Abhijith J A
” വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനും..”
Fundamental V/S Techinchal V/S Emotional side of market.
ഈ പോസ്റ്റുകൊണ്ട് ഫണ്ടമെന്റൽ, ടെക്നിക്കൽ and ഇമോഷണൽ side of മാർക്കറ്റിനെ പറ്റി ആണ് പറയാൻ ഉദ്ദേശിക്കുന്നത്. പലരും ഫണ്ടമെന്റൽസ് ആണ് ഏറ്റവും പ്രധാനം.. അതല്ല.. ടെക്നിക്കൽ side ആണ് ഏറ്റവും പ്രധാനം എന്നൊക്കെ വാദിക്കാറുണ്ട്.. ഇത്തരം കാര്യങ്ങൾ subjective ആണ്,objective അല്ല (ഓരോ ആളുകൾക്കും വ്യത്യസ്ത അഭിപ്രായം ആണ് ) എന്ന പൂർണ ബോധ്യത്തോടെ പറഞ്ഞു തുടങ്ങട്ടെ…
നിങ്ങൾ അന്യനാട്ടിൽ പോയി അവിടെ താമസത്തിന് അനുയോജ്യമായ ഒരു വാസ സ്ഥലം അനേഷിക്കുന്നു എന്നു വിചാരിക്കുക. സ്വാഭാവികമായും മുൻപിലുള്ളത് രണ്ടു വഴികളാണ്..ഒന്നുകിൽ നിങ്ങൾ ഒരു വീട് പണിയുക അല്ലെങ്കിൽ വീട് വാടകക്ക് എടുത്ത് താമസിക്കുക.
1. ഫണ്ടമെന്റൽ side : നിങ്ങൾ നിങ്ങൾ സമ്പാദിച്ച പണം വെച്ച് ഒരു വീട് വെക്കാൻ തീരുമാനിച്ചു എന്ന് വിചാരിക്കുക. സ്വന്തം പണം ആയതുകൊണ്ടും ദീർഘനാളത്തെ ആവശ്യം ആയതുക്കണ്ടും നിങ്ങൾ ഏറ്റവും നല്ല എഞ്ചിനീറിനെ വെച്ചേ പണി തുടങ്ങുളു. ഏതു കെട്ടിടത്തിനും ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് അതിന്റെ അടിസ്ഥാനം (fundamental) അല്ലെങ്കിൽ basement ആണ്.. അതിലായിരിക്കും വീട് കെട്ടി പൊക്കുന്നത് .. എഞ്ചിനീയർ പറയുന്നപോലെ ശക്തമായ അടിത്തറ ഉണ്ടാകാൻ വേണ്ടുന്ന കാര്യങ്ങൾ നിങ്ങൾ ചെയ്തുകൊടുത്താൽ പിന്നെ മുകളിലോട്ട് വീട് വെക്കുമ്പോൾ അത് ദീർഘനാൾ കേടുകുടാതെ നില്കും എന്ന ഉറപ്പ് കിട്ടും.. ഫണ്ടമെന്റൽ ആയ basement നല്ല പാറ പൊടി, സിമന്റ്, കല്ല് വെച്ച് ശക്തമായി കെട്ടിയില്ലെങ്കിൽ വർഷാ വർഷം വരുന്ന മഴയിനെയോ കാറ്റിനെയോ ആ വീട് പ്രതിരോധിക്കും എന്ന് ഉറപ്പ് പറയാൻ പറ്റില്ല..
