rajesh n ramakrishnan
ഒരു ലക്ഷം രൂപയ്ക്കു ആയിരം രൂപ ലാഭമോ അയ്യേ നാണമില്ലേ സ്റ്റോക്ക് മാർക്കറ്റിൽ ഇത് പറയാൻ……….
പ്രൈസ് ആക്ഷൻ പഠിക്കും ഇൻഡിക്കേറ്റർ പഠിക്കും ട്രെൻഡ് ലൈൻ സപ്പോർട്ട് റെസിസ്റ്റൻസ് എല്ലാം പഠിക്കും എന്നിട്ടും ഞാൻ നഷ്ടത്തിൽ. നിർത്തുവാ ഈ പരുപാടി സ്ഥിരം കേൾക്കുന്ന പല്ലവിയാണിത്. എന്താണ് കാരണം എന്ന് ഒന്ന് അന്വേഷിച്ചാൽ പുറകോട്ട് നോക്കിയാൽ.. ഓരോന്നായി ചെക്ക് ചെയ്തു നോക്കാം. ക്യാൻഡിൽസ് എല്ലാം അറിയാം. അപ്പൊ അത് ഒക്കെ. ,സപ്പോർട്ടും റെസിസ്റ്റൻസ് ഉം അറിയാം, അതും ഒക്കെ. കുറഞ്ഞത് പത്ത് ഇന്ഡിക്കേറ്ററും അറിയാം, അവിടെയും എല്ലാം ഭദ്രം…. ഇനി ഓപ്ഷനിലേയ്ക്ക് വന്നാൽ ഡെൽറ്റ ഗാമ തീറ്റ ഹോ എല്ലാം അറിയാം. പിന്നെ എവിടെയാ തെറ്റുന്നത്……
ആരും സ്വയം വിലയിരുത്താൻ തയ്യാറാകാത്ത ഒരു കാര്യമാണ് വ്യാപാരത്തിനിടയിലെ മാനസീക വ്യാപാരം. “ഒരു ലക്ഷം കൊണ്ട് വന്നിട്ട് വെറും ആയിരം ലാഭം എന്തോന്ന് മാർക്കറ്റാ ഇത് ” ഈ ചിന്തയിൽ തുടങ്ങുന്നു നമ്മുടെ പതനം. നമുക്കറിയാം 90% ആളുകളും ലോസ് വരുത്തുന്നു എന്നാൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ഉണ്ട് ലോസ് വരുത്തുന്ന 90% ആളുകളിൽ 90% ഉം ആദ്യം 1-2% ലാഭം കിട്ടിയിട്ടും വിൽക്കാതെ വച്ച് നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നവർ ആണ് അതുമല്ലെങ്കിൽ കിട്ടിയത് പിന്നീട് നശിപ്പിക്കുന്നവർ ആണ്. ഇനി ഈ പറഞ്ഞ 1% അത്ര ചെറുതല്ല എന്ന് കണക്കുകൾ കാണിച്ചു തരും ഒരാൾ തന്റെ ഡീമാറ്റ് അക്കൗണ്ടിൽ ഒരു ലക്ഷം ഇട്ടു എന്ന് കരുതുക നിക്ഷേപ തുകയുടെ 1% ലാഭം എടുത്തിട്ട് അന്നേ ദിവസം മാറി നിൽക്കുക ഇങ്ങനെ കിട്ടിയ ലാഭം കൂടി ചേർന്ന് അടുത്ത ദിവസത്തെ ക്യാപിറ്റൽ ആയി ഇങ്ങനെ തുടർന്നാൽ എഴുപതു ദിവസം കൊണ്ട് നിങ്ങളുടെ നിക്ഷേപം രണ്ടു ലക്ഷം ആകും 140 ദിവസം കൊണ്ട് 4 ലക്ഷം ആകും ഒരു വര്ഷം കൊണ്ടോ പത്തു ലക്ഷത്തിനു മുകളിൽ. ഞാനിതു പറയുമ്പോൾ നിങ്ങളുടെ മനസ്സിൽ തോന്നും ഒന്ന് പോ മാഷെ ഒരു ലക്ഷം രൂപ ഒരു വര്ഷം കൊണ്ട് 10 ലക്ഷം ആകും പോലും ചുമ്മാ തള്ളാതെ എന്ന്.
