അനന്ത് രാജ് (Anant Raj): ഈ ഓഹരിയിൽ അടുത്ത കാലത്ത് ഒരു ട്രെൻഡ് റിവേഴ്സൽ കുറിച്ച് പഠനം ഉണ്ടായിരുന്നു . 1969-ൽ സ്ഥാപിതമായ അനന്ത് രാജ് ലിമിറ്റഡ്, 1970- 1980-കാലത്ത് മുൻനിര നിർമ്മാണ, വികസന സ്ഥാപനങ്ങളിലൊന്നായി അംഗീകാരം നേടി. ഈ സമയത്ത്, അനന്ത് രാജ് ലിമിറ്റഡ് ഡൽഹിയിലും എൻസിആർ മേഖലയിലുമായി ഏകദേശം 30,000 വീടുകൾ വിജയകരമായി നിർമ്മിച്ചു. വൈദഗ്ധ്യത്തിനും വിശ്വാസ്യതയ്ക്കും പേരുകേട്ട അനന്ത് രാജ് ലിമിറ്റഡ്, ഡിഡിഎ, എംഇഎസ്, പിഡബ്ല്യുഡി, സിപിഡബ്ല്യുഡി എന്നിവയുൾപ്പെടെ പ്രമുഖ സർക്കാർ ഏജൻസികളുടെ പ്രധാന കരാറുകാരായിരുന്നു, 1969 മുതൽ 1990 വരെ ഡിഡിഎയുമായി ദീർഘകാല പങ്കാളിത്തം നിലനിർത്തി. അതിനാൽതന്നെ ഇവർ റെസിഡൻഷ്യൽ ടൗൺഷിപ്പുകൾ, ഗ്രൂപ്പ് ഹൗസിംഗുകൾ, കൊമേഴ്‌സ്യൽ ഡെവലപ്‌മെന്റുകൾ, ഐടി പാർക്കുകൾ, മാളുകൾ / ഓഫീസ് , കോംപ്ലക്സുകൾ, ചെറുകിട ഹൗസിംഗുകൾ, ഡാറ്റാ സെന്ററുകൾ, ഹോസ്പിറ്റാലിറ്റി / സർവീസ്ഡ് അപ്പാർട്ടുമെന്റുകൾ തുടങ്ങിയ മേഖലകളിൽ തിളങ്ങി. റിയൽ എസ്റ്റേറ്റ്, നിർമ്മാണം എന്നിവയിൽ അഞ്ച് പതിറ്റാണ്ടിലേറെയായി വൈദഗ്ധ്യം നേടിയ ശ്രീ അശോക് സരിൻ ആയിരുന്നു അനന്ത് രാജ് ലിമിറ്റഡിന്റെ സ്ഥാപകൻ
ഡാറ്റാ സെന്റർ മേഖല
ഡാറ്റാ സെന്റർ ബിസിനസ്സുമായി ബന്ധപ്പെട്ട ഓഹരികൾക്ക് സാദ്ധ്യത ഉണ്ട് എന്നും കഴിഞ്ഞ ആഴ്ച വിശദമായ പോസ്റ് ചെയ്തിരുന്നു . അതിനൊപ്പം ചില പ്രാധാന മേഖല ഒന്നു പരിശോധിക്കാം
കെമിക്കൽസ്, സ്പെഷ്യാലിറ്റി മെറ്റീരിയൽസ്
ഇന്ത്യയുടെ രാസ വ്യവസായം ഇപ്പോൾത്തന്നെ 300 ബില്യൺ ഡോളറിൻ്റേതാണ്. പ്രതിവർഷം 11-12% വളർച്ചയാണ് ഈ മേഖല കൈവരിക്കുന്നത്. ലോക വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കാൻ ഈ വളർച്ച സഹായിക്കും.. നാഷണൽ ഡാറ്റാ സെന്റർ പോളിസിയുടെ ഭാഗമായി ഡാറ്റാ സെന്റർ ഡെവലപ്പർമാർക്ക് 20 വർഷം വരെ നികുതി ഇളവ് വാഗ്ദാനം ചെയ്യുന്ന കാര്യം ഇന്ത്യൻ സർക്കാർ പരിഗണിക്കുന്നു. സംഭരണത്തിനും കമ്പ്യൂട്ടിംഗ് പവറിനുമുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയ്ക്കിടയിൽ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, AI മോഡലിംഗ്, ഡിജിറ്റൽ സേവനങ്ങൾ എന്നിവയുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ സ്ഥാപിക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യം. അതിന്റെ result ആണ് ഇപ്പോഴത്തെ bullish
ഫാർമസ്യൂട്ടിക്കൽസ്, ലൈഫ് സയൻസസ്
ലോകത്ത് ഏറ്റവും കൂടുതൽ ജനറിക് മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. ഭാവിയിൽ പുതിയ മരുന്നുകൾ, ബയോസിമിലറുകൾ, നൂതന ചികിത്സാ രീതികൾ എന്നിവയിലേക്കുള്ള മാറ്റം ഈ മേഖലയുടെ വളർച്ചക്ക് കൂടുതൽ സാധ്യതകൾ നൽകുന്നു.
ഇലക്ട്രോണിക്സ്
സെമികണ്ടക്ടറുകൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, വ്യാവസായിക ഹാർഡ്‌വെയറുകൾ എന്നിവയുടെ ഉൽപ്പാദനത്തിനും കയറ്റുമതിക്കും ഈ മേഖലയിൽ വലിയ സാധ്യതകളുണ്ട്.ഓട്ടോമൊബൈൽസ്, ഓട്ടോ-കോമ്പണൻ്റ്സ് നിലവിൽ, വാഹന നിർമ്മാണത്തിൽ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. ജിഡിപിയിലേക്ക് ഏകദേശം 7.1% സംഭാവന ചെയ്യുന്നത് ഈ മേഖലയാണ്. ഓട്ടോ കോമ്പണൻ്റ്സ് വ്യവസായം കഴിഞ്ഞ വർഷം 11% വളർച്ച നേടി, 2030-ഓടെ കയറ്റുമതിയിൽ 120 ബില്യൺ ഡോളർ ലക്ഷ്യമിടുന്നു. മദർസൺ സുമി പോലുള്ള കമ്പനികൾ ആഗോള നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ നിർമ്മിച്ച് ഈ രംഗത്ത് പുതിയ മാതൃകകൾ സൃഷ്ടിക്കുന്നു.
ഈ മേഖലകളിലെ വളർച്ച, നമ്മുക്കും പഠനം ആക്കം. അതിനൊപ്പം IREDA, HUDCO, REC, PFC: ഈ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളിൽ അടുത്തിടെ അനക്കം കാണുന്നുണ്ട്. പ്രത്യേകിച്ചും, HUDCO ഓഹരിയിൽ വോളിയത്തോടൊപ്പം ഒരു ട്രെൻഡ് റിവേഴ്സൽ ഉണ്ടാകുന്നുണ്ട്. ഇവയുടെ ദീർഘകാല സാധ്യതകൾ പഠനവിധേയമാക്കുന്നത് നല്ലതാണ്.
മുകളിൽ പറഞ്ഞ കാര്യങൾ പഠനം നടത്തുക . ഇതൊരു നിർദ്ദേശം അല്ല… സാധ്യത പഠനം മാത്രം
























































Discussion about this post