ഇതേപോലെയാണ് പണം നിക്ഷേപിക്കാൻ സ്റ്റോക്ക് തിരഞ്ഞെടുക്കുമ്പോ അതിന്റെ ഫണ്ടമെന്റൽസ് നോകിയെ തീരു എന്ന് പറയുന്നത്.. ശക്തമായ ഫണ്ടമെന്റൽ ഉള്ള കമ്പനി ആണെങ്കിൽ.. ഏതു കാറ്റിനേയും അതിജീവിക്കാൻ ശേഷി ഉണ്ടാകും.. അത് നിങ്ങളുടെ നിക്ഷേപത്തിന് കൂടുതൽ സാമ്പത്തിക ഭദ്രത നൽകും. കമ്പനിയുടെ ഫണ്ടമെന്റൽസ് ആയ ROE (Return on Equity), EPS (Earnings Per Share), DYR (Dividend Yield Ratio), FCF (Free Cash Flow), PEG (Projected Earnings Growth ) മുതലായ പല ഘടകങ്ങൾ മനസിലാക്കിയാൽ കമ്പനിയുടെ അടിത്തറ ഭദ്രം ആണോന്നു അറിയാൻ പറ്റും.
2. Technical side (chart) : നിങ്ങൾ വീട് കുറച്ചു നാളത്തേക്ക് വാടകക്ക് എടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വിചാരിക്കുക.. കുറച്ചു നാൾ എന്ന് ഉദേശിച്ചത് short term investment or swing trading ആണ്. അപ്പോൾ നിങ്ങൾ നോക്കുന്നത് പൊതുവെ നല്ല വാടക നിരക്കിൽ കിട്ടുന്ന ഭേദപ്പെട്ട സൗകര്യങ്ങൾ ഉള്ള ഒരു വീട് (stock) ആയിരിക്കും. കുറച്ചു നാളത്തേക്ക് ആയതുകൊണ്ട് തന്നെ നിങ്ങൾ ആ വീടിന്റെ basement strong ആണോന്നു അധികം അനേഷിക്കാൻ പോകാറില്ല.. പക്ഷെ തീരെ മോശം അടിത്തറ ഉള്ള വീട് കണ്ടാൽ അതിൽ തല വെക്കേം ചെയ്യില്ല.. ഇതേപോലെ ആണ് short term investment / swing trading. Chart പ്രകാരം നല്ല വില ആണോ ഇപ്പോൾ , ഇപ്പോ resistance break ചെയ്തു നിക്കുവാണോ എന്നൊക്കെ നോക്കി വാങ്ങാം .. അതായത് ടെക്നിക്കൽ സൈഡിനാണ് ഇവിടെ കൂടുതൽ പ്രാധാന്യം.. പക്ഷെ തീരെ മോശം basement ( ഫണ്ടമെന്റൽ ) ഉള്ള വീടാണെങ്കിൽ.. നിങ്ങൾ നിൽക്കാൻ ഉദ്ദേശിക്കുന്ന ചുരുങ്ങിയ കാലത്തിനുള്ളിലും വീടിന് കെടുപ്പാട് ഉണ്ടാകില്ല എന്ന് ഉറപ്പ് പറയാൻ പറ്റില്ല.. ചിലപ്പോ വാടക വീട് ഒഴിയുന്നതിന് (സ്റ്റോക്ക് sell ചെയ്യുന്നതിന് )തൊട്ടു മുൻപായിട്ട് ആയിരിക്കും എല്ലാം കൂടെ പൊളിഞ്ഞു വീഴുന്നത്.. അതുകൊണ്ട്.. Swing trade എടുക്കുമ്പോ ചാർട്സ് നോക്കണം, ഒപ്പം ഫണ്ടമെന്റൽ കൂടെ നോക്കിയാൽ എക്സ്ട്രാ ഉറപ്പ് കിട്ടും..
ഇനി പറയുന്നത് chart വരച്ചു സ്റ്റോക്കിന്റെ വിലയുടെ പോക്ക് എങ്ങോട്ടേക്കായിരിക്കും എന്ന് മുൻകൂട്ടി പറയാൻ പറ്റുമോ എന്നതാണ്. ഒരു പരുധി വരെ പറ്റും എന്നാണ് അതിന്റെ ഒറ്റ വാക്കിലെ ഉത്തരം.
