Rafeeque A M
ഏവിയേഷന്‍ മേഖലയിലുള്ള InterGlobe Aviation (IndiGo) എന്ന സ്റ്റോക്ക് indigo airlines എന്ന പേരായിരിക്കും നമുക്ക് സുപരിചിതം. കഴിഞ്ഞ ദിവസം 6% ത്തിന്‍റെ ഒരു കുതിപ്പ് ഈ സ്റ്റോക്കിലുണ്ടായി. 1.34 lakh കോടി mcap ഉള്ള ഒരു large cap സ്റ്റോക്കാണിത്. കഴിഞ്ഞ 6 മാസമായി ഈ സ്റ്റോക്ക് അതിന്‍റെ ഒരു break out rally ആരംഭിച്ചിട്ടുണ്ട്. 6 മാസം 45% return ഈ സ്റ്റോക്ക്. നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഈ സ്റ്റോക്കിന്‍റെ past performance പ്രത്യേകിച്ച് കോവിഡ് പാന്‍ഡമിക് കാലം ഉള്‍പെടുന്ന കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രകടനം പരിതാപകരമായിരുന്നു. 2019 മുതല്‍ കമ്പനിയുടെ net profit ല്‍ വമ്പിച്ച ഇടിവ് കാണാന്‍ കഴിയും 2021 ല്‍ 5000 കോടിയുടെയും 2022 ല്‍ 6000 കോടിയുടെയും നഷ്ടം കമ്പനി രേഖപ്പെടുത്തിയതായി കാണാം.
കമ്പനിയുടെ fundamentals പരിശോധിച്ചാല്‍ കമ്പനിയുടെ book value ഒരു negative സംഖ്യയാണ് കാണാന്‍ കഴിയുക. അതായത് കമ്പനിക്ക് കാര്യമായ ആസ്തികളില്ലെന്നര്‍ത്ഥം. അപ്പോള്‍ ഈ ഫ്ലൈറ്റുകളൊക്കെ കമ്പനിയുടേതല്ലേ.. ഇത് കൃത്യമായി മനസിലാക്കാന്‍ കമ്പനിയുടെ borrowings വിശദമായി നോക്കേണ്ടതുണ്ട്. മൊത്തത്തിലുള്ള borrowings 49000 കോടിയാണെന്ന് കാണാം.
അത് split ചെയ്ത് നോക്കിയാല്‍ കമ്പനിയുടെ long term borrowings സീറോ ആയതായി കാണാം. ഇതൊരു നല്ല ലക്ഷണമാണ്. 2000 കോടിക്ക് മേലെയുള്ള lonterm debt ആണ് ഇവര്‍ zero ആക്കിയത്. എന്നാല്‍ shorterm borrowings 2000 കോടി അങ്ങനെ തന്നെ നില്‍ക്കുന്നുണ്ട്. കൂടാതെ കമ്പനിയുടെ lease liability എന്ന പേരില്‍ 47000 കോടി കാണാം. അതായത് ഇവിടെയാണ് കമ്പനിയുടെ book value negative ആയതിന്‍റെ കാരണം മനസിലാവുക.
അതായത് ഇവരുടെ ഫ്ലൈറ്റുകള്‍ പലതും ലീസിനായിരിക്കും run ചെയ്യുന്നത്. Lease liability യും ചേര്‍ത്തുള്ള borrowings ആണ് total borrowings എന്ന നിലയില്‍ 49000 എന്ന സംഖ്യ കാണുന്നത്. കമ്പനിയുടെ reserve negative ആണ്.
മൊത്തത്തില്‍ indigo യുടെ financial position അത്ര ആകര്‍ഷകമല്ല. അത് കൊണ്ടാവാം, low PE ratio യില്‍ ഈ സ്റ്റോക്ക് കാണാന്‍ കഴിയുന്നത്. public holding ഈ സ്റ്റോക്കില്‍ വളരെ കുറവാണ്. വെറും 3 % ത്തിന്‍റെ public holding ആണ് നമുക്ക് ഈ സ്റ്റോക്കില്‍ കാണാനാവുക. Dii തങ്ങളുടെ holding ഈ സ്റ്റോക്കില്‍ വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാല് ക്വാര്‍ടര്‍ റിസള്‍ടൂകളില്‍ profit ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്.
ഏകദേശം 60 % അധികം market share ഓടെ ഇന്ത്യന്‍ aviation segment ല്‍ ഒരു market leading monopoly position ലാണ് സ്റ്റോക്കുള്ളത്. പുതിയ 10 destinations കൂടി ഇവര്‍ തങ്ങളുടെ destination list ല്‍ കൂട്ടിച്ചേര്‍ക്കുകയാണ്. 2030 ഓടെ air travellers ന്‍റെ സംഖ്യ double ആകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി indigo യില്‍ കാണുന്ന business growth പല ബ്രോക്കറേജ് ഹൗസുകളെയും മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. അവരൊക്കെ നിലവിലുള്ള target price ഉയര്‍ത്തിയത് കാരണമാണ് സ്റ്റോക്കില്‍ ഒരു കുതിപ്പ് കണ്ടത്.
Analyst കള്‍ 86% buy call ആണ് ഈ സ്റ്റോക്കില്‍ നല്‍കിയിട്ടുള്ളത്. എങ്കിലും ചില risk ഫാക്ടറുകള്‍ ഈ സ്റ്റോക്കിലുണ്ട്. വീഡോയോ റിസ്ൽട്ട് താൽപര്യമുള്ളവർ കാണുക. https://www.youtube.com/watch?v=Z8sc5iUZh0Q
Discussion about this post