Momenttum Trader, Ageesh Pacheriyil Asokan, Jilin Lukose, Cold N-Dark,
Stop Loss!! ട്രെഡിങ്ങിൽ ഏറ്റവും കൂടുതൽ ആളുകൾ ഭയക്കുന്ന വെറുക്കുന്ന വാക്ക്. ട്രേഡ് ചെയ്തു തുടങ്ങിയെപ്പിന്നെ ഈ വാക്കിനർത്ഥം തന്നെ പലരും മറന്നു പോയി. ഞാൻ ഒന്നൂടെ ഓർമിപിക്കട്ടെ.. ഇതിന്റെ അർത്ഥം നഷ്ടത്തെ നിയന്ത്രിക്കുക അല്ലെങ്കിൽ ലോസ് കുറച്ചു കൊണ്ട് വൻ അപകടത്തിൽ നിന്നും രക്ഷിക്കുക എന്നാണ്. അല്ലാതെ കാശ് കളയുക എന്നല്ല. മാർക്കറ്റിനെ, ചാർട്ടിനെ പൂർണമായും റെസ്‌പെക്ട് ചെയുന്നത് സ്റ്റോപ്ലോസിലൂടെയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മത്സരിക്കാൻ നിന്നപ്പോഴൊക്കെ എന്നെ ചാർട്ട് വലിച്ചു ചുമരെൽ അടിച്ച ചരിത്രമാണ് ഉള്ളത്
കുറേ പേരൊന്നും സ്റ്റോപ്ലോസ് ഇടാറില്ല. നല്ലരീതിയിൽ ട്രേഡ് എടുക്കുകയും കൃത്യമായ സ്റ്റോപ്പ് ലോസ് അറിയുകയും ചെയ്യുന്നവർക്ക് അത് കുഴപ്പമില്ല. അവർ നോക്കി ഇരുന്നു ഇറങ്ങും. അല്ലാതെ ഉള്ളവർ അതും ചാർട് എന്ത് കാണിക്കുന്നു എന്ന് പോലും മനസിലാകാതെ ട്രേഡ് എടുക്കുന്നവർ അവരിൽ ഉള്ളവർ എന്തിനാണ് സ്റ്റോപ്ലോസ് ഇടാതെ ഇരിക്കുന്നത്. സംഗതി എപ്പഴെലും കേറി വരും എന്ന പ്രതീക്ഷയാണ്. മിക്കപ്പോഴും കിട്ടും പക്ഷെ അതുകൊണ്ട് കാര്യമില്ല എന്നാണ് നാറാണത്ത് ഭ്രാന്തൻ പണ്ട് പറഞ്ഞിട്ടുള്ളത് ഒരുപാട് കഷ്ടപ്പെട്ട് ഉരുട്ടി കേറ്റി ഒറ്റ നിമിഷം കൊണ്ട് കൈവിട്ട് കളയുന്നത്. പോയി കഴിയുമ്പോൾ കരയുന്നെലും കൂടുതൽ ചിരിയാകും വരുന്നത്. എനിക്കിത് എന്തിന്റെ എന്തായിരുന്നു എന്നോർത്തു.
എത്ര നല്ല എൻട്രി ആയാലും, ടാർഗറ്റ് അറിയും എങ്കിലും സ്റ്റോപ്ലോസ് വക്കാൻ അറിയില്ലേൽ, അല്ല സ്റ്റോപ്ലോസ് കണ്ടെത്താൻ കഴിയില്ലെൽ ആ ട്രേഡ് എടുക്കാതിരിക്കുന്നതാണ് ഭേദം. എൻട്രി സൃഷ്ടിയും ടാർഗറ്റ് സംഹാരവും ആണേൽ സ്ഥിതി സ്റ്റോപ്ലോസ് ആണ് അഥവാ മുന്നോട്ടുള്ള നിലനിൽപ്പിനു സ്റ്റോപ്ലോസ് മുഖ്യം!!!

സ്റ്റോപ്പ് ലോസ് വെക്കുന്നതിന് മുമ്പ് ഏങ്ങനെ എൻട്രി എടുക്കാം എന്നൊന്ന് നോക്കാം..