Day traders/ intraday traders വളരെ വലിയ രീതിയിൽ profit ഉണ്ടാകാൻ ആശ്രയിക്കുന്നത് technical side അഥവാ chart വരകൾ ആണ്.. Intraday traders കാശ് ഉണ്ടാകുന്നവരാണ് എന്ന് നിങ്ങൾക് ഒക്കെ അറിയാമെല്ലോ.. അതിനർത്ഥം intraday traders profit ഉണ്ടാകുന്നുണ്ട് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ chart വരകൾ, സപ്പോർട്ട് റെസിസ്റ്റൻസ് കളിലും നിങ്ങൾ വിശ്വസിച്ചേ മതിയാകു. ദ്രവ്യത്തിന്റെ (matter) ഏറ്റവും ചെറിയ കണികകൾ ആണ് അണു (atom) എന്ന് അറിയാമെല്ലോ.. അതേപോലെ long term ഇൻവെസ്റ്റ്മെന്റിനെ കീറി മുറിച്ചാൽ അതിലെ ഏറ്റവും ചെറിയ കാണികകൾ ആണ് intraday trading. അതായത് 365 ദിവസങ്ങൾ (intraday) ചേർന്നതാണ് ഒരു വർഷം ( long term investment ). അപ്പോൾ ഓരോ ദിവസവും നടക്കുന്ന കുഞ്ഞു കുഞ്ഞു വ്യത്യാനങ്ങൾ ആണ് ഒരു വർഷത്തിന് ശേഷം ഒരു സ്റ്റോക്കിന്റെ വിലയുടെ ആധാരം.
അങ്ങനെയെങ്കിൽ intraday ട്രെഡിങ്ങിൽ profit ഉണ്ടാകാൻ സഹായിക്കുന്ന ടെക്നിക്കൽ analysis ആയ chart വരച്ചുള്ള സപ്പോർട്ട്, റെസിസ്റ്റൻസ് കണ്ടുപിടിക്കൽ long termലും profit ഉണ്ടാകാൻ നിങ്ങളെ സഹായിക്കും എന്നത് പകൽ പോലെ വ്യക്തമാണ്.. Its not rocket science. സുഹൃത്തുക്കളെ ടെക്നിക്കൽ side അഥവാ chart വരച്ചു ഉള്ള റെസിസ്റ്റൻസ് and സപ്പോർട്ട് കണ്ടുപിടിക്കൽ is a basic നഗ്ന സത്യം in സ്റ്റോക്ക് market എന്ന് മനസിലാക്കി കൊള്ളു.
3. Emotional (വൈകാരിക) side of സ്റ്റോക്ക് market : ഇവനാണ് കഥയിലെ രാജാവ് അധികം ആരും പറഞ്ഞുകേൾക്കാത്ത, അല്ലെങ്കിൽ അറിയാൻ ശ്രമിക്കാത്ത മാർക്കറ്റിന്റെ ആത്മാവ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഇമോഷണൽ side of സ്റ്റോക്ക് market.
നമ്മുടെ ഒരു ഫേസ്ബുക്ക് ” ഗ്രൂപ്പ് ” ആണ് സ്റ്റോക്ക് market എന്ന് വിചാരിക്കുക. ഏതാണ്ട് ഒന്നര ലക്ഷം memebers ഉണ്ട്. ഇതിൽ ആയിരങ്ങൾ നിക്ഷേപിച്ചവരുണ്ട്, ലക്ഷങ്ങൾ നിഷേപിച്ചവരുണ്ട്.. അതിനും മുകളിൽ കോടികൾ നിക്ഷേപിച്ചുവരും ഉണ്ട്.. ടെക്നിക്കൽ സൈഡ് മാത്രം നോക്കുന്നവരുണ്ട്.. ഫണ്ടമെന്റൽസ് മാത്രം നോക്കുന്നവരുന്നുമുണ്ട്.. അതല്ല ഫണ്ടമെന്റലും ടെക്നിക്കലും നോക്കി invest ചെയുന്നവരും ഉണ്ട്..
