Madathilazhikathu Joby George
ട്രെഡിങ് സ്ട്രേറ്റേജി പോലെ പ്രധാനം ആണ് Emotion Control Strategy. നമ്മൾക്കു ആദ്യം ഒരു മൈൻഡ് സെറ്റ് ഉണ്ടാകണം എന്താണ് ചെയ്യേണ്ടത് എന്ന്… എങ്ങനെ സാഹചര്യങ്ങളെ നേരിടണം എന്ന്..
RISK & REWARD: ദിവസം ഒരു തച്ചു ക്യാഷ് മതി എന്ന് അതും 1000 അല്ലേൽ 2000.. അതുണ്ടാക്കാൻ വലിയ ബുദ്ധിമുട്ടില്ല അതു കിട്ടിയാൽ അപ്പൊ നിർത്തി പോണം… അതിനു മേലെ കിട്ടിയാൽ ലോട്ടറി. അതു പോലെ ആണ് നഷ്ടവും നമുക്ക് സഹിക്കാവുന്ന നഷ്ടം 1000 ആണേൽ സ്റ്റോപ്പ് ലോസ്സ് അടിച്ചാൽ അപ്പൊ നിർത്തി പോണം… പിന്നെ അന്ന് തിരിച്ചുപിടിക്കാൻ പോകരുത്
ഞാൻ ഒരു സത്യം പറയാം നമ്മുടെ വികാരത്തിനെ ഏറ്റവും വലിയ ശത്രു ആണ് ബുദ്ധി…. വികാരം ഉള്ളപ്പോൾ ബുദ്ധി പ്രവർത്തിക്കില്ല… അഥവാ പ്രവത്തിച്ചാൽ തന്നെ മണ്ടത്തരം ആയിരിക്കും… നമ്മൾ പറയാറില്ലേ ദേഷ്യം വന്നാൽ അവനു കണ്ണ് കാണില്ല എന്ന്…. നമ്മൾ ആവേശത്തിൽ ചെയ്യുന്നത് ഒക്കെ മണ്ടത്തത്തിലെ അവസാനിക്കൂ…അതുകൊണ്ട് ലോസ്സ് വന്നാൽ കട പൂട്ടുക അന്ന്… അല്ലേൽ PAPER ട്രേഡ് ചെയ്യുക.

CAUSE: നഷ്ടത്തിന് പ്രധാനകരണം ഓവർ ട്രേഡ് ആണ്.. പിന്നെ വല്ലവരുടെയും ടിപ്സ്….ശരി അല്ലേ?
ഓവർട്രേഡ് ചെയ്യണമെന്നു അത്ര നിർബന്ധം ക്യാപിറ്റലും, ലാഭവും മാറ്റി നിർത്തി ലോട്ടറി കിട്ടിയ കാശ് കൊണ്ട് കളയുക…ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരും എന്ന ഡയലോഗ് ടിപ്‌സിന്റെ കാര്യത്തിൽ വർക്ക് ഔട്ട് ആവില്ല… ടിപ്സ് തരുന്ന ആളിൽ നിന്നും നിങ്ങളിക്ക് എത്തുന്ന സമയം ബ്രേക്ക് ഔട്ട് നടന്നു കഴിയും അപ്പോൾ ട്രെഡിൽ കേറുന്ന നമ്മൾ റിവേഴ്‌സ് വന്നു സ്റ്റോപ്പ്ലോസ് അടിച്ചു മരിക്കും… അപ്പോൾ ടിപ്പറിന്റെ ടർഗറ്റ് ഹിറ്റ് മെസ്സേജ് വിത്ത് റോക്കറ്റ് കിട്ടും… അതുകൊണ്ടു സ്വന്തം ആയി അനലൈസിസ് ചെയ്തു എടുക്കുക അപ്പോൾ തെറ്റ് പറ്റിയാൽ മനസിലാകും തിരുത്തലുകൾ ചെയ്യാൻ പറ്റും
നിരന്തരമായ ഈ പ്രവണത കാരണം ചാർട്ടും നിങ്ങളും ആയി ഒരു അഭേദ്യമായ ഒരു അടുപ്പം ഉണ്ടാകും പിന്നെ എല്ലാം വിചാരിക്കുന്നിടത്തു നടക്കും. റിയൽ ടൈം ഡാറ്റാ ഉപയോഗിക്കുക്ക വഴി കൃത്യത് കൂടും അതിനു കുറച്ചു ചിലവുണ്ടാവും.
MISTAKES : പിന്നെ ഉള്ള പ്രവണത… Uptrend ആയി ഒരു റെസിസ്റ്റൻസ് വന്നു കോൺസളിഡേറ്റ് ചെയ്യുമ്പോൾ ( അതു പോലെ തിരിച്ചും )എൻട്രി എടുക്കുക എന്നത് മോശം പ്രവണത ആണ്… Breakout ആകാൻ തുടങ്ങുമ്പോൾ വോളിയം ഉണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം മാത്രം എൻട്രി എടുക്കുക.