എൻട്രി എടുക്കുന്നതിന് മുമ്പ് തന്നെ നിങൾ സ്പോട്ട് ചാർട്ട് നോക്കി, അത് എവിടെ വരെ പോകും എന്നതിനെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി എടുക്കുക.. മാർക്കറ്റ് predict ചെയ്യാൻ പറ്റില്ല എന്നൊക്കെ പറയും, but as a Trader നിങ്ങള്ക് മാർക്കറ്റ് predict ചെയ്യാതെ ട്രേഡ് എടുക്കാൻ പറ്റില്ല.. സോ സ്പോട്ട് ചാർട്ട് , നോക്കുക, അവിടെ നിങൾ ഉപയോഗിക്കുന്ന strategy അനുസരിച്ച് എൻട്രി വരുന്നുണ്ടോ എന്ന് നോക്കുക,
ശേഷം spot എവിടെ വരെ പോകും എന്നു നോക്കുക, ഏത് ലെവൽ വരെ നിങൾ റൈഡ് ചെയ്യും, ഏത് ലെവൽ താഴെ സ്പോട്ട് പോയാൽ നിങ്ങളുടെ അനാലിസിസ് തെറ്റും, എന്നൊക്കെ ഉള്ളതിനെ കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടാക്കി എടുക്കുക. ഇനി സ്പോട്ട് ഏത് ലെവൽ താഴെ പോയാൽ നിങളുടെ അനാലിസിസ് തെറ്റും, എന്നത് നോക്കുക, ആ പോയിൻ്റ് ആണ് നമ്മുട Stoploss ..
അടുത്തത് ഏത് strike വാങ്ങണം എന്നത് നോക്കുക,ശേഷം spot നമ്മുടെ stoploss level വരെ എത്തിയാൽ strike ഏകദേശം എത്ര മാറും എന്ന് നോക്കുക, ആ ഒരു മാറ്റം കണക്കാക്കി അത് നിങളുടെ പരമാവധി defined റിസ്ക് ഉള്ളിൽ നിക്കുന്ന രീതിയിൽ ഉള്ള Quantity മാത്രം എടുക്കുക. അതായത് ആ ഒരു ട്രേഡ് എടുത്താൽ വരാൻ സാധ്യത ഉള്ള പരമാവധി നഷ്ടം നിങ്ങള്ക് affordable ആണെങ്കിൽ മാത്രം aa ട്രേഡ് എടുക്കുക, അല്ലെങ്കിൽ മാറി നിക്കുക..
പ്രോഫിറ്റ് ഉണ്ടാക്കുന്നത് പോലെ തന്നെ പ്രധാനമാണ് നമ്മുടെ ക്യാപിറ്റൽ സംരക്ഷിക്കുക എന്നത് .
ഇനി നിങൾ Stoploss വെക്കാൻ താൽപര്യം ഇല്ല എങ്കിൽ, position സൈസ് പരമാവധി ചെറുത് ആക്കി, ആദ്യം തന്നെ aa ഒരു ട്രേഡ് Deploy ചെയ്ത ക്യാപിറ്റൽ നിങ്ങളുടെ റിസ്ക് ആയി എടുക്കുക… ഓർക്കുക ഇങ്ങനെ ഉള്ള ട്രെഡ് എടുക്കുമ്പോൾ മുഴുവൻ പണവും ഉപയോഗിക്കാതെ ഒരു ഭാഗം മാത്രം ഉപയോഗിച്ചാൽ നല്ലത്…
