റഫീഖ് എഎം, EKM ALI
സ്റ്റോക്ക് മാർക്കറ്റിലെ വലിയ തിമിംഗലം (Big Whale) എന്ന് വിളിക്കപ്പെടുന്ന ആശിഷ് കച്ചോളിയ, ജനശ്രദ്ധയിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ ഫോട്ടോ പോലും പലരും കണ്ടിട്ടുണ്ടാവില്ല, പക്ഷേ അദ്ദേഹത്തിന്റെ പോർട്ട്‌ഫോളിയോ സാധാരണ നിക്ഷേപകരുടെ കണ്ണിലുണ്ണിയാണ്.
അദ്ദേഹത്തിന്റെ പോർട്ട്‌ഫോളിയോയിലെ കെമിക്കൽ മേഖലയിലെ ഓഹരിയായ യശോ ഇൻഡസ്ട്രീസ് നിക്ഷേപകരുടെ പോക്കറ്റിൽ പണം കോരിയിട്ടിട്ടുണ്ട്. വെറും അഞ്ച് വർഷത്തിനുള്ളിൽ, നിക്ഷേപകരുടെ മൂലധനം ഏകദേശം 14 മടങ്ങ് വർദ്ധിച്ചു. യശോ ഇൻഡസ്ട്രീസിൽ കച്ചോളിയയ്ക്ക് നല്ല വിശ്വാസമുണ്ട്, ഡിസംബർ പാദത്തിൽ കൂടുതൽ ഓഹരികൾ വാങ്ങുകയും ഓഹരി വർധിപ്പിക്കുകയും ചെയ്തു.
യശോ ഇൻഡസ്ട്രീസ് നിക്ഷേപകർക്ക് ഒരു മൾട്ടിബാഗർ ആണെന്ന് തെളിയിച്ചു. 2018 ഏപ്രിൽ 6ന് 100.90 രൂപയായിരുന്നു വില. ക്രമേണ വർദ്ധിച്ച്, 2021 ഫെബ്രുവരി 5-ന് ഇത് 204.30 രൂപയിലെത്തി, അതായത് നിക്ഷേപകരുടെ മൂലധനം ഇരട്ടിയായി. അതിനുശേഷം അത് കുതിച്ചുയരുകയും 2022 ഫെബ്രുവരി 8-ന് 2099 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തുകയും ചെയ്തു,. അതായത് നിക്ഷേപകരുടെ മൂലധനം ഏകദേശം 21 മടങ്ങ് വർദ്ധിച്ചു.
പിന്നെ അതിന്റെ കുതിച്ചുചാട്ടം നിലച്ചു, അടുത്ത നാല് മാസത്തിനുള്ളിൽ, 2022 ജൂൺ 20-ന് ഇത് 40 ശതമാനം ഇടിഞ്ഞ് 1250 രൂപയിലെത്തി, ഇത് ഒരു വർഷത്തെ റെക്കോർഡ് താഴ്ച്ചയാണ്. പിന്നീട് വാങ്ങൽ വർധിച്ചു, ഇതുവരെ 12 ശതമാനം വീണ്ടെടുത്തെങ്കിലും റെക്കോർഡ് ഉയരത്തിൽ നിന്ന് 33 ശതമാനം കിഴിവിലാണ്. നിലവിൽ ഇത് 1,975.00 INR രൂപയിലാണ്
2022 സെപ്തംബർ പാദത്തിൽ കെമിക്കൽ മേഖലയിലെ ഭീമൻ യാഷോ ഇൻഡസ്ട്രീസിൽ ആഷിഷ് കച്ചോളിയയ്ക്ക് 2.6 ശതമാനം ഓഹരിയുണ്ടായിരുന്നു. കമ്പനിയുടെ ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച്, അടുത്ത പാദമായ ഒക്ടോബർ-ഡിസംബർ മാസത്തിൽ അദ്ദേഹത്തിന്റെ ഓഹരി 1.2 ശതമാനം വർധിച്ച് 3.8 ശതമാനമായി. 62.7 കോടി രൂപ മൂല്യമുള്ള 4,35,350 ഇക്വിറ്റി ഷെയറുകളാണ് കച്ചോലിയയുടെ കൈവശമുള്ളത്.
രാകേഷ് ജുൻജുൻവാലയുടെ പങ്കാളിയാണ് ആശിഷ് കച്ചോലിയ. അദ്ദേഹത്തിന്റെ പോർട്ട്‌ഫോളിയോയിൽ 1842 കോടി രൂപയുടെ 44 ഓഹരികളുണ്ട്. ഈ സ്റ്റോക്കുകൾ ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, ഇൻഫ്രാ, മാനുഫാക്ചറിംഗ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളതാണ്. ആശിഷ് കച്ചോലിയയും രാകേഷ് ജുൻജുൻവാലയും തമ്മിൽ ഒരു ബിസിനസ് ബന്ധമുണ്ട്. ജുൻജുൻവാലയ്‌ക്കും മറ്റ് ചിലർക്കുമൊപ്പം കച്ചോലിയ ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടൈൻമെന്റ് ആരംഭിച്ചു. രാകേഷ് ജുൻജുൻവാല കഴിഞ്ഞ വർഷം 2022 ഓഗസ്റ്റ് 14 ന് ഹൃദയാഘാതം മൂലം മരിച്ചു.

ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റിലെ ‘ Big whale’ എന്നറിയപ്പെടുന്ന Investor ആണ് ആഷിഷ് കച്ചോലിയ. Latest data പരിശോധിച്ചാല്‍ ഇദ്ദേഹത്തിന്‍റെ portfolio യില്‍ 48 സ്റ്റോക്കുകള്‍ കാണാം.
