Rajesh N Ramakrishnan
ഹരാമി പാറ്റേൺ ഇതും ഒരു ട്രെൻഡ് reversal പാറ്റേൺ ആണ്.ഹരാമി പാറ്റേൺ തന്നെ bullish ഹരാമി, Bearish ഹാരാമി എന്ന് തിരിക്കാം.,
Bullish ഹരാമി
ഇത് ഒരു bullish പാറ്റേൺ ആണ്, സാധാരണയായി ഒരു ഡൗൺ ട്രെൻഡിന്റെ അവസാന ഭാഗത്ത് ആയി ആണ് bullish ഹരാമി രൂപപ്പെടുന്നത്. ഇത് ഒരു പുതിയ അപ്ട്രേണ്ടിൻ്റെ തുടക്കം ആയി കണക്കാക്കാം.താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണുക.
•മാർക്കറ്റ് ആദ്യം ഒരു ശക്തമായ ഡൗൺ ട്രേണ്ടിൽ ആണ്, സെല്ലേഴ്‌സിന് വെക്തമായ ആധിപത്യം ഉണ്ടെന്ന് കാണാം. തുടർന്ന് സെല്ലർ മാർക്കറ്റിൽ ചുമത്തുന്ന സമ്മർദ്ദത്തിൻ്റെ ഫലമായി ഒരു വലിയ bearish കാൻഡിൽ രൂപപ്പെടുന്നു.
•തുടർന്ന് വരുന്ന കാൻഡിൽ buyers മാർക്കറ്റിനെ മുകളിലേക്ക് ഉയർത്തി കൊണ്ടു് വരാൻ ശ്രമിക്കുന്നതിൻ്റെ ഫലമായി ഒരു gap up ഓപെനിങ് ലഭിക്കുന്നു. ഇത് കാണുന്ന സെല്ലേഴ്‌സ പരിഭ്രാന്തരാകുന്നു. ഇതിനെ തുടർന്ന് രണ്ടാമത്തെ കാൻഡിൽ ഒരു bullish കാൻഡിൽ ആയി ക്ലോസ് ചെയ്യുന്നതായി കാണാം. എങ്കിലും ഇതിൻ്റെ ക്ലോസിംഗ് വില എന്നത്, ആദ്യത്തെ കാൻഡിലിന്റെ opening വിലയേക്കാൾ അല്പം താഴ്ന്ന നിലവാരത്തിൽ ആകും.അതായത് രണ്ടാമത്തെ candle ഒരു bullish കാൻഡിൽ ആണെങ്കിലും അത് ആദ്യത്തെ കാൻഡിലിൻ്റെ ഓപ്പണിനും ക്ലോസിനും ഇടയിൽ ആണെന്ന് നീരിക്ഷികാം.
• രണ്ടാമത് രൂപപ്പെട്ട ചെറിയ bullish കാൻഡിൽ ആദ്യ കാഴ്ചയിൽ ഒരു നിരുപദ്രവകരമായ ഒരു കാൻഡിൽ ആയി തോന്നുമെങ്കിലും , ഇത് മാർക്കറ്റിനെ അതുവരെ താഴോട്ട് കൊണ്ടുപോകാൻ ശ്രമിച്ചു കൊണ്ടിരുന്ന സെല്ലേരിൻ്റെ ഇടയിൽ ഒരു panic സൃഷ്ടിക്കാൻ കഴിയുന്നു.ശക്തമായ ഒരു ഡൗൺ ട്ടേണ്ടിൻ്റെ ഇടയിൽ തീർത്തും അപ്രതീക്ഷിതം ആയി രൂപപ്പെടുന്നു എന്നത് കൊണ്ടാണിത്. ഇത് മുതലെടുത്ത് buyers മാർക്കറ്റിനെ മുകളിലേക്ക് ഉയർത്തി കൊണ്ടു് വരുകയും ചെയ്യുന്നു.. അത് കൊണ്ടു തന്നെ ഒരു bullish ഹരാമി pattern ഒരു trend reversal നടക്കാൻ പോകുന്നു എന്നതിൻ്റെ സൂചനയായി കണക്കാക്കാൻ കഴിയും.
Discussion about this post