Trade Master, Shilpa Shashidharan, Rafeeque AM,
കടകളില്‍ ചെന്ന് ‘ഒരു ടൂത്ത് പേസ്റ്റ്’ എന്ന് പറഞ്ഞാല്‍ കയ്യില്‍ കിട്ടുന്നത് കോള്‍ഗേറ്റായിരിക്കും. ടൂത്ത് പേസ്റ്റ് ബ്രാന്‍ഡുകളില്‍ ജനങ്ങള്‍ക്കിടയില്‍ അത്രയധികം സ്വീകാര്യമായ ബ്രാന്‍ഡാണ് കോള്‍ഗേറ്റ്. 220 വര്‍ഷ പാരമ്പര്യമുള്ള കോള്‍ഗേറ്റ് ബ്രാന്‍ഡ് 1937 മുതല്‍ ഇന്ത്യക്കാരുടെ പല്ലുകളെ തനിനിറം കാട്ടാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
നമ്മൾ എല്ലാവരും രാവിലെ എണീറ്റാൽ ചെയ്യുന്ന കാര്യമാണ് പല്ല് തേക്കുക എന്നത് നമ്മൾ ചിന്ദിക്കുന്നുണ്ടാകും എല്ലാവരും ചെയ്യുന്ന ഒരു കാര്യം ആണിത് എന്ന്. എന്നാലും ഇന്ത്യയിൽ 130 കോടി ജനങ്ങൾ ഉള്ളതിൽ 30% മാത്രമാണ് പല്ല് തേക്കുന്നത് എന്നൊരു സർവേ റിപ്പോർട്ട് ഉണ്ട് അതിൽ തന്നെ പകുതിയും ഇപ്പോളും മാവിലയും ഉമിക്കരിയും ആണ് ഉപയോഗിക്കുന്നത്. ഇപ്പോൾ ദന്ത സംരക്ഷണം പുതിയ തലങ്ങളിലേയ്ക്ക് മാറുന്നുണ്ട് രണ്ട് നേരം പല്ലുതേയ്ക്കുന്നവർ വളരെ കുറവാണ്. ഒരു നേരം തേക്കുന്നവർ രണ്ടിലേയ്ക്ക് മാറിതുടങ്ങുന്നു തെയ്കാത്തവർ പല്ല് തേച്ചു തുടങ്ങുന്നു. ഇവിടെ ഇത്രയും പറഞ്ഞു വന്നത് 130 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ മേല്പറഞ്ഞ segment എല്ലാവർക്കും ആവശ്യം ഉള്ളതും എന്നാൽ പലരും അതിലേക്കു വരുന്ന ഒരു booming ഘട്ടം ആണിത്.

പറഞ്ഞു വരുന്നത് colgate എന്ന ഷെയർ ന്റെ സാധ്യതകളെ കുറിച്ചാണ്. ഈ industry യിൽ colgate വളരെ leading എടുത്തു കഴിഞ്ഞു വിപണിയുടെ 50% ഓളം അവരുടെ കയ്യിൽ ആണ്. Colgate പാൽമോലീവ് എന്നാണ് കമ്പനിയുടെ ഫുൾ name ഇതിൽ colgate ഡെന്റൽ care വിഭാഗം ചെയ്യുന്നു പാൽമോലീവ് beauty care വിഭാഗവും. ഡെന്റൽ care segment ൽ colgate ന്റെ പ്രത്യേക ത എന്തെന്നാൽ ഇതൊരു unique കമ്പനി ആണ് അവർക്ക് ഡെന്റൽ care ഉത്പന്നങ്ങൾ മാത്രമാണുള്ളത്. Closeup പോലുള്ള മറ്റു കമ്പനികൾ യൂണിലിവർ ന്റെ ആണ് അങ്ങനെ നോക്കുമ്പോൾ യൂണിലിവർ ണ് നൂറു കൂട്ടം ഉത്പന്നങ്ങളിൽ ശ്രദ്ധ വയ്ക്കേണ്ടിവരുമ്പോൾ colgate നു ഒറ്റ പ്രോഡക്റ്റിൽ മാക്സിമം explore ചെയ്യുവാൻ സാധിക്കുന്നു 1937-ൽ, കോൾഗേറ്റ് ഡെന്റൽ ക്രീം വിതരണം ചെയ്യാൻ കൈവണ്ടികൾ ഉപയോഗിച്ചിരുന്ന ഒരു മിതമായ തുടക്കം മുതൽ, ഇപ്പോൾ അതിന്റെ എട്ടാം ദശകത്തിലേക്ക് കടന്ന കോൾഗേറ്റ്-പാമോലിവിന് (ഇന്ത്യ) ഇന്ത്യയിലെ ഏറ്റവും വിശാലമായ വിതരണ ശൃംഖലകളിലൊന്നുണ്ട്.
