട്ടം അമ്മമാരുടെ ഈ കഥയിൽ തുടങ്ങുന്നു Nestle കമ്പനിയുടെ ആ ഇരുണ്ട ചരിത്രം” ഇത്തരത്തിൽ സ്ത്രീസമൂഹത്തിന്റെ അജ്ഞതയെയും – വൈകാരികതയെയും മുതലെടുത്ത കമ്പനിക്ക് ചാർത്തികിട്ടിയ മറ്റൊരു പേര്കൂടിയുണ്ട്, “The Baby Killer”
കാലാന്തരത്തിൽ ; ജനങ്ങൾ ഇവർക്കെതിരായി പ്രതികരിച്ചു തുടങ്ങിയതോടെ 1981 ഇൽ WHO കുട്ടികൾക്കായുള്ള പാലുൽപ്പന്നങ്ങളുടെ നിർമ്മാണച്ചട്ടം കൊണ്ടുവന്നു : എങ്കിലും Nestle അതിനെ മറികടന്നത് ; ബോട്ടിലിന് പുറത്ത് ചെറിയ അക്ഷരങ്ങളിൽ എഴുതിയ :-‘ ഇത് മുലപ്പാലിന് പകരമാകില്ല ‘ എന്ന ഒറ്റ വാചകം കൊണ്ടാണ്. “കൊലയാളി കമ്പനി ” എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച ഇവരിന്നും മുൻപന്തിയിൽ നിൽക്കുന്നത് – ശിശുക്കൾക്കായുള്ള വിവിധ ഉൽപ്പന്നങ്ങങ്ങൾ വിറ്റഴിക്കുന്നതിൽ തന്നെയാണ് എന്നത് മറ്റൊരു വിരോധാഭാസം.
കുടുംബശ്രീനിർമ്മിച്ച് അംഗണവാടികൾ മുഖേന സൗജന്യമായി നൽകിവരുന്ന “അമൃതം- പൂരകപോഷകാഹാരം ” പോലും ; ധാന്യങ്ങൾക്ക് പകരം മറ്റേതെല്ലാമോ അസംസ്കൃത വസ്തുക്കൾ ചേർത്തുണ്ടാക്കുന്ന Nestle – യുടെ സെർലാക്കിന് മുന്നിൽ മുട്ട്കുത്തുന്നു.
🔸ലോകത്തിലെ ഏറ്റവും വലിയ കുപ്പിവെള്ളനിർമ്മാണക്കമ്പനിയും ഇവരുടേത് തന്നെയാണ്…കഴിഞ്ഞ 50 വർഷത്തെ കണക്കുകൾ പറയുന്നത് ; ഇവർ നിർമ്മിച്ച ബോട്ടിൽഡ് വാട്ടർ വേസ്റ്റ് കാരണം മരണപ്പെട്ട കടൽ ജീവികൾ അസംഖ്യമാണെന്നും….. ഭൂഗർഭജല ചൂഷണത്തിന്റെ പേരിൽ ഇവർക്ക് മേലേ ചുമത്തപ്പെട്ട കേസുകൾ ആയിരക്കണക്കിനാണ് എന്നതുമാണ് .
🔸ബാലവേലയുടെ പേരിൽ ഇവർ നേരിടുന്ന വിമർശനങ്ങളും പലരും അറിയാതെ പോകുന്നു. ഇന്ന് നമ്മുടെ കുഞ്ഞുങ്ങൾ സന്തോഷത്തോടെ നുണയുന്ന ചോക്ളേറ്റ്കൾ : അവരെക്കാൾ എത്രയോ പ്രായം കുറഞ്ഞ കുഞ്ഞുങ്ങളെ പണിയെടുപ്പിച്ചു തയ്യാറാക്കുന്നവയാണെന്നത് മറ്റൊരു സത്യം.