പെട്ടെന്നു ഒരു വാർത്ത വരെയാണ് Reliance Industries എന്ന ഭീമൻ കമ്പനിയുടെ മുതലാളി മുകേഷ് അംബാനി എന്ന അധികായൻ കമ്പനി MD സ്ഥാനം ഉപേക്ഷിച്ചു ഏല്ലാം മതിയാക്കി വനവാസത്തിനു പോകാൻ തീരുമാനിച്ചു.. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ല ശശിയെ എന്നും പറഞ്ഞു ഒരു പത്രക്കുറിപ്പും എഴുതി പുള്ളി പടി ഇറങ്ങി. ഇത്രയും നാൾ സ്റ്റോക്ക് മാർക്കറ്റിലെ വിശ്വസ്ഥ സ്ഥാപനം എന്നൊക്കെ ക്യാധി നേടി എടുത്ത കമ്പനി ആണ്.. വർഷങ്ങളായി വളർന്നു വളർന്നു തണലൊരുക്കിയ വട വൃക്ഷം. അതിനെ നട്ടു വളർത്തി പരിപാലിച്ചു ഈ നിലയിൽ എത്തിച്ച മഹാരഥനാണ് ശ്രീമാൻ മുകേഷ് അംബാനി എന്ന് ഓർക്കണം… ആ പുള്ളി ആണ് എല്ലാം ഉപേക്ഷിച്ചു പടിയിറങ്ങുന്നത്.. ഞാനും നിങ്ങളും അടങ്ങുന്ന ഈ ഗ്രുപ്പിലെ ഒന്നര ലക്ഷം നിക്ഷേപ്പ്കരുടെയും കണ്ണിൽ ഉണ്ണിയായ ആ കമ്പനിയുടെ ഭാവി ഒറ്റ രാത്രി കൊണ്ട് സംശയത്തിന്റെ നിഴലിൽ ആകും..reliance എന്ന ചെടിയെ വട വൃക്ഷം ആയി വളർത്തി വലുതാക്കിയ പരിപാലകൻ പണി നിർത്തുമ്പോൾ അടുത്ത പരിപാലകന് വേണ്ടത്ര സ്വീകാര്യത ലഭിക്കാൻ സമയം എടുക്കും..കമ്പനിയുടെ മുൻപുണ്ടായിരുന്ന സ്വീകാര്യത പല മടങ്ങു ഇടിയും..3000 രൂപ ടച്ച് ചെയ്ത കമ്പനി സ്റ്റോക്ക് വില LC അടിച്ചു അടിച്ചു വീണൊണ്ടിരിക്കും… ഓർക്കപ്പുറത്തു വന്ന ഈ ഇടിത്തീയിൽ ഫണ്ടമെന്റലോ ടെക്നിക്കൽ chart വരകളോ ഒന്നും വിലപോകില്ല.. അവിടെ മാർക്കറ്റിനെ സ്വാതീനിക്കുന്നത് ഞാനും നിങ്ങളും ഉൾപ്പെടുന്ന ഒന്നര ലക്ഷം ആളുകളുടെ “മാനസികാവസ്ഥ” ആണ്.. നല്ല ഒന്നാംതരം blue chip കമ്പനിയിൽ ആർക്കും ഇപ്പോ വിശ്വാസം ഇല്ലാതായി..അങ്ങനെ അത് ഹോൾഡ് ചെയ്യാനുള്ള postive emotion ( നല്ലതെന്ന മാനസികാവസ്ഥ ) ഇല്ലാണ്ടായി.. അപ്പോ holders എലാം വിറ്റു തുലക്കും.. ഫണ്ടമെന്റാൾസോ ടെക്നിക്കാൾസോ ആരും വില വയ്കില്ല.. റെസിസ്റ്റൻസ് and സപ്പോർട്ടിനെ പറ്റി ആരും ചിന്തയ്ക്കേ കൂടെ ഇല്ല.. കിട്ടുന്ന വിലക്ക് വീട്ടിട്ട് ഓടും .