ഇന്ന്, സുസ്ഥിരവും ലാഭകരവുമായ വളർച്ച, മികച്ച ഓഹരിയുടമകളുടെ വരുമാനം, അതിലെ ജനങ്ങൾക്ക് നൂതനവും ഉൾക്കൊള്ളുന്നതുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യാൻ ശ്രമിക്കുന്ന ഓറൽ കെയറിലെ രാജ്യത്തെ വിപണി നേതാവാണ് കമ്പനി. ആളുകളുടെ ജീവിതം ആരോഗ്യകരവും സന്തോഷകരവുമാക്കാൻ സഹായിക്കുന്ന സുസ്ഥിരത, വൈവിധ്യം, തുല്യത, ഉൾപ്പെടുത്തൽ, സാമൂഹിക ഉത്തരവാദിത്ത തന്ത്രങ്ങൾ എന്നിവ colgate ന്റെ മുതൽ കൂട്ട് ആണ്
കോൾഗേറ്റ് ബ്രാൻഡിന് കീഴിലുള്ള ടൂത്ത് പേസ്റ്റുകൾ, ടൂത്ത് ബ്രഷുകൾ, ടൂത്ത് പൗഡർ, ഓയിൽ പുള്ളിംഗ് ഉൽപ്പന്നങ്ങൾ, മൗത്ത് വാഷുകൾ എന്നിവയും പാമോലിവ് ബ്രാൻഡിന് കീഴിലുള്ള വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളുടെ പ്രത്യേക ശ്രേണിയും കമ്പനി നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു. ഓഹരിയുടമകളുടെ മൂല്യം വർധിപ്പിച്ചതിന്റെ മികച്ച റെക്കോർഡോടെ 4800 കോടി രൂപയിലധികം വരുന്ന സ്ഥാപനമായി കമ്പനി വളർന്നു.
ദി ഇക്കണോമിക് ടൈംസ് – ബ്രാൻഡ് ഇക്വിറ്റി – മോസ്റ്റ് ട്രസ്റ്റഡ് ബ്രാൻഡ് സർവേ പ്രകാരം 2011 മുതൽ 2019 വരെ തുടർച്ചയായ ഒമ്പതു വർഷവും കോൾഗേറ്റ് ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ ഓറൽ കെയർ ബ്രാൻഡായി റാങ്ക് ചെയ്യപ്പെട്ടു. 2011 മുതൽ 2019 വരെ തുടർച്ചയായ ഒമ്പതാം വർഷവും TRA യുടെ ബ്രാൻഡ് ട്രസ്റ്റ് ഇന്ത്യാ പഠന റിപ്പോർട്ട് ഏറ്റവും വിശ്വസനീയമായ ഓറൽ ഹൈജീൻ ബ്രാൻഡായി കോൾഗേറ്റിനെ തിരഞ്ഞെടുത്തു.മാർക്കറ്റ് വല്ലാണ്ട് ഉലയുമ്പോളും colgate ഷെയറുകൾക്ക്.
