Sudev Puthenchira
തെരെഞ്ഞെടുപ്പു പോലെ എന്തെങ്കിലും ഇവന്റുകൾ നടക്കുന്ന സമയത്തു മാർക്കറ്റ് പറക്കുകയോ വീഴുകയോ ചെയ്യുമ്പോൾ എല്ലാവരും കൂടി ഒരുമിച്ചു ലോഗിൻ ചെയ്യുകയും CDSL ന്റെ സൈറ്റിന്റെ bandwidth പരിധിക്കു മുകളിൽ പോകുകയോ ചെയ്യുന്ന സാഹചര്യത്തിൽ TPIN ക്രിയേറ്റ് ചെയ്യാനും OTP ലഭിക്കാനും ചില സമയങ്ങളിൽ സൈറ്റ് ഓപ്പൺ ആവാനും തന്നെ ബുദ്ധിമുട്ട് വരുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടായിരിയ്ക്കും. അത്തരം പൊല്ലാപ്പുകൾ ഒഴിവാക്കാനായി സെബി തന്നെ 2022 ൽ ഏർപ്പാടാക്കിയ സംവിധാനമാണ് DDPI. POA (Power Of Attorney) യ്ക്കുണ്ടായിരുന്ന ചില പോരായ്മകൾ പരിഹരിച്ചു പുതുതായി കൊണ്ട് വന്ന DDPI എന്താണെന്നു നോക്കാം.
പ്രധാനമായും നാല് കാര്യങ്ങളാണ് DDPI യിലൂടെ ബ്രോക്കർക്ക് ചെയ്യാനാവുന്നത്.
1. അക്കൗണ്ട് ഹോൾഡർ സ്റ്റോക്കുകൾ വിൽക്കുമ്പോൾ അത് എക്സ്ചേഞ്ചിലേക്ക് മാറ്റുക.
2. അക്കൗണ്ട് ഹോൾഡറുടെ സ്റ്റോക്കുകൾ പ്ലെഡ്ജും റീപ്ലെഡ്ജും ചെയ്യുക.
3. അക്കൗണ്ട് ഹോൾഡർ മ്യുച്ചൽ ഫണ്ടുകൾ വിൽക്കാൻ ഓർഡർ ഇടുമ്പോൾ അത് വിൽക്കുക.
4. ഓപ്പൺ ഓഫറുകളായ ബൈ ബാക്ക്, ഡീലിസ്റ്റിംഗ്, അക്ക്വിസിഷൻ പോലുള്ള സന്ദർഭങ്ങളിൽ അക്കൗണ്ട് ഹോൾഡർക്ക് വേണ്ടി ടെണ്ടർ ചെയ്യുകയോ വിൽക്കുകയോ ചെയ്യുക.

ഇതിൽ സാധാരണക്കാരനെ സംബന്ധിച്ചു ആദ്യത്തെ കേസിലാണ് പ്രധാനമായും DDPI ഉപയോഗത്തിൽ വരുന്നത്. നിങ്ങൾ ബ്രോക്കർക്ക് DDPI authorization കൊടുത്താൽ നിത്യവും CDSL വെബ്‌സൈറ്റിൽ പോയി TPIN അടിച്ചു OTP ജനറേറ്റ് ചെയ്യേണ്ട കാര്യമില്ല. മിക്ക ബ്രോക്കർമാരും ഏകദേശം 100 രൂപ ചാർജിൽ DDPI enable ചെയ്തു തരുന്നതാണ്. POA യെ അപേക്ഷിച്ചു DDPI യുടെ പ്രധാന മേന്മയെന്താണെന്നു വച്ചാൽ POA യിൽ ബ്രോക്കർക്ക് നിങ്ങളുടെ ഹോൾഡിങ്ങിൽ പരിപൂർണ അധികാരമുണ്ടെന്നിരിക്കേ DDPI യിൽ അക്കൗണ്ട് ഹോൾഡർ initiate ചെയ്യുന്ന ഓർഡറുകൾ മാത്രമേ ബ്രോക്കർക്ക് എക്സിക്യൂട്ട് ചെയ്യാൻ കഴിയൂ. അതായത് POA യിൽ പലരും ബ്രോക്കർ നമ്മളുടെ ഹോൾഡിങ് എടുത്തു വിൽക്കുമോ എന്ന് പേടിച്ചിരുന്നത് DDPI യിൽ സുരക്ഷിതമാണെന്ന് സാരം.
നിങ്ങളുടെ ബ്രോക്കറുടെ ബാക്ക് ഓഫീസിൽ പോയാൽ നിങ്ങൾക്ക് DDPI enable ചെയ്യാവുന്നതാണ്. സിറോധയിൽ കൺസോളിൽ My account നു താഴെ Demat ടാബിൽ പോയാൽ DDPI activate ചെയ്യാവുന്നതാണ്.. Dhan ൽ നിങ്ങളുടെ ഹോൾഡിങ്ങിൽ പോയി സെൽ ഓർഡർ കൊടുക്കുമ്പോൾ അവിടെ തന്നെ DDPI enable ചെയ്യാനുള്ള ഓപ്‌ഷൻ ലഭിക്കുന്നതാണ്. ആധാർ Authenticate ചെയ്തുകൊണ്ട് activate ചെയ്യാവുന്നതാണ്.
Discussion about this post