കാരണം മാർക്കറ്റ് നാളെയും അവിടെ തന്നെ കാണും, but capital washout ആയാൽ നിങൾ നാളെ മുതൽ വെറും കാഴ്ച്കാരൻ ആയി നിൽക്കേണ്ടി വരും. Expiry ഡേ ഹീറോ സീറോ ട്രെഡ് ഒക്കെ നോക്കുമ്പോൾ ഈ രീതിയിലുള്ള ക്യാപിറ്റൽ allocation നടത്തുന്നത് നന്നായിരിക്കും. എൻട്രി എടുത്ത് ശേഷം, പ്ലാൻ അനുസരിച്ച് ഉള്ള target / Stoploss set ചെയ്ത് അതുവരെ വെയിറ്റ് ചെയ്യുക. മാർക്കറ്റ് നിങ്ങളുടെ അനാലിസിസ് അനുസരിച്ച് വന്നത് കൊണ്ട് ആണല്ലോ ട്രേഡ് എടുത്തത്, അപ്പൊൾ അ കണ്ടെത്തലുകളെ ബഹുമാനിച്ചു ടാർഗറ്റ് വരുന്നത് വരെ കാത്തിരിക്കുക

മറ്റൊരു പ്രധാനപ്പെട്ട ഒരു കാര്യം പെട്ടന്ന് ചാർട്ട് എടുത്ത് നോക്കി ആദ്യം കാണുന്ന opportunity ട്രേഡ് ചെയ്യുന്ന രീതി മാറ്റി പിടിച്ച് ,ചാർട്ടിൽ വരാൻ സാധ്യതയുണ്ട് എന്ന് തോന്നുന്ന movement പ്ലാൻ ചെയ്ത , അതെ രീതിയിൽ വന്നാൽ മാത്രം ട്രേഡ് എടുക്കുക… ചിലപ്പോൾ മാർക്കറ്റ് നമ്മുടെ കണക്കു കൂട്ടലുകളുടെ opposite പോകാം, അന്ന് ട്രേഡ് എടുകണ്ട എന്ന് വെച്ചാൽ മതി, ഒരു ദിവസം നിങൾ ട്രേഡ് ചെയ്തില്ല എന്ന് വെച്ച് ഒന്നും സംഭവിക്കില്ല. സോ ,നാളെ രാവിലെ 9:15 broker ആപ് എടുത്ത്, ആദ്യം കാണുന്ന opportunity ട്രേഡ് ചെയ്യുന്നതിന് പകരം, ഇന്ന് ഇനിയുള്ള സമയം, ചാർട്ട് maximum study ചെയ്ത്, നോക്കുക .
നാളെ നിങ്ങളുടെ strategy meet ചെയുന്ന രീതിയിലുള്ള എൻട്രി ലഭിക്കാൻ സാധ്യത ഉള്ള സ്റ്റോക്ക് , അല്ലെങ്കിൽ ഇൻഡക്സ് il Entry ലഭിക്കാൻ സാധ്യത ഉള്ള points note ചെയ്ത് വെച്ച് ട്രേഡ് ചെയ്യൂ… ഏറ്റവും കുറഞ്ഞത് ഒരു 5 stockil എങ്കിലും opportunity കണ്ട് പിടിക്കാൻ കഴിയും..അതിൽ 1 ഒ 2ഒ ട്രേഡ് എടുത്താൽ തന്നെ പ്രോഫിറ്റ് ആകും…
അല്പം overnight homework തെറ്റില്ല. അതുപോലെ വലിയ ടാർഗറ്റ് ലക്ഷ്യം വെച്ച് ഹോൾഡ് ചെയ്യുന്നതിൽ തെറ്റില്ല, but അതിനു അതുപോലെ തന്നെ മാർക്കറ്റ് തിരിച്ച്, വന്ന് നമ്മുടെ stoploss അടിക്കാൻ ഉള്ള സാധ്യതയും കൂടുതലാണ്.. അതു കൊണ്ട് തന്നെ തുടക്കം ആണെങ്കിൽ, ആദ്യം ചെറിയ ചെറിയ ടാർഗറ്റ് വെച്ച് ട്രേഡ് ചെയ്ത പോകുക.. Consistently പ്രോഫിറ്റ് എടുക്കുക എന്നത് ആണ് ഏറ്റ്‌വും പ്രധാനം.
