Rafeeque AM
April 8ാം തീയ്യതി 13% ത്തിന്‍റെ വമ്പിച്ച മുന്നേറ്റം ഒരു ദിവസംകൊണ്ട് ഈ സ്റ്റോക്കിലുണ്ടായി. സ്റ്റോക്ക് price അതിന്‍റെ എക്കാലത്തെയും വലിയ ഉയരത്തില്‍ (363 ) എത്തുകയും ചെയ്തു. South korean auto giants ആയ HYUNDAI യും KIS corperation ഉം തങ്ങളുടെ ഇന്ത്യയിലെ EV കാര്‍ സെഗ്മന്‍റിലെ ഉല്‍പാദനം വര്‍ദധിപ്പിക്കാനും ആധിപത്യം സ്ഥാപിക്കാനൊരുങ്ങുകയാണ്.
Ev കാറുകള്‍ക്ക് ആവശ്യമായ lithium iron battery ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് അവരുടെ തീരുമാനം. അതിന്‍റെ ഭാഗമായി Exide energy solutions ltd മായി ഒരു MOU sign ചെയ്തിരിക്കുകയാണ്. ഈ വാര്‍ത്ത പുറത്ത് വന്നതോടെയാണ് exide സ്റ്റോക്കീല്‍ വമ്പിച്ച മുന്നേറ്റമുണ്ടായത്.
75 വര്‍ഷത്തെ പാരമ്പര്യമുള്ള Exide industries ഇന്ത്യയിലെ storage battery business ല്‍ market leading position ലുള്ള കമ്പനിയാണ്. വാഹനങ്ങളിലെ എല്ലാ സെക്ടറിലും 2 wheeler, 4 wheeler, 3 wheeler, E-rickshaws and H-UPS. വരെ നീളുന്ന automotive വിഭാഗത്തില്‍ exide ബാറ്ററികള്‍ കാണാം. വ്യവസായിക ആവശ്യത്തിനുള്ള high capacity ബാറ്ററികളും ഇവര്‍ നിര്‍മിക്കുന്നു.

2018 ലാണ് കമ്പനി സ്വിസര്‍ലാന്‍റിലെ leclanche എന്ന കമ്പനിയുമായി ചേര്‍ന്ന് exide laclanche energy private limited എന്ന ഒരു subsidiary കമ്പനിക്ക് രൂപം നല്‍കി. തങ്ങളുടെ ബാറ്ററി നിര്‍മാണ രംഗത്ത് നിര്‍ണയകമായ ഒരു മാറ്റം EXIDE കൊണ്ട് വന്നത്. EV വാഹനങ്ങള്‍ക്കാവശ്യമായ lithium iron battery നിര്‍മിക്കുക എന്നതായിരുന്നു ലക്ഷ്യം.
2022 നവമ്പറോടു കുടി leclanche joint venture partnership ല്‍ നിന്ന് exit ആവുകയും 2024 മാര്‍ച്ച് ഓടെ exide industries ന്‍റെ ഒരു subsidiary കമ്പനിയായി exide energy solutions ltd നിലവില്‍ വന്നു.
Exide Energy Solutions Ltd ഇന്ത്യയിലെ ആദ്യത്തെ lithium ion cell manufacturing plant ബാംഗ്ലൂരില്‍ നിര്‍മിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്റ്റോക്കിലുണ്ടായ മുന്നേറ്റം ഈ exide energy solutions മായി KIA യും HYUNDAI യും ഏര്‍പ്പെട്ട പുതിയ കരാറിന്‍റെ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ്.
കഴിഞ്ഞ 5 വര്‍ഷം ഈ സ്റ്റോക്ക് നല്‍കിയ റിട്ടേണ്‍ വെറും 73% ആണ്. Nifty 95% മുകളില്‍ റിട്ടേണ്‍ നല്‍കി. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം മാത്രം 107% റിട്ടേണ്‍ നല്‍കി. ഒരു മാസം 18% നല്‍കി … 2018 sept ആണ് 268 എന്ന മുമ്പത്തെ ALL TIME HIGH ല്‍ സ്റ്റോക്കെത്തിയത്.
2018 ലാണ് lithium ion production മായി ബന്ധപ്പെട്ട് swiz കമ്പനിയുമായി joint venture പ്രഖ്യാപനം ഉണ്ടായത്. എന്നാല്‍ പ്രഖ്യാപനമുണ്ടായന്നല്ലാതെ manufacturing തുടങ്ങിയിരുന്നില്ല. Corona pandemic ഉം Auto sales ലുണ്ടായ ഇടിവും അനുകൂല സാഹചര്യം സൃഷ്ടിച്ചില്ല.
Bangalore ലെ ഇന്ത്യയിലെ ആദ്യത്തെ giga plant Plant ന്‍റെ ഭൂമിപൂജ നടക്കുന്നത് 2022 മധ്യത്തോടെയാണ്. അതോടെയാണ് സ്റ്റോക്കില്‍ ഒരു ഉണര്‍വ്വുണ്ടാകാന്‍ തുടങ്ങിയത്. ആ റാലി മുന്നോട്ട് പോയി previous high cross ചെയ്ത് സ്റ്റോക്ക് ഒരു break out ലേക്ക് നീങ്ങിയത് അപ്പോഴാണ്.
സ്റ്റോക്കിലെ trading volume ത്തില്‍ വമ്പിച്ച വളര്‍ച്ച കാണാം.
Avg Vol 1Yr : 37,88,517
Avg Vol 1Mth : 1,02,20,509
Discussion about this post