SOLUTION : വാങ്ങി ഹോൾഡ് ചെയ്യുന്ന പ്രവണത ഒഴിവാക്കുക… BTST പോലും കുറച്ചു നാളത്തേക്ക് നല്ലതല്ല… മാർക്കറ്റ് unpredictable ആണ് ഈയിടെ ആയി..പിന്നെ നിങ്ങൾ വെള്ളിയാഴ്ച വാങ്ങി സൂക്ഷിക്കുന്ന സ്റ്റോക്ക് ഓപ്ഷൻ കമ്പനിയിൽ ഒരു തീപിടുത്തമോ, ഒരു സമരമോ ഉണ്ടായാൽ മതി ആ എസ്‌പിയിരിക്കു മുന്നേ അതു ലാഭത്തിലാക്കാൻ പാടാണ്… നമ്മൾ ഉറങ്ങുമ്പോൾ അങ്ങ് അകലെ എന്തും നടക്കാം അതു ഇങ്ങനെ ബാധിക്കും എന്ന് പറയാൻ പറ്റില്ല.
ഇന്നത്തെ ട്രെൻഡ് നോക്കി നാളത്തെ മാർക്കറ്റിനെ സമീപിക്കരുത്.. നമ്മുടെ സ്വഭാവം പോലെ അല്ല മാർക്കറ്റ്….ചിലോർക് ശരി ആകും ചിലോർക് ശരി ആകില്ല എന്ന് പറഞ്ഞോണം മറ്റുവരെ ആശ്രയിക്കാതെ സ്വന്തം ആയി സ്‌ട്രേറ്റേജിയും ഇൻഡിക്കേറ്റർസും കണ്ടു പിടിക്കുക..
Nifty / Bank nifty ട്രേഡ് തുടക്കക്കർ എടുക്കുമ്പോൾ OTM ഇൽ എടുത്തു മാർക്കറ്റിന്റെ സ്വഭാവം മനസിലാക്കുക… SL മുഖ്യം ബിഗിലെ…. SL വയക്കതെ ട്രേഡ് ചെയ്യരുത്…ചുമ്മാ എവിടേലും വയ്ക്കുകയും അരുത്…
തുടക്കകാർ ബ്രോക്കറേജ് ഇല്ലാത്ത ആപ്പ് നോക്കി ട്രേഡ് ചെയ്യതു പഠിക്കുക….

എപ്പോളും മാർക്കറ്റിൽ momentum ട്രേഡ് / ബ്രേക്ക്ഔട് ട്രേഡ് ചെയ്യുന്നതാണ് നല്ലതു… Hold ചെയ്താൽ പണി ആകും. ഹെഡ്ജിങ് ചെയ്താൽ ഒരു പരിധി വരെ നഷ്ടം കുറക്കാം. നല്ല സ്ട്രറ്റേജി ഉപയോഗിക്കുക, ഒരേ സ്ട്രേറ്റേജി നഷ്ടം വന്നാലും കുറഞ്ഞത് ഒരു മാസം എങ്കിലും ട്രൈ ചെയുക അല്ലേൽ പേപ്പർ ട്രേഡ് ചെയുക, അല്ലേൽ ബാക്ക് ടെസ്റ്റ് നടത്തി accuracy ആൻഡ് repeatability ഉറപ്പിക്കുക. ലാഗിങ് ഇൻഡിക്കേറ്റർസ് നു പകരം ലീഡിങ് ഇൻഡിക്കേറ്റർസ് ഉപയോഗിക്കുക… പ്രൈസ് ആക്ഷൻ ഒരു പരിധി വരെ സഹായിക്കും… ട്രെൻഡ് പറ്റേൺ, കാൻഡിൽ ഷേപ്പ്സ് മുഖ്യം….
PROFIT: നമ്മളുടെ അനലൈസിസ് സമയം ആണ് ലാഭം ആയി തിരിച്ചു വരുന്നത് അതുകൊണ്ട് കൂടുതൽ സമയം പഠിക്കാൻ ശ്രമിക്കുക..പിന്നെ ന്യൂസ് മുഖ്യം ബിഗിലെ….
ആർത്തി
എന്താണ് ഇവിടെ, ഓഹരി വിപണിയിൽ ആർത്തി എന്നതിന് പ്രസക്തി… ട്രേഡിംഗ് ചെയ്യുന്ന പലരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാകും Over-trading. രാവിലേ പ്രോഫിറ്റ് ആകും,എന്നൽ ഈവനിംഗ് ആകുമ്പോലേക്കും , ലോസ് ആകും , പോരാതെ നല്ലൊരു തുക ബ്രോക്കർക്കും കൊടുക്കേണ്ടി വരും.. ചുരുക്കി പറഞാൽ അങ്ങനെ ഉളളവർ ട്രേഡ് ചെയ്യുന്ന കൊണ്ട് ഗുണമുള്ള ഒരേ ഒരു കൂട്ടർ ബ്രോക്കർ മാത്രമാകും.

ശരിക്കും എന്താണ് ഇത്തരം ഒരു ട്രേഡിംഗ് ശീലം ഉണ്ടാകാൻ ഉള്ള കാരണം , ഏങ്ങനെ ഇതിനെ മറികടക്കാൻ പറ്റും?
