sujo thomas
ഒരു IPO യിൽ, കമ്പനി പബ്ലിക് ഓഫറിംഗിനായി കുറേ lot ഓഹരികൾ വക്കും.
ഒരു നിശ്ചിത എണ്ണം ഓഹരിക്കരുടെ ഒരു ഗണത്തിനെ ആണ് lot എന്ന് വിളിക്കുന്നത്.
മൊത്തം lot-കളുടെ എണ്ണത്തിനെ X എന്ന് ഞാൻ വിളിക്കുന്നു. (എളുപ്പത്തിൽ വിശദീകരിക്കാൻ വേണ്ടി)
4 വ്യത്യസ്ത സാഹചര്യങ്ങൾ സംഭവിക്കാം…
1) Highly Under-Subscribed
ആളുകൾ അപേക്ഷിച്ച ലോട്ടുകളുടെ ആകെ എണ്ണം, X-ന്റെ 90%-ൽ താഴെയാണ്.
ഐപിഒ പരാജയമായി കണക്കാക്കുകയും പണം അപേക്ഷകർക്ക് തിരികെ ലഭിക്കുകയും ചെയ്യും.
2) Under-Subscribed IPO (but qualified)
IPO-യിൽ അപ്ലൈ ചെയ്ത ലോട്ടുകളുടെ ആകെ എണ്ണം X-ന്റെ 90%-ൽ കൂടുതലാണ്, എന്നാൽ X-നേക്കാൾ കുറവാണ്.
കമ്പനി ലിസ്റ്റ് ചെയ്യപെടും. അപേക്ഷിച്ച എല്ലാ lot-കളും അപേക്ഷകർക്ക് നൽകും.
3) Over-subscribed IPO
മൊത്തം അപേക്ഷച്ച ലോട്ടുകളുടെ എണ്ണം X-ലും കൂടുതൽ ആണ്. പക്ഷെ മൊത്തം അപേക്ഷകരുടെ എണ്ണം X-ലും കുറവാണ്.
എല്ലാ അപേക്ഷകർക്കും ഓരോ ലോട്ട് വീതം ലഭിക്കും.
ബാക്കിയുള്ള ലോട്ടുകൾ ലോട്ടറി അടിസ്ഥാനത്തിൽ വിതരണം ചെയ്യും.
4) Highly Over-subscribed IPO
മൊത്തം അപേക്ഷകരുടെ എണ്ണം X-നേക്കാൾ കൂടുതലാണ്.
എല്ലാ lotകളും ഒരു ലോട്ടറി സമ്പ്രദായത്തിൽ വിതരണം ചെയ്യും.
ഒരു Category-ലെ ഒരാൾക്ക് 1 ലോട്ടിൽ കൂടുതൽ കിട്ടില്ല.
മുകളിൽ പറഞ്ഞിരിക്കുന്നത് Retail category-യെ പറ്റിയാണ്. HNI വിഭാഗത്തിന്റെ അലോട്ട്മെന്റ് വേറെ രീതിയാണ്.
ഈ കാലത്തെ ഭൂരിഭാഗം ഐപിഒകളും സംഭവിക്കുന്നത് 4-ാം സാഹചര്യത്തിലാണ്. (Highly Over-subscribed)
Discussion about this post