കൊക്കോ വിത്തുകൾ കൂടുതലായി ഇറക്കുമതിചെയ്യപ്പെടുന്ന ആഫ്രിക്കയിലെ ഇവരുടെ തോട്ടങ്ങളിൽ : ചുമടെടുത്തും…. അണുനാശിനി തളിച്ചും…. ജീവിതം ഹോമിക്കുന്ന ബാല്യങ്ങൾ ഇന്നും സ്ഥിരം കാഴ്ചകളാണ്…ദാരിദ്ര്യം കാരണം – മാതാപിതാക്കളെ സഹായിക്കാനായി കൂടെക്കൂടിയവരാണ് ആ കുട്ടികൾ എന്ന മുടന്തൻ ന്യായം നിരത്തി : വിദ്യാഭ്യാസവും നല്ല ഭാവിയും ലഭിക്കേണ്ട കുരുന്നുകളെ സ്വാർത്ഥ ലാഭത്തിനായി ബലിനൽകുന്ന ; കുട്ടികളുടെ സ്വന്തം ബ്രാന്റ്കൂടിയാകുന്നു ‘ Nestle ‘
🔸2005 ഇൽ സൗത്ത് ആഫ്രിക്കയിൽ വെച്ച് Nestle യുടെ വാനിൽ നിന്ന് കണ്ടെത്തിയ ഒരുകൂട്ടം കുട്ടികളെ ചോദ്യം ചെയ്തതിൽ നിന്നു മനസ്സിലായത് ; മാലിയിൽ നിന്നും ഐവറി കോസ്റ്റിലെക്ക് അടിമവേലയ്ക്കായി കടത്തിക്കൊണ്ട് പോകുകയായിരുന്നു അവരെ എന്നതാണ്…. പക്ഷേ തെളിവുകൾ അട്ടിമറിച്ച കമ്പനി നിഷ്പ്രയാസം തടിതപ്പുകയും ചെയ്തു.
ഗൂഡാലോചനാ സിദ്ധാന്തം
→ 12 ആഗോള കമ്പനികളാണ് ഇന്ന് ലോകം തന്നെ നിയന്ത്രിക്കുന്നത് എന്നാണ് പറയപ്പെടുന്നത് , അവയിൽ ഒന്നാണ് Nestle. ‘ജനസംഖ്യാ നിയന്ത്രണമാണ് ‘ ഈ കമ്പനികളുടെ മുഖ്യ അജണ്ഡകളിലൊന്ന്. അത് വെളിവാക്കുന്ന തരത്തിലാണ് Nestle യുടെ logo യിൽ വന്ന ചില മാറ്റങ്ങളും.
🔺1968 ഉണ്ടായിരുന്ന logo 1988 ആയപ്പോൾ ശ്രദ്ധേയമായ ഒരു മാറ്റത്തിന് വിധേയമായി. കിളിക്കൂട്ടിൽ ഉണ്ടായിരുന്ന 3 കിളികുഞ്ഞുങ്ങളിൽ ഒരെണ്ണം അപ്രത്യക്ഷമായിരിക്കുന്നു ( ജനസംഖ്യ നിയന്ത്രണം? )
🔺2015 ഇൽ വീണ്ടും പരിഷ്കരിച്ച ലോഗോയിലെ കിളിക്കൂട് ശ്രദ്ധിച്ചാൽ : പ്രത്യേക രീതിയിൽ എഴുതിയ ഒരു വാക്കു കൂടിക്കാണാനാകും “Funny”…. എന്ന് . Good food…Good life…. Funny…..നല്ല ഭക്ഷണവും നല്ല ജീവിതവും വെറുമൊരു തമാശയാണെന്നാണോ അവർ ഉദ്ദേശിച്ചത്….?
നെസ്ലേയുടെ 60 % ഉത്പന്നങ്ങളും ആരോഗ്യത്തിന് ഹാനികരം
നെസ്ലേയുടെ 60 ശതമാനം ഉത്പന്നങ്ങളും ആരോഗ്യകരമല്ലെന്ന് റിപ്പോർട്ട്. ഇതിൽ ചിലത് എത്ര മെച്ചപ്പെടുത്തിയാലും ഗുണനിലവാരം ഉയർത്താൻ സാധിക്കാത്തതാണെന്നും കമ്പനിയുടെ ആഭ്യന്തര കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. കിറ്റ് കാറ്റ്, മാഗി, നെസ്കഫേ തുടങ്ങിയ ജനപ്രിയ ഭക്ഷണങ്ങളുടെ ഉത്പാദകരായ നെസ്ലേയ്ക്ക് വിപണിയിൽ കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. നെസ്ലേ കമ്പനി പുറത്തിറക്കിയ 60 ശതമാനം ഉത്പന്നങ്ങളാണ് റേറ്റിംഗിൽ മോശം പ്രകടനം കാഴ്ചവെച്ചത്. ഇതിൽ നെസലേയുടെ സിഗ്നേച്ചർ ഉത്പന്നമായ ശുദ്ധമായ കാപ്പി ഉൾപ്പെടില്ല. നെസ്ലേയുടെ 37 ശതമാനം ഉത്പന്നങ്ങൾക്ക് മാത്രമാണ് അഞ്ചിൽ 3.5 റേറ്റിംഗ് ലഭിച്ചത്.
