ETF trading, Rafeeque AM
ഏകദേശം 185 ഓളം etf കള്‍ national സ്റ്റോക്ക് exchange ല്‍ list ചെയ്തതായി കാണാം. ഈ etf കളുടെ വില സ്റ്റോക്കിന്‍റെ വില പോലെ തന്നെ ദിവസവും കൂടുകയും കുറയുകയും ചെയ്യുന്നത് കാണാം. അതായത് Volatility , ETF കളിലും ഉണ്ടെന്നര്‍ത്ഥം. ഇത്തരം ETF കളില്‍ വില താഴുമ്പോള്‍ average ചെയ്യുകയും പിന്നീട് ഓരോ ഉയര്‍ച്ചയിലും വില്‍ക്കുകയും ചെയ്യുന്നത് longterm investment നേക്കാള്‍ return ലഭിക്കുമെന്നാണ് ഇതിന്‍റെ back test ചെയ്ത് XIRR കണക്കാക്കിയാല്‍ മനസിലാക്കുക.
ഈ trading രീതിയുടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പറയാം. പലതരം ETF trading strategy കളില്‍ ഒന്ന് മാത്രമാണ് ഇവിടെ പറയുന്നത്. Index ഒരിക്കലും zero ആകുന്ന പ്രശ്നം ഉദിക്കുന്നില്ല. സ്റ്റോക്കിനെക്കാള്‍ എപ്പോഴും safe ആണ് ETF. എല്ലാ index കളും Gold ഉം Silver ഉം longterm ല്‍ മുകളിലോട്ടാണ് പോവുക.
ഈ strategy യില്‍ വിവിധ index കളുടെ ETFകള്‍ വാങ്ങണം. എന്നാല്‍ നല്ല liquidity യുള്ള അഥവാ നല്ല trading volume കാണിക്കുന്ന ETF കള്‍ മാത്രമേ നമ്മുടെ etf portfolioയില്‍ ഉള്‍പെടുത്താവൂ. ഒരു ഇന്‍ഡക്സ് category യില്‍ നിന്ന് ഒരു ETF മാത്രമേ ഉള്‍പെടുത്താവൂ. ഒരു ദിവസം ഏറ്റവും decline ആയ അഥവാ 2 ശതമാനത്തില്‍ താഴ്ന്ന etf ല്‍ ഏറ്റവും താഴ്ന്ന etf ആണ് നാം വാങ്ങുക. നാളെ ഈ ETF താഴ്ന്നാലും നാം വാങ്ങില്ല. വേറെ 2% ല്‍ താഴ്ന്ന etf ആയിരിക്കും വാങ്ങുക.
ഈയൊരു trading ന് നിങ്ങള്‍ക്ക് വേണ്ട ക്യാപിറ്റലിന് പ്രത്യേക പരിധിയൊന്നുമില്ല. അമ്പതിനായിരമോ ഒരു ലക്ഷമോ പത്ത് ലക്ഷമോ എത്രയായാലും പണം ഓരോ ETF ലും equally distribute ചെയ്യണമെന്ന് മാത്രം. ഉദാഹരണത്തിന് നിങ്ങളുടെ capital ഒരു ലക്ഷമാണെന്ന് കരുതുക.10 ETFകളാണ് നിങ്ങള്‍ trading ന് തെരഞ്ഞെടുത്തതെന്നും കരുതുക. അപ്പോള്‍ 10000 രൂപയാണ് നിങ്ങള്‍ ഒരു etf ല്‍ പരമാവധി invest ചെയ്യേണ്ടത്. എന്നാല്‍ ആ 10000 രൂപയെ 5 part ആയി വിഭജിച്ച് ഒരു etf വാങ്ങുമ്പോള്‍ ഒരു പ്രാവശ്യം 2000 രൂപയില്‍ കൂടുതലാവരുത്. അടുത്ത 2000 അടുത്ത average ന് ഉപയോഗിക്കുക.
ഓരോ താഴ്ചയിലും വാങ്ങിക്കൊണ്ടിരിക്കുന്ന ഈ process തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ holding ലുള്ള ഏതെങ്കിലും ETF നിങ്ങളുടെ Average buying price നേക്കാള്‍ 5% ത്തില്‍ കൂടുതല്‍ ഉയര്‍ന്നതായി കാണുകയാണെങ്കില്‍ അത് sell ചെയ്ത് profit എടുക്കണം. ഇങ്ങനെ etf വാങ്ങുമ്പോള്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ etf ന്‍റെ ഒരു കട നടത്തുന്നതിന് സമാനമായ പ്രവര്‍ത്തനമാണ് നടത്തുന്നത്.
നിങ്ങളുടെ കടയില്‍ 5% ലാഭത്തില്‍ വില്‍ക്കാന്‍ തക്ക വണ്ണം ETF എപ്പോഴും ലഭ്യമായിരിക്കും. Shop ല്‍ സ്റ്റോക്കില്ലാത്ത അവസ്ഥ ഒഴിവാക്കാന്‍ ETF വാങ്ങി സ്റ്റോക്ക് ചെയ്ത് കൊണ്ടേയിരിക്കുകയും വേണം. അങ്ങനെ life long ETF trader ആയി നാം മാറും.
ഈ സ്ട്രാറ്റജി നടപ്പിലാക്കാന്‍ വലിയ fundamental or technical analysis ഒന്നും അറിയേണ്ട ആവശ്യമില്ല. അറിഞ്ഞാല്‍ നല്ലത്. നാം വാങ്ങിച്ച ETF കള്‍ ഒരു excel sheet ലോ google sheet ലോ plot ചെയ്ത് 2% down ആകുന്നത് നോക്കി വാങ്ങുകയും 5% ഉയരുന്നത് നോക്കി വില്‍ക്കുകയും ചെയ്യുവാനുള്ള മിനിമം knowledge മാത്രമേ ആവശ്യമുള്ളൂ.
Discussion about this post