എന്നാൽ ഡെയിലി 25000, ഒക്കെ സ്ക്രീൻ ഷോട്ട് കാണുമ്പോൾ അത് എന്നും കിട്ടും എന്ന് മനസ്സിൽ ഉറപ്പിക്കുകയും ചെയ്യും ഇവിടാണ് നഷ്ടങ്ങളുടെ തുടക്കം ഓപ്ഷൻ ആണേലും ഇൻട്രാ ഡേ ആണേലും താഴെ പറയുന്നത് ശ്രദ്ധിക്കുക
1. 1% ടാർഗറ്റ് ഫിക്സ് ചെയ്താൽ നമ്മൾ അത്യാഗ്രഹി ആവില്ല നമുക്ക് ക്ഷമയോടെ അവസരം കാത്തിരിക്കാൻ സാധിക്കും ഒരു ദിവസം ഒരു ശതമാനം പ്രോഫിറ്റ് ചാൻസ് തരാത്ത മാർക്കറ്റ് ഉണ്ടാവില്ല
2. ടാർഗറ്റ് കിട്ടിയാൽ വീണ്ടും വീണ്ടും എടുത്തു കിട്ടിയത് കളയരുത് ഓർക്കുക നമുക്ക് ഒരു ചാൻസ് മാത്രമേ മാർക്കറ്റ് തരൂ
3. കയ്യിൽ എത്ര ഉണ്ടെങ്കിലും ട്രേഡേഴ്സ് അതിന്റെ 10-15% ഉപയോഗിച്ച് മാത്രം ചെയ്യുക 15 k മതി ഓപ്ഷനിൽ ഒന്നോ രണ്ടോ ലോട്ട് എടുത്തു 1000 ഉണ്ടാക്കാൻ
4.ബാക്കി ഉള്ള 85-90k നമ്മുടെ ഇമോഷണൽ steability കാത്തു സൂക്ഷിക്കും ക്ഷമയോടെ വെയിറ്റ് ചെയ്യാനും നെഞ്ചിടിപ്പ് ഇല്ലാണ്ട് സ്വസ്ഥമായി ഉചിത തീരുമാനം എടുക്കുവാൻ നമുക്ക് കഴിയും
എങ്ങനെയാണ് നമുക്ക് ട്രേഡ് നിർത്താൻ മനസിനെ പഠിപ്പിക്കുന്നത്. നമ്മൾ ഒരു ജോലിയും കൂലിയും ഇല്ലാത്ത പത്തും ഗുസ്തിയും കഴിഞ്ഞ ആൾ ആണെന്ന് സ്വയം കരുതുക ഒരു ഗസറ്റഡ് ഓഫീസർ വര്ഷം വാങ്ങുന്ന സാലറി 10 ലക്ഷമേ ഉളൂട്ടോ. അപ്പൊ മാർക്കറ്റിൽ ഇരുന്നു ഒന്നോ രണ്ടോ മണിക്കൂർ പണിയെടുത്തു നമുക്ക് അത്രയും പോരെ. എല്ലാവരും ഒന്ന് ചിന്ദിച്ചാൽ ഒരു കാര്യം മനസിലാകും ലാഭം കിട്ടിയത് നഷ്ടപ്പെടുത്തിയില്ലായിരുന്നു എങ്കിൽ ഇപ്പൊ ലക്ഷങ്ങൾ കണ്ടേനെ എന്ന്.പല തുള്ളികൾ ചേർന്നാലും പെരു വെള്ളമാകും ഒന്നിച്ചു മലവെള്ളം വരണമെന്നില്ല
Discussion about this post