1. പ്രധാനമായും ആദ്യം പറഞ്ഞ് വാക്ക് തന്നെ ആണ് ഇതിൻ്റെ പ്രധാന കാരണം , അത്യാർത്തി.മാർക്കറ്റിൽ നടക്കുന്ന എല്ലാം എനിക് വേണം എന്നുള്ള ഒരു വാശി.
2. കൃത്യമായ ഒരു പ്ലാൻ ഇല്ലാതെ ഉള്ള ട്രേഡിംഗ്, അതായത് എവിടെ എൻട്രി എടുക്കണം , എവിടെ ഇറങ്ങണം, ഏത ലെവൽ സ്റ്റോക്ക് മറികടന്നൽ സ്വന്തം അനാലിസിസ് ഫെയിൽ ആകും എന്നിങ്ങനെ ഉള്ള കാര്യങ്ങളെ കുറിച്ചുള്ള അവബോധം ഇല്ലായ്മ എന്നും പറയാം.
3. ഒരു തെറ്റ് സംഭവിച്ചാൽ , ഒരു ട്രേഡ് opposite പോയാൽ സ്വന്തം അനാലിസിസ് തെറ്റി എന്ന് സമ്മതിച്ചു അത് ക്ലോസ് ചെയ്ത ഇറങ്ങാൻ ഉള്ള മടി, സ്വന്തം അനാലിസിസ് ഉള്ള അമിത വിശ്വാസം കാരണം വീണ്ടും വീണ്ടും average ചെയ്തും മറ്റും അതെ ട്രദിൽ തന്നെ തുടരും.ഫലമോ ക്യാപിറ്റൽ washout
3.ഏറ്റവും പ്രധാപ്പെട്ട കാര്യം മാർക്കറ്റിൽ നടക്കുന്ന എല്ലാം എനിക് വേണം എന്നുള്ള വാശിയാണ്, ഇതിൻ്റെ പരിണിത ഫലം Over-trading എന്ന അവസ്ഥ ആണ്. മാർക്കറ്റിൽ നടക്കുന്ന എല്ലാം നിങ്ങള്ക് കിട്ടിയില്ല എങ്കിലും, ബ്രോക്കർ കാശ് ഉണ്ടാക്കും എന്ന് ചുരുക്കം.ഓടി നടന്നു കാണുന്ന എല്ലാം ട്രേഡ് ചെയ്യാതെ ദിവസം 1-2 o ട്രേഡ് എടുക്കുന്നത് ശീലം ആക്കുക.. ഒരു ദിവസം ഒറ്റ അടിക്ക് 10000 ഉണ്ടാക്കിയിട്ട് പിന്നെ 3 ദിവസം 5000 വെച്ച് കലയുന്നതിനെ കാളും നല്ലത് അതാണ്.Consistency Matters.
4.ആദ്യമേ തന്നെ എത്ര വേണം / അല്ലെങ്കിൽ അതിൽ നിന്ന് എത്ര കിട്ടും എന്നതിനെ കുറിച്ച് ഒരു ഐഡിയ രൂപപ്പെടുത്തി എടുത്തതിനു ശേഷം എൻട്രി എടുക്കുക.അതുപോലെ ട്രേഡ് എടുത്ത് ആ ഒരു moment തൊട്ട് സ്ക്രീനിൽ പച്ച കത്തി നികണം എന്നുള്ള വാശിയും പാടില്ല… ചിലപ്പോ നിങ്ങളുടെ stop-loss അടുത്ത് വരെ വന്നിട്ട് വീണ്ടും കേറി പോകാം, അത് കൊണ്ട് stop-loss ഇറക്കി വേക്കില്ല, അല്ലെങ്കിൽ stop-loss അല്ലെങ്കിൽ ടാർഗറ്റ് അടികാതെ ഞാൻ എക്സിറ്റ് ആവില്ല എന്ന വാശിയും നല്ലതാണ്…അതായത് ചില സമയങ്ങളിൽ അലപം വാശി ആകാം, തെറ്റില്ല..എന്നാല് ട്രേഡ് opposite direction പോയാൽ,അവിടെ നിങ്ങളുടെ അനാലിസിസ് തെറ്റി എന്നുള്ള യാഥാർത്ഥ്യം അംഗീകരിച്ചു കൊണ്ട് എക്സിറ്റ് ചെയ്യുക.