വെള്ളം, പാൽ ഉത്പന്നങ്ങൾ എന്നിവയ്ക്ക മാത്രമാണ് മെച്ചപ്പെട്ട റേറ്റിംഗ് ലഭിച്ചത്. റിപ്പോർട്ട് പ്രകാരം നെസ്ലേയുടെ ഡിഗിയോണോ ത്രീ മീറ്റ് ക്രോയിസന്റ് ക്രസ്റ്റ് പീസയിൽ 40 ശതമാനം സോഡിയമാണ് അടങ്ങിയിരിക്കുന്നത്. എന്നാൽ കമ്പനിയുടെ ഹോട്ട് പോക്കറ്റ് പെപ്പറോണി പീസയുൽ മനുഷ്യ ശരീരത്തിൽ അനുവദനീയമായതിലുമുപരി 48 ശതമാനം സോഡിയമാണ് അടങ്ങിയിരിക്കുന്നത്. ഏറ്റവും മോശം റേറ്റിംഗ് ലഭിച്ച ഉത്പന്നങ്ങളിൽ ഒന്നായിരുന്നു ഓറഞ്ച് ഫ്ലേവർ പാനിയമായ സാൻ പെലെഗ്രീനോ ഡ്രിങ്ക്, ഈ ഉത്പന്നത്തിന് ഇ ഗ്രേഡാണ് ലഭിച്ചത്. ഓരോ 100 എംഎല്ലിലും 7.1 ഗ്രാം പഞ്ചസാരയാണ് ഈ പാനീയത്തിൽ അടങ്ങിയിരിക്കുന്നത്. എന്നാൽ റിപ്പോർട്ടിൽ വളർത്തുമൃഗങ്ങളുടെ ഭക്ഷണം, ശിശു ഭക്ഷണം, എന്നിവ ഉൾപ്പെട്ടിട്ടില്ല.
അതേസമയം, തങ്ങൾ ഗുണനിലവാരും വർധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞുവെന്ന് നെസ്ലേ അധികൃതർ പറയുന്നു. കഴിഞ്ഞ ഏഴ് വർഷങ്ങൾക്കിടെ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന സോഡിയം പഞ്ചസാര എന്നിവയുടെ അളവ് 14-15 ശതമാനം കുറഞ്ഞുവെന്ന് കമ്പനി അവകാശപ്പെടുന്നു.
കുട്ടികൾക്കായുള്ള ഉത്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നു;’ ആരോപണത്തിന് പിന്നാലെ നെസ്‍ലെയുടെ ഓഹരി മൂല്യമിടിഞ്ഞു
കുട്ടികൾക്കുള്ള പാൽ ഉത്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ നെസ്‍ലെ ഇന്ത്യയുടെ ഓഹരി മൂല്യം ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നെസ്‍ലെയ്ക്ക് ഒരൊറ്റ ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നെസ്‍ലെയുടെ ഓഹരി മൂല്യം 5.4 ശതമാനത്തോളം ഇടിഞ്ഞ് 2409.55 രൂപയിലെത്തി.
