Kishore Chikku, Sujo Thomas
നിങ്ങൾ മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുന്ന ആൾ ആണോ? പലരും റെഗുലർ മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നവർ ആണ്. ഒരേ ഒരു കാര്യം മാത്രം മനസ്സിലാക്കിയാൽ ചിലപ്പോൾ നിങ്ങളുടെ ലാഭം പല ഇരട്ടി ആക്കാം!
ഞാൻ ഒരു ചെറിയ ഉദാഹരണം വച്ച് explain ചെയ്യാൻ ശ്രമിക്കാം.
1- കുട്ടപ്പൻ 2013 ജനുവരിയിൽ HDFC tax saver fund (Growth)-ൽ പത്തു ലക്ഷം രൂപ നിക്ഷേപിച്ചു. (NAV:250)
2- തങ്കപ്പൻ 2013 ജനുവരിയിൽ HDFC tax saver fund Direct Plan (Growth)-ൽ പത്തു ലക്ഷം രൂപ നിക്ഷേപിച്ചു. (NAV:250)
2021 june പതിനാലാം തിയതി…
കുട്ടപ്പൻ – HDFC tax saver fund (Growth) – NAV: 638.54
തങ്കപ്പൻ – HDFC tax saver fund Direct Plan (Growth) – NAV: 672.49
കുട്ടപ്പന്റെ അക്കൗണ്ടിൽ 15,54,160 രൂപ മാത്രം ലാഭം ഉള്ളപ്പോൾ….
തങ്കപ്പന്റെ അക്കൗണ്ടിൽ 16,90,000 രൂപ ലാഭം.

Direct എന്ന ഒരു വാക്ക് തങ്കപ്പന്റെ ഫണ്ടിന്റെ കൂടെ ഉണ്ട് എന്നതിന്റെ പേരിൽ തങ്കപ്പന്റെ ലാഭം 9% കൂടുതൽ.
പിന്നെയും 25-30 കൊല്ലം കൂടി കടന്നു പോയി…
ഇപ്പോൾ തങ്കപ്പന്റെ അക്കൗണ്ടിൽ കുട്ടപ്പന്റെ അക്കൗണ്ടിൽ ഉള്ളതിന്റെ ഇരട്ടി തുകയുണ്ട്. തങ്കപ്പന്റെ അക്കൗണ്ടിൽ കുട്ടപ്പന്റെതിനേക്കാൾ ആറു കോടി രൂപ കൂടുതൽ !!
എന്താണ് ഇങ്ങനെ?
നിങ്ങൾ വാങ്ങി വച്ചിരിക്കുന്ന മ്യൂച്ചൽ ഫണ്ടിൽ “direct” എന്നൊരു വാക്ക് ഇല്ലെങ്കിൽ അത് റെഗുലർ ഫണ്ട് ആകാനാണ് സാധ്യത.
നിങ്ങൾ direct fund-ൽ അല്ല നിക്ഷേപിക്കുന്നത് എങ്കിൽ നിങ്ങളുടെ കയ്യിൽ നിന്നും third party commission എന്ന ഇനത്തിൽ ദിനം പ്രതി ഒരു തുക എടുക്കുന്നുണ്ട്. ഇത് NAV-ൽ മാത്രം ആണ് പ്രതിഫലിക്കുക. നിങ്ങൾ ഏതു ദിവസത്തെ റേറ്റ് എടുത്തു നോക്കിയാലും റെഗുലർ ഫണ്ടിനെക്കാൾ കൂടുത വളർച്ച അതിന്റെ corresponding direct fund-ന് ഉണ്ടാവും.
ചില പ്ലാറ്റ്ഫോമുകൾ ഡയറക്റ്റ് മ്യൂച്ചൽ ഫണ്ട് വിൽക്കുന്നേ ഇല്ല. (ഗൂഗിൾ ചെയ്തു നോക്കു).
ഒരു ബാങ്കിൽ നിന്നല്ല മ്യൂച്ചൽ ഫണ്ട് വാങ്ങേണ്ടത് മറിച്ചു AMC-യിൽ നിന്നാണ്. മ്യൂച്ചൽ ഫണ്ട് ഒരു ബാങ്ക് product അല്ല. മ്യൂച്ചൽ ഫണ്ട് എന്നത് AMC-യുടെ പ്രോഡക്റ്റ് ആണ് (Asset Management Company). ഉദാഹരണത്തിന് HDFC Bank എന്നതും HDFC AMC എന്നതും രണ്ടു വ്യത്യസ്ത കമ്പനികൾ ആണ്.