5. മാർക്കറ്റിൽ ധൈര്യം വേണം, പക്ഷേ ചില സമയങ്ങളിൽ അൽപം ഭയം കൂടെ ഉള്ളത് നല്ലതാണ്. ട്രെൻഡ് എതിരെ ട്രേഡ് ചെയ്യാതെ ഇരിക്കുക എന്നതാണ് ഏറ്റവും നല്ലത്, രാവിലെ ക് ഒരു 100 പോയിൻ്റ് താഴെ പോയി അതുകൊണ്ട് ഇന്നിനി ഇടിയില്ല , പോയി ഒരു CE എടുത്തേക്കാം, അല്ലെങ്കിൽ ഒരു stock 10% താഴെ പോയി ഇപ്പോ നല്ല അവസരം ആണ് കുറച്ച് വാങ്ങാം , അല്ലെങ്കിൽ മാർക്കറ്റ് ഒരു 200 പോയിൻ്റ് കയറി അതുകൊണ്ട് ഇനി കയറില്ല, ഇനി ഒരു PE എടുത്ത് പ്രോഫിറ്റ് എടുക്കാം, എന്നൊക്കെ ആകും ഇത്തരം വാശികരുടെ ചിന്തകള്…
ഇങ്ങനെ ചെയ്യുമ്പോൾ മറ്റൊരു -ve വശം കൂടിയുണ്ട് എന്നോർക്കുക, അതായത് ,10% ഇടിഞ്ഞത് വീണ്ടും 10 ഓ 20% കൂടെ താഴെ പോകാം, അല്ലെങ്കിൽ 100 പോയിൻ്റ് കയറിയ മാർക്കറ്റ് വീണ്ടും 100 പോയിൻ്റ് കേറാം,…അതായത് ഇവിടെ നിങൾ ചെയ്യുന്നത് ഭൂരിപക്ഷം വരുന്ന മാർക്കറ്റ് participants ചെയ്യുന്ന ആക്ടിവിറ്റി എതിരെ പോകുകയാണ്…
ഒരു 10 / 8 തവണയും നിങൾ വിചാരിച്ച് പോലെ വാരം,but എതിരെ പോകുന്ന 10 / 2 തവണ മതി, നിങ്ങളുടെ മുഴവൻ ലാഭവും ക്യാപിറ്റൽ കൂടി പോകാം എന്നോർക്കുക…അതുകൊണ്ട് ഓർക്കുക, എൻ്റെ അനാലിസിസ് എപ്പോളും ശരിയവേനെമെന്നുള്ള വാശി പാടില്ല..ഇവിടെ നമ്മുടെ തെറ്റുകളും പരാജയങ്ങളും കൂടെ ഇതിൻ്റെ ഭാഗം ആണെന്ന് ഓർക്കുക..
6 . നിങൾ ഉദ്ദേശിച്ച പ്രോഫിറ്റ് കിട്ടി കഴിഞ്ഞാൽ broker application ക്ലോസ് ചെയ്ത് മറ്റ് ജോലികളിൽ ഏർപ്പെടുക.. മാർക്കറ്റ് വാച്ച് ചെയ്യുന്നത് നല്ലൊരു ശീലം ആനേകിലും, Over-trading ഒരു തരം addiction കൂടി ആണ്, അത്തരക്കാർക്ക് മാർക്കറ്റ് തുടർച്ചയായി നോക്കി ഇരിക്കുന്നത് വിപരീത ഫലമാകും ചെയ്യുക.
7. ഗ്രൂപ്പിൽ മറ്റും കാണുന്ന പ്രോഫിറ്റ് screenshot കണ്ടിട്ട് അതെ രീതിയിൽ ട്രേഡ് ചെയ്യാതെ ഇരിക്കുക.. ഒരാൽ വലിയ profit എടുകുനുണ്ട് എങ്കിൽ അയാളുടെ അതിൻ്റെ പിറകിലുള്ള experience, capital ഒന്നും നിങ്ങള്ക് ഉണ്ടാവില്ല .. അതുങ്കൊണ്ട് തന്നെ മറ്റൊരാളെ അനുകരിക്കാൻ ശ്രമികകരുത്.

വെപ്രാളം
ഒരു ട്രേഡ് എടുത്തു കഴിഞ്ഞാൽ പിന്നെ ഭയങ്കര വെപ്രാളം ആണ്. ഇതിലെ രസകരമായ കാര്യം എന്താന്ന് വെച്ചാൽ, ലോസ് ആണെങ്കില് ഒരു പ്രശ്നവും ഇല്ല താനും … പ്രോഫിറ്റ് ആണെങ്കില് ആണ് ഈ വെപ്രാളം കൂടുതൽ. ലോസ് ഏത്ര കണ്ടാലും പാറ പോലെ ഉറച്ച് നിക്കും.
ഇതിന് പ്രധാന കാരണം, നിങ്ങള്ക് എവിടെ ഇറങ്ങണം എന്നൊരു ഐഡിയ ഇല്ലാത്തത് കൊണ്ടാണ്.എങ്ങനെയെങ്കിലും ഏതെങ്കിലും ഇൻഡിക്കേറ്റർ അല്ലെങ്കിൽ എന്തെങ്കിലും യൂസ് ചെയ്തു എൻട്രി പോയിൻറ് കണ്ടുപിടിക്കും.But അപ്പോളും എവിടെ എക്സിറ്റ് ആകണം, അല്ലെങ്കിൽ എന്താണ് എൻ്റെ ലക്ഷ്യം എന്നതിനെ കുറിച്ച് ധാരണ ഉണ്ടാവില്ല. ഇതു കൊണ്ട് തന്നെ ചെറിയ പ്രോഫിറ്റ് കാണുമ്പോൾ തന്നെ എക്സിറ്റ് ആവാൻ തോന്നുന്നത് സ്വാഭാവികം എന്നെ പറയാൻ പറ്റൂ..
