Aswathi Sreelatha Mohan
(conditions applied: from 9.15 am to 3.30 pm)
2016 തുടക്കം. ഒരു വര്‍ഷം ജോലിയില്‍ ഒരു ഗ്യാപ്പ് വന്നപ്പൊഴാണ് ഹസ്ബന്‍ഡ് ലാപ്ടോപ്പ് എടുത്ത് മുന്നില്‍ വെച്ചുതന്നിട്ട്, “വേറെ പണിയൊന്നും ഇല്ലെങ്കില്‍ നീ ഇത് നോക്കി ഇരിക്ക്” എന്ന് പറഞ്ഞത്. “എന്താണെന്നെങ്കിലും ഒന്ന് പറഞ്ഞു താ” എന്ന് ഉള്ള ചോദ്യത്തിന് മറുപടി “ഷെയർ കുറഞ്ഞ വിലയില്‍ വാങ്ങുക, എന്നിട്ട് അത് വില കൂടുമ്പോ വില്‍ക്കുക” അത്രേ ഉള്ളു. Simple. ഓഹോ.. അത്രേ ഉള്ളു..? എന്ന് ഞാനും.ഇത് watchlist….ഇത് portfolio.. Buy ഇടുന്നത് എങ്ങനെ, sell ഇടുന്നത് എങ്ങനെ എന്നും കാണിച്ചുതന്നിട്ട് രാവിലെ കെട്ടിയോൻ ഓഫീസില്‍ പോയി. എന്ത് ധൈര്യത്തിൽ ആയിരുന്നു ആ പോക്ക് എന്ന് ഇപ്പോഴും അറിയില്ല.
Screen നോക്കിയ എനിക്ക് പൊരിവെയിലത്ത് നിന്ന് പെട്ടെന്ന് വീടിന് അകത്ത് കയറിയ അവസ്ഥ. കണ്ണില്‍ ആകെ ഇരുനിറമഴവില്ല്. ചുവപ്പ്, പച്ച…പച്ച ചുവപ്പ്.. കണ്ണും പൂട്ടി Ashok Leyland എന്ന് കണ്ടത് buy ഇട്ട്.. കുറച്ച് കഴിഞ്ഞപ്പോള്‍ ദാ..’ചക്ക വീണു മുയല്‍ ചത്തത് പോലെ’ അത് 600..700 രൂപ ലാഭം കാണിക്കുന്നു. അപ്പൊത്തന്നെ sell ഇട്ടു. Matter ഫിനിഷ്!. വൈകിട്ട് ആൾ എത്തിയപ്പോ കോടികള്‍ ഉണ്ടാക്കിയത് പോലെ എടുത്ത് കാണിച്ച് കൊടുത്തു. “ആഹാ കൊള്ളാമല്ലോ… ലക്ക് കാണും നിനക്ക്… ഒരു demat account open ചെയ്യണം നിന്റെ പേരിലും കൂടി” കാര്യം അറിയാത്ത ഞാൻ അത് എന്തോ വിലപിടിപ്പുള്ള സാധനം ആണെന്ന് കരുതി “എനിക്കെങ്ങും വേണ്ട” എന്ന്. അതിനു ശേഷം ഇടയ്ക്കിടെ ആളുടെ വാച്ച്ലിസ്റ്റില്‍ കയറി വെറുതെ ഓരോ ഷെയർ നെയിം പറയുന്നത് ലോട്ടറി പോലെ വന്നു. “ഇന്നലെ നീ പറഞ്ഞില്ലേ.. അത് ഇന്ന് കയറി” പക്ഷേ നോ..ഗുണം. ആൾ വാങ്ങിക്കാണില്ല.

താല്‍പര്യം ഇല്ലെന്ന് പറഞ്ഞിട്ടും “ഞാൻ യൂസ് ചെയ്തോളാം അക്കൗണ്ട്” എന്ന ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ 2022 ജൂലൈ മാസം എന്റെ സാവരജംഗമം ഒക്കെ ഒപ്പിട്ട് കൊടുത്ത് ഒരു account ഓപ്പണ്‍ ആക്കി. സ്വന്തം മൊബൈലിൽ ആപ്പ് ഒക്കെ ആയപ്പോ സംഭവം കൊള്ളാം എന്ന മട്ടില്‍ അപ്പുറത്തെ മൊബൈൽ watchlist എത്തിനോക്കി കേട്ടാല്‍ രസമുള്ള പേരൊക്കെ എടുത്ത് സ്വന്തം watchlist ഇല്‍ ഇട്ടു. “ഇങ്ങനെ എല്ലാം കൂടി വാരി ഇടാതെ… നോക്കാതെ,പഠിക്കാതെ ചാടി കയറി വാങ്ങരുത് ഒന്നും”.
കൂടെ ആകെ തന്നത് രണ്ട് ഉപദേശം..
