ചലന നിയമത്തിന്‍റെ ഉപജ്ഞാതാവായ സര്‍ ഐസക് ന്യൂട്ടന്‍റെ ഫസ്റ്റ് ലോ പറയുന്നത്. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തു അതിന്‍റെ ചലനം അവസാനിപ്പിക്കണമെങ്കില്‍ അതിന്‍റെ എവിടെ നിന്നെങ്കിലും ഒരു ബലം പ്രയോഗിക്കപ്പെടണം. സ്റ്റോക്കുകളുടെ കാര്യത്തിലും ഈ നിയമം ബാധകമാണെന്ന് കാണാം.
ചില സ്റ്റോക്കുകള്‍ അതിന്‍റെ momentum തുടങ്ങിയാല്‍ അത് മുന്നോട്ട് തന്നെ പോയിക്കൊണ്ടിരിക്കുകയും ശക്തമായ ഒരു ബലം അഥവാ ഒരു resistance സ്റ്റോക്കില്‍ വരുന്നത് വരെ അതിന്‍റെ വില മുന്നോട്ട് തന്നെ പോയിക്കൊണ്ടിരിക്കുകയും ചെയ്യും. ഏത് മാര്‍ക്കറ്റ് കണ്ടീഷനിലും ഇങ്ങനെ മുന്നോട്ട് കുതിക്കുന്ന സ്റ്റോക്കുകള്‍ എപ്പോഴുമുണ്ടാകും. സാധാരണ സ്റ്റോക്ക് മാര്‍ക്കറ്റില്‍ buy low sell high എന്ന രീതിയില്‍ സ്റ്റോക്കുകളില്‍ ഇടപാട് നടത്താനാണ് എല്ലാവരും ഉപദേശിക്കുക.
ഇവിടെ നേരെ വിപരീതമാണ് കാര്യങ്ങള്‍. ഉയര്‍ന്ന വിലയില്‍ വാങ്ങി ഉയര്‍ന്ന വിലയില്‍ വില്‍ക്കുക എന്ന രീതിയാണിത്. Momentum സ്റ്റോക്കുകളില്‍ invest ചെയ്യുമ്പോള്‍ അതിന്‍റെ ഫണ്ടമെന്‍റല്‍സ് പൊതുവെ അഗാധമായി വിലയിരുത്താറില്ല. എങ്കിലും nifty 200 ലെ momentum socks തെരഞ്ഞെടുക്കുകയാണെങ്കില്‍ അതിലെ എല്ലാ സ്റ്റോക്കുകളും വലിയ കുഴപ്പമില്ലാത്ത ഫണ്ടമെന്‍റല്‍സുള്ളവയാണ്.

NSE യില്‍ ഈ 200 സ്റ്റോക്കുകളില്‍ നിന്ന് തെരഞ്ഞെടുത്ത 30 സ്റ്റോക്കുകളുടെ ഒരു index കാണാം. ഇതിനെ nifty200 momentum 30 index എന്നാണ് പറയുക.ഓരോ ആറ് മാസം കൂടുമ്പോഴും ഈ index review ചെയ്ത് momentum അനുസരിച്ച് സ്റ്റോക്കുകളെ വീണ്ടും ലിസ്റ്റ് ചെയ്യും. ഇന്‍ഡക്സ് follow ചെയ്ത് ഇങ്ങിനെ invest ചെയ്യുന്ന mutual ഫണ്ടുകളുണ്ട്.
Momentum സ്റ്റോക്കുകളെ നമുക്ക് സ്വന്തമായി റാങ്ക് ചെയ്യാനാകും. Nifty 200 ലെ സ്റ്റോക്കുകളുടെ ഇന്നത്തെ വില അഥവാ CMP യും കഴിഞ്ഞ വര്‍ഷം ഇതേ date ലെ വിലയും കണ്ടെത്തുക. അതിന്‍റെ വ്യത്യാസം കാണുക. ആ വ്യത്യാസം എത്ര ശതമാനമാണെന്ന് നോക്കുക. ഇങ്ങനെ നിഫ്റ്റിയിലെ ആദ്യ 200 സ്റ്റോക്കുകളുടെ price വളര്‍ച്ച കണക്കാക്കി 20 സ്റ്റോക്കുകളുടെ ഒരു റാങ്ക് ലിസ്റ്റ് തയ്യാറാക്കി അതില്‍ invest ചെയ്യുക.