പക്ഷേ അതെ സമയം തന്നെ നിങ്ങള്ക് ഒരു കാര്യത്തിൽ ധാരണയുണ്ട് താനും, അതായത് ഞാൻ ഈ ട്രേഡ് നിന്ന് പ്രോഫിറ്റ് എടുക്കും എന്നതിൽ , അത് കൊണ്ടാണ് 500₹ കാണുമ്പോൾ എക്സിറ്റ് ആവുന്ന നിങൾ 5000 ലോസ് കണ്ടാലും എക്സിറ്റ് ആവാതെ ഇരിക്കുന്നത്… ഈ ഒരു രീതിയിലുള്ള ട്രേഡിംഗ് behavior ഏങ്ങനെ പരിഹരിക്കാം…
1.ആദ്യം തന്നെ ഒരു സ്റ്റോക്ക് എൻട്രി എടുക്കുമ്പോൾ തന്നെ , അത് എത്ര വരെ move ചെയ്‌യാൻ സാധ്യത ഉണ്ടെന്ന് നോക്കുക, അതുപോലെ തന്നെ ഏത് ലെവൽ താഴെ പോയാൽ നിങൾ entry എടുക്കാൻ വേണ്ടി നടത്തിയ അനാലിസിസ് fail ആകും എന്നതും കണക്കു കൂട്ടുക.
അതായത് നിഫ്റ്റി ഓപ്ഷൻ വാങ്ങുന്നതിന് മുൻപ്, നിഫ്റ്റിയുടെ ഇപ്പോളത്തെ ട്രെൻഡ്, എവിടെ വരെ നിങ്ങളുടെ strategy അനുസരിച്ച് മൂവ്മെൻ്റ് വരും, ഏത് ലെവൽ നിന്ന് പ്രൈസ് ഉയർന്നാൽ / അല്ലെങ്കിൽ താഴോട്ടു വന്നാൽ ട്രെൻഡ് മാറും, അതുപോലെ നിങൾ ഉദ്ദേശിച്ച ലെവൽ വരെ വന്നാൽ പ്രീമിയം ഏകദേശം എത്ര മാറും, എന്നിങ്ങനെ നിരവധി കാര്യങ്ങളെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി എടുക്കുക. എന്നിട്ട് മാത്രം ട്രേഡ് ചെയ്യുക..
തീർച്ചയായും ഇത് പെട്ടന്ന് ഒരു ദിവസം കൊണ്ട് നടക്കില്ല.. സമയം എടുക്കും, ഇവിടെ experience എന്നതിന് മറ്റ് ഏത് ഫീൽഡ് പോലെ തന്നെ പ്രാധാന്യം ഉണ്ട്. ഇത്തരം കാര്യങ്ങളെ കുറിച്ച് ഒരു ധാരണ ഉണ്ടെങ്കിൽ നിങ്ങള്ക് നിങൾ എടുത്ത ട്രേഡ് ഹോൾഡ് ചെയ്യുവാൻ ഉള്ള ധൈര്യം ലഭിക്കും.
2. എൻട്രി എടുക്കുന്നതിന് മുൻപ് തന്നെ എത്ര വരെ താഴാൻ സാധ്യത ഉണ്ടെന്ന് നോക്കുക,( പ്രോഫിറ്റ് ഉണ്ടാക്കുന്ന്തിലും പ്രധാനമാണ് നമ്മുടെ ക്യാപിറ്റൽ protect ചെയ്യുക എന്നത്). നിങൾ കണ്ടുപിടിച്ച ലവേൽ വരെ പ്രൈസ് താഴ്ന്നു വന്നാൽ, അത് നിങ്ങളുടെ റിസ്ക് എടുക്കാൻ ഉള്ള പരമാവധി പരുതിയിൽ നിൽക്കുമോ എന്ന് നോക്കുക, ഇല്ലെങ്കിൽ എണ്ണം കുറച് വാങ്ങുക. ഇവിടെ നിങ്ങളുടെ നഷ്ടം ആദ്യമേ തീരുമാനിക്കാൻ ഉള്ള അവസരം വിപണി തന്നെ നൽകുന്നു… അതിനെ ഉപയോഗ പെടുത്തുക .

3. ഇനി ആണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം, stock / index എവിടെ വരെ പോകും എന്നതിനെ കുറിച്ച് പഠിക്കുക. ഈ target കണ്ടുപിടിക്കാൻ ആയി , Support/ resistance ലെവൽ, അല്ലെങ്കിൽ അടുത്ത ട്രെൻഡ് ലൈൻ resistance, prices ACTION patterns, Daily volatility levels എന്നിങ്ങനെ നിരവധി മാർഗങ്ങൾ ഉണ്ട്.
4. ടാർഗറ്റ് തീരുമാനിക്കുന്നത് പോലെ തന്നെ പ്രധാനമാണ് , ടാർഗറ്റ് റിയലിസ്റ്റിക് ആകണം , അല്ലാതെ രാവിലെ റിലയൻസ് സ്റ്റോക്ക് വാങ്ങുന്നു, 4-5% മുകളിൽ കൊണ്ട് ടാർഗറ്റ് വെച്ചിട്ട് നോക്കി ഇരുന്നിട്ട് കാര്യമില്ല.
