Noufal MPM
ഒരു കമ്പനിയുടെ പ്രധാന സാമ്പത്തിക റിപ്പോർട്ടുകളിൽ ഒന്നാണ് cash flow statement അഥവാ ഒരു ബിസിനസ് സ്ഥാപനത്തിലെ നിശ്ചിത കാലത്തെ ക്യാഷിൻ്റെ അകത്തോട്ടുള്ള വരവും , പുറത്തോട്ടുള്ള പോക്കും കാണിക്കുന്ന ഒരു പട്ടിക. ഒന്ന് കൂടി വിശദമായി പറഞ്ഞാൽ ഒരു നിശ്ചിത കാലത്ത് , ബിസിനസിലേക്ക് എവിടുന്ന് എല്ലാം പണം വന്നു, അത് എവിടേക്ക് എല്ലാം പോയി എന്ന് കാണിക്കുന്ന ഒരു സ്റ്റേറ്റ്മെൻ്റ്. ചുരുക്കി പറഞാൽ ക്യാഷ് ബുക്കിൻ്റെ ഒരു നിശ്ചിത കാല സമ്മറിയാണ്( വിശദീകരണം) ഈ സ്റ്റേറ്റ്മെൻ്റ്.ഒരു ബിസിനെസ്സ് എൻ്റിറ്റിയിൽ മൂന്ന് തരത്തിൽ ആണ് ക്യാഷിൻ്റെ പ്രവർത്തനം നടക്കുന്നത്. അഥവാ മൂന്ന് തരത്തിൽ ആണ് ഒരു കമ്പനിയിലേക്ക് ക്യാഷ് വരുന്നതും, അതിൽ നിന്നാണ് ക്യാഷ് പോവുന്നതും.
1) cash flow from operating activities ( കമ്പനിയുടെ നേരിട്ടുള്ള ബിസിനസ് പ്രവർത്തനത്തിൽ നിന്നും ഉള്ള ക്യാഷിൻ്റെ വരവും പോക്കും ഇത് കാണിക്കുന്നു) അതായത്, റവന്യൂ ജനറേറ്റ് ചെയ്യാൻ (വരുമാനം ഉണ്ടാക്കാൻ)വേണ്ടി ഉള്ള വിൽപന , അതിന് വേണ്ടിയുള്ള ചിലവുകൾ എല്ലാം ഉൾപെടുന്ന പ്രാഥമിക ബിസിനസ് പ്രവർത്തനങ്ങൾ വഴി ഉള്ള ക്യഷിൻ്റെ വരവും പോക്കും ഈ വിഭാഗത്തിൽ കാണിക്കുന്നു.)
2) cash flow from investing activities ( കമ്പനിയുടെ നിക്ഷേപക പ്രവർത്തനങ്ങൾ വഴി ഉള്ള കാശിൻ്റെ വരവും പോക്കും ഇത് കാണിക്കുന്നു). അതായത് , വിവിധ ഉദ്ദേശത്തോടെ കമ്പനിയിലേക്ക് അസറ്റുകൾ വാങ്ങിയും, കമ്പനിയിലെ അസറ്റുകൾ വിറ്റും , മറ്റ് ഇൻവെസ്റ്റ്മെൻ്റ്കൾ ഉദാ ….ശയറുകൾ വാങ്ങിയും വിറ്റും , പലിശ , dividend ഇവ സ്വീകരിച്ചും ഒക്കെ ഉള്ള പ്രവർത്തനങ്ങൾ വഴി ഉള്ള കാഷിൻ്റെ വരവും പോക്കും എല്ലാം ഈ വിഭാഗത്തിൽ കാണിക്കുന്നു.
3) cash flow from financing activities ( കൂടുതൽ ക്യാഷ് പുറത്ത് നിന്ന് സമാഹരിക്കുകയും, ബാധ്യതകൾ അടച്ച് തീർക്കുകയും വഴി ഉള്ള കാശിൻ്റെ വരവും പോക്കും ഈ വിഭാഗത്തിൽ കാണിക്കുന്നു). വലിയ തുകകൾ വായ്പയായി എടുക്കുകയും, മറ്റ് ചില വായ്പകൾ തിരിച്ച് അടക്കുകയും, മറ്റ് ബാധ്യതകൾ ആയിട്ടുള്ള പലിശ ,divident ഇവയൊക്കെ കൊടുത്ത് തീർക്കുകയും വഴി ഉള്ള ക്യാശിൻ്റെ വരവും പോക്കും ഈ വിഭാഗത്തിൽ കാണിക്കുന്നു.