വികസ്വര- അവികസിത രാജ്യങ്ങളിൽ വിതരണം ചെയ്യുന്ന നെസ്‍ലെയുടെ ഉത്പന്നങ്ങളിൽ മാത്രം പഞ്ചസാര അമിതമായി ചേർക്കുന്നുവെന്ന പബ്ലിക് ഐ കമ്പനിയുടെ കണ്ടെത്തലാണ് സ്ഥാപനത്തിന് തിരിച്ചടിയായത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് ഐ എന്ന സംഘടനയാണ് നെസ്‍ലെയ്ക്കെതിരായ റിപ്പോർട്ട് പുറത്തുവിട്ടത്. ആറുമാസം മുതൽ രണ്ടുവയസുവരെയുള്ള കുട്ടികൾക്ക് നൽകുന്ന സെറിലാക്ക്, നിഡോ എന്നീ പാലുത്പന്നങ്ങളിലാണ് പ്രശ്നം കണ്ടെത്തിയത്. എന്നാൽ യു കെ, ജർമനി, ഫ്രാൻസ് പോലെയുള്ള വികസിത രാജ്യങ്ങളിലെ ഉത്പന്നങ്ങളിൽ ഇത്തരം അധിക ചേരുവകളില്ല എന്നതും ശ്രദ്ധേയമായിരുന്നു.
ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ വിപണനം ചെയ്യുന്ന കമ്പനിയുടെ ബേബി ഫുഡ് ഇനങ്ങളുടെ സാമ്പിളുകൾ ബെൽജിയത്തിലേക്ക് അയച്ചതിന് ശേഷമാണ് പബ്ലിക് ഐയും ഇൻ്റർനാഷണൽ ബേബി ഫുഡ് ആക്ഷൻ നെറ്റ്‌വർക്കും പഠനം നടത്തിയത്. അതുപ്രകാരം, നെസ്‌ലെ അവയുടെ ഉത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, ധാതുക്കൾ, മറ്റ് പോഷകങ്ങൾ എന്നിവ കണ്ടെയ്നറുകളിൽ നൽകാറുണ്ടെങ്കിലും പഞ്ചസാരയുടെ കാര്യത്തിൽ അവ അതാര്യമാണ്.
ശിശുക്കൾക്കായുള്ള ഉത്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നത് അപകടകരവും ആസക്തി ഉണ്ടാക്കുന്നതുമാണെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. അങ്ങനെ ശിശുക്കളിൽ ഉണ്ടാകുന്ന പഞ്ചസാരയോടുള്ള ആസക്തി അവരെ അമിത വണ്ണത്തിലേക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും തള്ളിവിടും. അതേസമയം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നെസ്‌ലെ ഇന്ത്യ പുറത്തിറക്കുന്ന ഉത്പന്നങ്ങളിൽ ചേർക്കുന്ന പഞ്ചസാരയുടെ അളവ് 30 ശതമാനം വരെ കുറച്ചതായി കമ്പനി വക്താവ് പ്രതികരിച്ചു.
Nestleഎന്ന ഭീമൻ ഇന്റർനാഷണൽ മൊണോപ്പൊളീയുടെ പേര് തന്നെ ധാരാളം പബ്ലിക് മാർക്കറ്റിൽ ഹൈ വാല്യൂ പ്രൊഡെക്റ്റ് ഫേസ് വാല്യൂ 10 ആണ് ഈ കമ്പനിയുടെ ഒക്കെ pe നോക്കി കാത്തിരുന്നാൽ വഴിയിൽ നിൽക്കലെ ഉണ്ടാവുകയുള്ളു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പദത്തിൽ 5000 കോടിയുടെ ആകെ വിൽപന നേടിയിട്ടുണ്ട് നെസ്‌ലെ ഇന്ത്യ. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് 2023 മൂന്നാം പാദ ഫലങ്ങള്‍ അംഗീകരിച്ചു. 908.1 കോടി രൂപയുടെ മൊത്ത ലാഭമാണ് കമ്പനി നേടിയിരിക്കുന്നത്.