5. ഇപ്പൊൾ ഏറെക്കുറെ നിങൾ ഒരു ട്രേഡ് നിന്ന് എത്ര കിട്ടും, എത്ര പോകും എന്നീ കാര്യങ്ങളിൽ ഒരു തീരുമാനം എടുത്തിട്ട് ഉണ്ടാകും. അതുപോലെ തന്നെ entry എടുത്ത ആ ഒരു moment മുതൽ തന്നെ സ്ക്രീനിൽ പച്ച കത്തി നിക്കണം എന്നൊരു വാശി പാടില്ല
6. പ്രൈസ് താഴോട്ടു പോയാൽ തന്നെ , stop-loss വീണ്ടും താഴോട്ടു കൊണ്ടു പോകാതെ ഇരിക്കുക..
7. ഒരു എൻട്രി എടുത്തതിനു ശേഷം , ടാർഗറ്റ് എത്തുന്നതിനു മുൻപ് മാർക്കറ്റ് ഏതെങ്കിലും തരത്തിലുള്ള reversal signals ningal ഉപയോഗിക്കുന്ന strategy ഭാഗം ആയി നൽകിയാൽ അവിടെ എക്സിറ്റ് ആകുന്നതിൽ തെറ്റില്ല..
ആദ്യം തന്നെ വലിയ വലിയ target ലക്ഷ്യം വെക്കാതെ ചെറിയ ചെറിയ ടാർഗറ്റ് വെക്കുക, അത് വരെ പ്രോഫിറ്റ് റൈഡ് ചെയ്ത് അതൊരു ശീലമാക്കി എടുക്കുക. ഒരു ദിവസം കൊണ്ട് ക്യാപിറ്റൽ ഇരട്ടി ആക്കാൻ നോക്കാതെ ഇരിക്കുക… Expiry day പൊതുവെ കണ്ട് വരുന്ന ഒരു പ്രവണത കൂടെയാണിത്.കയ്യിൽ ഉള്ള ക്യാപിറ്റൽ മുഴുവൻ ഉപയോഗിക്കാതെ ഒരു ഭാഗം മാത്രം ഉപയോഗിച്ച് ട്രേഡ് ചെയ്തൽ നല്ലത്.
കയ്യിൽ ഉള്ള പണത്തിൻ്റെ 10-20% മാത്രം ഉപയോഗപ്പെടുത്തി ട്രേഡ് എടുക്കുക.. ഓർക്കുക ആ ട്രേഡ് പരാജയപ്പെട്ടാലും, വീണ്ടും ട്രേഡ് എടുക്കാം, മാർക്കറ്റ് അങ്ങനെ ആണ് 100 കണക്കിന് അവസരങ്ങൾ വീണ്ടും വീണ്ടും തരും, പണം ഇല്ലാതെ നമ്മുക്ക് ഒന്നും ചെയ്യാൻ പറ്റില്ല, .. ആദ്യം തന്നെ മുഴുവൻ തീർത്താൽ നോക്കി നിൽക്കേണ്ടി വരും.. അതുകൊണ്ട് തന്നെ position sizing is very important.
8. ട്രേഡ് എൻ്റർ ചെയ്യാൻ എന്തെങ്കിലും ഒരു കാരണം ഉണ്ട് എന്ന് എപ്പോളും ഉറപ്പുവരുത്തുക, അല്ലതെ വെറും ഊഹത്തിൻ്റെ പുറത്ത് മാത്രം ട്രേഡ് എടുക്കാതെ ഇരിക്കുക. അതു പോലെ ട്രേഡ് എടുക്കാൻ വേണ്ടി കാരണങ്ങൾ കണ്ടു് പിടിക്കാൻ ശ്രമിക്കരുത് .ചില ദിവസങ്ങളിൽ ട്രേഡ് എടുക്കാതെ ഇരിക്കുന്നതും ഒരു തരത്തിൽ profit ആണ്.പഠിക്കുക, എന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് വീണ്ടും വീണ്ടൂം പഠിക്കുക… അത് നിങ്ങളുടെ ആത്മ വിശ്വാസം വളർത്തും, ആദ്യം പറഞ്ഞ ട്രേഡ് എടുക്കുമ്പോൾ ഉള്ള വെപ്രാളം ഇല്ലാതെ ആക്കും, ഓരോ അവസരങ്ങളും പഠിക്കൻ ഉള്ള അവസരം ആയി കാണുക…..
9. ഒരേസമയം തന്നെ പലതരത്തിലുള്ള ഇൻഡിക്കേറ്ററുകൾ മാറിമാറി ഉപയോഗിക്കാതിരിക്കുക. കാരണം ഒരു ഇൻഡിക്കേറ്റർ എൻട്രി കാണിക്കുമ്പോൾ അതേസമയം തന്നെ മറ്റ് ഏതെങ്കിലും ഒരു strategy അവിടെ സെൽ ആവും പറയുക, അല്ലെങ്കിൽ നിങൾ ഒരു ട്രേഡ് ഹോൾഡ് ചെയ്യുന്ന സമയം തന്നെ മറ്റൊരു ഇൻഡിക്കേറ്റർ സെൽ ചെയ്‌യാൻ ഉള്ള സിഗ്നൽ തരും. അതുകൊണ്ട് തന്നെ ഉപയോഗിക്കുന്ന strategy/ Indicator പൂർണ വിശ്വാസത്തോെടെ ഉപയോഗിക്കുക..

