Rajesh N Ramakrishnan
ഒരു റബ്ബർ ബോൾ എടുത്ത് ഉയരത്തിൽ നിന്ന് താഴേക്ക് ഇടുക…. എന്ത് സംഭവിക്കും?അതൊരു 2-3 തവണ കുത്തി പൊങ്ങി അവസാനം താഴെ, നിലത്ത് എവിടെ എങ്കിലും കിടക്കും അല്ലേ?.. ഓരോ തവണ കുത്തി പൊങ്ങുമ്പോൾ അതിൻ്റെ ആ rebound ശക്തി കുറഞ്ഞു വരുന്നതും കാണാം… ഏറെക്കുറേ ഇതുപോലെ തന്നെയാണ് താഴോട്ട് പോയി കൊണ്ടിരിക്കുന്ന ഒരു സ്റ്റോക് വാങ്ങാൻ നോക്കുന്ന trader സംഭവിക്കുന്നതും.. താഴോട്ടു പോകും, ഇടക്ക് ചെറുതായിട്ട് ഒന്ന് കുത്തി പൊങ്ങും, ഇത് കാണുമ്പോൾ തന്നെ ചാടി കേറി എറ്റവും അടിയിൽ നിന്ന് വാങ്ങി പരമാവധി പ്രോഫിറ്റ് എടുക്കണം എന്നും പറഞ്ഞ് വാങ്ങും … പിന്നെ എന്ത് സംഭവിക്കും എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ… അത് അപ്പോ തന്നെ നമ്മുടെ റബ്ബർ ബോൾ കാര്യം പോലെ താഴോട്ട് തന്നെ പോകും.. പൊതുവെ കണ്ട് വരുന്ന ഒരു പ്രവണത ആണിത്… കേറി പോകുന്ന സ്റ്റോക് ആർക്കും വേണ്ട, താഴോട്ട് ഇടിഞ്ഞു കൊണ്ടിരിക്കുന്ന സകല ചവറു സ്റ്റോക്ക് വാങ്ങാനും ആളുണ്ട് താനും.
ഇത് വാങ്ങുമ്പോൾ ഓർക്കില്ല, സ്റ്റോക് മൊത്തത്തിൽ താഴോട്ട് തന്നെയാണ് എന്നത്, ആദ്യം പറഞ്ഞ പോലെ ശക്തമായ ഡൗൺ ട്രെൻഡിഇൻ്റെ ഇടയിൽ വരുന്ന ചെറിയ up ട്രെൻഡ് കണ്ട് വാങ്ങും, അത് വീണ്ടൂം താഴോട്ടു തന്നെ പോകും…
എന്താണ് ഇതിന് ഒരു പരിഹാരം,? അതായത് താഴോട്ടു തന്നെ പോകുന്ന സ്റ്റോക്ക് കാണിക്കുന്ന ചെറിയ Uptrend ട്രാപ്പിൽ വീഴാതെ ഇങ്ങനെ രക്ഷപെടാം?
അതെ വീണ്ടൂം നമ്മൾ പറയാൻ ഉദ്ദേശിക്കുന്നത് ചാർട്ട് പാറ്റേൺ കുറിച്ച് തന്നെയാണ്.. ട്രെൻഡ് Continuation സിഗ്നൽ തരുന്ന പാറ്റേൺ തിരിച്ചറിയാന് കഴിഞ്ഞാൽ മുകളിൽ പറഞ്ഞ രീതിയിൽ ഉള്ള ട്രാപ്പിൽ പെട്ട്, Swing ട്രേഡ് ചെയ്യാൻ വന്ന നിങൾ ഒരു ലോങ്ങ് term investor ആയി പരിണമിച്ചു പോകുന്ന സ്ഥിതി വിശേഷം ഒഴിവാക്കാം..
ട്രെൻഡ് Continuation പാറ്റേണുകൾ ട്രെൻഡിൽ വരുന്ന ചെറിയ pause, അല്ലെങ്കിൽ retracement ഒകെ മനസ്സിലാക്കി ട്രെന്റിനു എതിരെ ട്രേഡ് എടുക്കുന്നതിൽ നിന്ന് ഒരു രേക്ഷ്പെടാൻ ഉള്ള അവസരം ആണ്.
ഇന്ന് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് BEARISH FLAG PATTERN കുറിച്ചാണ്
പേര് പോലെ തന്നെ ഇത് ഒരു കൊടിമരത്തിൽ കെട്ടിയിരിക്കുന്ന ഒരു പതാകയെ അനുസ്മരിക്കുന്ന തരത്തിലുള്ള ഒരു ചാർട്ട് പാറ്റേൺ ആണ്. ഇവ സാധരണയായി ഒരു ട്രെൻഡ് continuation പാറ്റേൺ ആയാണ് കണക്കാക്കുന്നത്.ഏങ്ങനെ ഒരു ഫ്ളാഗ് പാറ്റേൺ തിരിച്ചറിയാം?
