Sudev Puthenchira
ഇന്നൊരു യൂട്യുബറുടെ വീഡിയോ കാണുന്നതിനിടയിലാണ് അവിചാരിതമായി ഇങ്ങനെയൊരു കമ്പനി ശ്രദ്ധയിൽ പെടുന്നത്. ആദ്യമായാണല്ലോ ഈ പേര് കേൾക്കുന്നതെന്നുള്ള കൗതുകത്തിൽ ചുമ്മാ എടുത്തു പരിശോധിച്ചു നോക്കി. FMCG മേഖലയിലുള്ള ഈ കമ്പനി പ്രധാനമായും packaged chips, sweets [ bhujia, namkeen, packaged sweets, papad, western snacks as well as other snacks which primarily include gift packs (assortment), frozen food, mathri range, and cookies] ആണ് വിൽക്കുന്നത്.
പ്രഥമ ദൃഷ്ട്യാ അക്കങ്ങളെല്ലാം രസകരമായി തോന്നിയതിനാൽ മൊത്തത്തിൽ എടുത്തു പരിശോധിച്ചു നോക്കി. ഇതൊരു പ്രാഥമിക പരിശോധന മാത്രമാണ്, അല്ലാതെ ആഴത്തിലുള്ള ഒരു പഠനമൊന്നുമല്ല. കൂടാതെ കമ്പനിയുടെ മറ്റു റിപ്പോർട്ടുകളോ വരാൻ പോകുന്ന q4 റിസൾട്ടും( 23 May 2024) നോക്കിയതിനു ശേഷം മാത്രമേ ഞാനൊരു തീരുമാനമെടുക്കൂ. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ കൃത്യമായി പഠിച്ചു മാത്രം തീരുമാനമെടുക്കുക.

500 ലെവലിൽ നല്ല എൻട്രിക്കുള്ള സാധ്യത ഉണ്ടായിരുന്നു.
PE അൽപ്പം ഉയർന്നു നിൽക്കുന്നതുകൊണ്ട് നിലവിലെ തുക ഒരു വാല്യൂ ഇൻവെസ്റ്ററെ സംബന്ധിച്ച് അൽപ്പം കൂടുതലാണ് എന്നുള്ള ഒരൊറ്റ പ്രശ്നം ഒഴിവാക്കിയാൽ ബാക്കിയെല്ലാം i am very much satisfied. കഴിഞ്ഞ ക്വാർട്ടറിൽ മുൻപത്തെ ക്വാർട്ടറിനേക്കാൾ കച്ചവടം കൂടിയെങ്കിലും പ്രൊഫിറ്റിൽ കാര്യമായ കുറവ് വന്നതായി കണ്ടു (കാരണമന്വേഷിക്കേണ്ടതുണ്ട്) . കടങ്ങൾ കൂടി വരുന്നുണ്ടെങ്കിലും അസറ്റ് കൂടുന്നതുകൊണ്ട് അതിലേക്കായിരിക്കും pump ചെയ്യുന്നതെന്ന് കരുതുന്നു(അന്വേഷിക്കേണ്ടതുണ്ട്). എങ്കിലും DE താരതമ്യേന നല്ല നിലവാരത്തിൽ നിൽക്കുന്നതുകൊണ്ട് വലിയൊരു പ്രശ്നം കാണുന്നില്ല. Sales growth, ROE&ROCE എടുത്തു നോക്കിയാലും ഒരു ദീർഘ കാല നിക്ഷേപകന് കൗതുകമായി തോന്നാവുന്ന നിലയിലാണ്. മൊത്തത്തിൽ എല്ലാ അക്കങ്ങളും താല്പര്യമായി തോന്നി. കൂടാതെ ഒരു പ്രമുഖ സ്‌മോൾ ക്യാപ്പ് ഫണ്ട് വിടാതെ പിടിച്ചിരിക്കുന്നതും താല്പര്യത്തിനാക്കം കൂട്ടി.

ബിക്കാജി ബ്രാൻഡ് 1993-ലാണ് ആരംഭിച്ചത്. ക്രമേണ അത് ഇന്ത്യയൊട്ടാകെ അതിന്റെ സാന്നിധ്യം വ്യാപിപ്പിച്ചു. 2022 ജൂൺ വരെ 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. ഇതുകൂടാതെ, 21 രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. വടക്കേ അമേരിക്ക, ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്ക, ഏഷ്യാ പസഫിക് എന്നിവിടങ്ങളിലെ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
കമ്പനിയുടെ മൊത്തം വിൽപ്പനയുടെ 3.20 ശതമാനവും അതിന്റെ അന്താരാഷ്ട്ര ബിസിനസ്സാണ്. ബിക്കാജി ഫുഡ്‌സ് ഇന്റർനാഷണലിന്റെ വരുമാനം 22 സാമ്പത്തിക വർഷത്തിൽ 23 ശതമാനം വർധിച്ച് 1,611 കോടി രൂപയായി. വിൽപ്പനയിൽ വർധനയും മാർജിനുകളിൽ പുരോഗതിയും രേഖപ്പെടുത്തി . എന്നാലും ഈ കാലയളവിൽ കമ്പനിയുടെ ലാഭം മുൻ സാമ്പത്തിക വർഷത്തെ 90.3 കോടിയിൽ നിന്ന് 76.03 കോടി രൂപയായി കുറഞ്ഞു.

നിയമപ്രകാരമുള്ള മുന്നറിയിപ്പ് – ഞാനൊരു sebi regd അനലിസ്റ്റല്ല. എന്റെ സ്വന്തം പഠനാവശ്യത്തിനായി മാത്രമെടുത്ത കണക്കുകളാണിത്. നിങ്ങൾ നിക്ഷേപിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ സ്വന്തമായി പഠിച്ചു ഇതിന്റെ റിസ്‌ക്കും ഇപ്പോഴത്തെ വിലയും വിലയിരുത്തി മാത്രം തീരുമാനമെടുക്കുക. നിക്ഷേപങ്ങൾ നിങ്ങളുടെ സാമ്പത്തീക വിദഗ്ദ്ധന്റെ നിർദ്ദേശത്തിൽ മാത്രം നടത്തുക. ഇതൊരു സ്വിങ് ട്രേഡർക്കുള്ള പോസ്റ്റല്ലെന്നുള്ളത് കൂട്ടി ചേർക്കുന്നു.
Discussion about this post