ഈ മൂന്ന് വിഭാഗത്തിലും, ക്യാഷിൻ്റെ വരവും പോക്കും, ബാക്കി നീക്കിയിരിപ്പുണ്ടെങ്കിൽ അതും കാണിക്കുന്നു. ഇനി നീക്കിയിരിപ്പു അല്ല, കുറവ് ആണ് എങ്കിൽ അതും കാണിക്കും.
അവസാനം ആയി ഈ മൂന്ന് വിഭാഗത്തെയും തമ്മിൽ കൂട്ടും. അപ്പോൾ ഒരു തുക കിട്ടും. അത് ഒന്നുകിൽ പോസിറ്റീവ് സംഖ്യയോ അല്ലെങ്കിൽ നെഗറ്റീവ് സംഖ്യയോ ആയിരിക്കും. അതാണ് net cash flow അഥവാ മൊത്തം ബാക്കി നീകിയിരിപ്പു/കുറവ് ക്യാഷ് എന്ന് പറയുന്നത്. ചിലപ്പോൾ സംഖ്യ ഒന്നും ഇല്ലാതെ tally (തുല്ല്യം ആയിരിക്കുകയും ചെയ്യും.
ഇതിനോട് കൂടെ , ഓപ്പണിംഗ് സമയത്തെ തുക (കഴിഞ്ഞ സാമ്പത്തിക വർഷത്തെ ക്ലോസിങ് തുക) ഉണ്ടെങ്കിൽ അത് കൂടി കൂട്ടി, അവസാനത്തെ തുക കാണുന്നു. ആ തുകയാണ് ആ സമയത്തെ ക്യാഷ് ആയും, cash equaivalant (ബാങ്കിൽ ഉള്ള ക്യാഷ്)ആയും കമ്പനിയുടെ പക്കൽ ഉള്ള ആകെ liquid cash എന്ന് പറയാം.
ഓപ്പറേഷൻ ആക്ടിവിറ്റി വഴി ക്യാഷ് പോസിറ്റീവ് ബാലൻസ് ഉണ്ടായിരിക്കുന്നത് ആണ് നല്ല ഒരു ബിസിനസ് പ്രവർത്തനം എന്ന് പറയുന്നത്. -ve സംഖ്യ യാണ് കാണി ക്കുന്നത് എങ്കിൽ നല്ല ഒരു ബിസിനസ് പ്രവർത്തനം അല്ല മാനേജ്മെൻ്റ് കാഴ്ച വെക്കുന്നത് എന്നും മനസ്സിൽ ആക്കാം. തുടർച്ചയായ വർഷങ്ങളിൽ -ve സംഖ്യ കാണിച്ചാൽ അത് വളരെ പ്രശ്നം പിടിച്ച ഒരു അവസ്ഥയാണ്. മാനേജ്മെൻ്റ് പ്രവർത്തനം വളരെ മോശം ആണ് എന്ന് മനസ്സിൽ ആക്കാം. ബാക്കിയുള്ള രണ്ട് വിഭാഗത്തിലും -ve ബാലൻസ് കാണിച്ചാലും അത് പ്രശ്നം ഉള്ള കാര്യം അല്ല ചുരുക്കം ചില അവസരങ്ങൾ ഒഴിച്ച്. മറിച്ച് അത് നല്ല ഒരു സിഗ്നൽ ആണ് പലപ്പോഴും നൽകുന്നത്.

ഒരു കമ്പനിയുടെ Cash flow from investing activities result തുടർച്ചയായി പോസിറ്റീവ് ആയി വന്നാലും, നെഗറ്റീവ് ആയി വന്നാലും അത് മോശം ആണോ,നല്ലതാണോ എന്ന് തീരുമാനിക്കുന്നത് , ഉള്ളടക്കം പരിശോധിച്ച് കൊണ്ടാണ്. നല്ല രീതിയിൽ ഇൻവെസ്റ്റ് ചെയ്തിട്ടും… ക്യാഷ് ബാക്കി ഉണ്ടെങ്കിൽ, അത് നല്ലത് തന്നെ. നല്ല രീതിയിൽ ഇൻവെസ്റ്റ് ചെയ്തത് കാരണം ക്യാഷ് ബാക്കി ഇല്ലെങ്കിലും… അത് നല്ലത് തന്നെ. കാര്യമായി ഇൻവെസ്റ്റ് ചെയ്യാതെ… ക്യാഷ് ബാക്കി ആയി ,തുടർച്ചയായ വർഷങ്ങളിൽ positive കാണിച്ചാൽ, കമ്പനിക്ക് നല്ലൊരു ഇൻവെസ്റ്റ്മൻ്റ് പ്ലാൻ ഇല്ല,ഭാവിയിലേക്ക് ഒരു ഗ്രോത്ത് പ്ലാൻ ഇല്ല എന്നാണ് മനസ്സിൽ ആക്കേണ്ടത്. അത് അത്ര നല്ലതല്ല. അത് പോലെ,അനിയന്ത്രിതമായി അസെറ്റുകൾ വിറ്റു ക്യാഷ് സമാഹരിച്ചു കൊണ്ട്,”അനിയന്ത്രിതമായി” പുതിയ ഇൻവെസ്റ്റ്മെൻ്റകൾ നടത്തി…തുടർച്ചയായ വർഷങ്ങളിൽ -ve കാണിക്കുന്നതും നല്ലതല്ല. എല്ലാത്തിനും ഒരു ഐഡിയൽ ലെവൽ വേണം എന്നർത്ഥം. അപ്പോൾ , ഉള്ളടക്കം പരിശോധിച്ച് ആണ് ഇതൊക്കെ മനസ്സിൽ ആക്കേണ്ടത് .
എല്ലാം കൂട്ടി കിഴിച്ച് എപ്പോഴും ക്യാഷ് നീക്കിയിരിപ്പ് ഉണ്ടെങ്കിൽ മാത്രമേ…കമ്പനിയുടെ ദിനേനയുള്ള പ്രവർത്തനം സുഖമമായി നടക്കുകയുള്ളൂ , അല്ലെങ്കിൽ കയ്യിൽ ക്യാഷ് ഉണ്ടെങ്കിൽ മാത്രമേ നിത്യേനയുള്ള ബിസിനസ് പ്രവർത്തനം നന്നായി മുന്നോട്ട് പോവുക യുള്ളൂ എന്ന് ആണ് മുകളിൽ പറഞ്ഞതിൽ നിന്നും നമ്മൾ മനസ്സിൽ ആക്കേണ്ട പ്രധാന കാര്യം, അതാണ് ഒരു നിക്ഷേപകൻ ശ്രദ്ധിക്കേണ്ട കാര്യവും.

ബാലൻസ് ഷീറ്റ് അഥവാ ആസ്തി ബാധ്യതാ പട്ടിക
ഒരു കമ്പനിയുടെ അതി പ്രധാനം ആയ റിപ്പോർട്ടുകളിൽ ഒന്നാണ് ബാലൻസ് ഷീറ്റ് അഥവാ ആസ്തി ബാധ്യതാ പട്ടിക. ഒരു നിശ്ചിത കാലത്തെ കമ്പനിയുടെ മൊത്തം ആസ്തിയും അതിന് സമാനം ആയ ബാധ്യതയും കാണിച്ച് ഉള്ള പട്ടികയാണ് ഇത്.അതായത്, മൊത്തം ആസ്ഥിക്ക് സമാനം ആയിരിക്കണം ബാധ്യതയും. ഒന്ന് കൂടി വിശദം ആക്കിയാൽ, കമ്പനി നേടി എടുത്തിട്ടുള്ള ആസ്തികൾ എല്ലാം ബാധ്യതകൾ കളിൽ നിന്നും ഉടലെടുത്തത് ആണ്. ഉദാഹരണം, കമ്പനി ആരംഭിക്കാൻ വേണ്ടി പണം ആവശ്യം ആണല്ലോ,അതായത്, ആദ്യം ആയി പണം സമാഹരിക്കണം. അത് ഓഹരി വിറ്റും, ബാക്കി ഉള്ളവ ബാങ്കുകളിൽ നിന്നും കടം എടുത്തും , കടപ്പത്രം വിറ്റും ഒക്കെ സമാഹരിക്കും. ഈ പണം എല്ലാം അതാത് ഉടമകൾക്ക് പിന്നീട് തിരിച്ച് കൊടുക്കാൻ ഉള്ള ബാധ്യതകളാണ്. ഈ പണം ഉപയോഗിച്ച് ആണ് കമ്പനിക്ക് ആവശ്യം ആയ ലാൻഡും, ബിൽഡിംങും, ഫർണീച്ചറും, മഷിനറികളും, വിൽപനക്ക് ആവശ്യം ആയ അസംസ്കൃത വസ്തുക്കളും എല്ലാം വാങ്ങുന്നത്. കൂടാതെ പ്രാരംഭ ഘട്ടത്തിലെ ബിസിനെസ്സ് റണ്ണിംഗ് ചിലവുകൾകുള്ള പണം ഉൾപെടെ കണ്ടെത്തുന്നത്. ചുരുക്കി പറഞാൽ ബാധ്യതകൾ എല്ലാം ആസ്തികൾ ആയി രൂപം മാറിയിരിക്കുന്നത് കാണാം. അല്ലെങ്കിൽ,ആസ്തിയിലേക്ക് ചിലവിട്ടതായി കാണാം. അത് കൊണ്ടാണ് കമ്പനിയുടെ ആസ്തിക്ക് തുല്ല്യം ആവണം ബാധ്യത എന്ന് മുകളിൽ പറഞ്ഞത്.