കോള്‍ഗേറ്റിന്റെ ചരിത്രം
1806 ല്‍ അമേരിക്കന്‍ സരംഭകനായ വില്യം കോള്‍ഗേറ്റാണ് ന്യൂയോര്‍ക്കില്‍ കമ്പനി ആരംഭിക്കുന്നത്. സോപ്പും മെഴുകു തിരിയും നിര്‍മിക്കുന്ന കമ്പനിയായിട്ടായിരുന്നു തുടക്കം. അദ്ദേഹത്തിന്റെ മരണ ശേഷം മകന്‍ സാമുവല്‍ കോള്‍ഗേറ്റ്് ആണ് കോള്‍ഗേറ്റ് ആന്‍ഡ് കമ്പനി ആരംഭിക്കുന്നത്. 1873 ല്‍ ജാറുകളില്‍ ടൂത്ത് പേസ്റ്റ് നിര്‍മിച്ചായിരുന്നു തുടക്കം. വിവിധ രാജ്യങ്ങളില്‍ ഈ ഉത്പ്പന്നം സ്വീകരിക്കപ്പെട്ടതിന്റെ തുടര്‍ച്ചയായാണ് 1937 ല്‍ ഇന്ത്യയിലേക്ക് കോള്‍ഗേറ്റ് എത്തുന്നത്. ഓറല്‍ കെയര്‍ ബ്രാന്‍ഡ് എന്ന രീതിയില്‍ ഇന്ത്യയില്‍ മുന്‍നിരയില്‍ സ്ഥാനമുണ്ടാക്കാന്‍ കോള്‍ഗേറ്റിനായി. ഇതിന് കമ്പനിയെ സഹായിച്ചത് ഇതിന്റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ തന്നെയാണ്.
1937-ൽ, കോൾഗേറ്റ് ഡെൻ്റൽ ക്രീം വിതരണം ചെയ്യാൻ കൈവണ്ടികൾ ഉപയോഗിച്ചിരുന്ന ഒരു മിതമായ തുടക്കം മുതൽ, ഇപ്പോൾ അതിൻ്റെ എട്ടാം ദശകത്തിലേക്ക് കടന്ന കോൾഗേറ്റ്-പാമോലിവിന് (ഇന്ത്യ) ഇന്ത്യയിലെ ഏറ്റവും വിശാലമായ വിതരണ ശൃംഖലകളിലൊന്നുണ്ട്…. കോൾഗേറ്റ് ബ്രാൻഡിന് കീഴിലുള്ള ടൂത്ത് പേസ്റ്റുകൾ, ടൂത്ത് ബ്രഷുകൾ, ടൂത്ത് പൗഡർ, ഓയിൽ പുള്ളിംഗ് ഉൽപ്പന്നങ്ങൾ, മൗത്ത് വാഷുകൾ എന്നിവയും പാമോലിവ് ബ്രാൻഡിന് കീഴിലുള്ള വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളുടെ പ്രത്യേക ശ്രേണിയും കമ്പനി നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു. കോൾഗേറ്റ് ബ്രാൻഡ് മിക്ക വീടുകളിലും ഉണ്ടെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു, അങ്ങനെ എല്ലാവർക്കും ആരോഗ്യകരവും സുസ്ഥിരവുമായ ഭാവി സൃഷ്ടിക്കുന്നു. ശക്തമായ ഓഹരിയുടമകളുടെ മൂല്യം വർധിപ്പിച്ചതിൻ്റെ മികച്ച റെക്കോർഡോടെ കമ്പനി 4800 കോടി രൂപയിലധികം സ്ഥാപനമായി വളർന്നു.

കോൾഗേറ്റ്, അതിൻ്റെ NGO പങ്കാളികൾക്കൊപ്പം, ജലസംരക്ഷണം, സ്ത്രീ ശാക്തീകരണം, നൈപുണ്യ വികസനം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയിൽ സ്ഥിരമായി സംഭാവന ചെയ്യുന്നു. 2019-ൽ ആരംഭിച്ച കീപ്പ് ഇന്ത്യ സ്‌മൈലിംഗ് ഫൗണ്ടേഷനൽ സ്‌കോളർഷിപ്പ് പ്രോഗ്രാം, സ്‌പോർട്‌സ്, അക്കാദമിക്, കമ്മ്യൂണിറ്റി മെച്ചർമെൻ്റ് പ്രോഗ്രാമുകൾ എന്നീ മേഖലകളിൽ സ്‌കോളർഷിപ്പുകളിലൂടെ അടിസ്ഥാന പിന്തുണയും മാർഗനിർദേശങ്ങളും ഇല്ലാത്ത അർഹരായ ഉദ്യോഗാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്നു. ഈ സംരംഭങ്ങൾ കാലക്രമേണ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്പർശിക്കുകയും എല്ലാ ദിവസവും അത് തുടരുകയും ചെയ്യുന്നു.
