rajesh n ramakrishnan
ഒരു ട്രേഡ് എടുക്കുന്നതിനു മുൻപ് പ്രധാന വില പോയന്റുകൾ മനസ്സിലാക്കുവാൻ ഉപ്യോഗിക്കുന്ന ഒരു ഇൻഡിക്കേറ്റർ ആണ് C P R. ഇത് ഇൻട്രാഡേ ട്രേഡിങിൽ പ്രയോജനപ്പെടുന്നു. C P R നൊപ്പം സപ്പോർട്ടും റെസിസ്റ്റൻസും കൂടി പരിഗണിച്ചു വേണം ട്രേഡ് പ്ലാൻ ചെയ്യുവാൻ. ഒരു ദിവസത്തെ C P R അടുത്ത ദിവസത്തെ ട്രേഡിങിൽ ആണ് പരിഗണിക്കേണ്ടത് .
C P R ൽ മൂന്ന് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.
1. സെൻട്രൽ പിവട്ട് ലൈൻ
2. ബോട്ടം സെൻട്രൽ പിവട്ട് ലൈൻ (BC )
3. ടോപ് സെൻട്രൽ പിവട്ട് ലൈൻ (TC )
ഒരു അണ്ടർലയിങ് അസ്സെറ്റിന്റെ ഒരു ദിവസത്തെ ഹൈ പ്രൈസ്, ലോ പ്രൈസ്, ക്ലോസ് പ്രൈസ് എന്നിവ ഉപയോഗിച്ചുള്ള വിവിധ കണക്കുകൂട്ടലുകളിലൂടെയാണ് ഈ മൂന്ന് ലൈനുകളും വരുന്നത്.
ഇതിൽ സെൻട്രൽ പിവട്ട് = (ഹൈ പ്രൈസ് + ലോ പ്രൈസ് + ക്ലോസ് പ്രൈസ്) /3
ബോട്ടം സെൻട്രൽ പിവട്ട് = (ഹൈ പ്രൈസ് + ലോ പ്രൈസ്) /2
ടോപ് സെൻട്രൽ പിവട്ട് = (സെൻട്രൽ പിവട്ട് – ബോട്ടം സെൻട്രൽ പിവട്ട് ) + സെൻട്രൽ പിവട്ട്
ആവറേജ് വിലകൾ തമ്മിലുള്ള കണക്കുകൂട്ടലുകൾ ആയതുകൊണ്ട് തന്നെ ഓരോ ദിവസത്തെയും C P R വീതിയേറിയതോ ഇടുങ്ങിയതോ ആയി കാണുവാൻ സാധിക്കും. അതായത് ഒരു ദിവസം മാർക്കറ്റ് റേഞ്ച് ബൗണ്ട് (സൈഡ് വൈസ് മൂവ്മെന്റ് ) ആയി കാണപ്പെട്ടാൽ അതിനടുത്ത ദിവസത്തെ C P R ഇടുങ്ങിയതായി (നാരോ റേഞ്ച് ) ആയി കാണപ്പെടുകയും അന്ന് ഒരു ട്രെൻഡിങ് മാർക്കറ്റ് ആയിരിക്കുമെന്ന് അനുമാനിക്കുവാനും കഴിയുന്നു. എങ്കിലും ഒരിക്കലും അന്ധമായി ട്രേഡ് എടുക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. ഇപ്പോഴും മറ്റു ഇന്ഡിക്കേറ്റഴ്സ് കൂടി പരിഗണിക്കുക.
അതുപോലെ ഒരു ദിവസം മാർക്കറ്റ് നല്ല ട്രെൻഡിങ് ആയി കാണപ്പെട്ടാൽ അതിനടുത്ത ദിവസത്തെ C P R ഇടുങ്ങിയതായി കാണപ്പെടുന്നു.
മാർക്കറ്റ് ഇപ്പോൾ ട്രേഡ് ചെയ്യുന്നത് ടോപ് സെൻട്രൽ പിവട്ട് ലൈനിന് മുകളിലാണെങ്കിൽ ബുള്ളിഷ് കാഴ്ചപ്പാട് ലഭിക്കുന്നു. ബോട്ടം സെൻട്രൽ പിവട്ട് ലൈനിന് താഴെയാണെങ്കിൽ ഒരു ബെയറിഷ് കാഴ്ചപ്പാടും ലഭിക്കുന്നു.
C P R ഉപയോഗിച്ച് ട്രേഡ് പ്ലാൻ ചെയ്യുന്ന വിധം
സാധാരണയായി 5 മിനുട്ടിലുള്ള ചാർട്ടാണ് C P R നു ഉപയോഗിക്കുന്നത്. ഓരോ ദിവസവും C P R പടി പടിയായി മുകളിലേക്ക് നീങ്ങുന്നുണ്ടെങ്കിൽ ആ സെക്യൂരിറ്റി അപ്പ്ട്രെൻഡിൽ ആണെന്ന് അനുമാനിക്കാം. ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ മാർക്കറ്റ് വില C P R നു മുകളിൽ ആണെങ്കിൽ അത് തിരികെ CPR ൽ റീടെസ്റ്റ് ചെയ്തിട്ട് അവിടെ ഒരു റിവേഴ്‌സ് കാൻഡിൽ പാറ്റേൺ രൂപപ്പെട്ടാൽ ഒരു ബൈ എൻട്രി എടുക്കാവുന്നതാണ്.
നേരെ മറിച്ച് ഓരോ ദിവസവും C P R പടി പടിയായി താഴേക്കാണ് നീങ്ങുന്നതെങ്കിൽ ആ സെക്യൂരിറ്റി ഡൌൺ ട്രൻഡിൽ ആണെന്ന് അനുമാനിക്കാം. ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ മാർക്കറ്റ് വില CPR നു താഴെ ആണെങ്കിൽ അത് തിരികെ C P R ൽ റീടെസ്റ്റ് ചെയ്തിട്ട് അവിടെ ഒരു റിവേഴ്‌സ് കാൻഡിൽ പാറ്റേൺ രൂപപ്പെട്ടാൽ ഒരു സെൽ എൻട്രി എടുക്കാവുന്നതാണ്.
C P R നെ ക്രോസ്സ് ചെയ്തു കൊണ്ട് താഴെ നിന്നും മുകളിലേക്ക് വില നീങ്ങിയാൽ ബ്രേക്ക് ഔട്ട് ബൈ എൻട്രി എടുക്കുന്നവരും ഉണ്ട്. നല്ല വോളിയത്തോടുകൂടിയുള്ള ബ്രേക്ക് ഔട്ട് ആണ് പരിഗണിക്കേണ്ടത്. അതുപോലെ തന്നെ താഴേക്കും നല്ല വോളിയത്തോടു കൂടി ക്രോസ്സ് ചെയ്‌താൽ ബ്രേക്ക് ഡൌൺ സെൽ എൻട്രി എടുക്കാവുന്നതാണ്. ഒരിക്കലും C P R നെ മാത്രം അടിസ്ഥാനപ്പെടുത്തി ട്രേഡ് പ്ലാൻ ചെയ്യാതിരിക്കുന്നതാണ് ഉത്തമം. മാർക്കറ്റ് സെന്റിമെൻറ്സും മറ്റു ഇന്ഡിക്കേറ്ററുകളും ചേർത്ത് വച്ച് വേണം ട്രേഡ് പ്ലാൻ ചെയ്യുവാൻ.
Discussion about this post