ബാലൻസ് ഷീറ്റ് തയ്യാറാക്കുന്നത് ഇപ്പൊൾ എല്ലാ സാമ്പത്തിക വർഷത്തെയും quarterly ആയാണ്. ഒരു നിശ്ചിത കാലത്തെ മൊത്തം ധന ബാധ്യതാ സ്ഥിതി അറിയുവാൻ അതിലൂടെ സാധിക്കും.
ഇനി ഇത് എന്തിന് വേണ്ടി ഉണ്ടാക്കുന്നു??
1. പ്രധാനം ആയും, കമ്പനിയുടെ മാനേജ്മെൻ്റ്,ഓഹരി ഉടമകൾ, കമ്പനിക്ക് കടം കൊടുത്ത പാർട്ടികൾ, ഗവൺമെൻ്റ് ഇവർക്ക് എല്ലാം , കമ്പനിയുടെ നിശ്ചിത കാലത്തെ യഥാർത്ഥ ധനസ്ഥിതി വിവരങ്ങൾ അറിയുവാൻ വേണ്ടി ആണ് . അത് വഴി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നു.
2. ആസ്തി ബാധ്യത വിവരം ഒറ്റ നോട്ടത്തിൽ ലഭിക്കുന്നു.

3. അക്കൗണ്ടിംഗ് അനുപാതങ്ങൾ കണക്കാകുവാൻ ഈ റിപ്പോർട്ട് സഹായിക്കുന്നു.അക്കൗണ്ടിംഗ് അന്പാതങ്ങൾ വഴി ബിസിനസിൻ്റെ ശക്തിയും,ബലഹീനതയും മാനേജ്മെൻ്റി നും,മറ്റുള്ളവർക്കും തിരിച്ചറിയുവാൻ സഹായിക്കുന്നു. അത് വഴി പുതിയ തീരുമാനങ്ങൾ എടുക്കുവനും കഴിയുന്നു.
3. ലിക്കുടിട്ടി അറിയുവാൻ കഴിയുന്നു. അഥവാ ബിസിനസിനുള്ളിലെ ഹ്രസ്വ കാല ബാധ്യതകൾ നേരിടാൻ ഉള്ള കമ്പനിയുടെ കഴിവിനെയും, ആസ്തികളെ ക്യാഷ് ആക്കി മാറ്റാൻ ഉള്ള കഴിവിനെയും മനസ്സിൽ ആക്കാൻ ഈ liquidity ratio സഹായിക്കുന്നു.
4. സോൾവൻസി അറിയുവാൻ കഴിയുന്നു.കമ്പനിയുടെ ദീർഗ കാലത്തെ ക്കുള്ള കടങ്ങളെയും ചുമതലകളെയും സോൾവ് ചെയ്യാൻ ഉള്ള കമ്പനിയുടെ കഴിവിനെ ഈ ratio വെച്ച് അറിയുവാൻ കഴിയും.
5. ബിസിനസ്സിലേക്ക് കടം തന്നിട്ടുളവരെയും, (creditors) ബിസിനസ്സിൽ നിന്ന് കടം പറ്റിയവരെയും (debtors) കുറിച്ച് അറിയുവാൻ കഴിയുന്നു..