നേരുത്തേ പറഞ്ഞ വീട് വെക്കുന്ന ഉദാഹരണം എടുക്കാം. നിങ്ങൾ നല്ല basement കെട്ടി വീട് പണിയുകയോ വാടകക് എടുകയോ എന്തും ആവട്ടെ.. റിക്ടർ scale 8 തീവ്രത രേഖപെടുത്തുന്നു ഒരു ഭൂമികുലുക്കമോ ഒരു വലിയ സുനാമിയോ വന്നാലോ തീരാവുന്നതേ ഉള്ളു മനുഷ്യ നിർമിതമായ വീടുക്ൾ. അതേപോലെയാണ് ഓർക്കപ്പുറത് മാർക്കറ്റിൽ വരുന്ന വാർത്തകൾ.. അങ്ങനൊരു മാർക്കറ്റിനെ കുലുക്കുന്ന വാർത്ത വന്നാൽ തീരാവുന്നതേ ഉള്ളു മനുഷ്യ മനസ്സാൽ നിർമിതമായ ഒരു കമ്പനിയുടെ മേലുള്ള വിശ്വാസം..
പക്ഷെ അത്തരം ഓർക്കാപ്പുറത് വരുന്നു കാര്യങ്ങൾ ആർക്കും പ്രവചിക്കാൻ കഴിയില്ല..അതൊക്കെ വല്ലപ്പോഴും വരുന്ന പ്രതിഭാസം ആണ്..(ഭൂമികുലുക്കം ആർക്കും പ്രവചിക്കാൻ കഴിയാത്തത് പോലെ ).. പ്രതേകിച് കാരണങ്ങൾ കാണില്ല.. വരും.. എല്ലാം തൂത്തുവാരികൊണ്ട് അങ്ങുപോകും.. അതാണ് ശീലം . അവിടെയാണ് ഫണ്ടമെന്റൽ and ടെക്നിക്കൽ analysisന്റെ പ്രാധാന്യം. മുൻപ് പറഞ്ഞപോലെ 100% ഉറപ്പു ഒന്നിനും തരാൻ കഴിയില്ലെങ്കിലും വലിയൊരു ശതമാനം ഉറപ്പോടെ പ്രവചിക്കാൻ ഫണ്ടമെന്റൽസ് and ടെക്നിക്കൽ സൈഡിന് കഴിയും.
അങ്ങനെ കഴിയും എന്ന് പറയുമ്പോൾ 100% ഉറപ്പ് ഒരിക്കലും പറയാൻ കഴിയില്ല.. ഭൂമിയിൽ ദക്ഷിണഗോളത്തിൽ ആറ്റത്തുള്ള ഓസ്ട്രേലിയ എന്ന രാജ്യത്തിൽ ഒരു മൂലക്ക് ഇരിക്കുന്ന Sydney എന്ന പ്രദേശത്തു എത്ര മില്ലി മഴ പെയ്യുമെന്ന് ഇന്ത്യയിലിരുന്നു ഒരു ശാസ്ത്രഞ്ജൻ പ്രവചികുംപോലെ അതി സങ്കീർണം ആയ ഒരു കാര്യം ആണ് അത്.. Sydney പെയ്യുന്ന മഴക്ക് അമേരിക്കയിൽ ചിറകിട്ടു അടിച്ചു പറക്കുന്ന ഒരു ചെറിയ പൂമ്പാറ്റയുടെ ചിറകടിയിൽ ഉണ്ടാകുന്ന വളരെ ചെറിയകാറ്റിനു പോലും influence ചെയ്യാൻ (ചെറിയ രീതിയിലെന്കിലുമ് നിയന്ത്രിക്കാൻ) കഴിഞ്ഞേക്കും..( ഈ effectനെ പറ്റി കൂടുതൽ അറിയാൻ ഗൂഗിളിൽ butterfly effect എന്ന് search ചെയ്താൽ മതി )
അങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ വരെ influence ചെയ്‌തെകാവുന്ന അതിസങ്കീർണമായ ഒരു ഇടമാണ് സ്റ്റോക്ക് മാർക്കറ്റ്.. അതിനെ 100% predict ചെയ്യാൻ ആർക്കും ഒരിക്കലും കഴിയില്ല.. കാരണം അങ്ങനെ predict ചെയ്യണമെങ്കിൽ ഞാനും നിങ്ങളും ഉൾപ്പെടുന്ന ഓരോ individual ഇൻവെസ്ടോഴ്സിന്റെയും മനസിലെ വികാരം വായിച്ചെടുക്കാൻ പറ്റണം.. അതിനു പോന്ന ഒരു കണ്ടുപിടുത്തവും ഇന്ന് ഇല്ല.. പക്ഷെ ഓസ്ട്രേലിയലിൽ എത്ര മില്ലി മഴ പെയ്തേക്കാം എന്ന് ഒരു വിധം predict ചെയ്യാൻ ശാസ്ത്രഞ്ഞന്മാർക് ( experts) പറ്റുന്നുണ്ട്..അവിടെ ആണ് market experts പറയുന്ന ഫണ്ടമെന്റൽ and ടെക്നിക്കൽ സൈഡിന്റെ പ്രസക്തി. മാർക്കറ്റിൽ അവർ expert ആയതും ഒരുവിധം ഉറപ്പോടെ മാർക്കറ്റിലെ കാര്യങ്ങൾ predict ചെയ്യാൻ പറ്റുന്നതുകൊണ്ട് ആണെന്ന് മറക്കണ്ട.
ഈ പോസ്റ്റിന്റെ ഉള്ളടക്കം ചുരുക്കി പറയാം.. മാർക്കറ്റിൽ പരമ പ്രധാനം ആയ, എലാം നിയന്ത്രിക്കുന്ന ഘടകം കോടിക്കണക്കിനു വരുന്ന ഓരോ individual ഇൻവെസ്റ്റേഴ്സിന്റെയും മനോനില ആണ്. സ്റ്റോക്ക് price മുകളിൽ പോണോ താഴ പോണോ എന്ന് തീരുമാനിക്കുന്നത് നമ്മളുടെ മനോനില.. അത് 100% ഉറപ്പോടെ predict ചെയ്യാൻ കഴിയില്ല.. പക്ഷ ഒരു പരുതി വരെ ഒരു സ്റ്റോക്കിന്റെ വില എങ്ങനെയായിരിക്കും എന്ന് സ്റ്റോക്കിന്റെ ഫണ്ടമെന്റൽ and ടെക്നിക്കൽ side നോക്കി പറയാൻ പറ്റും.
ഇനി വീട് വെക്കുമ്പോൾ (ഓഹരിയിൽ നിക്ഷേപം നടത്തുമ്പോൾ ).. ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങളോട് യോജിക്കുണെങ്കിൽ മാത്രം ഫൌണ്ടേഷൻ strong ആകണം..ഒപ്പം സൗകര്യങ്ങൾ അനുകൂലം ആണോന്നും നോക്കണം…അതായത് സ്റ്റോക്കിന്റെ ഫണ്ടമെന്റൽസ് നോക്കണം.. ഒപ്പം ടെക്നിക്കൽ സൈഡും നോക്കണം . (ഓർക്കാപ്പുറത് വരുന്ന ഭൂമികുലുക്കോം സുനാമിയും നോക്കാൻ പറ്റുല്ലലോ .. ഈ അനന്ദമായ ലോകത്ത് എന്തും നടക്കാം എന്ന ബോദ്യം ഉണ്ടായാൽ മതി )
മേൽ പറഞ്ഞ കാര്യങ്ങൾ പലർക്കും അറിയാം. പക്ഷെ അതറിയാത്ത, അല്ലെങ്കിൽ അറിഞ്ഞിട്ടും എലാം കുട്ടികിഴിച് ആലോചിക്കാൻ മറന്നു പോയ പുതിയ ആളുകൾ കാണും.. അവർക് ഈ പോസ്റ്റ് ഉപകരിക്കും എന്നാണ് എന്റെ വിശ്വാസം . ആരെങ്കിലും ഫണ്ടമെന്റൽ നോക്കി അഭിപ്രായം പറഞ്ഞാലും ടെക്നിക്കൽ നോക്കി അഭിപ്രായം പറഞ്ഞാലും അവരുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നതിന് മുൻപായി മാർക്കറ്റ് 100% ഉറപ്പോടെ predict ചെയ്യാൻ ആർക്കും തന്നെ കഴിയില്ലെന്നും.. മനുഷ്യൻ ആയാൽ തെറ്റുകൾ ഉണ്ടാകുമെന്നും വിവേകത്തോടെ ചിന്തിച്ചിട്ട്.. ഓരോരുത്തരും ഗ്രൂപ്പിൽ വരുന്ന സ്റ്റോക്ക് suggestions സ്വന്തമായി കൂടെ പഠിച്ചിട്ടു, സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം നിഷേപിക്കുക. പരസ്പരം ചെളി വാരി എറിയാതെ..പരസ്പര ബഹുമാനത്തോടെ സഹോദര്യത്തോടെ നമുക്ക് മുൻപോട്ടു പോകാം.. അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടായാൽ അത് മാന്യമായ രീതിയിൽ ഒരു അനുജൻ ചേട്ടൻ ബന്ധം പോലെ ആരോഗ്യകരമായി പറഞ്ഞു തീർകാം..
ഈ പോസ്റ്റ് കൊണ്ട് മുകേഷ് അംബാനി രാജി വെക്കുമെന്നോ.. രാജി വെച്ചാൽ reliance ഓഹരി വില ഇടിയുമെന്നോ എന്നൊന്നും എനിക്ക് കൃത്യമായി പറയാൻ കഴിയില്ല.. അങ്ങനൊരു ഉദാഹരണം തികച്ചും പഠനാവശ്യത്തിനു വേണ്ടി മാത്രം പറഞ്ഞതാണ് . ഈ പോസ്റ്റ് കൊണ്ട് ആരെയും പുണ്യാളൻ ആക്കാനോ ക്രൂശിക്കാനോ ഞാൻ ഉദ്ദേശിച്ചിട്ടില്ല.
ഞാൻ പറയുന്നത് മാത്രം ആണ് ശെരി എന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല.. ഞാൻ പറയുന്നതുപോലെ മറ്റുള്ളവർ പറയുന്നതിലും ശെരി ഉണ്ടാകാം എന്നാണ് ഞാൻ വിശ്വസിക്കുന്നത് …ഈ പോസ്റ്റിൽ എന്തേലും വിയോജിപ്പോ മറ്റു അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ കമന്റിൽ രേഖ പെടുത്താൻ മറക്കണ്ട.. ആരോഗ്യകരമായ ചർച്ചക്ക് മാത്രം കമന്റ് ബോക്സിൽ ഞാൻ കാണും.ഫണ്ടമെന്റൽ ആണ് ഏറ്റോം നല്ലത്.. ടെക്നിക്കൽ ആണ് ഏറ്റോം നല്ലത് എന്നുള്ള ചർച്ചക്ക് ഞാനില്ല.. ആ വിഷയത്തിൽ എന്റെ അഭിപ്രായം ആണ് ഈ പോസ്റ്റിലുള്ളത്… പറയാനുള്ളതെല്ലാം ഇതിൽ തന്നെ എഴുതി പിടിപ്പിച്ചിട്ടുണ്ട് . ഒപ്പമിരുന്ന് ക്ഷമയോടെ വായ്ച്ചതിന് നന്ദി.
അപ്പൊ അടുത്ത ശനിയാഴ്ച മറ്റൊരു പോസ്റ്റുമായി കാണാം.
Happy trading , happy investing
~Abhijith J A
Discussion about this post