Direct mutual fund-നായി നിങ്ങൾ AMC-യിൽ നിന്ന് നേരിട്ട് വാങ്ങണം എന്നില്ല. പലരും ധരിച്ചു വച്ചിരിക്കുന്നത് AMC-യിൽ നിന്ന് “നേരിട്ട്” വാങ്ങുന്നതിനെയാണ് “direct” mutual fund എന്ന് പറയുന്നത് എന്നാണ്. എന്നാൽ അങ്ങനെയല്ല. Zerodha, Groww, ETMoney, PaytmMoney തുടങ്ങിയ പ്ലാറ്റുഫോമുകൾ direct mutual fund വിൽക്കുന്നുണ്ട്. ഡയറക്റ്റ് മ്യൂച്ചൽ ഫണ്ട് വാങ്ങാൻ നിങ്ങൾ AMC-യിൽ നിന്ന് നേരിട്ട് വാങ്ങണം എന്ന് നിർബന്ധം ഇല്ല. പക്ഷെ നിങ്ങൾ ഒരു ബാങ്കിൽ നിന്നാണ് മ്യൂച്ചൽ ഫണ്ട് വാങ്ങിക്കുന്നതെങ്കിൽ അത് direct fund ആകാൻ സാധ്യത കുറവാണ്.
വളരെ ചെറിയ കാലയളവിൽ റെഗുലറും ഡയറക്ടും തമ്മിൽ വലിയൊരു വ്യതാസം ഉണ്ടാക്കില്ല. പക്ഷെ വലിയ കാലയളവിൽ ഇത് ലാഭത്തിനെ പല ഇരട്ടി ആക്കാം. ഇവിടെ കൊടുത്തിരിക്കുന്ന ഫണ്ട് ഒരു ഉദാഹരണം മാത്രം ആണ്. നിങ്ങൾ ഏതു ഫണ്ടും എടുത്തു compare ചെയൂ… ഏതു ഫണ്ടും ഏതു കാലയളവിലും direct fund റെഗുലർ ഫണ്ടിനെക്കാൾ കൂടുതൽ return നൽകിയിട്ടുണ്ട്. ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കും.
റെഗുലർ മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്തിട്ടുള്ള പല ആളുകൾക്കും അവരുടെ അഡ്വൈസർ ആരാണ് എന്ന് പോലും അറിയില്ല എന്ന കാര്യം കൂടി ഓർക്കുക. റെഗുലർ ഫണ്ടിനെ അനുകൂലിച്ചു സംസാരിക്കുവരിൽ മിക്കവരും മ്യൂച്ചൽ ഫണ്ട് വിൽക്കുന്ന ഏജന്റ്സ് അല്ലെങ്കിൽ distributors ആയിരിക്കും. നിങ്ങള്ക്ക് എതിർഅഭിപ്രായം ഉണ്ടെങ്കിൽ കമ്മെന്റിൽ പോസ്റ്റ് ചെയൂ..

കുറച്ചുകൂടെ കഴിഞ്ഞ് നിക്ഷേപിക്കാം
നിക്ഷേപം തുടങ്ങാനായി വൈകുന്ന ഓരോ ദിവസത്തിനും, മാസത്തിനും നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും. എല്ലാ പ്രശ്നങ്ങളും തീർത്തിട്ടൊരാൾക്കും നിക്ഷേപം തുടങ്ങാൻ കഴിയില്ല. 25 വയസ്സുള്ള ഒരാൾ മ്യുച്ചൽ ഫണ്ടിൽ ഒരു SIP തുടങ്ങി പത്തു വർഷം കഴിഞ്ഞു നിർത്തി ആ കോർപ്പസ് 60 വയസ്സ് വരെ വളരാൻ വിടുന്നു എന്നുകരുതുക, അതേ സമയം അയാൾ അതിനു പകരം 40 മത്തെ വയസ്സിൽ അതേ തുകയ്ക്ക് 10 ന് പകരം 20 വർഷം സിപ്പ് ചെയ്യുന്നുവെന്നും കരുതുക. ഇതിൽ ആദ്യത്തെ കേസിൽ നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടിയാണ് രണ്ടാമത്തെ കേസിൽ നിക്ഷേപിക്കുന്നത്. എന്നാലും നിങ്ങൾക്ക് ആദ്യത്തെ നിക്ഷേപത്തിൽ നിന്നും കിട്ടിയേക്കാവുന്ന റിട്ടേണിന്റെ നാലയലത്തു വന്നേക്കില്ല രണ്ടാമത്തെ നിക്ഷേപത്തിൽ നിന്നുമുള്ള റിട്ടേൺ.
ഇത് ഞാൻ പറയുന്നതല്ല, ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രം എടുത്തു നോക്കിയാൽ നിങ്ങൾക്ക് തന്നെ മനസ്സിലാക്കാവുന്നതാണ്. പോസ്റ്റിൽ പറയുന്ന വർഷവും തുകയും റിട്ടേണുമെല്ലാം ഒരു മാതൃക മാത്രമാണ്. ആശയം മാത്രം ഉൾക്കൊള്ളുക.
പോസ്റ്റിൽ പറയുന്ന നിക്ഷേപം എന്നത് സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട മേഖലയിലാണ്. ഫിക്സഡ് ഡെപ്പോസിറ്റ്, റിക്കറിംഗ് ഡെപ്പോസിറ്റ് പോലുള്ള കാലഹരണപ്പെട്ട നിക്ഷേപങ്ങൾ ഇതിൽ പെടുന്നില്ല. SB അക്കൗണ്ടിലെ തുക വരെ നിക്ഷേപമായി കണക്കാക്കുന്നവരി വിടെയുണ്ടെന്നുള്ളതുകൊണ്ടാണ് ഇതിപ്പോൾ എടുത്തു പറയാൻ കാരണം.