ഇങ്ങനെ കമ്പനിയുടെ സാമ്പത്തിക നിലവാരം ഒറ്റ നോട്ടത്തിൽ അളക്കുവാൻ ഉദ്ദേശിച്ച് കൊണ്ട് ഉള്ള റിപ്പോർട്ട് ആണ് ബാലൻസ് ഷീറ്റ് എന്ന് പറയുന്നത്… ഇതിൽ നിന്നും കമ്പനി നിലവിൽ സാമ്പത്തികമായി എത്രത്തോളം ശക്തം ആണ് എന്ന് മനസ്സിൽ ആക്കുവാൻ പറ്റും.
ട്രേഡിംഗ് ആൻഡ് പ്രോഫിറ്റ് ആൻഡ് ലോസ് അക്കൗണ്ട് അഥവാ മൊത്ത- അറ്റ, ലാഭ – നഷ്ട കണക്ക്.
ഒരു കമ്പനിയുടെ അതി പ്രധാനമായ റിപ്പോർട്ട് കളിൽ ഒന്നാണ് ട്രേഡിംഗ് ആൻഡ് പ്രോഫിറ്റ് ആൻഡ് ലോസ് അക്കൗണ്ട് അഥവാ മൊത്ത- അറ്റ, ലാഭ – നഷ്ട കണക്ക്. ഇത് കമ്പനിയുടെ നിശ്ചിത കാലത്തെ പ്രവർത്തന ഫലം എന്താണ് എന്ന് കാണിക്കുന്നു. അതായത് നഷ്ടമോ ലാഭമോ എന്ന് കാണിക്കുന്നു. ഒരു സാമ്പത്തിക വർഷത്തിലെ എല്ലാ ത്രൈമാസങ്ങളിലെയും പ്രവർത്തന ഫലം ആണ് ഇപ്പൊൾ കമ്പനികൾ പുറത്ത് വിടാറുള്ളത്.
ഇനി ഇതിൻ്റെ ഉള്ളടക്കം ഒന്ന് പരിശോധിക്കാം..
രണ്ട് ഘട്ടം ആയിട്ടാണ് ഈ റിപ്പോർട്ട് തയ്യാർ ആക്കുന്നത്. അഥവാ രണ്ട് പട്ടിക എന്ന രൂപത്തിൽ ആണ് ഇത് തയ്യാർ ആക്കുന്നത്. ആദ്യ ഘട്ടം , ട്രേഡിംഗ് അക്കൗണ്ട് എന്ന പട്ടിക തയ്യാറാക്കുന്നു. ഇവയിൽ കമ്പനിക്ക് വന്നിട്ടുള്ള നേരിട്ട് ഉള്ള പ്രവർത്തന വരവും , ചിലവും കാണിക്കുന്നു. നേരിട്ടുള്ള പ്രവർത്തന വരവ് എന്ന് പറഞ്ഞാല് സയിൽസ് ആണ്. അത് പോലെ നേരിട്ടുള്ള ചിലവ് എന്ന് പറഞ്ഞാൽ വിൽപണക്കുള്ള സാധനങ്ങൾ വാങ്ങിയ ചിലവും , അനുബന്ധ മായ മറ്റ് ചരക്ക് ഇറക്ക് ചിലവുകളും മറ്റും ആണ്.വരവിൻ്റെയും ചിലവിൻ്റെയും വ്യത്യാസം ആണ് മൊത്ത ലാഭമോ, നഷ്ടമോ (gross profit or gross loss)ആയി വരുന്നത്.

ഇനി ഇവിടെ മൊത്ത ലാഭം ആണ് കിട്ടിയതെങ്കിൽ ഇത് രണ്ടാം ഘട്ടമായ നേരിട്ട് അല്ലാത്ത വരവുമായി -other income (ഡിസ്കൗണ്ട് കിട്ടിയത്, കമ്പനി നിക്ഷേപത്തിൻമേൽ ഉള്ള പലിശ വരവ് ,കമ്മീഷൻ കിട്ടിയത് , കിട്ടാ കടം തിരിച്ച് കിട്ടിയത് മുതലായവ…………) കൂട്ടി തുക കാണുന്നു. അത് പോലെ മൊത്ത നഷ്ടം ആണ് കിട്ടിയത് എങ്കിൽ, അത് നേരിട്ട് അല്ലാത്ത ചിലവുകളുമായി indirect expense( സാലറി കൊടുത്തത് , വാടക കൊടുത്തത്, ടാക്സ്, തേയ്മാന കണക്കിലേക്ക് മാറ്റി വെച്ചത്, ഇൻഷുറൻസ് പ്രീമിയം അടച്ചത് , കമ്പനിയിലെ നിക്ഷേപ പാർട്ടികൾക്ക് പലിശ കൊടുത്തത് മുതലായവ……….)എല്ലാം കൂട്ടി തുക കാണുന്നു.