ആദ്യമായി ചാർട്ടിൽ രൂപപ്പെട്ട ഒരു വലിയ Bearish കാൻഡിൽ/ അല്ലെങ്കിൽ പൊതുവെ ചാർട്ടിൽ നില നിൽകുന്ന Bearish Trend തിരിച്ചറിയുക(ഈ ഡൗൺ ട്രെൻഡ് അല്ലെങ്കിൽ വലിയ Bearish കാൻഡിൽ നമ്മുക്ക് ഇവിടെ ഫ്ളാഗ് പാറ്റേൺ ഭാഗമായ ഫ്ളാഗ് പോൾ ആയി കണക്കാക്കാം)
,തുടർന്ന് വരുന്ന പ്രൈസ് ഒരു റേഞ്ചിൽ consolidate അകുനുണ്ടോ എന്ന് നോക്കുക…
ഈ നടക്കുന്ന പ്രൈസ് consolidation റേഞ്ച് നമ്മുടെ ആദ്യ വലിയ BEARISH കാൻഡിൽ, വ്യാപാരം നടന്ന ,ഓപ്പൺ വിലയും ക്ലോസ് വിലയും നടന്ന ലെവലിൽ തന്നെ ആണോ എന്ന് നോക്കുക… ഇത്രയും കര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ നമ്മുടെ അടുത്ത ജോലി , ഫ്ളാഗ് പാറ്റേൺ ഭാഗമായ ട്രെൻഡ് ലൈൻ വരയ്ക്കുക എന്നതാണു..
ആദ്യമായി , വലിയ Candle ശേഷം, രൂപപ്പെട്ട higher ഹൈ പോയിൻ്റുകൾ തിരിച്ചറിഞ്ഞ്, അവയെ തമ്മിൽ ബന്ധിപ്പിച്ച് ഒരു ട്രെൻഡ് ലൈൻ വരയ്ക്കുക…തുടർന്ന് higher ലോ പോയിൻ്റുകൾ തിരിച്ചറിഞ്ഞ് അവയെ തമ്മിൽ ബന്ധിപ്പിച്ച് ഒരു ട്രെൻഡ് ലൈൻ കൂടെ വരയകുക.. ഈ രണ്ട് ട്രെൻഡ് ലൈനുകൾ നീരിക്ഷിച്ചൽ അവ തമ്മിൽ സമാന്തരമാണ് എന്ന് കാണാൻ കഴിയും.. ഈ പോയിൻ്റ് ഓർക്കുക നാം ഇവിടെ ഒരു ഫ്ളാഗ് പാറ്റേൺ ആണ് നോക്കുന്നത്…
ഈ രണ്ട് ട്രെൻഡ് ലൈനുകൾക് ഇടയിൽ നടക്കുന്ന പ്രൈസ് ആക്ഷൻ ശ്രദ്ധിക്കുക , ആദ്യം നമ്മുടെ വലിയ bearish കാൻഡിൽ നല്ല രീതിയിലുള്ള volume കൂടിയാണ് രൂപപ്പെട്ടത്, തുടർന്ന് നടന്ന പ്രൈസ് Consolidation സമയം volume ക്രമേണ കുറഞ്ഞ് വരുന്നത് കാണാൻ കഴിയും.
ഇതിനെ തുടർന്ന് നമ്മുടെലോവർ ട്രെൻഡ ലൈൻ ബ്രേക്ക് ചെയ്ത് മാർക്കറ്റ് വീണ്ടൂം താഴേക്ക് പോകുന്നത് വരെ കാത്തിരിക്കുക, ഇതൊരു ട്രെൻഡ് continuation സിഗ്നൽ ആയത് കൊണ്ടുതന്നെ നാം താഴേക്ക് ഉള്ള ബ്രേക്ക് ഡൗൺ ആണ് പ്രതീക്ഷിക്കുന്നത് . ഈ വരുന്ന ബ്രേക്ക് ഡൗൺ Candle താരതമ്യേനെ വലീയ volume കൂടെ കണ്ട് വരാറുണ്ട്.