ശരിക്കും നമ്മൾക്ക് സ്റ്റോക്കുകൾക്കു fixed ആയിട്ടുള്ള ഒരു പെർസെൻടേജ് പറയുവാൻ സാധിക്കില്ല ഓരോന്നിനും വെവ്വേറെ സ്റ്റോപ്പ് ലോസ്സ് ആയിരിക്കും കാരണം ഓരോ സ്റ്റോക്കിന്റെയും സപ്പോർട്ട് റെസിസ്റ്റൻസ് അടിസ്ഥാനത്തിൽ ആണ് സ്റ്റോപ്പ് ലോസ്സ് നിർണ്ണായിക്കുക അല്ലെങ്കിൽ മറ്റു ഏതെങ്കിലും ഇൻഡിക്കാറ്റോറുകളുടെ സഹായത്തോടെ അതു ചിലപ്പോൾ ഒന്നിന് 5% ആകാം മറ്റൊന്നിനു 2%, 3%, 8%,10% അങ്ങനെ. ഈ രീതിയിൽ തോന്നുംപടി സ്റ്റോപ്പ് ലോസ്സ് വച്ചാൽ നമുക്ക് ട്രെഡിൽ വിജയിക്കാൻ സാധിക്കില്ല,അപ്പോൾ നമ്മൾ ശരിക്കും എന്തിനാണ് stoploss വെയ്ക്കണ്ടത്, ഇനിയുള്ള കാര്യങ്ങൾ വളരെ ശ്രദ്ധയോടെ വായിക്കുക പതിനായിരങ്ങൾ മുടക്കി നിങ്ങൾ ഒരു കോഴ്സ് ചെയ്താൽ അവിടെ പഠിപ്പിക്കുന്ന ഒരു കാര്യം ആണ് ഇത്. ഇത് പ്രാവർത്തികം ആക്കിയാൽ ഏതൊരാൾക്കും ട്രെഡിങ്ങിൽ വിജയികം
അപ്പോൾ stoploss എന്തിനു വെക്കണം എന്നതാണ് ചോദ്യം, എപ്പോളും നമ്മൾ എടുക്കുന്ന ട്രെടുകളുടെ stoploss എപ്പോളും നമ്മുടെ ടോട്ടൽ ക്യാപിറ്റലിനാണ് വെയ്ക്കണ്ടത് അതു എങ്ങനെ എന്ന് നോകാം. ഒരു ലക്ഷം ക്യാപിറ്റൽ ഉള്ള ഒരാൾ അയാൾക്കു ഒരു ട്രെഡിൽ എത്ര ലോസ്സ് വേണം എന്ന് fix ചെയ്യാം ക്യാപിറ്റലിന്റെ 1%, ,2%, 3% ഇങ്ങനെ ചെയ്തു കഴിയുമ്പോൾ അയാൾക്കു ഓരോ ട്രെഡിലും ഉണ്ടാകുന്ന നഷ്ടം തുല്യം ആയിരിക്കും അതായതു 1% ആണ് എങ്കിൽ അയാളുടെ ഓരോ ട്രെഡിലും അയാൾക്കു ഉണ്ടാകുന്ന നഷ്ടം 1000 രൂപ ആയിരിക്കും അതു ഏതു സ്റ്റോക്കിൽ ചെയ്താലും ഇങ്ങനെ 10 ട്രേഡ് എടുത്തു സ്റ്റോപ്പ് ലോസ്സ് അടിച്ചാലും അയാൾക്കു ഉണ്ടാകുന്ന പരമാവധി നഷ്ടം 10000 രൂപ ആയിരിക്കും

Trading without a stop loss is like driving a car without brakes, it’s just a matter of time before you crash.
ഒരു ട്രേഡറുടെ ഏറ്റവും പവർഫുൾ ആയ ടൂൾ എന്താണ്?? “How I made $2000000 in the stock market” എന്ന പുസ്തകത്തിൽ Nicholas Darvas പ്രതിപാദിച്ചിരിക്കുന്നത് Stoploss ആണെന്നാണ്. അതെ, ഷോർട്ട് term ആയാലും, long term ആയാലും stoploss important ആണ്. ഇന്ന് എത്രയൊക്കെ fundamentally strong ആയ കമ്പനി ആണെങ്കിലും നാളത്തെ അവസ്ഥ പ്രവചനാതീതമാണ്. അതുകൊണ്ട് ഒരു trader/ investor എന്ന നിലയിൽ stoploss set ചെയ്യുകയാണ് ആദ്യം പഠിക്കേണ്ടത്. stock pick ചെയ്യുന്നത് എങ്ങനെ ആയാലും, stoploss സ്വന്തമായി തന്നെ തീരുമാനിക്കുക. കാരണം നിങ്ങൾക്ക് എത്രത്തോളം റിസ്ക് എടുക്കാൻ പറ്റും എന്നത് നിങ്ങൾക്ക് മാത്രമേ അറിയൂ. ഒരു breakout trade എടുക്കുമ്പോൾ സാധാരണ breakout candle ന് താഴെ അല്ലെങ്കിൽ 20 EMA ക്കു താഴെ stoploss കൊടുക്കുക, അതേപോലെ ഒരു reversal trade ആണെങ്കിൽ റിവേഴ്സ് ആകുന്ന support (horizontal or trendline) ന് താഴെ stoploss കൊടുക്കുക എന്നതാണ് normal strategy. (Disclaimer: I am not SEBI registered. All my views are for educational purposes . Do your own analysis before investing).