ഒരു ഇക്വിറ്റി ഷെയറിന് 140 രൂപ എന്ന നിലയില്‍ 1349.89 കോടി രൂപ 2023 ലെ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതമായി ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചു. 2023 നവംബര്‍ 16 മുതല്‍ ഓഹരി ഉടമകള്‍ക്ക് ഈ ലാഭവിഹിതം ലഭിക്കും. 2023 മെയ് 8-ന് അടച്ച ഓരോ ഇക്വിറ്റി ഷെയറിനും 27 രൂപ എന്ന ആദ്യ ഇടക്കാല ലാഭവിഹിതത്തിന് പുറമേയാണിത്. വര്‍ഷത്തില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിക്കൊണ്ട് പുതിയതും മെച്ചപ്പെട്ടതുമായ കാര്യങ്ങള്‍ കൊണ്ടുവരാന്‍ കൂടുതല്‍ ശ്രദ്ധിച്ചു. മില്ലറ്റ് അല്ലെങ്കില്‍ ‘ശ്രീ അന്ന’ കൂടുതല്‍ സുസ്ഥിരമായ ഭക്ഷണമായി പ്രോത്സാഹിപ്പിക്കുന്ന വിവിധ ബ്രാന്‍ഡുകളില്‍ വ്യത്യസ്തവും വൈവിധ്യപൂര്‍ണ്ണവുമായ ഒരു ഫുഡ് പോര്‍ട്ട്ഫോളിയോ ഉണ്ടാക്കി.
അടുത്തിടെ ബജ്റ അടങ്ങിയ നെസ്ലെ + മസാല മില്ലറ്റ്, ടാംഗി ടൊമാറ്റോ, വെഗ്ഗി മസാല എന്നീ രണ്ട് വേരിയന്റുകളിലായി അവതരിപ്പിച്ചു. റാഗിയ്ക്കൊപ്പം നെസ്ലെ സെറിഗ്രോ ഗ്രെയിന്‍ സെലക്ഷന്‍, ബജ്റയ്ക്കൊപ്പം നെസ്ലെ മിലോ കൊക്കോ മാള്‍ട്ട്, മില്ലറ്റ് അടങ്ങിയ നെസ്ലെ കൊക്കോ ക്രഞ്ച് മില്ലറ്റ് ജോവര്‍ ബ്രേക്ക്ഫാസ്റ്റ് ധാന്യങ്ങള്‍ എന്നിവയും നെസ്‌ലെക്കുണ്ട്. കൂടുതല്‍ മില്ലറ്റ് ഉല്‍പ്പന്നങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണ്. 2050-ഓടെ നെറ്റ് സീറോ കമ്പനിയാകാനുള്ള ശക്തമായ പ്രതിബദ്ധതയുള്ള ഒരു കോര്‍പ്പറേറ്റ് എന്ന നിലയില്‍, സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. പാലുല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക്കുകള്‍, പരിസ്ഥിതി സൗഹൃദ സാമഗ്രികള്‍ തുടങ്ങിയ സുസ്ഥിര മേഖലകളില്‍ നിക്ഷേപം ഇരട്ടിയാക്കി.
ഇനി കുറച് ടെക്നിക്കൽ വശം നോക്കാം.
2010 മാർച്ച് മാസം 2500 രൂപ
2013 5500
2018 8500
2021 19500
2023 23000
എന്നിങ്ങനെ 2500
വിലയുള്ള സ്റ്റോക്ക് വെറും 13 വര്ഷം കൊണ്ട് 23000 രൂപ വരെ എത്തി എല്ലാ മൂന്ന് വര്ഷം കൂടുന്ന്തോറും സ്റ്റോക്കുകളുടെ വില ഇരട്ടിയാകും ചാർട്ടിൽ വരച്ചത് കാണാം ചിലർ ഇപ്പോഴും ഇവെസ്റ്റ് മെന്റിനും ട്രേഡിങ്ങിനും മാർക്കറ്റിനെ ഭയത്തോടെ നോക്കുകാണുന്നത് അറിവില്ലാത്തത് കൊണ്ട് മാത്രമാണ്.
നിങ്ങൾ എപ്പോഴും ചാർട്ടുമായി കളിച്ചാൽ ഭയം മാറും, പണം നിറയും. പഠിക്കുക വളരുക STOCK MARKET IS THE BEST OPTION എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക NESTLE IND, ABBOT IND ഇതിന്റെ ഒക്കെ വിലനോക്കിയല്ല നിക്ഷേപം ഒരു സ്റ്റോക്ക് വാങ്ങിയാലും ഭവിയിൽ അതുമതി നിങ്ങളെ രക്ഷപെടുത്താൻ
Discussion about this post