ഒടുവിൽ, മുകളിൽ പറഞ്ഞ ഈ വരവിൻ്റെയും ചിലവിൻ്റെയും തുകയുടെ വ്യത്യാസം കാണുന്നു. അതാണ് അറ്റ ലാഭമോ, അറ്റ നഷ്ടമോ ആയി അവസാനം രണ്ടാം പട്ടികയിൽ കണക്കിൽ വരുന്നത്.
ഇവിടെ , ശ്രദ്ധിക്കേണ്ട കാര്യം, എന്ത് എന്നാൽ , അറ്റ ലാഭം ആണ് കണക്കിൽ വരുന്നത് എങ്കിൽ, അതിൻ്റെ മുഖ്യ പങ്ക് നേരിട്ടുള്ള വരുമാനം കൊണ്ട് ആണ് ഉണ്ടായത് എങ്കിൽ, ആ കമ്പനി നല്ല മികവുറ്റ കമ്പനി ആണ്. അത് പോലെ, അറ്റാദായത്തിൽ , നേരിട്ട് അല്ലാത്ത വരുമാനം മുഖ്യ പങ്ക് ആയുള്ള കമ്പനികൾ താരതമ്യേന ആദ്യത്തെ കമ്പനിയെ അപേക്ഷിച്ച് “അറ്റാദായത്തിൻ്റെ കാര്യത്തിൽ” മികവ് കുറഞ്ഞതും ആണ്. കാരണം നേരിട്ടുള്ള പ്രവർത്തനം കൊണ്ട് അറ്റ ആദായം കൂടിയ കമ്പനി ആണ് മികവുറ്റത് എന്ന് സാമാന്യ യുക്തി ഉപയോഗിച്ച് ഏവർക്കും മനസ്സിൽ ആക്കാം.

(എത്ര അറ്റാധായം കണക്കിൽ കണ്ടാലും, അത് മുഴുവൻ ക്യാഷ് ആയി കൊണ്ട് കമ്പനിക്ക് നിലവിൽ കയ്യിൽ കിട്ടി എന്ന് എല്ലായ്പോഴും അർത്ഥം ഇല്ല , കാരണം ചില അവസരങ്ങളിൽ , വിൽപന ബാക്കി ഉള്ള സാധനങ്ങൾ വീണ്ടും കുറച് അവിടെ ബാക്കി ഉണ്ടാകും.(closing stock) ഇതെല്ലാം കൂടിയത് ആണ് ലാഭം ആയി കണക്കിൽ വരുന്നത്. ചിലവിൽ നിന്ന് മുക്തമായ ഇവ പിന്നീട് വിറ്റ് ക്യാഷ് ആക്കാം എന്ന് അർത്ഥം. ആ തരത്തിൽ അത് ലാഭത്തിൽ ഉൾപെടുത്താം).
അങ്ങനെ, കമ്പനിയുടെ വ്യത്യസ്ത കാലങ്ങളിൽ ഉള്ള ലാഭ നഷ്ട കണക്കുകൾ തമ്മിൽ വിലയിരുത്തിയാൽ , അത് നിക്ഷേപകരെ സമ്പന്ധിച്ച് പുതിയ നിക്ഷേപ തീരുമാനം എടുക്കാൻ ഉള്ള ഒരു അതിപ്രധാന ഘടകം ആണ്.തുടർച്ചയായ ലാഭ വളർച്ചയും, അത് വഴി ബിസിനെസ്സ് പുരോഗതിയും ആണ് ലോകത്തെ ഏതൊരു “ബിസിനസ്” സംരംഭവും ലക്ഷ്യം ഇടുന്നത്…, അതിന് വേണ്ടി ആണ് അത് ആരംഭിക്കുന്നത് തന്നെ..!!
Discussion about this post