Adv Jerine George
പലരും ട്രേഡിങ്ങിനെ ഒരു ബിസിനസ്സിനോട് ഉപമിക്കാറുണ്ട്. എന്നാൽ ബിസിനസ്സുകൾക്ക് ഉള്ളതും ട്രേഡിങ്ങിൽ ഇല്ലാത്തതും ആയ ഒരു ഘടകമാണ് mutual benefit . അതായത് ഏതൊരു കച്ചവടം എടുത്താലും കച്ചവടത്തിന്റെ ഭാഗമായ രണ്ടു വ്യക്തികൾക്കും ഏതെങ്കിലും തരത്തിൽ നേട്ടം ലഭിച്ചിരിക്കും . വിൽക്കുന്ന വ്യക്തിക്ക് ക്യാഷ് ആണ് ലഭിക്കുന്നതെങ്കിൽ വാങ്ങുന്ന വ്യക്തിക്ക് ഉൾപ്പന്നം അല്ലെങ്കിൽ സർവീസ് ലഭിക്കും. വിൽക്കുന്ന വ്യക്തി അമിത നേട്ടം കൊയ്യുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിൽ പോലും വാങ്ങുന്ന വ്യക്തിക്ക് ഒരു ഉൽപ്പന്നമോ സേവനമോ ലഭിച്ചിരിക്കും.(നേരെ തിരിച്ചും സംഭവിക്കാം )
എന്നാൽ ട്രേഡിങ്ങിൽ രണ്ടു വ്യക്തികൾ തമ്മിലുള്ള ഇടപാടിൽ ഒരു വ്യക്തിക്ക് മാത്രമേ ഏതെങ്കിലും തരത്തിൽ ഉള്ള ലാഭം ലഭിക്കുകയുള്ളൂ. Option Trading പോലുള്ളവ പരിപൂർണ്ണമായും ഒരു വ്യക്തിയുടെ നഷ്ടത്തിൽ നിന്ന് എതിരെ നിൽക്കുന്ന വ്യക്തി ലാഭം ഉണ്ടാക്കുന്ന സംവിധാനം ആണ്. ഒരു വ്യക്തിക്ക് നഷ്ടം വന്നാൽ മാത്രമേ മറ്റൊരു വ്യക്തിക്ക് ലാഭം ഉണ്ടാക്കാൻ കഴിയൂ എന്ന അവസ്ഥ. പച്ച കത്തിയ screenshot ഇവിടെ ഒരാൾ ഇടുമ്പോൾ മറ്റൊരിടത്ത് ചോര കണ്ട് മറ്റൊരാൾ സ്വയം പഴിക്കുന്നുണ്ടാകും.
(മേൽപ്പറഞ്ഞതിനു അർത്ഥം പച്ച കാണാനും ചോര കാണാനും 50-50 chance എന്തായാലും ഉണ്ടാകും എന്നുമല്ല)
Option Buying പോലുള്ളവ അടിസ്ഥാനപരമായി തന്നെ Traders-ന് അനുകൂലമല്ല. ലാഭം കണ്ടെത്താൻ ഉള്ള സാധ്യത 1:3 മാത്രമാണ് ഇവിടെ.ഒരാൾക്ക് നഷ്ടവും മറ്റൊരാൾക്ക് ലാഭവും നൽകുന്ന അതിനപ്പുറം പങ്കെടുന്നവർക്ക് യാതൊരു തരത്തിൽ ഉള്ള നേട്ടവും ലഭിക്കാത്ത intrinsic value ഇല്ലാത്ത ചൂതാട്ടത്തിന് സമാനമായ ഒരു സംവിധാനം ആണ് Options Trading(ദീർഘകാല നിക്ഷേപം നടത്തുന്നവർ Options Trading വഴി Hedge ചെയ്യുന്നത് പൂർണ്ണമായി ഈ ഗണത്തിൽ കൂട്ടാൻ കഴിയില്ല )
എന്നാൽ Stock Trading അൽപ്പം വ്യത്യസ്തമാണ്.Traders Market-ലേക്ക് liquidity കൊണ്ടുവരുന്നവരാണ്. Intraday Traders ഇല്ലെങ്കിൽ ദീർഘകാല നിക്ഷേപകർക്ക് തങ്ങളുടെ ക്യാഷ് മാർക്കറ്റിൽ നിന്ന് എളുപ്പം പിൻവലിക്കാൻ ആകില്ല. ബാങ്കുകൾ, മ്യൂച്ചൽ ഫണ്ടുകൾ, സർക്കാരുകൾ എല്ലാം Intraday Traders നൽകുന്ന liquidity-യേ ആശ്രയിക്കുന്നവരാണ്.
(സ്റ്റോക്കുകൾ ട്രേഡ് ചെയ്ത് നിങ്ങൾക്ക് നഷ്ടമായ ക്യാഷ് ആകാം ഒരുപക്ഷെ വീട്ടിൽ അച്ഛന് പെൻഷൻ കൃത്യ സമയത്ത് ലഭിക്കാൻ കാരണം)
ദീർഘകാലനിക്ഷേപം വാങ്ങുന്ന വ്യക്തിക്കും വിൽക്കുന്ന വ്യക്തിക്കും നേട്ടം നൽകാൻ കഴിവുള്ള മറ്റു കച്ചവടങ്ങൾക്ക് സമാനമായ ഒരു സംവിധാനം ആണ്.ഒരു കെട്ടിടം മറിച്ചു വിൽക്കാനും വാങ്ങാം, വാടകയ്ക്ക് കൊടുക്കാനും വാങ്ങാം എന്നതുപോലെ തന്നെ ഒരു മികച്ച കമ്പനിയുടെ share മറിച്ചു വിൽക്കാനും വാങ്ങാം ലാഭവിഹിതം ലഭിക്കാനും വാങ്ങാം. (കച്ചവടത്തിലും ലാഭ നഷ്ട സാധ്യതകൾ ഉള്ളതുപോലെ ദീർഘകാലനിക്ഷേപത്തിലും ലാഭനഷ്ട സാധ്യതകൾ ഉണ്ട് )
Discussion about this post