നീൽസൺ നടത്തിയ ദി ഇക്കണോമിക് ടൈംസ് – ബ്രാൻഡ് ഇക്വിറ്റി – മോസ്റ്റ് ട്രസ്റ്റഡ് ബ്രാൻഡ് സർവേ പ്രകാരം 2011 മുതൽ 2019 വരെ തുടർച്ചയായ ഒമ്പതാം വർഷവും കോൾഗേറ്റ് ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ ഓറൽ കെയർ ബ്രാൻഡായി റാങ്ക് ചെയ്യപ്പെട്ടു. 2011 മുതൽ 2019 വരെ തുടർച്ചയായ ഒമ്പതാം വർഷവും TRA യുടെ ബ്രാൻഡ് ട്രസ്റ്റ് ഇന്ത്യാ പഠന റിപ്പോർട്ട് ഏറ്റവും വിശ്വസനീയമായ ഓറൽ ഹൈജീൻ ബ്രാൻഡായി കോൾഗേറ്റിനെ തിരഞ്ഞെടുത്തു.

2019 മുതല്‍ 2023 പകുതിവരെ colgate palmolive എന്ന സ്റ്റോക്ക് ഏകദേശം 1500 -1700 റേഞ്ചില്‍ കിടന്ന് കളിക്കുന്നത് കണ്ടിരുന്നു. യാതൊരു ചലനവുമില്ലാത്ത ഒരു boring സ്റ്റോക്ക് എന്ന നിലയില്‍ അതിനെ അവഗണിച്ചിരുന്നു. കുറെകാലത്തിന് ശേഷം ആ സ്റ്റോക്ക് നോക്കിയപ്പോള്‍ ഇന്നത്തെ വില ഏകദേശം 2600 ന് അടുത്ത് എത്തിയിരിക്കുന്നു. Colgate paste ഉം ബ്രഷും വര്‍ഷങ്ങളായി ഉപയോഗിക്കുന്ന എനിക്ക് അവരുടെ product quality അടുത്തറിയാം. ഇനിയും വര്‍ഷങ്ങളോളം ഞാന്‍ ഈ പ്രൊഡക്ടുകള്‍ തന്നെ ഉപയോഗിച്ചേക്കും. എന്നിട്ടും ഈ സ്റ്റോക്ക് invest ചെയ്യാന്‍ നമ്മെ ആകര്‍ഷിക്കുന്നില്ല.
കഴിഞ്ഞ ഒരു വര്‍ഷം സ്റ്റോക്ക് price 1500 ല്‍ നിന്ന് 2600 ലേക്ക് പോകാന്‍ കെല്പുള്ള ഈ സ്റ്റോക്ക് ഇതിന്‍റെ product ഉപയോഗിക്കുന്ന ഞാന്‍ invest ചെയ്യേണ്ടതായിരുന്നില്ലേ.. ഇത്തരം സ്റ്റോക്കുകള്‍ undervalued ആയി നില്‍ക്കുമ്പോള്‍ അതില്‍ invest ചെയ്യാന്‍ മനസ് അനുവദിക്കാത്ത എന്തോ ഒരു ഘടകമുണ്ട്. After all മാര്‍ക്കറ്റ് ഒരു സൈക്കോളജിക്കല്‍ ഗെയിമാണെന്ന് പറയുന്നത് വെറുതെയല്ല.
ഇപ്പോള്‍ ഇതേപോലെ കുറെ large cap സ്റ്റോക്കുകള്‍ buying range ല്‍ നില്‍ക്കുന്നത് കാണാം.
ഉദാഹരണത്തിന്..
Asian Paints
Hindustan Unilever
Hdfc bank
Bajaj finance
Infosys
Eicher motors
Discussion about this post