ഏകദേശം 3000 കോടിക്ക് മുകളില്‍ market value ഉള്ള ഒരു stock portfolio ആണിത്. Small micro cap സ്റ്റോക്കുകളുടെ ആരാധകനായ ആഷിഷ് kacholia യുടെ portfolio യിലെ ഭൂരിഭാഗം സ്റ്റോക്കുകളും multi bagger return നല്‍കിയവയാണ്. അപാരമായ ക്ഷമയുടെയും സൂഷ്മമായ സ്റ്റോക്ക് പിക്കിംഗ് സികില്ലിന്‍റെയും ഉടമയായ kacholia, warren buffet ന്‍റെ ആരാധകന്‍ കുടിയാണ്.
2015 ല്‍ 393 കോടി മൂല്യമുണ്ടായിരുന്ന സ്റ്റോക്കുകള്‍
2018 ല്‍ 880 കോടിയായി ഉയര്‍ന്നു. 2020 ല്‍ തകര്‍ന്നടിഞ്ഞ് വീണ്ടും 393 കോടിയിലെത്തി.
2021 March 1300 കോടിക്ക് മുകളിലും
2022 march 1873 കോടിക്ക് മുകളിലും പോയെങ്കിലും അവിടെ നിന്ന്
2023 march ല്‍ 1656 ലേക്ക് താണു.
2024 march ല്‍ വീണ്ടും ഉയര്‍ന്ന് 3000 കോടിയിലെത്തി നില്‍ക്കുകയാണ്
Ashish kacholia തന്‍റെ സ്റ്റോക്ക് selection ല്‍ കാര്യമായി പരിഗണിക്കുന്നത് company management ന്‍റെ quality, അവരുടെ business plan implement ചെയ്യാനുള്ള കഴിവ്, മാര്‍ക്കറ്റ് condition അനുസരിച്ച് മാറ്റങ്ങള്‍ കൊണ്ട് വരുവാനും consumers ന്‍റെ മാറുന്ന അഭിരുചികള്‍ക്ക് ഒപ്പം നീങ്ങാനുള്ള കമ്പനിയുടെ കഴിവുകളുമാണ് പരിഗണിക്കാറുള്ളത്.

തന്‍റെ portfolio യില്‍ ഇദ്ദേഹം പുതുതായി കൂട്ടിച്ചേര്‍ത്ത 6 സ്റ്റോക്കുകള്‍.
1. Brand Concepts Ltd
Reputed brand കളുടെ bags, back packs fashion accossories എന്നിവ നിര്‍മിക്കുന്ന കമ്പനിയാണിത്. ലോകോത്തര ബ്രാന്‍ഡുകളുടെ franchaise ആയോ trade mark ലൈസന്‍സ് agreement ലൂടെയോ Product design ചെയ്ത് international മാര്‍ക്കറ്റില്‍ വിപണനം ചെയ്യുന്ന കമ്പനിയാണിത്. India യിലും china ലുമാണ് manufacturing activities നടക്കുന്നത്
2. Virtuoso Optoelectronics Ltd
2015 ല്‍ രൂപം കൊണ്ട വെര്‍ടോസോ ഓപ്ടോ ഇലക്ട്രോണിക്സ് ltd എന്ന ഈ കമ്പനി consumer durable product നിര്‍മാണ രംഗത്ത് പ്രധാനമായും എയര്‍ കണ്ടീഷനറുകള്‍ ലൈറ്റ്സും പാനല്‍സുമെല്ലാം നിര്‍മിക്കുന്ന കമ്പനിയാണ്. ഇലക്ട്രോണിക്സ് product കളില്‍ Original equipment manufacturing പോലെ തന്നെ original design manufactring ലും strong presence ഉള്ള കമ്പനിയാണിത്.
3. Sg Finserve Ltd
1994 ല്‍ രൂപം കൊണ്ട ഈ കമ്പനി മൂന്‍ഗിപ സെക്യൂരിറ്റീസ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ഒരു NBFC ആയിരുന്നു. Broking, Distribution, Investment Research, Online Trading, Wealth management, Investment Banking and Insurance മേഖലകളിലാണ് ഇവരുടെ പ്രവര്‍ത്തനം.APL Apollo tubes ന് മേജര്‍ ഹോള്‍ഡിംഗുള്ള ഈ കമ്പനി 2022, ല്‍ പുതിയ management ന്‍റെ കീഴില്‍ SG Finserv Limited എന്ന പേരിലാണ് അറിയപ്പെടുന്നത്.
4. Tanfac Industries Ltd
1972, ല്‍ രൂപം കൊണ്ട Tanfac Industries, Hydrofluoric Acid ഉം അതിന്‍റെ വിവിധ derivatives കെമിക്കല്‍ പ്രൊഡക്ടുകളും നിര്‍മിക്കുന്ന ഇന്ത്യയിലെ ഒരു leading speciality chemical കമ്പനി ആണ്.
5. Aeroflex Industries Ltd
1993, ല്‍ രൂപം കൊണ്ട Aeroflex Industries Limited, environment-friendly metallic flexible flow solution products കള്‍ നിര്‍മിച്ച് വിപണനം ചെയ്യുന്ന കമ്പനിയാണ്.
6. Updater Services Ltd
Updater service limited പ്രധാനമായും വിവിധ സെക്ടറുകളിലുള്ള കമ്പനികള്‍ക്ക് integrated management and service facilities ഒരുക്കുന്ന ഒരു service provider ആണ്.
Discussion about this post