1. Shares ന്റെ fundamentals നോക്കണം (ഒരു മിനിമം ഗ്യാരണ്ടിക്ക്.)
2. Different sectors നിന്ന് ഉള്ള ഷെയർസിൽ വേണം കാശ് ഇടാന്‍. (എന്നും ഒരു പച്ച എങ്കിലും അപ്പൊ നമ്മുടെ portfolio യില്‍ കാണും പോലും. ആളുടെ portfolio ചെങ്കൊടി പാറിച്ച് നില്പ് ആണെങ്കിലും ഇത് എനിക്ക് work ആയ ഉപദേശം ആണ്)
പേര് നോക്കി ഇഷ്ടം തോന്നിയത് മൂന്നാല് എണ്ണം ചെറിയ quantity വാങ്ങി ഇട്ടു അന്ന്. കൂട്ടത്തിൽ ഭർത്താവ് പറയുന്നത് മാനിച്ചില്ല എന്ന പേരുദോഷം വരുത്തണ്ട എന്ന് കരുതി fundamental നോക്കി ആൾ പറഞ്ഞ Hindcopper ഉം IOC യും NMDC യും കൂടെ കൂട്ടി. കണ്ണുംപൂട്ടി എടുത്ത ബാക്കിയൊക്കെ മുകളിലേക്ക് പോയപ്പോള്‍ അടിത്തറ ഉറച്ചതെന്ന് പറഞ്ഞ ഷെയർ ഒക്കെ ആ അടിത്തറ പോലെതന്നെ ഉറച്ച്, വാങ്ങിയ ഇടത്ത് തന്നെ ഒറ്റ നില്പ് ആയിരുന്നു.
എങ്ങനെയോ വന്നുപെട്ടത് ആണ് ഓഹരിവിപണി ഗ്രൂപ്പിൽ. ആദ്യമൊക്കെ ഇവിടെ പറയുന്ന പല വാക്കുകളും എന്താ എന്ന് അറിയാൻ ഗൂഗിൾ ചേട്ടനോട് പോയി ചോദിച്ചു. വീട്ടിലുള്ള ചേട്ടനോട് ചോദിച്ചാൽ “പോയി സെര്‍ച്ച് ചെയ്ത് പഠിക്ക്” എന്ന് പറയും എന്ന് അറിയാവുന്നത് കൊണ്ട്.
ഇവിടുന്ന് suggestion എടുത്ത് ആദ്യമായി വാങ്ങിയത് Chandra Lekha എന്നൊരു പുലിയുടെ suggestion ആണ്. അതാണ് ഇവിടുന്നു കിട്ടിയ ആദ്യ കൈനീട്ടം. Kpitech (കുറേശ്ശെ ആയി sell ആക്കി ഈയിടെ ആണ് അത് ഫുൾ sell ആക്കിയത് 100% profit ഇല്‍). തൊട്ടുപുറകെ കിട്ടി അടുത്ത പെണ്‍പുലി Anugraha Viswanath . അവിടുന്നും കിട്ടി ഒരു നല്ല മുതൽ. Controlprint. ഇപ്പഴും കുറച്ച് മിച്ചം വന്നത് സൈഡില്‍ ഇട്ടിട്ടുണ്ട് profit ഒക്കെ എടുത്തിട്ട്, ഒരു ഓര്‍മ്മയ്ക്ക്. Profit കിട്ടിയത് ആണെന്ന് തോന്നുന്നു motivation ആയത്. എന്തേലും ഇതിന്റെ basic ആയി എങ്കിലും പഠിക്കണം എന്നൊരു തോന്നല്‍. എന്നാല്‍ എല്ലാംകൂടെ പഠിക്കാനും വയ്യാ, എന്ന് കരുതി ഇരുന്ന സമയത്ത് ആണ് ഒരു ജുവാവിന്റെ Niyas PB പോസ്റ്റുകൾ ഞാൻ ഇവിടെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
Patients ന്റെ ചാർട്ടുകൾ മാത്രം കണ്ടിരുന്ന എന്റെ മുന്നിലേക്ക് ദാ അറഞ്ചം പുറഞ്ചം കുറെ വരകള്‍ ഉള്ള ചാർട്ടുകൾ.ആഹാ . ഇത് കൊള്ളാമല്ലോ.. സ്കൂളിൽ ഞാൻ നന്നായിട്ട് പടം വരക്കും..അതിന് 10 ഇല്‍ 9 ഒക്കെ കിട്ടിയിട്ട് ഉണ്ട് ..അപ്പൊ എനിക്ക് ഇത് ഫിക്സ് . അന്ന് മുതൽ ഓരോ വര നോക്കി വരച്ച് തുടങ്ങി…ഞാൻ വരയ്ക്കുന്നത് പക്ഷേ എനിക്ക് profit വരുന്നത് പോലെ ആയിരിക്കും എന്ന് മാത്രം. അന്ന് മുതൽ ഇന്ന് വരെ പിന്നെ വരയോട് വര ആണ്. ശരിയോ തെറ്റോ… ആ ആര്‍ക്കറിയാം…. ഇങ്ങനെ പോയാല്‍ Junjunwala ആയില്ല എങ്കിലും ഞാൻ മിനിമം ജൂനിയര്‍ രാജാരവിവര്‍മ്മ ആകാൻ സാധ്യത ഉണ്ട്.
ബൈ ദുബൈ… ചക്ക വീണു മുയല്‍ ചത്തത് പോലെ എന്റെ portfolio പച്ച ആണ് . ഇടയ്ക്കിടെ എന്റെ portfolio യിലേക്ക് എത്തിനോക്കുന്ന ഭർത്താവിന് സന്തോഷിക്കാം .പുട്ടിന് പീര പോലെ എനിക്ക് കുറച്ച് പെണ്‍പടകളെ കൂട്ടുകാരായും കിട്ടി. Reshma NixonSheeja SreeAlka VijayRishana ShafiNeethu SameerPreetha RanjithSheena KrishnanAparna SureshGeetha RamachandranRejitha Anoop Aishabi…..ഇനിയും ഉണ്ട്.
Discussion about this post