NBFC സ്റ്റോക്കുകള്‍. ചെറുതും വലുതുമായ ഏകദേശം 515 NBFC സ്റ്റോക്കുകള്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തതായി കാണാം. ഇങ്ങനെയുള്ള പ്രൈവറ്റ് ഫിനാന്‍സ് കമ്പനികള്‍ ലിസ്റ്റ് ചെയ്തത് തന്നെ ഇത്രയധികം ഉണ്ടെങ്കില്‍ ലിസ്റ്റ് ചെയ്യാത്തത് ഇതിന്‍റെ എത്രയോ മടങ്ങായിരിക്കും. ലിസ്റ്റ് ചെയ്ത കമ്പനികളില്‍ തന്നെ 100 ലധികം സ്റ്റോക്കുകളെടുത്താല്‍ അതിന്‍റെ market cap 10 കോടിയില്‍ താഴെ മാത്രമാണ് .
ഈ 515 nbbfc കളില്‍ പകുതിയിലധികവും പെന്നിസ്റ്റോക്ക് ഗണത്തില്‍ പെട്ടതും ഇന്‍വസ്റ്റ്മെന്‍റിന് അനുയോജ്യമല്ലാത്തവയുമാണ്. RBI പിടിമുറുക്കിയ top 50 nbfc കളില്‍ ഉള്‍പെട്ട രണ്ട് സ്റ്റോക്കുകളില്‍ നല്ല crash നടന്നിട്ടുണ്ട്.
1. IIFL
ഇതിന്‍റെ All time performance നിഫ്റ്റി 50 index മായി compare ചെയ്ത് നോക്കിയാല്‍ നിഫ്റ്റിയേക്കാള്‍ ഇരട്ടി റിട്ടേണ്‍ നല്‍കിയ സ്റ്റോക്കാണിത്. കഴിഞ്ഞ വര്‍ഷം ക്ടോബറില്‍ 704 രൂപയുടെ high create ചെയ്ത ഈ സ്റ്റോക്ക് കഴിഞ്ഞ ദിവസത്തെ last trading session ല്‍ മാത്രം 20% crash ആണ് നടന്നത്. RBI ഇവരുടെ gold loan ബിസിനസ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതാണ് ഈ സ്റ്റോക്കില്‍ ക്രാഷ് സംഭവിക്കാന്‍ കാരണം. ഇവരുടെ ബിസിനസിന്‍റെ 31% gold loan business ആണ്.
പണയം വെച്ച ഗോള്‍ഡിലും ലേലം നടത്തിയ ഗോള്‍ഡിലും കാണുന്ന weight defference സ്വര്‍ണ്ണത്തിന്‍റെ purity യുമായി ബന്ധപ്പെട്ട സംശയങ്ങള്‍ കൂടാതെ loan amount ഉം പണയ വസ്തുവും തമ്മിലുള്ള value ratio പിന്തുടരാത്തത് പോലുള്ള ആരോപണങ്ങളാണ് RBI ഉന്നയിച്ചിരിക്കുന്നത്. ഇത് സ്വാഭവികമായും further investigation ലേക്ക് നയിക്കുമെന്നും, അത് കൂടുതല്‍ സ്റ്റോക്ക് crash ലേക്ക് പോകുമെന്ന് ഭയന്നത് കൊണ്ടാണ് panic selling ഈ സ്റ്റോക്കില്‍ നടന്നത്.
2. JM Financial Ltd
JM financials ന്‍റെ ബിസിനസില്‍ ഏറ്റവുമധികം വരുമാനം വരുന്നത് പണയ വായ്പകളിലൂടെ 38%. ഷെയറുകളും debentures അഥവാ കടപത്രങ്ങളും പണയപ്പെടുത്തി loan നല്‍കുന്ന പരിപാടി നിര്‍ത്തിവെക്കാനാണ് RBI പറഞ്ഞിട്ടുള്ളത്. IPo കളും അതേപോലെ ബോണ്ടുകളും subscribe ചെയ്യാനും വാങ്ങാനും അളുകള്‍ പണം കമണ്ടെത്തുന്നതിന് സ്റ്റോക്കുകളും debuntures pledge ചെയ്ത് പണം ലോണെടുക്കാറുണ്ട്.