Fake ബ്രേക്കൗട്ട് എന്ന ട്രാപ്പ്
പലരും പറയുന്ന ഒരു പ്രധാന പ്രശ്നം ആണ് മിക്കവാറും Fake ബ്രേക്കൗട്ടിൽ ട്രാപ്പ് ആയി പോയിയെന്ന്.ഇതിൽ നിന്ന് പൂർണമായും ഒരു രക്ഷപെടുക എന്നത് ഏറെക്കുറെ അസാധ്യം ആണെങ്കിലും ഒരു പരിധ് വരെ ,ഒഴിവാക്കാൻ സാധിക്കും.
1. ട്രെൻഡ് reversal നോക്കുന്നതിനു പകരം, ട്രെൻഡ് ഇനു ഒപ്പം പോകുക..
2. മാർക്കറ്റിൽ നില നിലക്ക്കുന്ന indecision മനസ്സിലാക്കാൻ കഴിഞ്ഞാൽ, അതായത് അടുത്ത ഡയറക്ഷൻ മനസ്സിലാക്കാൻ കഴിയുന്നില്ല എങ്കിൽ, ലോങ് Straddle, strangle പോലെയുള്ള മാർക്കറ്റ് movement direction പ്രശ്നം വരാത്ത രീതിയിൽ ഉള്ള strategy Deploy ചെയ്യുക
3. Bullish and BEARISH പാറ്റേൺ,നോക്കി അതിൻ്റെ അതെ ദിശയിൽ വരുന്ന BREAKOUT എടുക്കുക, ഒരു ബുള്ളിശ് പാറ്റേൺ നിന്ന് , bearish breakout വന്നാൽ മാറി നിക്കുക…
4. Volume, Support, resistance, Divergence മുതലായ കാര്യങ്ങൽ കൂടെ കണകിലെടുകുക..
5. Intraday ആണെങ്കിലും, വലിയ ടൈം frame ( Day, 4hr, 1hr) മുതലായവ നോക്കി, ഇപ്പൊൾ പ്രൈസ് നിക്കുന്ന ലെവൽ support / resistance levels ആണോ എന്ന് ഉറപ്പ് വരുത്തുക…
6. വലിയ ടൈം frame നോക്കി, over-all സ്റ്റോക്ക് കാണിക്കുന്ന ട്രെൻഡ് analyse ചെയ്യുക…ആദ്യ പോയിൻ്റിൽ പറഞ്ഞത് തന്നെ , അതായത് ട്രെൻഡ് എങ്ങോട്ട് ആണോ , ആ കൂട്ടത്തിൽ പോകുക…
7. CANDLE stick പാറ്റേൺ പരിശോധിച്ചാൽ അവിടെയും ഒരു confirmation കിട്ടും…
8. Breakout കിട്ടിയാൽ തന്നെ അത് ഏത് ലെവൽ താഴെ പോയാൽ Breakout fail ആകും എന്നതിനെ കുറിച്ച് ഒരു ഐഡിയ രൂപപ്പെടുത്തി എടുക്കുക,… ശേഷം അ ലെവൽ അനുസരിച്ച് നിങ്ങളുടെ stoploss ക്രമീകരിക്കുക..
9. Strict stoploss Must, എന്താണോ ചാർട്ടിൽ നടക്കുന്നത് അതിനെ respect ചെയ്യുക, നിങ്ങളുടെ കണ്ടെത്തലുകൾ എപ്പോഴും ശരി ആവണമെന്നുള്ള വാശി പാടില്ല..
10. ഒരു ട്രേഡ് ലോസ് ആയാൽ അതിൽ നിന്ന് തന്നെ അല്ലെങ്കിൽ അന്ന് തന്നെ ആ ലോസ് recover ചെയ്യണം എന്ന mindset ഒഴിവാക്കുക…
Discussion about this post