5% ശതമാനത്തില്‍ കൂടുതല്‍ ഒരു സ്റ്റോക്കില്‍ നിക്ഷേപിക്കാതിരിക്കാന്‍ ശ്രമിക്കണം. അടുത്ത മാസം ഇതേ date ല്‍ വീണ്ടും 20 സ്റ്റോക്കുകളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. നാം invest ചെയ്ത ചില സ്റ്റോക്കുകള്‍ പുതിയ ലിസ്റ്റില്‍ കാണാതായെന്ന് വരാം പുതിയ പല സ്റ്റോക്കുകളും കടന്ന് വന്നെന്ന് വരാം. നഷ്ടത്തിലായാലും ലാഭത്തിലായാലും ലിസ്റ്റില്‍ വരാത്ത സ്റ്റോക്കുകള്‍ വില്‍ക്കണം . ലിസ്റ്റില്‍ പുതുതായി വന്ന സ്റ്റോക്കുകള്‍ വാങ്ങുകയും വേണം.

ഈ സിസ്റ്റം ഓരോ മാസവൂം മുടങ്ങാതെ follow ചെയ്ത് മുന്നോട്ട് പോയാല്‍ momentum investment ന്‍റെ ഗുണങ്ങള്‍ പൂര്‍ണ്ണമായും നേടാന്‍ കഴിയുമെന്നാണ് അനുഭവം വ്യക്തമാക്കുന്നത്. ഓരോ മാസവും review ചെയ്യുന്നതിന് പകരം ഓരോ ആഴ്ചയില്‍ review ചെയ്യുന്നവരും 6 മാസം കഴിഞ്ഞ് ചെയ്യുന്നവരും ഒരു വര്‍ഷം കഴിഞ്ഞ് ചെയ്യുന്നവരുമുണ്ട്. അത് ഓരോരുത്തരുടെ time horizon അനുസരിച്ച് മാറാം.
അതേപോലെ nifty 200 ന് പകരം nifty 500 തെരഞ്ഞെടുക്കുന്നവരും nifty small cap തെരഞ്ഞെടുക്കുന്നവരും nifty 50 തെരഞ്ഞെടുക്കുന്നവരുമുണ്ട്. അത് ഓരോരുത്തരുടെ risk apetite അനുസരിച്ച് വ്യത്യാസപ്പെടാം. അടിസ്ഥാനപരമായ system investment രീതി same ആകണമെന്ന് മാത്രം. ഇവിടെ പരാമര്‍ശിച്ച investment strategy ഒരിക്കലും ഒരു beginner investor ക്ക് അനുയോജ്യമല്ല. Momentum എപ്പോള്‍ അവസാനിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനില്ല. ഇവിടെ നാം സ്റ്റോക്കുകള്‍ short period ല്‍ rebalance ചെയ്യുന്നത് കൊണ്ട് momentum ത്തിന്‍റെ ഒരംശം ആസ്വദിക്കാന്‍ കഴിയുമെന്ന ഒരു speculation ആണ് നടത്തുന്നത്.
Traditional long term investment അഥവാ buy and hold strategy follow ചെയ്യുന്നവര്‍ക്ക് അവരുടെ equity capital ന്‍റെ 10 ഓ 20 ഓ ശതമാനം momentum stock കളില്‍ invest ചെയ്യുന്നത് overall portfolio growth നെ സഹായിച്ചേക്കും. Nifty 200 ലെ 20 momentum stock കളെ കഴിഞ്ഞ വര്‍ഷത്തെ price മായി താരതമ്യം ചെയ്തതിന്‍റെ ന്‍റെ അടിസ്ഥാനത്തില്‍ ഇന്നത്തെ date ല്‍ റാങ്ക് ചെയ്തിട്ടുണ്ട്.
Discussion about this post