എന്റെ പേരിലുള്ള ഷെയർ ഭാര്യയുടെ പേരിലേക്ക് മാറ്റുന്നത് എങ്ങനെയെന്ന് ചോദിച്ച് ഞാൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിലെ കമന്റിൽ വന്ന് സഹായിച്ചവരെല്ലാം CDSL വെബ്സൈറ്റ് വഴി ചെയുക എന്നാണ് പറഞ്ഞത്. ആ രീതിയിൽ തന്നെ ഞാൻ അതു ചെയ്യുകയും ട്രാൻസ്ഫർ ശരിയാവുകയും ചെയ്തു.
ആ പ്രോസ്സസിൽ ഞാൻ നേരിട്ട പ്രശ്നങ്ങൾ ചുവടെ എഴുതുന്നു. ഇനി ഇതുപോലെ ട്രാൻസ്ഫർ ചെയ്യാൻ അറിയ്യാത്തവർക്ക് ഉപകാരപ്പെടും.
1. നിങ്ങൾ CDSL easiest എന്ന സൈറ്റിൽ ഇതുവരെ register ചെയ്തിട്ടില്ലെങ്കിൽ കാര്യങ്ങൾ എളുപ്പമാണ്. Share transfer എന്ന youtube video search ചെയുക. മാർക്കറ്റ് ഫീഡ് എന്ന ചാനലിൽ share transfer updated എന്ന വിഡിയോ മലയാളത്തിൽ ലഭ്യമാണ്, അതിൽ പറയുന്ന steps പിന്തുടരുക. (https://www.youtube.com/watch?v=i3Lk_85CjrU)
2. എന്റെ കാര്യത്തിൽ ഞാൻ already CDSL രെജിസ്റ്റർ ചെയ്തിരുന്നു, evoting ചെയ്യാനും മറ്റും. ഇത് ഒരു വർഷം മുൻപാണ് ഞാൻ ചെയ്തത്. ഇങ്ങനെ ഉള്ളവർ ചെയണ്ടേ കാര്യങ്ങൾ താഴെ എഴുതാം
A. Log in (change password after logging in , if it has been log time)
B. Home page il Click on transaction tab.
C. BO linking എന്ന ഓപ്ഷൻ select ചെയ്യുക
D. Then click on “BO linking set up”
C. CDSL ആണോ NSDL ആണോ എന്ന ഓപ്‌ഷൻ കൊടുക്കുക. (നിങ്ങളുടെ ഡിമാറ്റ account ഇതിൽ ഏതിൽ ആണെന്ന് അറിയാൻ ബ്രോക്കരുടെ പേര് വെബ് സെർച്ച് ചെയ്താൽ മതി.)
E. ഇനി നിങ്ങൾക്ക് ഏത് ഡിമാറ്റ accountലേക്ക് ആണ് ഷെയർ ട്രാൻസ്ഫർ ചെയ്യാൻ ഉദ്ദേശിക്കുന്നെ, ആ accountന്റെ bo id type ചെയ്യുക (bo id broker ആപ്പിൽ കിട്ടും)
F. മുകളിൽ അടിച്ച bo id യുടെ പാൻ നമ്പർ കൊടുക്കുക,
G. Submit ബട്ടൻ ഞെക്കുക.
H. Otp വരും.. അതു കൊടുത്തു confirm ആക്കുക
Note: ഇത് link ആവാൻ 2 or 3 days എടുത്തു എന്റെ കേസിൽ , അതുകൊണ്ട് അത് ലിങ്ക് ആയി കഴിഞ്ഞേ ഷെയർ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കു.
നിങ്ങളുടെ CDSL home page ഇൽ registered for എന്നതിന് നേരെ easi എന്ന് ആണ് കാണിക്കുന്നതെങ്കിൽ താഴെ പറയുന്ന കാര്യം കൂടി ചെയ്യേണ്ടതുണ്ട്.
1.miscellaneous ടാബ് എടുത്ത് upgrade to easiest click ചെയ്യുക.
2. നിങ്ങളുടെ bo id(ഇപ്പോൾ തുറന്നിരിക്കുന്ന cdsl accountന്റെ boid type ചെയ്ത് upgrade കൊടുക്കുക.
ഈ സ്റ്റെപ്പ് verify ആകുന്നത് നിങ്ങളുടെ ബ്രോക്കർ ആണ്. എന്റേത് ഗ്രോ ആയിരുന്നു.. അവർ അത് next working day ആണ് ചെയ്തത്.
മുകളിൽ പറഞ്ഞ കാര്യങ്ങൾ verified/ authenticated ആയിക്കഴിഞ്ഞാൽ
2 or 3 days time എടുക്കും.
പിന്നെ ഞാൻ മുകളിൽ പറഞ്ഞ youtube chanel ഷെയർ ട്രാൻസ്ഫർ ചെയുന്ന ഭാഗം നോക്കി ആ steps പിന്തുടർന്നാൽ ട്രാൻസ്ഫെറിങ് നടക്കും.
അടുത്ത പ്രശ്നം.
ഷെയർ സെലക്ട് ചെയ്ത ട്രാൻസ്ഫർ ചെയാൻ commit എന്ന ബട്ടൻ അമർത്തിയാൽ otp വരും.
Otp നൽകി കഴിഞ്ഞാൽ pin ചോദിക്കും.(tpin) ആണ് ഇവിടെ നൽകേണ്ടത്.
ഞാൻ tpin മറന്നു പോയിരുന്നു. അതുകൊണ്ട് അത് reset ചെയാൻ miscellaneous ടാബിൽ reset pin എന്ന ഓപ്‌ഷൻ ഉപയോഗിച്ചു.
സെക്യൂരിറ്റി question ഉത്തരം നൽകി submit അടിചാൽ tpin നമ്മുടെ registered email വരും (അപ്പോൾ tpin മറന്നവർ ഇതുകൂടി ചെയ്ത ശേഷം മാത്രം ഷെയർ ട്രാൻസ്ഫർ ചെയുന്ന സ്റ്റപ്പിലേക്ക് കടക്കുക)
Discussion about this post