നിഫ്റ്റി 12000 ൽ വന്നിട്ട് നിക്ഷേപം തുടങ്ങാനിരുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. അവനൊക്കെ ഇപ്പോ എവിടെയാണാവോ ? നിഫ്റ്റി 19000 ലും 18000 ലും വന്നേക്കാം. പക്ഷേ എത്രയൊക്കെ താഴേക്ക് പോയാലും ആത്യന്തികമായി മുകളിലേക്ക് പോയേ തീരൂ.

ഭാവി അറിയാമെങ്കിൽ, നാമെല്ലാവരും കോടീശ്വരന്മാരാകും.
30 വർഷം മുമ്പ് ഇൻഫോസിസ് സബ്‌സ്‌ക്രൈബ് ചെയ്തു. പലരും ഐപിഒ വാങ്ങാൻ തയ്യാറായില്ല. ബാക്കിയുള്ള 23 ലക്ഷം രൂപയുടെ ഓഹരികൾ വാങ്ങാൻ നാരായണമൂർത്തിക്ക് കോഫീഡേ സ്ഥാപകൻ സിദ്ധാർത്ഥിൽ നിന്ന് സഹായം ലഭിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം ആ 23 ലക്ഷം 2000 കോടിയായി.
10 വർഷം മുമ്പ് നിങ്ങൾ അവന്തി സീഡ്സിൽ 1000 രൂപ നിക്ഷേപിച്ചാൽ ഇപ്പോൾ നിങ്ങൾക്ക് 4,80,000 രൂപ ലഭിക്കും.
3 വർഷം മുമ്പ് സൺ ടിവി ഷെയർ 999 രൂപയായിരുന്നത് ഇപ്പോൾ 500 രൂപയായി.
കുറച്ചു വർഷം മുമ്പ് 380 രൂപയായിരുന്ന ഇന്ത്യൻ ബാങ്കിന് ഇപ്പോൾ180 രൂപ.
പിഎൻബിയും ബിഒബിയും 900ൽ ആയിരുന്നു, അപ്പോൾ എൻപിഎ കുമിഞ്ഞുകൂടിയപ്പോൾ അവ ഇപ്പോൾ 2 3 അക്കത്തിലാണ്.
നമുക്കെല്ലാവർക്കും ഭാവി അറിയാമെങ്കിൽ, നാമെല്ലാവരും കോടീശ്വരന്മാരാകും. 1980 ൽ 10,000 രൂപ Wipro കമ്പനിയിൽ ഒരാൾ നിക്ഷേപിച്ചിരുന്നു എന്ന് ഊഹിക്കുക. ഇന്നത് 9856000000 ആയി വളർന്നിട്ടുണ്ടാകുമായിരുന്നു! ഏതാണ്ട് ആയിരം കോടിക്കടുത്ത്!!!
അന്നത്തെ 100 ഷെയർ ബോണസ്സിനും സ്പ്ളിറ്റിനും ശേഷം ഇന്ന് 25600000 ആയിട്ടുണ്ട്. ഇന്നത്തെ വിപ്രോ വില 385 ആണ്. ഇതുവരെ ഡിവിഡന്റ് ആയി എത്ര കോടികൾ വേറെ കിട്ടിയിട്ടുണ്ടാകുമെന്ന് ഊഹിക്കുക!!! പക്ഷെ 6000 ത്തിൽ അധികം സ്റ്റോക്കുകളിൽ, ഒരേ ഒരു വിപ്രോ മാത്രമേ ഇന്ത്യൻ നിക്ഷേപകർക്ക് ഇത്രയും അധികം നേട്ടം നൽകിയിട്ടുള്ളൂ എന്നും ഓർക്കുക.
10000 രൂപയിൽ നിന്നും എങ്ങനെ ഒരു കോടി ഉണ്ടാക്കാം???
PROJECT 1 CRORE:-
*10000 രൂപക്ക് stock വാങ്ങുക, *5% profit ബുക്ക് ചെയ്യുക. അപ്പൊ capital 10500 ആകും. *10500 കൊണ്ട് അടുത്ത stock വാങ്ങുക then book 5%, then capital becomes 11025. *ഇങ്ങനെ 143 trade ചെയ്യുക, finally 1cr അടിക്കും
സംഭവം simple ആണേലും കുറച്ച് പാടുണ്ട്, risk initial capital ആയ 10k മാത്രേ ഉള്ളു,
Buy only quality stocks
Weekly & Daily support മാത്രം നോക്കി എടുത്താൽ നന്ന്
Market crash ഇടക്ക് വരും stock ഇടിയും, കുറച്ച് നാൾ dead money പോലെ കിടക്കും. Friends circle ൽ amount share ചെയ്തും amount കൂട്ടിയും വേണേലും ചെയാം. SL & Averaging അവരുടേതായ രീതിയിൽ ചെയ്യുക. ഒന്നും ചെയ്യാതെ ഇരിക്കുന്നതിനെകാൾ നല്ലത് അല്ലെ കുറച്ച് Risk എടുക്കുന്നത്.



Discussion about this post