10. എൻട്രി എടുക്കുന്നതിന് മുമ്പ് പല ടൈം frame ഉപയോഗിച്ച് check ചെയ്‌യുന്നത് നല്ലതാണ്, ഹയർ ടൈം frame ഉപയോഗിച്ചു് എൻട്രി എടുക്കുന്നത് ആണ് ഞാൻ personally Suggest ചെയുക. അതായത് , 5-15-1 hr -4hr എന്നിങ്ങനെ പല ടൈം frame ഉപയോഗിച്ച് support /resistance analyse ചെയ്‌യുന്നത് നല്ലതാണ്,
എൻട്രി എടുത്തതിനു ശേഷം, 1 മിനുട്ട് ടൈം frame ഇട്ട് ചാർട്ട് നോക്കി ഇരികരുത്… ചെറിയ ടൈം frame ധാരാളം ട്രെൻഡ് reversals, Entry, exit point’s കാണിക്കും, അത് നിങളുടെ ഒരു ട്രേഡ് റൈഡ് ചെയ്‌യാൻ,/ ടാർഗറ്റ് വരെ ഹോൾഡ് ചെയ്യാൻ ഉള്ള കഴിവിനെ ബാധിക്കും. ഒരു ട്രേഡ് എടുത്ത് കഴിഞ്ഞാൽ പിന്നെ പലർക്കും ഒരു തരം വെപ്രാളമാണ്..ട്രേഡ് എടുത്ത് കഴിഞ്ഞാൽ പിന്നെ അത് വരെ പഠിച്ചതും പ്രാക്ടീസ് ചെയ്തതും എല്ലാം മറന്ന് പോകും .കുറെ അനാലിസിസ് ഒകെ നടത്തി ആവും entry …
ബട്ട് ട്രേഡ് എടുത്ത് കഴിഞ്ഞാൽ പിന്നെ വെപ്രാളം ആണ്, ഒരു 100-200-300 ഇങ്ങനെ പ്രോഫിറ്റ് മാറി മാറി പച്ച തെളിയുന്നു, അപ്പോ തന്നെ എക്സിറ്റ് ആവും, പിന്നെ അത് വീണ്ടും കേറി പോയി ടാർഗറ്റ് അടിക്കും, അപ്പോ പിന്നെ സൈഡിൽ മാറി ഇരുന്ന് കരച്ചിൽ ആണ്, …അപ്പൊൾ തന്നെ തീരുമാനിക്കും , ഞാൻ അടുത്ത ട്രേഡ് maximum റൈഡ് ചെയ്യും , but ഇൻ reality സംഭവിക്കാൻ പോകുന്നത് നിങൾ വീണ്ടും ഇത് തന്ന repeat ചെയ്യും..എങ്കിലോ, ലോസ് ഏത്ര പോയാലും അതും കെട്ടിപിടിച്ച് ഇരികുക്കയും ചെയ്യും …ഇത്തരം behaviour പ്രധാനം ആയും 2 കാരണം ആണ് ഉള്ളത്…
1. നിങ്ങൾ ശരിക്കും എന്താണ് ചെയ്യുന്നത് എന്ന് നിങ്ങള്ക് തന്നെ അറിയില്ല…ഇനി അറിയാം എങ്കിൽ തന്നെ സ്വയം വിശ്വാസം ഇല്ല.
2. ഈ ലോസ് വരുമ്പോൾ ഹോൾഡ് ചെയ്യുന്നതിന് മറ്റൊരു കാരണം, നിങ്ങള്ക് നിങളുടെ അനാലിസിസ് കുറിച്ച് വിശ്വാസം കൂടുതൽ ആണ്, അല്ലെങ്കിൽ സ്വന്തം തെറ്റ് അംഗീകരിക്കാൻ ഉള്ള മടി…
ഈ മേൽപറഞ്ഞ രണ്ട് തരം സ്വഭാവവും സ്റ്റോക്ക് മാർക്കറ്റിൽ നമ്മുടെ പണം കളയും.
എങ്ങനെ ഇതിനെ മറികടക്കാം,
1. വ്യക്തമായ എൻട്രി and എക്സിറ്റ് പോയിൻ്റുകൾ ആദ്യം തന്നെ പ്ലാൻ ചെയ്യുക…നമ്മുടെ എൻട്രി അല്ലെങ്കിൽ നാം ഉദേശിച്ച വിലയിൽ കിട്ടി ഇല്ല എങ്കിൽ, പുറകെ പോയി വാങ്ങാതെ ഇരിക്കുക.. അത് അല്ലെങ്കിൽ അടുത്ത അവസരം കിട്ടും എന്നോർക്കുക..
2. മാർക്കറ്റിൽ നടക്കുന്ന എല്ലാം എനിക്ക് വേണം എന്ന വാശി പാടില്ല.