ആദ്യം രൂപപ്പെട്ട വലിയ bearsish കാൻഡിൽ, seller’s ശക്തമാണ് എന്ന സൂചനയാണ്,
എങ്കിലും തുടർന്ന് buyer’s ചെലുത്തുന്ന ശക്തമായ വാങ്ങൽ സമ്മർദ്ദം തുടർന്ന്,ചെറിയ തോതിൽ എങ്കിലും ഉള്ള ഒരു Up ട്രെൻഡ് അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഉള്ളിൽ consolidation വരുവാനും തുടർന്നു buyers വീണ്ടും ശക്തി വീണ്ടെടുത്ത് മാർക്കറ്റിനെ മുകളിലേക്ക് നയിക്കാൻ ആയി ശ്രമിക്കുന്നതും നമ്മുക്ക് ഇവിടെ കാണാം.. എങ്കിലും അതുവരെ തുടർന്നുവന്ന ശക്തമായ ഡൗൺ ട്രെൻഡ് കൊണ്ടുതന്നെ, sellers വീണ്ടൂം നിയന്ത്രണം ഏറ്റെടുത്തു, മാർക്കറ്റിനെ നാം ഹയർ ലോ പോയിൻ്റുകൾ തമ്മിൽ ബന്ധിപ്പിച്ച് വരച്ച് ലോവർ ട്രെൻഡ് ലൈൻ ബ്രേക്ക് ചെയ്ത് വീണ്ടും ഡൗൺ ട്രെൻഡ് തുടരുന്നതായി കാണാം.( താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണുക)
തുടർന്ന് വരുന്ന ബ്രേക്ക് ഔട്ട് നോക്കി, മറ്റ് ഏതെങ്കിലും ഇൻഡിക്കേറ്റർ , support resistance പോയിൻ്റ്, volume തുടങ്ങിയവ കൂടി പരിഗണിച്ച് ഷോർട്ട് പൊസിഷൻ എൻട്രി പരിഗണിക്കാം…
ഇനി ചാർട്ടിൽ ഡൗൺ ട്രെൻഡ് ശേഷം കാണുന്ന ചെറിയ uptrend കണ്ട് ലോങ്ങ് പൊസിഷൻ ഓപ്പൺ ചെയ്യുന്നതിന് മുൻപ്, അതൊരു bearsish ഫ്ളാഗ് ആണോ എന്ന് നോക്കിയിട്ട് എൻട്രി എടുക്കുക… ഫ്ളാഗ് പാറ്റേൺ ഭാഗമായി നടക്കുന്ന consolditaion ഭാഗമായി വരുന്ന uptrend സാധാരണ ആദ്യത്തെ വലിയ Candle പകുതിയിൽ താഴെ വരെ ആണ് കാണാറ്.ഫ്ളാഗ് പാറ്റേൺ ചാർട്ടിൽ മിക്കവാറും കാണാൻ കഴിയും, പൊതുവെ വലിയ Candle ശേഷം ഒരു ട്രേഡ് എടുക്കുന്നത് , വലിയ ഒരു stoploss വേണ്ടി വരും എന്നത് കൊണ്ട് തന്നെ traders ഒഴിവകരുണ്ട്… അതിനു ഒരു പരിഹാരം കൂടിയാണ്, ഫ്ളാഗ് പാറ്റേൺ ബ്രേക്ക് ഔട്ട്, ട്രെൻഡ് വീണ്ടും അതെ ദിശയിൽ തുടരും എന്നതിനുള്ള ഒരു confirmation കൂടിയാണ് ഈ പാറ്റേൺ രൂപപ്പെടുന്നതും തുടർന്നു വരുന്ന ബ്രേക്ക് ഔട്ടും..
ഓർക്കുക , വലിയ ഡൗൺ ട്രെൻഡ് ഇടയിൽ കാണുന്ന 2-3 ഗ്രീൻ Candle കണ്ട് ചാടികേറാതെ ഇരിക്കുക…അല്ലെങ്കിൽ വലിയ Up ട്രെൻഡ് ഇടയിൽ കാണുന്ന റെഡ് Candle കണ്ട് ഉടനെ പോയി ഷോർട്ട് ചെയ്യാതെ ഇരിക്കുക… ഇവ ഒരു പക്ഷേ ഒരു ട്രെൻഡ് continuation പാറ്റേൺ ഭാഗമാകാം..
പ്രൈസ് ആക്ഷൻ പാറ്റേൺ, പെട്ടന്ന് ഒര് ദിവസം ചാർട്ട് തുറന്ന് നോക്കിയാൽ താങ്കൾക്ക് തിരിച്ചറിയാൻ കഴിയണം എന്നില്ല, നിരന്തരമായ പരിശീലനം മാത്രമാണ് ഇതിനുള്ള പ്രതിവിധി… പഠിക്കുക . പഠിക്കുക , എല്ലാ ട്രടും ഒരു പഠിക്കാൻ ഉള്ള അവസരം ആയി കാണുക, ഓരോ തവണ ചാർട്ട് തുറകുമ്പോളും എന്തെകിലും ഒകെ പഠിക്കുക..
Discussion about this post