അത്തരo transactions കളില്‍ വ്യാപകമായ ക്രമക്കേട് കണ്ടതിനാലാണ് അത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ stock 6 മാസങ്ങള്‍ക്ക് മുമ്പ് 60 രൂപ range ല്‍ trade ചെയ്ത് നല്ലൊരു rally നടന്ന് 2024 ജനുവരിയില്‍ മാസങ്ങളില്‍ അതിന്‍റെ All time high ആയ 115 touch ചെയ്തിരുന്നു.ഇപ്പോള്‍ വീണ്ടും 80 range ല്‍ സ്റ്റോക്ക് crash ആയിരിക്കുകയാണ്.
Top 50 nbfc കമ്പനികളില്‍ ഉള്‍പ്പെടുന്ന രണ്ട് പ്രധാനപ്പെട്ട സ്റ്റോക്കൂകില്‍ rbi പിടി മുറുക്കിയത് തീര്‍ച്ചയായും ഈ സെക്ടറില്‍ വന്‍ തോതിലുള്ള ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. Paytm എന്ന fintech കമ്പനിയിലും സമാനമായ പ്രശ്നങ്ങള്‍ നാം കണ്ടതാണ്. കഴിഞ്ഞ വര്‍ഷം manappuram finannce ലും ഇ ഡി റൈഡി ന്‍റെ ഭാഗമായി സ്റ്റോക്കില്‍ crash സംഭവിച്ചിരുമന്നു. Nbfc sector ലെ market leader കമ്പനിയായ bajaj finance കഴിഞ്ഞ 12 മാസങ്ങളില്‍ എകദേശം 14% down ആണ്. ഈ സ്റ്റോക്കില്‍ jio financials ഉയര്‍ത്തുന്ന വെല്ലുവിളിയാണ് കാരണം.
NBFC സെഗ്മെന്‍റിലുള്ള സ്റ്റോക്കുകളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഇന്ത്യയിലെ ഗ്രാമ നഗര വ്യത്യാസമില്ലാതെ സാധാരണക്കാര്‍ ആശ്രയിക്കുന്ന finance കമ്പനികള്‍ Indian economy യുടെ growth ല്‍ അഭിവാജ്യഘടകമാണ്. ഈ സെക്ടറില്‍ invest ചെയ്യുമ്പോള്‍ fundamentally stong സ്റ്റോക്കുകള്‍ തെരഞ്ഞെടുക്കണമെന്ന് മാത്രമല്ല അതിന്‍റെ management credibility യും കുറ്റമറ്റ corperate governance ഉം ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ചെറിയ മാര്‍ക്കറ്റ് cap ഉള്ള കമ്പനികളില്‍ നിന്ന് അകലം പാലിക്കുന്നതാണ് better.
നമുക്കറിയാം ചെറിയ ചിട്ടി കമ്പനികള്‍ ക്കെതിരെ എന്തെങ്കിലും ന്യൂസ് വന്നാല്‍ പിന്നെ എട്ട് നിലയില്‍ പോട്ടി അതിന്‍റെ നടത്തിപ്പുകാര്‍ മുങ്ങാറുണ്ട്. ചെറിയ Nbfc സ്റ്റോക്കുകളിലും തകര്‍ച്ച വരുമ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റോക്ക് വന്‍ ക്രാഷിലേക്ക് നീങ്ങി നമുക്ക് exit ആകാന്‍ പറ്റാതെ circuit ല്‍ കുടുങ്ങുന്ന അവസ്ഥയിലേക്ക് പോകും.
Do more research before investing
Discussion about this post