3. എൻട്രി പോലെ തന്നെ എവിടെ ഇറങ്ങണം എന്നതും വളരെ പ്രധാനമാണ്.നാം ഒരു ബസ്സിൽ യാത്ര പോകുന്നത് പോലെയാണ്.. കേരുമ്പോൾ തന്നെ ഒരു ഡെസ്റ്റിനേഷൻ നമ്മുട മനസ്സിൽ ഉണ്ടാകുമല്ലോ, അവിടെ തന്നെ ഇറങ്ങുക..നാം കേറിയ ബസ്സ് വീണ്ടും എവിടെ വരെ പോകും എന്നതിനെ കുറിച്ച് നാം ഓർക്കേണ്ട ആവിശ്യം ഇല്ല…നമ്മൾ ഉദ്ദേശിച്ച സ്ഥലം എത്തിയാൽ ഇറങ്ങി പോകുക..ഏറെക്കുറെ ഒരു സ്റ്റോക്ക്/ഓപ്ഷൻ എൻട്രി and എക്സിറ്റ് ഇതുപോലെ ആണ്.
4. Stoploss must.നമ്മുടെ വിശകലനങ്ങൾ എപ്പോളും ശരി ആവണം എന്ന വാശി പാടില്ല ..മാർക്കറ്റ് നാം വിചരിച്ചതിൻ്റെ എതിർ ദിശയിൽ പോയാൽ , നമ്മുടെ അനാലിസിസ് തെറ്റി എന്നത് accept ചെയ്ത് stockil നിന്ന് ഇറങ്ങുക…മറ്റുള്ള കച്ചവടങ്ങളിൽ നിന്ന് വിത്യസ്ഥമായി ഇവിടെ ആദ്യം തന്നെ നിങ്ങള്ക് തന്നെ പരമാവധി നഷ്ടം തീരുമാനിക്കാൻ ഉള്ള അവസരം ഉണ്ടെന്ന് ഓർക്കുക, അതിനെ ഉപയോഗ പെടുത്തുക..
5.സ്വയം സഹിക്കാൻ പറ്റുന്ന പരമാവധി നഷ്ടം ആദ്യം തന്നെ തിട്ടപെടുതി, അതിനോട് യോജികകുന്ന തരത്തിൽ നിങ്ങളുടെ quantity ക്രമീകരിക്കുക.
6. കയ്യിൽ ഉള്ള മുഴുവൻ പണവും ഉപയോഗിച്ച് വാങ്ങാതെ ഇരിക്കുക..ഉദാഹരണമായി വീണ്ടും ഒരു യാത്ര പോകുന്ന example എടുക്കാം..നിങളുടെ കയ്യിൽ 100₹ ഉണ്ടെന്ന് ഓർക്കുക…ആദ്യം തന്നെ കേറി 100 രൂപ ടിക്കറ്റ് എടുക്കാതെ ഇരിക്കുക… കാരണം പോയിട്ട് തിരിച്ച് വീട്ടിൽ പോകാം ഉള്ളതാണ്. അത് കൊണ്ട് ഏറ്റവും കുറഞ്ഞത് ഒരു return ticket ഉള്ള പണം ബാകി വെച്ചിട്ട് evide വരെ പോകാൻ പറ്റുമോ അവിടെ വരെ ഉള്ള ticket മാത്രം എടുക്കുക…
ട്രേഡ് um ഏറെക്കുറെ ഇതുപോലെ ആണ്. കയ്യിൽ ഉള്ള പണത്തിൻ്റെ 10-20% മാത്രം ഉപയോഗപ്പെടുത്തി ട്രേഡ് എടുക്കുക..
ഓർക്കുക ആ ട്രേഡ് പരാജയപ്പെട്ടാലും, വീണ്ടും ട്രേഡ് എടുക്കാം, മാർക്കറ്റ് അങ്ങനെ ആണ് 100 കണക്കിന് അവസരങ്ങൾ വീണ്ടും വീണ്ടും തരും, പണം ഇല്ലാതെ നമ്മുക്ക് ഒന്നും ചെയ്യാൻ പറ്റില്ല, .. ആദ്യം തന്നെ മുഴുവൻ തീർത്താൽ നോക്കി നിൽക്കേണ്ടി വരും..അതുകൊണ്ട് തന്നെ position sizing is very important.
7. പഠിക്കുക, എന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് വീണ്ടും വീണ്ടൂം പഠിക്കുക… അത് നിങ്ങളുടെ ആത്മ വിശ്വാസം വളർത്തും, ആദ്യം പറഞ്ഞ ട്രേഡ് എടുക്കുമ്പോൾ ഉള്ള വെപ്രാളം ഇല്ലാതെ ആക്കും, ഓരോ അവസരങ്ങളും പഠിക്കൻ ഉള്ള അവസരം ആയി കാണുക….നിങ്ങളുടെ ആയുധം വീണ്ടും വീണ്ടും മൂർച്ച് കൂട്ടുകയാണ് ഓരോ തവണ ഓരോ പുതിയ കാര്യം പഠിക്കുമ്പോഴും..
Discussion about this post